ദിവ്യാനുരാഗം – 2

കണ്ണും തിരുമ്മിക്കൊണ്ടവനത് പറഞ്ഞപ്പോൾ ഒരു കാര്യം എനിക്ക് മനസ്സിലായി കണ്ണേ തുറന്നിട്ടുള്ളൂ ബോധം വന്നിട്ടില്ല…

” നീ എന്തൊക്കെയാടാ നാറീ പറയുന്നേ ക്ലാസ്സോ… എവിടെയാ ഉള്ളതെന്ന് കണ്ണുതുറന്ന് മര്യാദയ്ക്ക് നോക്കടാ… ”

അവൻ്റെ തലക്കിട്ടൊരു കൊട്ട് കൊടുത്ത് ഞാൻ പറഞ്ഞു
” പറഞ്ഞപോലെ ഇത് ഹോസ്പിറ്റൽ ആണല്ലോ… ഞാൻ വിചാരിച്ച് നമ്മള് കോളേജിലാണെന്ന്.. അല്ല അതുപോട്ടെ നമ്മൾ ഇവിടെ എന്തിനാ വന്നേ… ”

തല ചൊറിഞ്ഞു കൊണ്ടവൻ പാതിയുറക്കത്തിൽ എന്നെ നോക്കി ചോദിച്ചു

” നിൻ്റെ അമ്മാവനെ കാണിക്കാൻ… ”

ഞാൻ ആ പന്നിയെ നോക്കി പല്ലിറുമ്മി കൊണ്ട് പറഞ്ഞു

” എന്നിട്ട് അങ്ങേരെവിടെ പോയി… ”

ബോധമില്ലാത്തവൻ സംശയം രൂപേണ എന്നെ നോക്കിയത് ചോദിച്ചപ്പോൾ പിന്നെ ഒന്നും നോക്കിയില്ല മിനറൽ ബോട്ടിലെ കുറച്ച് വെള്ളം ആ പന്നീടെ തലവഴിയങ്ങൊഴിച്ചു… അതെന്തായാലും ഏറ്റു വെള്ളമടിച്ച് ബോധമില്ലാതവൻ്റെ തലയിൽ കൂടി വെള്ളം ഒഴിച്ചാൽ ശരിയാകും എന്ന് പറയുന്നത് എന്ത് സത്യമാണ്… ആശാൻ ഏറെക്കുറെ കെട്ടൊക്കിറങ്ങി..

” എടാ നാറീ വെള്ളമടിച്ച് ബോധമില്ലാതെ കിടന്നുറങ്ങിട്ട് പിച്ചും പേയും പറയാതെ എഴുന്നേറ്റ് അവന്മാരെ വിളിയെടാ… ”

സ്ഥലകാലബോധം വന്നെന്ന് തോന്നിയപ്പോൾ ഞാൻ അവനെ നോക്കി പറഞ്ഞു

” അടിച്ചതിൻ്റെ ഹാങോവറടാ പന്നീ… അതിന് തലേകൂടി വെള്ളം ഒഴിച്ചത് എന്തിനാ ”

മുഖം തുടച്ചുകൊണ്ട് അവൻ എന്നെ നോക്കി പല്ലിറുമ്മി കൊണ്ട് പറഞ്ഞു

” അത് പിച്ചും പേയും പറയുമ്പൊ ആലോചിക്കണം… എണീറ്റ് എല്ലാത്തിനേയും വിളി ഇത് വീടല്ല ഹോസ്പിറ്റലാ സമയം ഒരുപാടായി… ഞാനൊന്നു ബാത്ത്റൂമിൽ പോയിട്ട് വരാം… ”

അതും പറഞ്ഞ് ഞാൻ ബാത്റൂമിലേക്ക് കേറി… തിരിച്ചിറങ്ങുമ്പോൾ ബാക്കി മൂന്നും ഒരു വിധം ഉറക്കം എണീറ്റിരുന്നു…

” അളിയാ രോഗിക്ക് ബെഡ് കോഫി ഒന്നുമില്ലേ… ”
ബാത്ത്റൂമീന്ന് ഇറങ്ങിവന്ന എന്നോട് അതു ചോദിച്ചു

” അളിയാ സോറി ഡാ

.. ഫ്ലഷ് ചെയ്തുപോയി നീ ആദ്യേ പറയണ്ടേ… ”

അവൻ്റെ ചോദ്യത്തിന് ഇളിച്ചുകൊണ്ട് ഞാൻ മറുപടി പറഞ്ഞു. അതുകേട്ട് ബാക്കി മൂന്നും ചിരിക്കാൻ തുടങ്ങി

” ഓ…തേച്ചതാണല്ലേ… ”

