ദി മെക്കാനിക് – 4 31

ദി മെക്കാനിക് 4

The Mechanic Part 4 | Author : J. K.

[ Previous Part ] [ www.kambi.pw ]


 

“ദൈവമേ …. ലേറ്റ് ആയല്ലോ….” ഞാൻ എന്നോടുതന്നെ പറഞ്ഞു.

ഞാൻ എന്റെ ഒരു വർക്ക്‌ സൈറ്റിൽ പോയതാണ്. അവിടത്തെ പണികൾ മുഴുവൻ നോക്കി, ഇന്റീരിയർ ഐഡിയ ഒക്കെ പറഞ്ഞ് കൊടുത്തു ഇറങ്ങുമ്പോഴേക്കും ഒരു നേരമായി. ഞാൻ ഇപ്പോൾ വീട്ടിലേക്കു തിരിച്ചു വന്നുകൊണ്ടിരിക്കുകയാണ്. ഏകദേശം 30 കിലോമീറ്റർ കൂടിയുണ്ട് വീട്ടിലേക്കു.

എനിക്ക് ഇതുവരെ കിട്ടിയിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ പ്രൊജക്റ്റ്‌. ഇത്രയും കാലം കഷ്ട്ടപെട്ടതിനു അവസാനം ഫലം കിട്ടി. അതുകൊണ്ട് തന്നെ ഈ പ്രൊജക്റ്റ്‌ ഏറ്റവും ഭംഗിയാക്കണം എന്നുള്ളത് എന്റെ ആവശ്യം ആയിരുന്നു. ഇ വർക്ക്‌ അടിപൊളിയായാൽ
ഇതുപോലെ കുറെ വർക്കും കണക്ഷൻസും കിട്ടും. വർക്ക്‌ ഏകദേശം കഴിഞ്ഞിട്ടുണ്ടായിരുന്നു . ക്ലയന്റ് വന്ന് കാണാൻ ഞാൻ വെയിറ്റ് ചെയ്യുകയായിരുന്നു.

ഇന്ന് രാവിലെ നേരത്തെ ഞാൻ വീട്ടിൽ നിന്നും ഇറങ്ങി. ഇവിടെ എത്തി ഏറ്റവും ചെറിയ കാര്യങ്ങൾ പോലും കൃത്യം ആയിട്ടില്ലേ എന്ന് ഞാൻ പരിശോധിച് ഉറപ്പു വരുത്തി. ക്ലയന്റ് ഒരു മൂന്നു മണി ആയപ്പോൾ എത്തി. എന്റെ കഷ്ടപ്പാടിന് ഉപകാരമുണ്ടായി, അവർക്കു വർക്ക്‌ നല്ലതുപോലെ ഇഷ്ട്ടപ്പെട്ടു. ഒന്ന് രണ്ടു മാസത്തിനുള്ളിൽ അവരുടെ തന്നെ വേറെ ഒരു പ്രോജെക്ടിന്റെ വർക്ക് കൂടി എനിക്ക് തരാം എന്ന് ഉറപ്പു പറഞ്ഞിട്ടാണ് അവർ തിരിച്ചു പോയത്. ഡിസ്കഷൻ എല്ലാം കഴിഞ്ഞപ്പോൾ വൈകുന്നേരമായി. തണുപ്പ് കാലം ആയതിനാൽ സൂര്യൻ നേരത്തെ അസ്തമിക്കുന്നുണ്ട്.

എനിക്ക് ഇ ഹൈവെയിൽ നിന്നും വേഗം പുറത്തെത്തണമായിരുന്നു. ഈ വഴി കുറച്ചു പ്രശ്നമാണ്, കള്ളന്മാരുടെ ശല്യം ഒരുപാടുള്ള സ്ഥലം ആണെന്ന് ഞാൻ വായിച്ചിട്ടുണ്ടായിരുന്നു.ഒരു കൊല്ലമായി കാർ ഓടിക്കുന്നുണ്ടെങ്കിലും ഇപ്പോഴും ഞാൻ പ്രൊ ആയിട്ടില്ല.

പ്രോജെക്ടിന്റെ വിജയവും, കള്ളന്മാരുടെ പേടിയും എല്ലാം കൂടി എന്റെ തലച്ചോർ വളരെ അധികം വർക്ക്‌ ചെയ്യുന്നുണ്ട്. അതിനാൽ തന്നെ വണ്ടിയുടെ വേഗത കൂടിയത് ഞാൻ ശ്രദ്ധിച്ചില്ല. എന്റെ മൊബൈൽ റിങ് ചെയതപ്പോഴാണ് എന്റെ ചിന്തകളുടെ കണ്ണി പൊട്ടിയത്

” ആഹ് നശിപ്പിച്ചു. ” എന്റെ ഫോൺ ഹാൻഡ് ബാഗിന്റെ അകത്താണ്, അതാണേൽ സിബ് ഇട്ടു അടച്ചു വച്ചിരിക്കുകയാണ്. കാർ നിർത്താനോ, വേഗത കുറക്കാനോ ഞാൻ മിനക്കേട്ടില്ല. കാർ ഓടിച്ചുകൊണ്ട് തന്നെ ബാഗിന്റെ സിബ് തുറക്കാൻ നോക്കി.

