അന്ന് പിന്നെ കളി ഒന്നും ശ്രദ്ധിക്കാൻ പറ്റിയില്ല… കളിയും ശോകമായിരുന്നു തട്ടിക്കൂട്ടി ജയിച്ചു… പക്ഷെ മനസ്സ് മൊത്തം അവളുടെ നോട്ടമായിയുന്നു…
രാവിലെ പതിവുപോലെ ഗിരിജാൻ്റി വന്നപ്പോ എഴുന്നേറ്റ് വീട്ടിലേക്ക് പോകാൻ താഴോട്ടേക്ക് എറങ്ങിയപ്പൊ അമ്മയെ കണ്ടു…പിള്ളേര് അതോടെ അമ്മയേയും മൈൻ്റാക്കി മുന്നേ നടന്നു…
” അല്ല മണവാളാ ഫസ്റ്റ് നൈറ്റ് ഒക്കെ എങ്ങനെ ഉണ്ടായിരുന്നു…. ”
ഞാൻ അടുത്തെത്തിയതും അമ്മ തലേന്നത്തെ കാര്യം ഓർത്ത് വീണ്ടും തുടങ്ങി…പിള്ളേര് പോയിട്ടാണ് പറഞ്ഞത്… ഭാഗ്യം അല്ലേൽ ബാക്കി അവന്മാരുടെ വകയായിരിക്കും…
” ഇങ്ങക്കെന്താണ്…വീട്ടിന്നുള്ളത് പോരാഞ്ഞിട്ടാണോ ഇവിടുന്നും തുടങ്ങിയത്… ”
ഞാൻ അമ്മയെ നോക്കി കപട ദേഷ്യത്തോടെ പറഞ്ഞു
” അതിന് സാറെന്തിനാ ചൂടാവുന്നെ… ചുമ്മാ നിന്നെ കാണുമ്പൊ ഒന്ന് കൊട്ടുന്നത് എൻ്റെ ഒരു ഹോബിയല്ലേ…മോൻ ക്ഷെമി… ”
അമ്മ ചിരിച്ചുകൊണ്ട് മറുപടി നൽകി
” മ്മ് പിന്നെ ഹോബി…ഞാൻ പോവ്വാ… ”
അതും പറഞ്ഞ് ഞാൻ അമ്മയെ കടന്ന് പാർക്കിംഗ് ഏരിയയിലേക്ക് നടന്നു…അപ്പോഴേക്കും അവന്മാര് സ്ഥലം കാലിയാക്കിയിരുന്നു…അതോണ്ട് ഞാൻ വേഗം വണ്ടി സ്റ്റാർട്ട് ചെയ്തു…പക്ഷെ പെട്ടെന്ന് പിന്നിലെ സീറ്റിലേക്ക് ആരോ ഒരൊറ്റ കേറലായിരുന്നു…
” അപ്പൊ എങ്ങനാ പോയിക്കൂടേ…. ”
തിരിഞ്ഞു നോക്കും മുന്നേ ശബ്ദം കേട്ടതു കൊണ്ട് ആളെ മനസ്സിലായി…ആ ശവം തന്നെ ദിവ്യ…
” എങ്ങോട്ട്…നിൻ്റപനെ അംഗനവാടിയിൽ ചേർക്കാനോ… എറങ്ങടി പുല്ലേ… ”
ഞാൻ ഉള്ളിലുള്ള ദേഷ്യം പുറത്തു കാണിച്ചു കൊണ്ടുതന്നെ പറഞ്ഞു
” മര്യാദയ്ക്ക് വണ്ടി എടുക്കുന്നുണ്ടോ..അതോ ഞാനിപ്പോ തിരിച്ചിറങ്ങി ഹോസ്പിറ്റലിലേക്ക് നടക്കണോ… ”
അവള് ഒരു കൂസലില്ലാതെ ഇതും പറഞ്ഞ് ചുറ്റിലും കണ്ണോടിക്കുന്നത് കണ്ടു
” നീ ഏത് കാലിൻ്റെടേല് വേണേലും കെട്ടി എടുക്ക്…എൻ്റെ നെഞ്ചത്തോട്ട് കയറുന്നതെന്തിനാ… ”
അവള് പറഞ്ഞതിൻ്റെ പൊരുള് മനസ്സിലാകാത്ത ഞാൻ… ദേഷ്യത്തോടെ ചീറി…
