ദിവ്യാനുരാഗം – 2

” എന്താ മാഡം പറയൂ… ”

ഞാൻ വരാന്തയിലൂടെ നടന്നു കൊണ്ട് അമ്മയോട് ചോദിച്ചു

” ഒന്നൂല്യ… ഭക്ഷണം ഒക്കെ കഴിച്ചോന്ന് ചോദിക്കാൻ വിളിച്ചതാണ്… ”

അമ്മേ എനിക്ക് മറുതലക്കൽ മറുപടി നൽകി

” ആണോ… എന്നാ ഇതാ കഴിക്കാൻ ഇരിക്കുമ്പോളായിരുന്നു അമ്മ വിളിച്ചത്…പിന്നെ അമ്മയും അച്ഛനും കഴിച്ചോ… ”

ഞാൻ അമ്മയ്ക്ക് മറുപടി നൽകി

” ആ ഞങ്ങള് കഴിച്ചു.. പിന്നെ നിന്നെ വിളിച്ചു കിട്ടിയില്ല എന്നു പറഞ്ഞ് കോളേജിൽ നിന്ന് നിൻ്റെ സാറ് വിളിച്ചായിരുന്നു… ”

” ആണോ എന്നിട്ട് പുള്ളി എന്നതാ പറഞ്ഞേ… ”

ഞാൻ അമ്മയോട് വിവരം തിരക്കി

” ഒന്നും പറഞ്ഞില്ല… നിന്നോട് അങ്ങേരെ ഒന്നു വിളിക്കാൻ മാത്രം പറഞ്ഞു… ”

അമ്മ എനിക്ക് മറുപടി നൽകി
” ആണോ എന്നാ ഞാൻ വിളിച്ചോളാം… വേറെ വിശേഷം ഒന്നും ഇല്ലല്ലോ…അപ്പൊ ശരി ഗുഡ് നൈറ്റ്…ഉമ്മ…”

അമ്മയ്ക്ക് മറുപടി നൽകിയ ശേഷം ഞാൻ ഫോണിലൂടെ ഒരു സ്നേഹ ചുംബനം നൽകി

” ആ ഗുഡ് നൈറ്റ് പിന്നെ നാളെ കോളേജിൽ പോണേ… ”

ഫോണ് കട്ട് ആകും മുമ്പേ അമ്മയെന്നെ ഓർമ്മിപ്പിക്കുമെന്നോണം പറഞ്ഞു. അതിന് ചിരിച്ചുകൊണ്ട് പോകാം എന്ന് മറുപടി നൽകി… ഫോൺ കട്ടാക്കി ഞാൻ റൂമിനടുത്തേക്ക് തിരിച്ച് നടക്കാൻ തുടങ്ങി.. അപ്പോഴായിരുന്നു ഞങ്ങടെ റൂമിൻ്റെ തൊട്ടു മുൻപിലുള്ള നഴ്സിങ് കൺസൾട്ടൻസിയിൽ നമ്മുടെ കഥാ നായികയെ കണ്ടത്…

” പോയൊരു സോറി പറഞ്ഞാലോ…?? ”

ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു… അല്ലെങ്കി വേണ്ട കൂടെ വേറൊരു നേഴ്സുണ്ട്… അതും മനസ്സിൽ ആലോചിച്ച് ഞാൻ മെല്ലെ മെല്ലെ നടക്കാൻ തുടങ്ങിയതും കൂടെയുണ്ടായിരുന്ന നേഴ്സ് പെട്ടെന്ന് അവിടെ നിന്നും പോയി ഇപ്പോൾ അവളുമാത്രമായി അവിടെ

” മറ്റവള് പോയോ എന്നാപ്പിന്നെ എന്തായാലും ഒരു സോറി പറഞ്ഞേക്കാം തെറ്റെൻ്റെ ഭാഗത്തല്ലേ…?? അല്ലെങ്കിൽ പറയണോ അവൾക്ക് ഇതിരി ജാഡ ഇല്ലേ… ”

ഞാൻ എന്നോട് തന്നെ ഓരോന്നൊക്കെ പറഞ്ഞു തുടങ്ങി…

” അല്ലെങ്കിൽ പറഞ്ഞാലോ… ലവന്മാർ പറഞ്ഞത് വച്ച് നോക്കുമ്പോ ന്വാമിൻ്റെ ഭാഗത്താണല്ലോ തെറ്റ്… ”

