ത്രീ റോസസ്സ് – 6 Like

“അതിനു ഇവിടെയാന്ന് ആരുപറഞ്ഞു…?”

“പിന്നെ.”..

“എടാ.. മോനെ.. അത് …കോഴിക്കോട് മിംസിൽ അല്ലേ… പിന്നെന്താ.”..

“ഓ…. ഈ അമ്മേക്കൊണ്ട് തോറ്റു”…

“എനിക്കെങ്ങും വയ്യ… ഇത്രയും ദൂരം വണ്ടി ഓടിക്കാൻ”….

“എടാ… നീ ഒന്ന് ചെല്ല്… നീ ഇവിടെ ഉള്ളത് കൊണ്ടല്ലേ നിന്നോട് വരാൻ പറ്റുമോന്ന് ചോദിച്ചത്.”..

“അവരുടെ വണ്ടി അവരുടെ പെട്രോൾ… നിനക്കെന്താ ടാ… നഷ്ട്ടം.”

“ഒന്നാലോചിച്ചു നോക്ക്, ആ കെളവിത്തള്ളയെയും കൊണ്ട് അവൾക്കിത്ര ദൂരം വരെ ഒറ്റയ്ക്ക് വണ്ടിയോടിക്കാൻ പറ്റുമോ”…

“കൂടെ പോകാൻ ആരുമില്ലാത്തതു കൊണ്ട് അവള് ഒരു സഹായം ചോദിച്ചു…. അത്രതന്നെ”….

“പറ്റില്ലെങ്കിൽ പറ്റില്ലാന്ന് പറയാം.”

അമ്മ മൊബൈൽ എടുത്ത് ഫരീദ-ത്ത യുടെ നമ്പര് കുത്തി.

“വേണ്ട…. അമ്മ പറഞ്ഞു ഏറ്റ സ്ഥിതിക്ക് അവരിനി എന്തു കരുതും”…??

അവസാനം അമ്മേടെ നിർബന്ധം കൊണ്ട് ഞാൻ സമ്മതിക്കേണ്ടിവന്നു….

“അപ്പൊ… റിയായും റിസ്വാനും”…?

“അത് സാരോല്യ… അവരെ കൂടെ കൂട്ടിക്കൊണ്ട് പോകാമെന്നാണ് അവൾ പറഞ്ഞിരിക്കുന്നത്….

“സ്കൂൾ വിട്ടു വന്നയുടനെ ഞാൻ ഇങ്ങോട്ട് കൂട്ടി കൊണ്ട് വന്നിവിടെ നിർത്താമെന്ന് ഞാൻ പറഞ്ഞു”….
“പക്ഷെ വൈകീട്ട് അന്തിയോളം ആ കൊച്ചുങ്ങൾ ഇവിടെ ഒറ്റക്ക് നിൽക്കില്ലങ്കിലോ”…

“അവരെയും കൂടെ കൊണ്ടുപോകാം എന്നാണ് ഫരീദ പറയുന്നത് “.

അങ്ങിനെ എന്റെ അത്യാവശ്യം തിരക്കുകളൊക്കെ മാറ്റി വച്ചു ഞാൻ താത്തയെയും, അവരുടെ കെട്ട്യോന്റെ ഉമ്മയെയും കൂട്ടി കോഴിക്കോടേക്ക്‌ പുറപ്പെട്ടു…

“ശരത്തെ സോറി കേട്ടോ… പെട്ടെന്ന് ആലോചിച്ചിട്ട് എനിക്കൊരു വഴിയും കിട്ടീല്ല അതാ ഞാൻ ശരത്തിനെ വിളിച്ചേ.. കേട്ടോ… ഒന്നും തോന്നരുത് “….

“ചെറിയ ദൂരമൊക്കെ ആണെങ്കിൽ ഞാൻ ആരെയും ബുദ്ധിമുട്ടിക്കില്ലരുന്ന, ഞാൻ തനിയെ തന്നെ ഉമ്മയെ കൂട്ടികൊണ്ട് പോകുമായിരുന്നു.”….

“ഏയ്‌… അതിനു ഞാൻ ഒന്നും പറഞ്ഞില്ലല്ലോ താത്താ”…

“ഇതൊക്കെ മനുഷ്യന് അത്യാവശ്യം ഉള്ള കാര്യങ്ങളല്ലേ”….