സ്ത്രീകൾ മൾട്ടി ടാസ്കിങ്കിൽ അടിപൊളി ആണെന്നാണ് എല്ലാവരും പറയുന്നത്. എന്നാൽ ഞാൻ ആാാ കൂട്ടത്തിൽ പെടില്ല. എന്റെ ശ്രദ്ധ റോഡിൽ നിന്നും മാറി, ബാഗ് തുറന്നു ഫോൺ എടുക്കുന്നതിലായി. ഒന്നുരണ്ടു സെക്കന്റ്‌…ഫോൺ എടുത്ത്, തിരിഞ്ഞു റോഡിലേക്ക് നോക്കിയ ഞാൻ കാണുന്നത്, വളരെ അടുത്ത് ഒരു സ്പീഡ് ഹമ്പ് ആണ്. എന്റെ തൊണ്ടയിൽ നിന്നും ഒരു ആർത്താനാദം ഉയർന്നു.

” അആഹ്ഹ… ഓഒഹ്ഹ്….ഷിറ്റ്….. “സ്പീഡ് ഹമ്പ് വളരെ അടുത്തത്തി. അടുത്ത നിമിഷം വണ്ടി അതിൽ കയറി.

അടുത്ത ഒരു സെക്കന്റ് വണ്ടി എയറിലാണ്, ഒരു സെക്കന്റിന് ശേഷം,വണ്ടി വലിയ ശബ്ദത്തോടെ താഴെ വീണു. ഇത്രയും സമയവും എന്റെ കൈ സ്റ്റീറിങ് വീലിൽ തന്നെ മുറുക്കെ പിടിച്ചിരുന്നു. ടയർ താഴെ മുട്ടിയതും എന്റെ കൈകൾ ഇടത്തേക്ക് തിരിഞ്ഞു. അടുത്തത് ഞാൻ കാണുന്നത്, എന്റെ കാർ റോഡിന്റെ സൈഡിൽ നിന്നിരുന്ന ആൽമരത്തിന്റെ നേരെ പാഞ്ഞു ചെല്ലുന്നതാണ്.

എന്റെ തലച്ചോർ ധ്രുത ഗതിയിൽ പ്രവർത്തിച്ചു. സ്റ്റിയറിങ് വലത്തേക്കു തിരിഞ്ഞു, കാലുകൾ ബ്രേക്കിൽ അമർന്നു. വണ്ടിയുടെ വേഗത കുറയാൻ സമയമെടുത്തു. പൊടിപടലം അന്തരീക്ഷത്തിൽ നിറഞ്ഞു. ഞാൻ കണ്ണുകളടച്ചു, അറിയാതെ ഒരു നിലവിളി ഉയർന്നു. കൃത്യ സമയത്തു വലത്തേക്ക് തിരിച്ച കാരണം കാറിന്റെ ഇടത്തെ സൈഡ് മാത്രമേ ആല്മരത്തിൽ തട്ടിയുള്ളൂ. വലിയ ശബ്ദത്തോടെ വണ്ടി നിന്നു.

ഞാൻ എപ്പോഴും സീറ്റ്‌ ബെൽറ്റ്‌ ഇടുമായിരുന്നു. അല്ലെങ്കിൽ ഇടിയുടെ ആഘാതത്തിൽ ഞാൻ തെറിച്ച് പോയി ആൽമരത്തിൽ ഇടിച്ചേനെ.. വണ്ടി നിന്നു എന്ന തിരിച്ചറിവ് ഉണ്ടാകാൻ ഏകദേശം ഒരു മിനുട്ട് എടുത്തു. ഞാൻ പതിയെ കണ്ണുതുറന്നു, ചുറ്റും നോക്കി. ഞാൻ ജീവനോടെ ഉണ്ടെന്നകാര്യം എനിക്ക് ആശ്വാസം നൽകി. വണ്ടി ഇടിച്ച ഷോക്കിൽ ഞാൻ കരയാൻ പോലും മറന്നു.

എന്റെ ശരീരം കിടുകിടാ വിറക്കുന്നുണ്ടായിരുന്നു. ഞാൻ എങ്ങനെയൊക്കെയോ ഡോർ തുറന്നു പുറത്തിറങ്ങി. വിറക്കുന്ന കാലുകളോടെ ഞാൻ വണ്ടിയുടെ മുന്നിലേക്ക്‌ നടന്നു.

“” ഓഒഹ്ഹ് ഷിറ്റ്… തകർന്നു തരിപ്പണമായി..”
ഇടത്തെ സൈഡിലെ ഹെഡ് ലൈറ്റ് മുഴുവനായും തകർന്നു. ബോണറ്റ് തരിപ്പണമായി, വിൻഡ്ഷീൽഡ് ഞെളങ്ങി…. ആകെ പാടെ നാശമായി..

