അഭി അതിന് മറുപടി നൽകി
” എന്നാ പിന്നെ കുറച്ച് സാധനം ബാക്കി വെച്ചാലോ… ”
ചോദ്യഭാവത്തിൽ ശ്രീ ഞങ്ങളെ നോക്കി പിന്നേം ചോദിച്ചു..
” മൈരേ നീ പൊട്ടനാണോ… അതോ അഭിനയിക്കുവാണോ… സർജറിക്കു വേണ്ടി മെഡിസിൻ ഒക്കെ എടുത്തതാണ് അവൻ… അതിൻ്റെ പുറത്ത് സാധനം കൂടി കൊടുത്ത് അവനെ നീ കൊല്ലിക്കുവോ…”
അതും പറഞ്ഞ് ഞാനും ബാക്കി രണ്ടും അവനെ നോക്കി ചിരിക്കാൻ തുടങ്ങി…
” അങ്ങനെയൊക്കെ ഉണ്ടോ… ഈ സമയത്ത് കുടിക്കാൻ പാടില്ലേ…
എനിക്കറിയില്ല ഞങ്ങൾ സയൻസ് ഒന്നുമല്ലേ പഠിച്ചേ… ”
മൂഞ്ചിയത് പുറത്തുകാണിക്കാതെ അവൻ പറഞ്ഞു..
” എന്നാ അങ്ങനെക്കെയുണ്ട്… അതു മനസ്സിലാക്കാൻ ഇയാള് സയൻസ് പഠിക്കുകയൊന്നും വേണ്ട സാമാന്യബുദ്ധി മതി…. അല്ല ഞാൻ ഇത് ആരോടാ പറയുന്നേ… ”
അതുകൂടി പറഞ്ഞ് ഞാൻ പൊട്ടിചിരിക്കാൻ തൊടങ്ങി… അവന്മാരും എൻ്റെ ഒപ്പം കൂടിയതോടെ ശ്രീ സൈഡായി…
പിന്നെ അവനെയും കളിയാക്കി ഫുഡും സാധനവും ഒക്കെ അങ്ങ് കഴിച്ച് കയ്യും കഴുകി ഇരിക്കുംമ്പോൾ നന്ദുവിനെ നോക്കി ഞാൻ പറഞ്ഞു.
” എന്തായാലും നീ സാധനം കൊണ്ടുവന്നത് നന്നായി… ഇപ്പോ ആ തലപെരുപ്പൊക്കെ കുറച്ച് കുറഞ്ഞിട്ടുണ്ട്… ”
” അതാണ്… എല്ലാവരുടേയും ടെൻഷൻ ഒക്കെ കുറഞ്ഞില്ലേ… ഈ പ്രായത്തിൽ ടെൻഷൻ അടിക്കാൻ പാടില്ല… ”
അവൻ ചിരിച്ചുകൊണ്ട് മറുപടി നൽകി..
” ഇവൻ ഇപ്പൊ ഇച്ചിരി പക്വത ഒക്കെ വന്ന പോലെ തോന്നുന്നുണ്ടല്ലോ… ”
സാധനം അടിച്ച് കുറച്ച് സമാധാനം കിട്ടിയോണ്ടും അവൻ്റെ സംസാരം കേട്ടുതുകൊണ്ടും അവനെ ഒന്ന് പൊക്കി ഞാൻ അവന്മാര് രണ്ടിനേയും നോക്കി പറഞ്ഞു..
” ഏറെക്കുറെ എനിക്കും തോന്നി… ”
ശ്രീയും എൻ്റെ അഭിപ്രായത്തോട് യോജിച്ചു.. അഭിയും അതിന് തലകുലുക്കി… നന്ദു ഇതൊക്കെ കേട്ട് അവൻ്റെ തല ഇപ്പൊ സീലിംഗ് തട്ടുമെന്ന നിലയിലായി…
” നിങ്ങൾക്കും തോന്നിയല്ലേടാ… എനിക്ക് അത് പണ്ടേ തോന്നി. എന്നിട്ടും എൻ്റെ തന്തക്ക് അത് തോന്നുന്നില്ലല്ലോ… എനിക്കൊരു പെണ്ണൊക്കെ അങ്ങേർക്ക് ആലോചിച്ചൂടെ… ”
കാര്യം അവനെ സുഖിപ്പിക്കാൻ പറഞ്ഞതാണെങ്കിലും ആശാന് അത് ഇഷ്ടപ്പെട്ടതുകൊണ്ടായിരിക്കണം ഇങ്ങനെ പറഞ്ഞത്..
