തേടുന്നതാരെ നീ 24

“അമ്മമ്മ എന്നോട് പറഞ്ഞിട്ടിടുണ്ട് അതിന്‍റെ കാരണം,”

ഞാന്‍ പറഞ്ഞു.

“അമ്മമ്മ എന്ന് വെച്ചാ മമ്മീടെ അമ്മ. മമ്മിയ്ക്ക് ഒരാളുമായി പ്രേമം ഉണ്ടാരുന്നു. സ്കൂളില്‍ പഠിക്കുമ്പം. പത്തി പഠിക്കുമ്പഴാ. അത് വീട്ടില്‍ അറിഞ്ഞു. ആളൊരു ക്രിസ്ത്യാനിയാ. വീട്ടില്‍ അറിഞ്ഞപ്പം അന്നേരം പഠിപ്പ് നിര്‍ത്തി. മമ്മി ഒത്തിരി കരഞ്ഞെന്നോ ഒന്നും കഴിക്കാതെ ഇരുന്നെന്നോ ഒക്കെ അമ്മമ്മ പറഞ്ഞു. കാര്യം സീരിയസ്സാണ് എന്ന് കണ്ട് വല്യച്ചന്‍ മമ്മീനെ കെട്ടിച്ചു വിടുവാരുന്നു…”

“അത് കൊഴപ്പം ഇല്ല,’

രാജേഷ് പറഞ്ഞു.

“പക്ഷെ ഇത്രേം പ്രായവ്യത്യാസം ഉള്ള ആളുമായി….”

“അച്ഛന്റെ വീട്ടുകാരുടെ സ്വത്ത് ഭയങ്കരമായിരുന്നു….”

ഞാന്‍ പറഞ്ഞു.

“പിന്നെ മമ്മീനെ കെട്ടണം എന്നും പറഞ്ഞു കുറെ ആളുകള്‍ ഒക്കെ അന്ന് മെനക്കെട്ട് നടക്കുന്നുണ്ടായിരുന്നു…വലിയ വലിയ തറവാടുകളിലെ പലരും വല്യച്ഛന്റെ അടുത്ത് അമ്മയെ കല്യാണം കഴിക്കുന്ന ആഗ്രഹം പറയുമായിരുന്നു….”

“അത് പിന്നെ അങ്ങനെയല്ലേ!”

രാജേഷ് പറഞ്ഞു.

“ഇപ്പം നിന്‍റെ മമ്മിയെ കാണാന്‍ എന്ത് തേജസ്സാ! എന്തൊരു ഐശ്വര്യോം സൌന്ദര്യോമാ! അപ്പം അന്നേരത്തെ കാര്യം പറയാനുണ്ടോ!”

അപ്പോഴേക്കും അവന്‍റെ വീട്ടിലേക്ക് തിരിയുന്നിടമെത്തി.

“എടാ അനിലേ, ഒരു കാര്യം കൂടി…”
രാജേഷ് പറഞ്ഞു.
അത് കേള്‍ക്കാന്‍ ഞാന്‍ അവന്‍റെ മുഖത്തേക്ക് നോക്കി.

“നിന്‍റെ മമ്മി വീടിന് വെളിയില്‍ ആരും ഇതുവരെ കണ്ടിട്ടില്ലല്ലോ…നമ്മടെ ഫ്രണ്ട്സ് ഒക്കെ കംബൈന്‍ സ്റ്റഡീന്നാന്നും പറഞ്ഞ് നിന്‍റെ വീട്ടില്‍ വന്നപ്പോള്‍ മാത്രമല്ലേ നിന്‍റെ മമ്മിയെ ഞങ്ങളൊക്കെ കണ്ടിട്ടുള്ളൂ?”

അവന്‍റെ ചോദ്യത്തിനു എങ്ങനെ ഉത്തരം പറയണമെന്ന് എനിക്ക് അറിയില്ലായിരുന്നു.
വീടും പറമ്പും വിട്ട് മമ്മി എവിടെയെങ്കിലും മമ്മി പോയതായി എനിക്കോര്‍മ്മയില്ല.
അതെക്കുറിച്ച് താന്‍ ചോദിച്ചിട്ടുമില്ല.
അമ്പലത്തിലോ, ചടങ്ങുകള്‍ക്കോ ഉത്സവാവസരങ്ങളില്‍പ്പോലും.