വീണ്ടും അവിടെ നിന്ന് കുറേ ആലോചിച്ചു…അവസാനം മടിച്ചുമടിച്ചാണെങ്കിലും ഒടുക്കം പറയാം എന്ന രീതിയിൽ ഞാൻ അവളുടെ അടുത്തേക്ക് നീങ്ങി… ഞാൻ വരുന്നത് കണ്ടിട്ടായിരിക്കണം അതുവരെ ഫോണിൽ എന്തോ നോക്കിക്കൊണ്ടിരുന്നവൾ പെട്ടെന്ന് അടുത്തുള്ള ഏതോ പേപ്പറുകളിലേക്ക് ശ്രദ്ധതിരിച്ചു
” ഹലോ…അതേ… ”

അവളുടെ അടുത്തെത്തിയതും ഞാൻ സ്വരം താഴ്ത്തിയവളെ വിളിച്ചു… പക്ഷേ അവൾക്ക് കേട്ട ഭാവമില്ല…

” എടോ…. ”

ഞാൻ ഒന്നുകൂടി ശബ്ദമുയർത്തി വിളിച്ചു…

“എന്നതാടോ… തനിക്ക് വേണ്ടത്… വീണ്ടും ഇടിച്ചു കൊല്ലാനാണോ… ”

പേപ്പറിൽ നിന്നും മുഖമുയര്ത്തി കൊണ്ട് അവളെന്നെ നോക്കി കടുപ്പത്തിൽ പറഞ്ഞു…

” അതുപിന്നെ ഒരു സോറി പറയാൻ വന്നതാ… നേരത്തെ തെറ്റ് എൻ്റെ ഭാഗത്തായിരുന്നു… ഞാനാ ആവശ്യമില്ലാതെ വഴക്ക് ഉണ്ടാക്കിയേ… സോറി… ”

ഒറ്റയടിക്കതും പറഞ്ഞ് ഞാനവളുടെ പ്രതികരണം നോക്കിനിന്നു…

” ഒരു സോറി പറഞ്ഞാ എല്ലാം അങ്ങ് തീരുവോ… ”

അവൾ എന്നെ നോക്കി സ്വരം കടുപ്പിച്ച് പറഞ്ഞു…

” പിന്നെ ഞാനെന്തു ചെയ്യണം…തലേകുത്തി നിക്കണോ… ”

ഇത്തവണ ഞാനും കനത്തിൽ തന്നെ മറുപടി കൊടുത്തു… അല്ല പിന്നെ ഒരു സോറി പറയാൻ വന്നാൽ ഇത്രയ്ക്ക് ജാഡ കാണിക്കാൻ ഇവളാരാ ഐശ്വര്യറായോ….

” ആ എന്നാ അങ്ങനെ തലയുംകുത്തി നിക്ക്… “
പറഞ്ഞ് തീർന്നതും അവൾടെ മറുപടി വന്നു

“അത് നിൻ്റെ തന്തയോ…. ”

” ഡോ…. ”

ഞാൻ പറഞ്ഞു തീരും മുമ്പേ അവള് കസേരയിൽ നിന്നും എഴുന്നേറ്റ് എന്നെ നോക്കി കനത്തിൽ വിളിച്ചു… രാത്രി സമയം ആയതുകൊണ്ട് അധികം ആരും അവിടെ ഉണ്ടായിരുന്നില്ല… ഒന്നോ രണ്ടോ പേരുമാത്രമാണെന്നു ചുരുക്കം ഉണ്ടായത്… അവരൊക്കെ ഞങ്ങളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു….

” അല്ല പിന്നെ… ഒരു സോറി പറയാൻ വന്നപ്പോൾ ഒരു മാതിരി മറ്റേ സ്വഭാവം കാണിച്ചാ ദേഷ്യം പിടിക്കില്ലേ… ”

ഉള്ളിലുള്ള ദേഷ്യം പുറത്തു കാണിച്ചു കൊണ്ട് ഞാൻ അവളോട് പറഞ്ഞു…

” ഡോ… ആൾക്കാരൊക്കെ ശ്രദ്ധിക്കുന്നു… ”

അവൾ ചുറ്റുപാടും കണ്ണോടിച്ചു കൊണ്ട് എന്നെ നോക്കി പറഞ്ഞു

“അതലറുമ്പോൾ ആലോചിക്കണായിരുന്നു…”

