” ഇവിടെ വെൽഡിങ് മെഷീൻ ഉണ്ടോ? ” ഗിരി ചോദിച്ചു.
” ഇല്ലാ…അടുത്തൊരു ഫാബ്രിക്കേഷൻ ഷോപ്പ് ഉണ്ട്, അവിടെ സാദനം ഉണ്ട്. പക്ഷെ അവർ ഇപ്പൊ അടച്ച് പോയിക്കാണും… ഇന്നിനി അവരെ പ്രതീക്ഷിക്കണ്ട ” പപ്പു പറഞ്ഞു.
” മ്മ്.. അങ്ങനെ ആണെങ്കിൽ കാർ ഇന്ന് ഇവിടെ കിടക്കട്ടെ. നമുക്ക് ഗിരിയുടെ വണ്ടിയിൽ വീട്ടിൽ പോകാം, എന്നിട്ട് നാളെ തിരിച്ചു വരാം.” ഞാൻ പറഞ്ഞു.ഗിരി തല കുലുക്കി സമ്മതിച്ചു.
” ഓഹ് മാഡം, ഇപ്പോൾ പോകാതിരിക്കുന്നതാണ് നല്ലത്. ഇ ഭാഗത്തു കള്ളന്മാരുടെ ശല്യം വളരെ കൂടുതലാണ്. രണ്ടു ദിവസം മുൻപ് രണ്ടു ആളെ തല്ലി പരുവമാക്കി പൈസ അടിച്ചോണ്ടു പോയിട്ടേ ഉള്ളു.” പപ്പു എന്റെ തീരുമാനം എതിർത്തു.
” അപ്പൊ.. ഇന്ന് ഇവിടെ നിൽക്കാനോ?? ഏയ്.. അതൊന്നും പറ്റില്ല. ” ഞാൻ പറഞ്ഞു.
” മാഡം… ഇങ്ങോട്ട് വരുന്ന വഴി എത്ര വണ്ടികൾ കണ്ടു??? 1..2… ? ഹ്മ്മ്.. കള്ളന്മാരുടെ ശല്യം ഉള്ള കാരണം ആണ്, രാത്രി ഈ വഴി പോകാൻ ആർക്കും ധൈര്യമില്ല. അപ്പൊ പിന്നെ ഗിരിയെയും മാഡത്തിനെയും അയക്കാൻ എനിക്ക് പറ്റില്ല.” പപ്പു കാര്യമായി തന്നെ പറഞ്ഞു.
” ഇവിടുത്തെ മോഷണങ്ങളെ പറ്റി ഞാനും വായിച്ചിട്ടുണ്ട് ” ഗിരി പറഞ്ഞു. അവൻ കസേരയിൽ ഇരുന്നു ഒരു സിഗരറ്റ് കത്തിച്ചു.
” പിന്നെ എന്ത് ചെയ്യും? ഇവിടെ അടുത്ത് ലോഡ്ജോ, ഹോട്ടലോ എങ്ങാനും കിട്ടുമോ? ഞാൻ ചോദിച്ചു.
” മാഡം.. ഒന്ന് ചുറ്റും നോക്കിക്കേ… ഇവിടെ വീടുകൾ തന്നെ കുറവാണു.. ലോഡ്ജും ഹോട്ടലും ഒന്നും ഇവിടെ കിട്ടില്ല.” പപ്പു പറഞ്ഞു.
” ഞാൻ പിന്നെ എന്ത് ചെയ്യും? ” എന്റെ ശബ്ദം ഉയർന്നു.
” മാഡം ടെൻഷൻ അടിക്കേണ്ട… ഗരാജിന്റെ പിന്നിലാണ് എന്റെ റൂം. മാഡം അവിടെ കിടന്നോളു., ഞാനും ഗിരിയും വണ്ടിയുടെ പണി തീർത്തിട്ട് ടൂൾ റൂമിൽ കിടന്നോളാം. ” പപ്പു ശാന്തനായി പറഞ്ഞു.
ഞാൻ കുറച്ച് സമയം ആലോചിച്ചു.
