” മൈൻ്റാക്കാൻ നീയാരാ… ഉർവശിയോ… അതോ രംഭയോ… ”
ഞാൻ ഒരൊഴുക്കൻ മട്ടിൽ അവളെ നോക്കി മറുപടി പറഞ്ഞു
” ആ ചൂടിലാണല്ലോ…നേരത്തെ അയച്ച പിക്ക് കണ്ടിട്ടാണോ… ഈ കലിപ്പ്… ”
എൻ്റെ മറുപടി കേട്ടതും അവള് ഒരാക്കിയ ചിരിയോടെ പറഞ്ഞു…അവൾടെ പിക്ക്….അതെനിക്ക് അങ്ങ് പിടിച്ചില്ല…അപ്പൊ എങ്ങനാ തൊടങ്ങികൂടേ
” എടി പുല്ലേ… നിനക്കെന്തിൻ്റെ കഴപ്പാ…അവിശ്യമില്ലാതെ എന്നെ തട്ടികളിക്കാൻ ഞാൻ എന്താ മൈരേ നിന്റെ പാവയാണോ…അവൾടെ ഒരു പിക്ക്…നീ കൊറേ ഒണ്ടാക്ക്….ഒരു ബാറിന്റെ മുന്നിൽ നിന്നെന്ന് കരുതി എന്നെ ഇവിടാരും ഒരു പറിയും ചെയ്യത്തില്ല… ”
ഉള്ളിലുള്ള ദേഷ്യവും അവളോടൊരിക്കലും തോറ്റുകൊടുക്കില്ല എന്നുള്ള എൻ്റെ വാശിയും മുഴുവനായും ഞാൻ ആ വാക്കുകളിൽ പ്രകടമാക്കിയിരുന്നു….എന്താലും എൻ്റെ സംസാരവും ഭാവവും കണ്ട് അവള് ഞെട്ടിയിട്ടുണ്ട്….പക്ഷെ സംഭവം ഏറ്റു എന്ന് കരുതിയ എന്നെ ഞെട്ടിക്കുന്ന സംഭവം ആയിരുന്നു പിന്നീട് നടന്നത്…
” ഡാ പട്ടി മിണ്ടിപ്പോകരുത്….ആളറിയാതെ ഒരു തെറ്റ് ചെയ്യ്ത് പോയപ്പോൾ ഒരു സോറി പറയാൻ വന്ന എൻ്റെ കൈയ്യും പിടിച്ച് തിരിച്ച്… രാവിലെ വേണ്ടാ വേണ്ടാന്ന് കരഞ്ഞു പറഞ്ഞിട്ടും ഒരു കാര്യവുമില്ലിതെ ബൈക്കിൽ എന്നെ കൊല്ലാൻ നോക്കിയതും പോരാ ഇപ്പൊ കെടന്ന് വാചകം അടിക്കുന്നോ… ”
അവള് ചീറി കൊണ്ട് എൻ്റടുത്തേക്ക് വന്നപ്പോൾ സത്യം പറഞ്ഞാ ഞാൻ ഞെട്ടിപോയി…ഇനി ഇവക്ക് വല്ല ബാധയും കോറിയോ…അങ്ങനാണേൽ ഇന്നിവിടെ ദുർഗ്ഗാഷ്ടമി…ഈ പന്നീടെ മോളെന്നെ കൊല്ലും….അവന്മാരെ നോക്കിയപ്പോൾ ഇവിടൊരാള് ചത്താലും എണീക്കില്ലാന്നുള്ള മട്ടിലുള്ള കെടപ്പും…
” എന്താ…വായ അടഞ്ഞു പോയോ…. പിന്നെ നീയെന്താ പറഞ്ഞേ ഒരു ബാറിന്റെ മുന്നിൽ നിന്നെന്ന് കരുതി നിന്നെ ആരും ഒന്നും ചെയ്യില്ലാന്നോ…എന്നാ ഇതും കൂടി കാണ് നീ…നാളെ മാഡത്തിന് രാവിലെ ഞാൻ കാണിക്കാൻ പോകുന്നത് ആ പിക്കല്ല… ഇതാ…. “
അവളെന്നെ നോക്കി ചീറികൊണ്ട് കൈയ്യിലിരുന്ന ഫോണെടുത്ത് ഒരു വീഡിയോ പ്ലേ ചെയ്യ്തു…അത് കണ്ടതും ഞെട്ടലിൻ്റെ കാഠിന്യം ഒന്നൂടി ഇരട്ടിച്ചൂന്ന് പറഞ്ഞാൽ കുറഞ്ഞ് പോകും… ഏത്…നമ്മുടെ ചോദിച്ചു പോയവൻ ഊമ്പി….ആ ഐറ്റം.. ബാറിന്റെ ഉള്ളിൽ നിന്നും നന്ദു കുപ്പിയും വാങ്ങി വണ്ടിയിലേക്ക് കയറുന്നു… പിന്നാലെ ഞാൻ വണ്ടി എടുക്കുന്നു പോകുന്നു…ശുഭം…. കേൾക്കുമ്പോൾ ചെറിയ കാര്യം.. പക്ഷേ എനിക്കല്ലേ അറിയൂ റേഷൻകാർഡീന്ന് പേര് പോകൂന്ന്….
