ദി മെക്കാനിക് – 4 31

ആകാശം പെട്ടെന്ന് ഇരുണ്ടുതുടങ്ങി, അന്ധകാരം നിറയാൻ തുടങ്ങി. ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞുകാണും ഒരു കാർ അവിടെ വന്ന് നിന്നു. എനിക്ക് വളരെ അധികം ആശ്വാസം നൽകിക്കൊണ്ട് അതിൽ നിന്നും ഗിരി ഇറങ്ങി.

ഗിരി എന്റെ അടുത്തേക്ക് ഓടിവന്നു.
” മാഡം കുഴപ്പം ഒന്നും ഇല്ലല്ലോ? എവിടെ എങ്കിലും വേദനിക്കുന്നുണ്ടോ? ഹോസ്പിറ്റലിൽ പോകണോ? വന്ന വഴി,ഗിരി ചോദ്യങ്ങളുടെ ശരവർഷം തന്നെ എനിക്ക് നേരെ എയ്തു.

” എനിക്ക് ഒരു കുഴപ്പവും ഇല്ലാ ” ഞാൻ പറഞ്ഞു.

” ഹോ…ഇപ്പോഴാ സമാദാനമായത് , ഞാൻ കുറച്ച് ടെൻഷൻ അടിച്ചു ” അവൻ എന്റെ തോളിൽ കൈ വച്ചുകൊണ്ട് പറഞ്ഞു.

” ഇനി കാർ നോക്കി നോക്കട്ടേ….. ഓഹ്.. മൈ…. ഗോഡ്… ” കാറിന്റെ അവസ്ഥ കണ്ടു ഗിരി പോലും ദൈവത്തെ വിളിച്ചുപോയി.

” ഇത് പണ്ട് ഒരു കാർ ആയിരുന്നു… എന്നാൽ ഇപ്പോളല്ല…. ഇത് എങ്ങനെ സാധിക്കുന്നു ..??? ” കളിയാക്കികൊണ്ട് ഗിരി ചോദിച്ചു.

” എല്ലാ ആണുങ്ങളും കണക്കാണ്! ” ഞാൻ അല്പം ദേഷ്യത്തോടെ പറഞ്ഞു. അതിനു ശേഷം നടന്ന സംഭവങ്ങൾ വള്ളിപുള്ളി തെറ്റാതെ ഗിരിയോടെ പറഞ്ഞു.
” ഞാൻ തട്ടി പോകാഞ്ഞത് തന്നെ വല്ല്യ കാര്യം ആണ്. ” ഞാൻ പറഞ്ഞു നിർത്തി.

ഗിരി കാറിന്റെ ചുറ്റും നടന്ന് നോക്കി.

” ആ കാണുന്ന ഹംബിന്റെ മുകളിൽകൂടിയല്ലേ കാർ ചാടിയത്?? ” അവൻ ചോദിച്ചു.

” മ്മ്മ്മ്മ് ”

” ഹ്ഹ്മ്മ്‌ ” അതും പറഞ്ഞു ഗിരി മുട്ടിൽ ഇരുന്ന്, കാറിന്റെ അടിഭാഗം ചെക്ക് ചെയ്തു.
ഒന്ന് രണ്ടു മിനിറ്റ് എന്തൊക്കെയോ നോക്കിയ ശേഷം നിരാശനായി എഴുന്നേറ്റു.

” വണ്ടിയുടെ പരിപ്പിളക്കിയിട്ടുണ്ട്… ആക്സിൽ ഒടിഞ്ഞു, ഫ്ലോർ ഡാമേജ് ആയിണ്ട്, ഹെഡ്ലൈറ്റ് പോയി,.. അത്യാവശ്യം പണി വേണ്ടി വരും. ” ഗിരി പറഞ്ഞു.

” ഇനി നമ്മൾ എന്ത് ചെയ്യും? ” ഞാൻ വീണ്ടും കരയാൻ തുടങ്ങി.

” ഞാൻ ഒന്ന് ആലോചിക്കട്ടെ ”

” ഇത് ഓടിച്ചു കൊണ്ട് പോകാൻ പറ്റുമോ? ”

” ഓഹ്..ഈ കണ്ടിഷനിൽ റിസ്ക് ആണ് ” അതും പറഞ്ഞു അവൻ വണ്ടിയിൽ കയറി സ്റ്റാർട്ട്‌ ആക്കി നോക്കി. ആദ്യത്തെ ശ്രമത്തിൽ തന്നെ കാർ സ്റ്റാർട്ട്‌ ആയി, എനിക്ക് ചെറിയ ഒരു ആശ്വാസം കിട്ടി.

” ഹാവൂ.. അപ്പൊ സ്റ്റാർട്ട്‌ ആകും… ” ഗിരി അവനോടു തന്നെ പറഞ്ഞു.

” മാഡം …… ഇത് നമുക്ക് ഓടിച്ചു കൊണ്ടുപോകാൻ പറ്റില്ല. കെട്ടി വലിച്ചു കൊണ്ട് പോകണം.” ഗിരി എന്റെ നേരെ തിരിഞ്ഞുകൊണ്ട് പറഞ്ഞു.

” അതിനി എങ്ങനെ?? ഞാൻ ചോദിച്ചു.