” അങ്ങനെ ആണോ… എന്നാ ഒരു വീഡിയോ ഒരാൾക്ക് സെൻ്റ് ചെയ്യട്ടെ എന്നിട്ടിറങ്ങാം…ചേട്ടന് തിരക്കുണ്ടോ… ”
അവള് മിററിലൂടെ ഒരാക്കിയ ചിരിയോടെ എന്നെ നോക്കി പറഞ്ഞു… അപ്പോഴാണ് തലേന്നത്തെ കാര്യം എനിക്ക് ഓർമ്മ വന്നത്
” ഇത് വല്ല്യ കുരിശായല്ലോ…നീയെന്താടി എന്നെ ബ്ലാക്ക് മെയിൽ ചെയ്യുവാണോ… ”
ഞാൻ ദേഷ്യം അടക്കി പിടിക്കാൻ പാടുപെട്ടു…
” അങ്ങനൊന്നൂല്ല്യ…ഒരു ലിഫ്റ്റ് ചോദിച്ചതല്ലേ മാഷേ… എൻ്റെ വണ്ടി ശ്രദ്ധ കൊണ്ടുപോയി…അതോണ്ട് ഒന്ന് ഡ്രോപ്പ് ചെയ്യ് പ്ലീസ്…ഒരൊറ്റ തവണ…ഇനി അതും പറഞ്ഞ് ഞാൻ ശല്ല്യം ചെയ്യില്ല പ്രോമിസ്സ്… ”
അവള് പുറകീന്ന് പിള്ളാരെ പോലെ വാശി പിടിച്ചു… ഇതെന്തിൻ്റെ കുഞ്ഞെൻ്റെ പടച്ചോനേ…
” ശല്ല്യം…ആ വിഡിയോ മാത്രമാണ് നിന്റെ ആയുസ്സിന്റെ ബലം… ”
ഞാൻ ദേഷ്യത്തോടെ അതും പറഞ്ഞ് വണ്ടി മുന്നോട്ടെടുത്തു…അതിനവള് ചിരിക്കുക അല്ലാതെ ഒന്നും പറഞ്ഞില്ല…
” പിന്നേ….ഇന്നലത്തെ പോലെ അല്ല പതുക്കെ പോവണം… ”
വണ്ടി ഹോസ്പിറ്റൽ ഗേറ്റ് കടന്നതും അവള് ഓർമ്മിപ്പിക്കാൻ എന്നോണം പറഞ്ഞു… അതിന് ഞാൻ മറുപടി ഒന്നും പറഞ്ഞില്ല… പതിവിലും ഇച്ചിരി വേഗത കുറച്ചു…അവളെ പേടിച്ചിട്ടൊന്നുമല്ല… ഇന്നത്തോടെ ശല്ല്യം ഒഴിവായി കിട്ടും എന്ന് പറഞ്ഞത് കൊണ്ട് മാത്രം…
” എങ്ങോട്ടാ… ”
കുറച്ച് മുന്നോട്ടെത്തിയപ്പോൾ ഇന്നലെ പോയ വഴി തന്നെയാണോന്ന് അറിയാൻ വേണ്ടി ഞാൻ ചോദിച്ചു
” മണാലിക്ക് എന്ത്യേ… ”
അവള് എന്നെ ആക്കിചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു
” മണാലി…. നിൻ്റണ്ണാക്കില് ഞാൻ മണല് കോരി ഇടുന്നത് വരെ ഉണ്ടാവും ഈ ഊതല്…. ”
അവളുടെ മറുപടി ദഹിക്കാത്ത ഞാൻ ഇത്തവണ പതിവ് കലിപ്പ് പുറത്തെടുത്തു…
” പിന്നെ ഞാനെന്താ പറയണ്ടേ…ഇന്നലേ പോയ വഴിയെല്ലെങ്കി ഞാൻ ആദ്യമേ പറയില്ലേ…ഇങ്ങനൊരു മണ്ടൻ… ”
അവള് പുറകീന്ന് പതിവ് ആക്കിചിരിയോടെ പറഞ്ഞു….അത് കേട്ടതും എനിക്ക് വിറഞ്ഞ് കേറി….മൈരിനെ എടുത്ത് ഭിത്തിയിൽ അടിക്കണം…പക്ഷെ അവസ്ഥ മറ്റൊന്നായി പോയി….