” എനിക്ക് വേറെ വഴിയില്ല. ഗിരി കൂടെയുള്ള കാരണം അത്രയ്ക്ക് അങ്ങോട്ട് പേടിക്കണ്ട. നാളെ നേരത്തെ എണീറ്റു ഗിരിയുടെ കാർ എടുത്ത് വീട്ടിൽ പോകാം.! മ്മ്മ് ”
” മ്മ് ഓക്കേ…. റൂം എവിടെയാ? ” ഞാൻ കസേരയിൽ നിന്നും എഴുന്നേറ്റുകൊണ്ട് ചോദിച്ചു. പപ്പുവും ഗിരിയും എഴുന്നേറ്റു. പപ്പു മുന്നിലും, ഞാനും ഗിരിയും പിന്നിലുമായി നടന്ന്. ഒരു മിനുട്ടിനുള്ളിൽ ഞങൾ റൂമിലെത്തി.
അതൊരു ചെറിയ, വൃത്തിയുള്ള റൂം ആയിരുന്നു. ചുമരെല്ലാം വെള്ള പെയിന്റ് അടിച്ചു വൃത്തിയായി സൂക്ഷിച്ചിരുന്നു. ഒരു ചുമരിൽ കുറച്ച് കാറുകളുടെ പോസ്റ്റർ, മറ്റേ ചുമരിൽ ഒന്ന് രണ്ടു നടിമാരുടെ സെക്സി പോസ്റ്ററുകളും ഒട്ടിച്ചു വച്ചിരുന്നു. ഒരു മൂലയിൽ ഒരു മേശയും കസേരയും ഉണ്ടായിരുന്നു. പിന്നെ ഒരു സിംഗിൾ ബെഡ്ഡ്.ഞാൻ എന്റെ ഹാൻഡ് ബാഗ് മേശയിൽ വെച്ച്, അവിടെ ഉണ്ടായിരുന്ന കസേരയിൽ ഇരുന്നു.
” ചെറിയ റൂം ആണ്, സൗകര്യങ്ങളും കുറവാണു. ഇന്ന് ഒരു ദിവസത്തേക്ക് അഡ്ജസ്റ്റ് ചെയ്യണം. “പപ്പു പറഞ്ഞു.
” മാഡം റസ്റ്റ് എടുക്കു.. ഞങൾ വണ്ടിയുടെ പണികൾ നോക്കട്ടെ ” അതും പറഞ്ഞ് ഗിരിയും പപ്പുവും അവിടെ നിന്നും പോയി.
” ഇനി എന്ത് ചെയ്യും എന്ന് ആലോചിച്ചു കൊണ്ടിരുന്നപ്പോഴാണ്, അർജുൻ തിരിച്ചു വിളിച്ചില്ലല്ലോ എന്ന് ഞാൻ ഓർത്തത്. ഞാൻ ഉടനെ ഫോൺ എടുത്ത് അർജുനെ വിളിച്ചു.
” ഓഹ്ഹ്ഹ് അർജുനെ ഫോൺ എടുക്കടാ..”
അവൻ ഫോൺ എടുക്കതായപ്പോൾ ഞാൻ അവിടെ ഇരുന്നു ഉറക്കെ പറഞ്ഞു. ഒന്ന് രണ്ടു പ്രാവശ്യം കൂടി ശ്രമിച്ചെങ്കിലും അവൻ ഫോൺ എടുത്തില്ല. ഞാൻ സമയം നോക്കി. ഒൻപത്തെകാൽ കഴിഞ്ഞു! മീറ്റിംഗ് കഴിയണ്ടേ സമയം അയല്ലോ..പിന്നെ എന്താ അവൻ തിരിച്ചു വിളിക്കാതെ?. ചിലപ്പോ മീറ്റിംഗ് കഴിഞ്ഞുള്ള പാർട്ടിയിൽ ആയിരിക്കും. വെള്ളമടിയും ഫുഡ് അടിയുമായി അടിച്ചു പൊളിക്കുകയാവും.
ഞാൻ എന്റെ ഫോൺ മേശയുടെ മുകളിൽ വെച്ചു. റൂം മൊത്തത്തിൽ ഞാൻ ഒന്ന് നോക്കി, അപ്പോഴാണ് അവിടെ ഒരു സ്റ്റീൽ അലമാര ഞാൻ കണ്ടത്, അതിന്റെ ഡോറിൽ വലിയ ഒരു കണ്ണാടിയും. ഞാൻ അതിന്റെ മുന്നിൽ പോയി നിന്നു.വർക്ക് സൈറ്റിലെ വെയിലും, റോഡ് സൈഡിലെ പൊടിയും എല്ലാം കൂടി കുറച്ച് കരിവാളിച്ചിട്ടുണ്ട്, മുഖം ആകെ വാടി, വിയർപ്പുത്തുള്ളികൾ നെറ്റിയിൽ പൊടിഞ്ഞത് വ്യക്തമായി കാണാം.