” എന്നിട്ട് നിനക്കും പെണ്ണിനും അങ്ങേര് ചെലവിന് തരണമായിരിക്കും… ”
അവനെ നോക്കി ശ്രീ ചോദിച്ചു
” തൽകാലം എനിക്ക് ജോലി ഒന്നുമില്ലല്ലോ പഠിക്കുന്നല്ലേ അപ്പൊ അങ്ങനെയല്ലേ കാര്യങ്ങൾ… അതുകൊണ്ട് പുള്ളിക്കാരനത് ചെയ്യണ്ടേ… ”
അവൻ ചോദ്യഭാവത്തിൽ അത് പറഞ്ഞപ്പോൾ റൂമിൽ ഞാനും ബാക്കി രണ്ടും തമ്മിൽ പൊട്ടിച്ചിരിയുടെ മത്സരമായിരുന്നു….
” നിനക്ക് ചെലവിന് തരുന്നത് തന്നേ അങ്ങേർക്ക് നഷ്ട കച്ചോടാ… അപ്പോഴാ അവൻ്റെ പൊണ്ടാട്ടിക്കും കൂടി… ഒരോരു സ്വപ്നങ്ങളേ… ”
ചിരി ഒന്നടങ്ങിയ സമയത്ത് അഭി അതും കൂടി പറഞ്ഞപ്പോൾ പിന്നെ പറയണോ…ചിരിച്ച് കണ്ണീര് വരെ വന്നു തുടങ്ങി… അങ്ങനെ ശ്രീക്ക് ശേഷം രണ്ടാമത്തെ ബഹിരാകാശ വിസ നന്ദുവിന് ഞങ്ങൾ നൽകി…
പിന്നെയും സമയം ഒരുപാട് പണ്ടത്തെ ഓരോ കാര്യങ്ങളും പറഞ്ഞ് തള്ളിനീക്കി… കുറച്ച് കഴിഞ്ഞപ്പോൾ ഡോറിന് ഒരു മുട്ട് കേട്ടു..
” അവനെ കൊണ്ടു വന്നതായിരിക്കും… ”
പാൻ്റിൻ്റെ പോക്കറ്റിൽ നിന്നും പോക്കറ്റ് സ്പ്രേ എടുത്ത് മുഖത്ത് ചെറുതായിട്ട് ഒന്നടിച്ച് നന്ദുവിനത് കൊടുത്ത് അടിച്ചോ സമെല്ല് വരണ്ടാന്ന് പറഞ്ഞ് ഞാൻ ഡോർ തുറന്നു…ഡോറ് തുറക്കണ്ട താമസം
രണ്ട് നഴ്സുമാര് ഞങ്ങടെ റൈഡർ ചങ്ക് തെണ്ടിയേയും കൊണ്ട് ഉള്ളിലേക്ക് കയറി… ആശാന് ബോധം ഒക്കെയുണ്ട് പക്ഷേ എന്താ ചുറ്റും നടക്കുന്നേന്ന് വലിയ ധാരണ ഇല്ലാന്ന് തോന്നുന്നു ഞങ്ങളെ മാറി മാറി നോക്കുന്നുണ്ട്… കട്ടിലിൻ്റെ ബാക്കി സെറ്റപ്പൊക്കെ സെറ്റ് ചെയ്തതിനുശേഷം അതിലൊരു നേഴ്സ് വന്ന് ഒരു ഗ്ലൂക്കോസും അവൻ്റെ കൈയിൽ കേറ്റി അതും തൂക്കിയിട്ട് അവര് രണ്ടുപേരും യാത്രപറഞ്ഞ് പോയതും റൈഡർ സാർ മൊഴിഞ്ഞു…
” ഡാ ഞാൻ ഇത് എവിടാ… എനിക്കെന്താ പറ്റിയെ… ”
അതും പറഞ്ഞ് ഞങ്ങളെ മാറി മാറി അവൻ നോക്കാൻ തുടങ്ങി…
” പട്ടായേല് ഒരു കിടപ്പ് ചികിത്സയ്ക്ക് വന്നതാ… എന്ത്യേ… ”