എന്റെ മറുപടി കേട്ടതും അതു ചമ്മലോടെ പറഞ്ഞു

” അല്ലപിന്നെ നിനക്ക് രാവിലെ തന്നെ ബെഡ് കോഫി കൊണ്ടതരാൻ ഞാൻ ആരാടാ നാറി നിൻ്റെ പെണ്ണുമ്പിള്ളയോ… ”

ഞാനവനെ അതും പറഞ്ഞ് കളിയാക്കി ചിരിക്കുമ്പോളായിരുന്നു ഡോറിനാരോ മുട്ടുന്നത് കേട്ടത്. ഞാൻ ചെന്ന് ഡോറ് തുറന്നു

” ആ ഗിരിജാൻ്റി ഇങ്ങെത്തിയോ…വാ അകത്തേക്കു വാ.. ”

ഡോറ് തുറന്നപ്പോ അവൻ്റെ അമ്മയെ കണ്ട് ഞാൻ പറഞ്ഞു. നീതുവും ഒപ്പമുണ്ടായിരുന്നു… രണ്ടാളും ചിരിച്ചുകൊണ്ട് അകത്തേക്ക് കയറി… ഇന്നലേ കാണാത്തതിൻ്റെ വെപ്രാളവും കരുതലും ഒക്കെ അതുവിനോട് രണ്ടുപേരും കാണിക്കുന്നുണ്ട്… ഞങ്ങൾ അതൊക്കെ നോക്കി നിന്നു…

” മക്കളെ ഉറക്കം ഒക്കെ എങ്ങനെ ഉണ്ടായിരുന്നു… ”

ഗിരിജാൻ്റി ഞങ്ങളെ നോക്കി ചോദിച്ചു

” ഇവിടെ എന്താ ആൻ്റീ സുഖമല്ലേ… ഒരു കുഴപ്പവുമില്ല അതുപോലെതന്നെ അവനും ഒരു തേങ്ങയുമില്ല… ”
കട്ടിലിൽ കിടക്കുന്നു അതുവിനെ ചൂണ്ടിക്കാണിച്ച് ഞാൻ പറഞ്ഞു

” എന്നാലും എൻ്റെ മക്കൾ എല്ലാവരും എങ്ങനാ ഇവിടെ.. മര്യാദയ്ക്ക് ഒന്ന് കണ്ണടയ്ക്കാൻ പോലും പറ്റില്ലല്ലോ… ”

ഗിരിജാൻ്റി ഉള്ളിലെ വിഷമം ഞങ്ങളെ നോക്കി പറഞ്ഞു

” പറഞ്ഞല്ലോ ഗിരിജാൻ്റി ഞങ്ങൾക്ക് ഒരു പ്രശ്നവുമില്ല… സുഖായിട്ട് ഉറങ്ങാനൊക്കെ പറ്റുന്നുണ്ട്.. ആൻ്റി വരുന്നതിനു തൊട്ടു മുന്നേ ആണ് ഞങ്ങൾ എണീറ്റതു തന്നെ ”

അഭി ആൻ്റിയെ നോക്കി ആശ്വസിപ്പിക്കാനെന്നോണം പറഞ്ഞു

” അതന്നെ ഇങ്ങള് ടെൻഷൻ അടിക്കണ്ട…. പിന്നെ ആകെയുള്ള ഒരു പ്രശ്നം ആൻ്റിയുടെ മോൻ്റെ കൂർക്കം വലിയാ… ”

ആൻ്റിയെ നോക്കി ശ്രീ അതും പറഞ്ഞപ്പോൾ അതുവൊഴികെ ബാക്കിയെല്ലാവരും ചിരിക്കാൻ തുടങ്ങി…

” നിൻ്റാമ്മാവനാ കൂർക്കംവലിക്കുന്നത് പന്നീ… ”

അതു ശ്രീയെ നോക്കി പല്ലിറുമ്മികൊണ്ട് പറഞ്ഞു..

” മോനെ ഷോ ഒന്നും വേണ്ട ആ പറഞ്ഞത് സത്യമാ… സ്പീക്കർ വിഴുങ്ങിയ പോലെയാണ് നിൻ്റെ കൂർക്കംവലി..”

നന്ദു കൂടി അതിനെ സപ്പോർട്ട് ചെയ്തു പറഞ്ഞപ്പോൾ അതു ആകെ ചമ്മി… പിന്നെ റൂമിൽ ആകെ ചിരിയായി…

” മതി മതി ചിരിച്ചത്… പല്ലുതേപ്പൊന്നും കഴിഞ്ഞിട്ടില്ലാലോ എല്ലാവരും വേഗം പല്ലുതേക്ക് ഭക്ഷണം കഴിക്കാലോ… ഞങ്ങള് കൊണ്ടുവന്നിട്ടുണ്ട് ”

ഗിരിജാൻ്റി എല്ലാവരോടുമായി പറഞ്ഞു

” അങ്ങനെ നല്ല കാര്യങ്ങൾ പറയാൻ്റീ… നല്ല വിശപ്പുണ്ട്… “
നന്ദു ആൻ്റിയെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു..

