ഇത് ഞാൻ ആദ്യമായി എഴുതിയ “ചെറിയമ്മയുടെ സൂപ്പർഹീറോ” എന്ന കഥയുടെ തുടർച്ചയാണ്…. തുടർച്ച എന്ന് പറയുന്നത് ശരിയാണോ എന്നറിയില്ല, ടൈറ്റിലിൽ പറയുന്നത് പോലെ ആ കഥയുടെ ടെയിൽ എൻഡിന് മുന്നെ ഞാൻ പറയാതെ ബാക്കി വെച്ച ഒരു വർഷത്തെ കഥ ഈയൊരു ഒറ്റ പാർട്ടിൽ എഴുതാനുള്ള ഒരു ശ്രമമാണ്…. ഒരു തരത്തിൽ ഫിൽ ഇൻ ദി ബ്ലാങ്ക്സ് എന്നും പറയാം…
അതുകൊണ്ട് ചെറിയമ്മയുടെ സൂപ്പർഹീറോ വായിച്ചിട്ടിലാത്തവർ കഥ വായിച്ച ശേഷം ഇത് വായിക്കുന്നതാവും നല്ലതെന്ന് തോന്നുന്നു, കഥയുടെ pdf സൈറ്റിലുണ്ട്, ചെറിയമ്മയുടെ സൂപ്പർഹീറോ
സമയമുണ്ടെങ്കിൽ അതൊന്ന് വായിച്ച് നോക്കാവുന്നതാണ്….
[wpdm_package id=’13465′]
***
ഇനി കഥ വായിച്ചിട്ടുള്ളവർക്ക്
അച്ഛനും അമ്മയും അനിയനും ഒരു വാഹനാപകടത്തിൽ മരണപ്പെട്ട ശേഷം മാനസികമായി തളർന്നുപോയ അഭി ജീവിതത്തിലേക്ക് മടങ്ങി വന്ന ശേഷം അവന്റെ എല്ലാമെല്ലാമായ ചെറിയമ്മയെ പ്രേമിച്ചതും ഒടുക്കം അവരുടെ ഒരേയൊരു മകൾ അമ്മുവിന്റെ സമ്മതത്തോടെ തന്നെ വിവാഹം കഴിച്ച് അവരുടെ സൂപ്പർഹീറോ ആയിമാറിയതും വരെയുള്ള കഥ നിങ്ങൾ വായിച്ചതാവും, വിവാഹശേഷം പുതിയ നാട്ടിൽ പോയി പുതിയ ജീവിതം ആരംഭിക്കുന്നത് തൊട്ടുള്ള കഥയാണ് ഈ ഭാഗം…
അപ്പൊ ആ ജീവിതത്തിലേക്ക് നമുക്കൊന്ന് എത്തി നോക്കാം…..
{***}
🎶 എതോ ജന്മകൽപ്പനയിൽ
ഏതോ ജന്മവീഥികളിൽ
ഇന്നും നീ വന്നു….. ഒരു നിമിഷം
ഈ ഒരു നിമിഷം
വീണ്ടും നമ്മൾ ഒന്നായ്
എതോ ജന്മകൽപ്പനയിൽ
ഏതോ ജന്മവീഥികളിൽ
.
.
.
.🎶
“”””””ചേട്ടായി…….. ചേട്ടായീ…….. ഇനി എത്ര ദൂരമുണ്ട് ബാംഗ്ലൂർക്ക്??”””””””
അമ്മു പുറകിലെ സീറ്റിൽ നിന്നും ഏന്തി വലിഞ്ഞ് ചെവിക്കരികിൽ വന്നുകൊണ്ട് ചോദിച്ചപ്പോഴാണ് ഞാനാ പാട്ടിൽ നിന്നും ശ്രദ്ധ തിരിച്ചത്….
“”””””ഇനിയൊരു രണ്ടര മണിക്കൂറും കൂടി”””””
ഞാൻ നേരെ നോക്കി വണ്ടിയൊടിച്ചു കൊണ്ട് പറഞ്ഞു…
“”””””അ…യ്യോ……. ഇനീം രണ്ടര മണിക്കൂറോ?? ശ്യോ……”””””””
എന്നും പറഞ്ഞോണ്ട് അമ്മു വീണ്ടും സീറ്റിലേക്ക് ചാരി ഇരുന്നു…..