ഞാൻ ബൊണറ്റിൽ കയറിയിരുന്നു.
” ആകെ കുഴപ്പമായല്ലോ!!!” എന്റെ കണ്ണുകൾ നിറഞ്ഞ്, കണ്ണീർ ധാര ധാരയായി ഒഴുകാൻ തുടങ്ങി. ഇ സ്ഥലത്തു പെട്ടുപോയല്ലോ എന്ന പേടിയും, എനിക്ക് വേറെ ഒന്നും പറ്റിയില്ലല്ലോ എന്ന സന്തോഷവും…

” അർജുൻ എന്നെ കൊല്ലും ” ഞാൻ ആലോചിച്ചു. അവന് നല്ല ദേഷ്യം വരും, കഴിഞ്ഞ ദിവസമാണ് പുതിയ കാർ വാങ്ങാം എന്ന് അർജുൻ പറഞ്ഞത്. ഇതെങ്ങാനും അർജുൻ അറിഞ്ഞാൽ പിന്നെ പുതിയ കാർ വാങ്ങില്ലെന്നു മാത്രമല്ല, കാർ ഡ്രൈവ് ചെയ്യാൻ പോലും സമ്മതിക്കില്ല.

അവൻ എങ്ങനെ പ്രതികരിക്കുമെന്ന് എനിക്കറിയാം, ആദ്യം പേടിക്കും, ടെൻഷൻ അടിക്കും.. ഞാൻ ഓക്കേ ആണെന്ന് അറിയുമ്പോൾ സമാധാനിപ്പിക്കും. പിന്നെ കാറിന്റെ കാര്യം ആലോചിച് ടെൻഷൻ അടിക്കും. ഏറ്റവും അവസാനം ” ഞാൻ അന്നേ പറഞ്ഞതല്ലേ ” എന്നും പറഞ്ഞ് ജീവിതകാലം മുഴുവൻ എന്നെ കുറ്റം പറയും.

“മ്മ് ഇനി ഇപ്പൊ ഞാനും കാറും എങ്ങനെ വീട്ടിൽ എത്തും? ആരെയാ ഒന്ന് ഹെല്പ്ന് വിളിക്കാ?? ” അർജുനെ വിളിക്കാൻ പറ്റില്ല… അവൻ 4 ദിവസത്തെ കോൺഫറൻസിനായി പോയിരിക്കയാണ് .എന്റെ ബെസ്റ്റ് ഫ്രണ്ട് റിയയെ വിളിക്കാം എന്ന് വിചാരിച്ചതാ.. പക്ഷെ ഇ സാഹചര്യത്തിൽ അവൾ വന്നിട്ട് ഉപകാരമില്ല. എനിക്കാണേൽ എങ്ങനെ എങ്കിലും ഇവിടെ നിന്നും പോയാൽ മതി.

ഇനി ആരെ വിളിക്കാൻ??? ആരെ വിളിക്കും??? ഞാൻ എന്നോട് തന്നെ ചോദിച്ചു.

” ഗിരി…..യെസ്…..അവനെ വിളിക്കാം. ഇ സാഹചര്യത്തിൽ ഗിരിയാണ് ഏറ്റവും നല്ല ഓപ്ഷൻ ” അതൊരു യുറേക്ക മൊമെന്റ് ആയിരുന്നു.

ഞാൻ വേഗം ഫോൺ എടുത്ത് ഗിരിയെ വിളിച്ചു. ഉടനെ അവൻ എടുത്തു. ഞാൻ കരച്ചിൽ അടക്കി എങ്ങനെ ഒക്കെയോ കാര്യങ്ങൾ പറഞ്ഞൊപ്പിച്ചു. ഗിരി ഉടനെ എത്താം എന്നും പറഞ്ഞു കോൾ വെച്ചു.

എനിക്കു ചെറിയ ഒരു ആശ്വാസമായി. ഗിരി വരുന്നുണ്ടല്ലോ…..ഞാൻ ഗിരി വരുന്നതും കാത്ത് കാറിനകത്തു ഇരുന്നു. കാറിന്റെ അകത്തു സമാധാനമായി ഇരുന്നു വണ്ടികൾ കടന്നുപോകുന്നതും നോക്കികൊണ്ടിരുന്നു. അപ്പോഴാണ് എനിക്ക് ഒരു കാര്യം മനസ്സിലായത്, ഒരു കാറോ, ബൈക്കോ, സൈക്കിളോ എന്തിനു നടന്ന് പോകുന്ന ചേട്ടൻ പോലും എന്നോട് ഹെല്പ് വേണോ എന്ന് ചോദിക്കുന്നില്ല. ചില ആൾക്കാർ സ്പീഡ് കുറയ്ക്കും, വണ്ടി ഇടിച്ചു കിടക്കുന്നതു നോക്കിട്ടു പോകും.

Leave a Reply

Your email address will not be published. Required fields are marked *