” എന്താ ഒന്നും പറയാനില്ലേ…. രണ്ട് തെറി കൂടി പറ…. ”
എൻ്റെ മിണ്ടാട്ടം കണ്ടതും അവള് കടുപ്പത്തിൽ പറഞ്ഞു…അപ്പൊ തെറി വിളിച്ചതാണ് ഈ കലിപ്പിന് മൊത്തം കാരണം….
” അത് പിന്നെ പെങ്ങളെ…. ”
” മിണ്ടിപ്പോകരുത്….അവൻ്റെ പെങ്ങള് വിളി….നീ എനി ഒന്നും പറയണ്ട ബാക്കി നാളെ രാവിലെ… ”
ഞാൻ പറഞ്ഞു മുഴുവിപ്പിക്കും മുന്നേ അവള് അതും പറഞ്ഞ് നടക്കാൻ തുടങ്ങി…
” അയ്യോ…പോകല്ലേ…നില്ല്….സോറി… ”
അവളുടെ മുന്നിലേക്ക് വട്ടം നിന്ന് ഞാൻ തടഞ്ഞു…
” വഴീന്ന് മാറടോ… എനിക്ക് നിൻ്റെ സോറി വേണ്ടാ… ”
അവളെന്നെ തട്ടിമാറ്റാൻ ശ്രമിച്ചുകൊണ്ട് പറഞ്ഞു
” എടോ പ്ലീസ് ഞാൻ അപ്പോളുള്ള ദേഷ്യത്തിൽ പറഞ്ഞതാ…അമ്മയെങ്ങാനും അറിഞ്ഞാ പിന്നെ എന്നോട് ജന്മത്തിൽ മിണ്ടത്തില്ല…. ”
ഞാൻ അവളെ വിടാതെ മുന്നിൽ നിന്ന് അവളെ നോക്കി പറഞ്ഞു
” അറിയണം… മകൻ്റെ കാര്യം മൊത്തമായിട്ട് അമ്മ അറിയട്ടെ… ”
അവള് വിടുന്ന പ്രശ്നമില്ല എന്നർത്ഥത്തിൽ പറഞ്ഞു…. അതോടെ എനി ഒന്നും പറഞ്ഞിട്ട് കാര്യമില്ലാന്ന് മനസ്സിലാക്കിയ ഞാൻ ഒന്നും പറയാതെ അവളുടെ മുന്നിന്ന് മാറി നിന്നു…
പക്ഷെ അടുത്ത നിമിഷം എന്നെ ഞെട്ടിച്ചു കൊണ്ട് അവളെന്റെ മടിക്കുത്തിന് പിടിച്ച് അവളോടടുപ്പിച്ചു…ഞാൻ ഞെട്ടി അവന്മാരെ നോക്കി ഭാഗ്യം എല്ലാം നല്ല ഉറക്കത്തിലാണ്… അല്ലേൽ ഞാനവളെ പെഴപ്പിച്ചൂന്ന് വരെ കളിയാക്കി പറയും….
” എന്നാൽ ഇനി മേലാൽ എന്നെ തെറി വിളിക്കരുത്… ”
കുറച്ച് നേരം എൻ്റെ മുഖത്ത് നോക്കി നിന്ന ശേഷം അവളെന്നെ നോക്കി പറഞ്ഞു… ഞാൻ യാന്ത്രികമായി ഇല്ലെന്ന് തലയാട്ടി…കാരണം കിളി ഒക്കെ സംസ്ഥാനം വിട്ടു മക്കളേ….അത് കണ്ടതും പിന്നേയും കുറച്ച് നേരം എൻ്റെ മുഖത്ത് നോക്കി നിന്ന ശേഷം അവള് പിടി വിട്ട് റൂമിൻ്റെ ഡോറ് കടന്ന് പുറത്തേക്ക് നടന്നു….ഞാനണെങ്കി പൊട്ടൻ പൂവെടി കണ്ട അവസ്ഥയിലും ( അതിവിടുത്തെ ഒരു നാടൻ പ്രയോഗാ വെടിക്കെട്ടാണ് ഉദ്ദേശിച്ചത് അതാണീ പൂവെടി )