ഞാൻ വീണ്ടും നേരെ നോക്കി സ്റ്റീരിയോയിലെ പാട്ടും ആസ്വദിച്ചുകൊണ്ട് വണ്ടിയൊടിച്ചു…. മൈസൂർ ബാംഗ്ലൂർ ഹൈവേയിലൂടെ വണ്ടി അത്യാവശ്യം സ്പീഡിൽ തന്നെ നീങ്ങികൊണ്ടിരുന്നു…
ഇടയ്ക്ക് ഒന്ന് കോ-ഡ്രൈവർ സീറ്റിലേക്ക് പാളിനോക്കിയപ്പോ ദേവു കണ്ണടച്ചുകൊണ്ട് ജോൺസൺ മാഷിന്റെ ഹംസധ്വനി രാഗത്തിലുള്ള അനശ്വരഗാനത്തിൽ അലിഞ്ഞിരിപ്പാണ്, ചെറുതായി മൂളുന്നുമുണ്ട്…..
കഴുത്തിൽ മണിക്കൂറുകൾ മുൻപ് ദേവു ആരാധിക്കുന്ന ഭഗവാന്റെ മുന്നിൽ വെച്ച് ഞാൻ കെട്ടിയ താലിമാല കിടന്ന് തിളങ്ങുന്നു……. ഒരു നിമിഷം ഡ്രൈവിങ്ങിൽ ശ്രദ്ധിക്കാൻ മറന്നുകൊണ്ട് ദേവൂനെ നോക്കിപ്പോയി…
ചുവപ്പണിഞ്ഞ് മനോഹരിയായി എന്റെ ദേവു……
ഈ ചുവന്ന സാരിയിൽ ദേവൂനെ കാണുമ്പോ മനസ്സ് പറയുന്നു എന്റെ ദേവു ആണ് ഭൂമിയിലെ ഏറ്റവും സുന്ദരമായ സൃഷ്ടിയെന്ന്……
ദേവൂനോടുള്ള ഇഷ്ടം തിരിച്ചറിഞ്ഞ ശേഷം ഒരുപാട് ആഗ്രഹിച്ച, പക്ഷെ ഒരിക്കലും സംഭവിക്കാൻ സാധ്യതയില്ലെന്ന് കരുതിയിരുന്ന സ്വപ്നത്തിലൂടെയാണ് ഞാൻ യാത്ര ചെയ്യുന്നതെന്ന് ഇപ്പോഴും വിശ്വസിക്കാൻ പറ്റണില്ല…
ചെറിയമ്മ എന്നതിലുപരിയൊരു കളിക്കൂട്ടുകാരിയായും, പിന്നീട് ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന കാവൽമാലാഖയായും, എന്തും പങ്കുവെക്കാൻ കഴിയുന്ന നല്ലൊരു സുഹൃത്തായും, ചില സമയങ്ങളിൽ കരുതലും വാത്സല്യവും പകർന്നുകൊണ്ട് ഒരമ്മയായും, ഒടുക്കം എല്ലാ അതിർവരമ്പുകളെയും ഭേധിച്ചുകൊണ്ട് കാമുകിയായും മാറിയവൾ ഇപ്പോ ഇതാ പുതിയൊരു വേഷം കൂടി ഏറ്റെടുത്തിരിക്കുന്നു…. ഞാൻ കെട്ടിയ താലിയും നെറുകയിൽ ചാർത്തിയ കുങ്കുമവും എല്ലാം കാണുമ്പോഴും ഇത് യാഥാർഥ്യമാണെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല, അതെ…. ദേവു എന്റെ
സഹധര്മിണിയായിരിക്കുന്നു…
“”””””📣📣📣📣📣’”””””
ഒരു ബസ്സ് ഹോൺ അടിച്ചുകൊണ്ട് ഓവർടേക്ക് ചെയ്ത് പോയപ്പോഴാണ് ഞാൻ ഡ്രൈവിങ്ങിലേക്ക് വീണ്ടും പൂർണ്ണ ശ്രദ്ധ കൊടുത്തത്…