ഞാൻ ചുറ്റുപാടും നോക്കി അവളോട് പറഞ്ഞു

” എനിക്ക് തന്നോട് സംസാരിക്കാൻ സമയവുമില്ല… താല്പര്യവുമില്ല… അതുകൊണ്ട് താൻ പറയാൻ വന്നത് പറഞ്ഞില്ലേ…ഇനി ഒന്ന് പോയി തരുവോ… ”

അവള് കൈകൂപ്പിക്കൊണ്ട് എന്നോട് പറഞ്ഞു
” അല്ലേലും നിന്നോടൊക്കെ സോറി പറയാൻ വന്ന എന്നെ പറഞ്ഞാ മതി… വലിയൊരു ജോലിക്കാരി… ജില്ലാ കളക്ടർ ആണെന്നാ വിചാരം…”

അതും പറഞ്ഞവളെ ഒന്ന് തറപ്പിച്ചു നോക്കിയശേഷം ഞാൻ തിരിഞ്ഞു നടക്കാൻ തുടങ്ങി…അവളുടെ മുഖത്ത് നല്ല കലിപ്പുണ്ട്…

” എന്താ പ്രശ്നം… ”

തിരിച്ചു റൂമിൽ കയറാൻ പോയ എന്നോട് അതിലെ നടന്നുപോകുന്ന ഒരു പയ്യൻ ചോദിച്ചു

” നിൻ്റെ അമ്മായി പെറ്റു…. കുട്ടിക്കൊരു കുഞ്ഞുടുപ്പും ബേബി സോപ്പും വാങ്ങി വാ… ”

ഞാൻ അവനോട് മുഖത്തുനോക്കി കനത്തിൽ അതു പറഞ്ഞപ്പോൾ ആവശ്യമില്ലാത്ത സ്ഥലത്ത് വാലാട്ടൻ പോയ അവൻ്റെ ഫ്ലുസ്സ്പോയി…അതോടൊപ്പം പുറകിൽ നിന്ന് മറ്റവളുടെ അടക്കിച്ചിരി കൂടി വന്നപ്പോൾ അവൻ ചമ്മല് മറക്കാൻ വേഗം സ്ഥലം കാലിയാക്കി…

അവൾടെ ചിരി കേട്ട് പെട്ടെന്ന് ഞാൻ ഒന്ന് തിരിഞ്ഞു നോക്കി… അത് കണ്ടപ്പോൾ തന്നെ അവൾ ചിരി നിർത്തി പതിവ് ഗൗരവം മുഖത്ത് വരുത്തിച്ചു…

പിന്നെ അതിനെ ഒന്നുകൂടി തറപ്പിച്ച് നോക്കിയശേഷം ഞാനും റൂമിലേക്ക് കയറി…

തുടരും…..

**************************************

എല്ലാവരും ക്ഷമിക്കണം… ഇച്ചിരി വൈകിപ്പോയി…. പേഴ്സണൽ പ്രശ്നങ്ങളും മെസ്സിയുടെ ബാഴ്സലോണ വിടവാങ്ങലും ഒക്കെയായി എഴുതാനുള്ള ഒരു മനസ്സിൽ അല്ലായിരുന്നു… പിന്നെ പേജ് കൂട്ടി എഴുതാൻ പറ്റി എന്ന് വിചാരിക്കുന്നു… പ്രിയ അർജ്ജുവിൻ്റേയും ജോവിൻ്റേയും ഉപദേശങ്ങളും ഉൾക്കൊണ്ടിട്ടുണ്ട്…. പിന്നെ നായകൻ്റെ സൗഹൃദവലയം ഇഷ്ടപ്പെട്ടു എന്നു ചിലർ പറഞ്ഞതുകൊണ്ട് ഫ്രണ്ട്ഷിപ്പ് കുറച്ചുകൂടി ഉൾപ്പെടുത്തിയിട്ടുണ്ട്

എന്തെങ്കിലും തെറ്റുകുറ്റങ്ങൾ ഉണ്ടെങ്കിൽ ക്ഷമിക്കുക… അഭിപ്രായങ്ങൾ പങ്കുവെക്കുക…

സ്നേഹത്തോടെ

വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ്…❤️

Leave a Reply

Your email address will not be published. Required fields are marked *