അങ്ങനെ പല്ലുംതേച്ച് അതുവിനെയും ബാത്റൂമിൽ പോവാനും പല്ലുതേക്കാനുമൊക്കെ സഹായിച്ചതിനുശേഷം ഞങ്ങൾക്ക് ആൻ്റിയും നീതുവും കൂടി ഭക്ഷണം എടുത്തു തന്നു…

” അല്ല നീതു നീ കോളേജ് ലീവ് ആക്കിയോ.. ”

കഴിക്കുന്നതിനിടയിൽ ഞാൻ അവളെ നോക്കി ചോദിച്ചു

” ആ അജ്ജുവേട്ടാ ഇന്ന് ലീവ് ആക്കി… ഇനി എന്തായാലും നാളെ പോവാം ”

അവൾ എൻ്റെ ചോദ്യത്തിനു ചിരിച്ചുകൊണ്ട് മറുപടി നൽകി

” അല്ല അതു പറഞ്ഞപ്പോഴാ നമുക്ക് ഇന്ന് പോണോ ”

അഭി എന്നെ നോക്കി ചോദിച്ചു

” വേണ്ട… ഇന്നെന്തായാലും പോണ്ട… നമ്മുക്കും നാളെ പോകാം.. ”

നന്ദുവാണ് അതിനു മറുപടി നൽകിയത്

” അതാ നല്ലത്… ഇവിടെ ആൻ്റിയും നീതുവും ഉണ്ടല്ലോ… നമുക്ക് വീട്ടിൽ പോയി ഫ്രഷ് ആയിട്ട് കുറച്ചു കഴിഞ്ഞ് ഇങ്ങോട്ട് വരാം എന്താ… ”

ഞാൻ അവന്മാരെ നോക്കി ചോദിച്ചു… അവന്മാർക്ക് ആ അഭിപ്രായത്തിനോടാണ് താല്പര്യം

” അപ്പൊ ആർക്കും കോളേജിൽ പോകാനും പഠിക്കാനും ഒന്നും ഉദ്ദേശമില്ല… ”
ഞങ്ങളുടെ സംസാരം കേട്ട ഗിരിജാൻ്റി ചിരിച്ചുകൊണ്ട് പറഞ്ഞു

” അതെ അമ്മേ… ഇവന്മാർക്കൊന്നും ക്ലാസ്സിൽ കയറണോന്നുള്ള വിചാരം ഒന്നുമില്ല… ”

ഗിരിജാൻ്റിയെ നോക്കി റൈഡർ തെണ്ടിയുടെ പട്ടി ഷോ ഡയലോഗ്…

” അല്ല ഇതാരാ പറയുന്നേ സെമസ്റ്റർ തോറും കണ്ടൊണേഷൻ ഫീസ് അടക്കുന്ന എൻ്റെ ഏട്ടനോ… ”

അവൻ്റെ പട്ടി ഷോ ഡയലോഗിന് സ്വന്തം അനിയത്തിയുടെ കയ്യിന്ന് തന്നെ കിട്ടിയപ്പോൾ ഞങ്ങളും അവളും അവൻ്റെ അമ്മയുമൊക്കെ പൊട്ടിചിരിച്ചു… അതിന് അവൻ അവളെ കണ്ണൂരുട്ടി പേടിപ്പിക്കുന്നതും കണ്ടു…

അങ്ങനെ കളിയും ചിരിയും ഒക്കെ ആയി കുറച്ച് സമയം ചിലവിട്ട ശേഷം ഞങ്ങൾ അവരോട് ഫ്രഷ് ആയിട്ട് വരാം എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിക്കണം എന്നു പറഞ്ഞ് വീടുകളിലേക്ക് യാത്രതിരിച്ചു…

വീട്ടിലേക്ക് എത്തിയപ്പോൾ സമയം ഏതാണ്ട് പത്തു മണി അവറായിരുന്നു… വണ്ടി പോർച്ചിലേക്ക് കേറ്റി ഞാൻ വീടിനകത്തേക്ക് കയറി…

” ആ നീ എത്തിയോ… ”

ഹാളിലേക്ക് കയറിവന്ന എന്നെ കണ്ട് അച്ഛൻ ചോദിച്ചു

” ആ അവിടെ അവൻ്റെ അമ്മയും പെങ്ങളും ഉണ്ട് അതുകൊണ്ട് ഒന്ന് ഫ്രഷ് ആയിട്ട് കുറച്ചു കഴിഞ്ഞു പോയാൽ മതി… ”

Leave a Reply

Your email address will not be published. Required fields are marked *