“എനിക്ക് തോന്നിയ ഒരു കാര്യം കൂടിപ്പറയട്ടെ?”

രാജേഷ് ചോദിച്ചു.

“നിന്‍റെ മമ്മിയ്ക്ക് എന്തോ ഒരു വിഷമമുണ്ട്… ആന്‍റിടെ കണ്ണുകളില്‍ അതുണ്ട്.”

ഞാന്‍ അത് ശരിവെയ്ക്കുന്നത് പോലെ തലകുലുക്കി.

“എന്താ അതിന് കാരണം എന്നറിയാമോ നിനക്ക്?”

അവന്‍ തുടര്‍ന്നു ചോദിച്ചു.

ഞാന്‍ ‘ഇല്ല’ എന്ന അര്‍ത്ഥത്തില്‍ തലകുലുക്കി.
അവനപ്പോള്‍ എന്തോ ചുഴിഞ്ഞാലോചിച്ചു.

“അനിലേ…”

രാജേഷ് പെട്ടെന്ന് പറഞ്ഞു.

“എടാ നീ പറഞ്ഞില്ലേ മമ്മിയ്ക്ക് ഒരു ലൈന്‍ ഉണ്ടായിരുന്നൂന്ന്? ഇനി അതെങ്ങാനുമാണോ?”

“അറിയില്ലടാ…”

ഞാന്‍ നിസ്സഹായതയോടെ അവനെ നോക്കി.
സംസാരം അവസാനിപ്പിച്ച് യാത്ര പറഞ്ഞ് അവന്‍ പോയി.
നാട്ടുവഴിയിലൂടെ, ഇരു വശവും വളര്‍ന്നു നിന്ന മരങ്ങളുടെ മണവും കാറ്റുമറിഞ്ഞ് ഞാന്‍ വീട്ടിലേക്ക് നടന്നു.
ഗേറ്റ് തുറന്ന് അകത്ത് കയറി.
പതിനഞ്ച് ഏക്കറോളം വിസ്തീര്‍ണ്ണമുള്ള പറമ്പിന്റെ ഏകദേശം നടുഭാഗത്ത് ആയാണ് ഞങ്ങളുടെ വീട്.
പാരമ്പര്യത്തിന്‍റെ പ്രൌഡി തോന്നിക്കുന്ന വലിയ ഒരു വീട്.
വീട് വലുതാണ്‌ എങ്കിലും അതില്‍ താമസിക്കുന്നത് ഞാനും മമ്മിയും പാപ്പായും ഞങ്ങളുടെ ഒരു വയസ്സാകാന്‍ പോകുന്ന കുഞ്ഞനുജത്തിയും മാത്രമാണ്.
പകല്‍ സമയങ്ങളില്‍ പണിക്കാരുണ്ടാവും.
അടുക്കളയിലും പറമ്പിലും.
പപ്പാ തഹസീല്‍ദാരാണ്.
എങ്കിലും ബാക്കിയുള്ള സമയം മുഴുവനും പണിക്കാരുടെ കൂടെയും നാട്ടുപ്രമാണിമാര്‍ക്കൊപ്പവുമാകും ഏത് നേരവും

ഞാന്‍ കടന്നു ചെല്ലുമ്പോള്‍ മമ്മി വരാന്തയില്‍ കസേരമേല്‍ ഇരുന്ന് കുഞ്ഞിനു മുലകൊടുക്കുകയാണ്.

“കുട്ടാ, അടുക്കളേല്‍ മമ്മി കാപ്പി മൂടി വെച്ചിട്ടുണ്ട്. എടുത്ത് കഴിക്കില്ലേ? മമ്മി ഇപ്പം വാവയ്ക്ക് മുലകൊടുക്കാന്‍ ഇരുന്നതേയുള്ളൂ…”

ഞാന്‍ ചിരിച്ചു.

മുല കുടിക്കുന്ന വാവയെ ഒന്ന് കൊഞ്ചിക്കാന്‍ ഞാന്‍ മമ്മിയുടെ നേരെ ചെന്നു.

“ചിന്‍ക്രൂ കുന്‍ക്രൂ…വാവാച്ചീ….”

എന്ന് പറഞ്ഞ് ഞാന്‍ കുഞ്ഞിന്‍റെ കവിളില്‍ തൊടാന്‍ ശ്രമിച്ചു.

Leave a Reply

Your email address will not be published. Required fields are marked *