“അല്ലങ്കി തന്നെ ഞാൻ കോഴിക്കോട് പാസ് പോർട്ട്‌ ഓഫീസിൽ പോകാൻ ഒരുങ്ങിയതായിരുന്നു”,

“അപ്പോഴാണ് അമ്മ നിങ്ങടെ കാര്യം പറഞ്ഞത്.”.. ഞാൻ കേറിയങ്ങ് തട്ടിവിട്ടു…

“ഇങ്ങനെത്തെ എമർജൻസി ആയിട്ടുള്ള നേരത്തല്ലേ നമ്മളൊക്കെ പരസ്പരം സഹായിക്കേണ്ടത്..”..

“അല്ലാതെ… ഇത്താത്ത അങ്ങനെയാണോ എന്നെപ്പറ്റി കരുതിയിരിക്കുന്നത് .”..???

“എയ്… അല്ല… !! അങ്ങനെയല്ല…”

“ശരത്ത് കുറച്ചു ദിവസത്തേക്കായിട്ട് ലീവെടുത്ത് നാട്ടിൽ വന്നിട്ട് നമ്മളെ കൊണ്ട് ഒരു പൊല്ലാപ്പ് ഉണ്ടായി എന്ന് വച്ചാൽ.”…

“സഹായം ആവശ്യമുള്ളപ്പോളല്ലേ ഇത്താ ആരായാലും അത് ആവശ്യപ്പെടുക” ..

“അതിന്റെ അർത്ഥം ഞങ്ങളെയൊക്കെ ഇത്താത്ത തികച്ചും അന്യരായിട്ടാണ് കാണുന്നതെന്നല്ലേ…..?? “

“ഓ.. അങ്ങനെയൊന്നും ഉദ്ദേശിച്ചിട്ടല്ല ശരത്തെ ഞാൻ പറഞ്ഞത്… സോറി. “

അങ്ങനെ വലിയ ബുദ്ധിമുട്ടൊന്നുമില്ലാതെ യാത്ര പുറപ്പെട്ടു…

“സ്കൂളിൽ പോകേണ്ട” എന്ന സന്തോഷത്താൽ തുള്ളി ചാടി മതിമറന്നു കുട്ടികൾ റിസ്വാനും റിയയും കാറിന്റെ ഫ്രണ്ട് സീറ്റിൽ തന്നെ സ്ഥാനം പിടിച്ചു….
ഉമ്മ താത്തയുടെ മടിയിൽ തല വച്ചു കിടന്നു പിൻസീറ്റിൽ ഫ്ലാറ്റായി .

ആകെപാടെ ബോറടിക്കുമെന്ന് വിചാരിച്ച ഞാൻ കുട്ടികളുടെ വികൃതിയും അട്ടഹാസവും ചിരിയും കളിയുമൊക്കെയായി ആ യാത്ര തുടർന്നു…

കുട്ടികൾ ഇടക്കിടെ എന്നെ ബുദ്ധിമുട്ടിക്കുന്നത് കണ്ട് ഇത്താത്ത അവരെ വഴക്ക് പറഞ്ഞു….

സാരോല്ല… ഇത്ത… കൊച്ചുങ്ങളല്ലേ കളിക്കേണ്ട പ്രായമല്ലേ… വഴക്ക് പറയണ്ട…

പൊതുവെ എനിക്ക് ആ കൊച്ചുങ്ങളോട്, വലിയ സ്നേഹമാണ്…

ഏതായാലും അധികം മുഷിച്ചിൽ ഇല്ലാതെ കോഴിക്കോട് എത്തിപെട്ടു.

അവിടെ ഹോസ്പിറ്റലിൽ അവരെ സ്ഥിരമായി കാണിക്കുന്ന കൺസൾട്ടന്റ ഫിസിഷ്യനിനെ കുറച്ചു നേരം കാത്തു നിൽക്കേണ്ടി വന്നു…

ഇത്താത്തടെ റഹ്മാൻക്ക ഉമ്മാടെ വിവരങ്ങൾ അറിയാനായിട്ട് ഒരു പത്തു തവണയെങ്കിലും ഫോൺ വിളിച്ചു കാണും….

ഞാൻ അതിനിടെ പെട്ടെന്ന് തന്നെ പാസ്പോർട്ട്‌ ഓഫീസിൽ പോയി കാര്യങ്ങൾ നടത്തി വന്നു.

Leave a Reply

Your email address will not be published. Required fields are marked *