” ഇ ടൈമിൽ… ഇ വണ്ടിയുംകൊണ്ട് എന്റെ ഗാരേജ് വരെ പോകാൻ പറ്റില്ല. എന്റെ ഫ്രണ്ട് ഈ ഭാഗത്തുണ്ട്. അവനു പിക് അപ്പ്‌ ട്രക്കും, വർക്ക്‌ ഷോപ്പും ഉണ്ട്. ഞാൻ അവനെ ഒന്ന് വിളിച്ചു നോക്കട്ടെ… ” ഗിരി പറഞ്ഞു. ഗിരി അവന്റെ ഫോൺ എടുത്ത്, നമ്പർ ഡയൽ ചെയ്തു,, ഒന്നുരണ്ടു സെക്കന്റ്‌ വെയിറ്റ് ചെയ്തു.

” ഹലോ… പപ്പു….. ഞാനാ ഗിരിയാ…. നിനക്ക് സുഖമല്ലേ?? ഗിരി കുറച്ച് അങ്ങോട്ട്‌ മാറി കുറച്ച് സമയം അയാളോട് സംസാരിച്ചുകൊണ്ടിരുന്നു. ഒരു മിനിറ്റ്ന് ശേഷം ഗിരി കോൾ കട്ട്‌ ആക്കി എന്റെ അടുത്ത് വന്ന്.

” മാഡം അവൻ വരുന്നുണ്ട്. അവന്റെ ട്രക്കിൽ മാഡത്തിന്റെ കാർ കെട്ടിവലിച് അവന്റെ ഗാരേജിലേക്ക് കൊണ്ട് പോകാം. ഞാനും മാഡവും എന്റെ കാറിൽ അവന്റെ പിന്നാലെ പോയ മതി. അവിടെ ചെന്നിട്ടു വണ്ടി ഓടിക്കാൻ പറ്റുന്ന കണ്ടിഷനിൽ ആക്കിയിട്ടു, കാറും കൊണ്ട് എന്റെ ഗാരേജിലേക്ക് പോകാം. ബാക്കി പണി അവിടെ നിന്നും നോക്കാം ” ഗിരി പറഞ്ഞു

ഇപ്പൊ ചെയ്യാൻ പറ്റുന്ന ഏറ്റവും നല്ല കാര്യം അതായിരുന്നതിനാൽ ഞാൻ അപ്പൊ തന്നെ സമ്മതിച്ചു. ഞാനും ഗിരിയും കാറിനകത്തു, ഗിരിയുടെ ഫ്രണ്ട് വരുന്നതും കാത്തിരുന്നു. ഇടയ്ക്കു എന്തെങ്കിലും ഒക്കെ സംസാരിക്കും. രക്ഷപ്പെടാൻ വഴി തെളിഞ്ഞപ്പോൾ എന്റെ പേടിയും, സങ്കടവും എല്ലാം പതിയെ മാറി.

” അർജുൻ…. ഓഹ് നാശം ” അപ്പോഴാണ് അർജുന്റെ കാര്യം എനിക്ക് ഓർമ വന്നത്.
ഈ സംഭവ വികസങ്ങൾ അർജുനെ അറിയിച്ചിട്ടില്ല. അവനോട് പറഞ്ഞാൽ അവൻ ചൂടാകും.. പക്ഷെ പറയാതിരിക്കാനും പറ്റില്ല.

ഞാൻ കാറിൽ നിന്നുമിറങ്ങി കുറച്ച് മാറി നിന്നു, കുറച്ച് പേടിയോടെ അർജുനെ വിളിച്ചു. ഫോൺ റിങ് ചെയ്തെങ്കിലും അവൻ എടുത്തില്ല. ഞാൻ ഒന്നുകൂടി വിളിച്ചു. അപ്പോഴും അവൻ എടുത്തില്ല. മ്മ്.. ചിലപ്പോൾ മീറ്റിംഗ് കഴിഞ്ഞിട്ടുണ്ടാകില്ല.

ഞാൻ വീണ്ടും കാറിനകത്തു പോയി ഇരുന്നു. ഞാനും ഗിരിയും എന്തൊക്കെയോ സംസാരിച്ചു. കുറച്ച് കഴിഞ്ഞപ്പോൾ ഗിരി പുറത്തിറങ്ങി ഒരു സിഗരറ്റിനു തീ കൊടുത്തു.ചുറ്റും ഇരുട്ട് പരന്നിരുന്നു . പപ്പുവിനെ കാത്തിരുന്ന് എനിക്ക് മടുപ്പു തോന്നി തുടങ്ങി.

” എന്ത് പേരാണിത്…” പപ്പു”??? കൊച്ചു കുട്ടികളുടെ പേരുപോലെ. എനിക്ക് ചിരി വന്നു , ഒരു കൊച്ചു കുട്ടിയാണോ ഞങ്ങളെ ഇവിടെ നിന്നും രക്ഷിക്കാൻ പോകുന്നത്???

പപ്പുവിനെ കാണാൻ എങ്ങനെ ആയിരിക്കും എന്ന് ചിന്തിച്ചുകൊണ്ടിരുന്നപ്പോൾ ഗിരി എന്നോട് പറഞ്ഞു.. ” ആാാ അവൻ വരുന്നുണ്ട് ”

ഒരു വലിയ പിക്കപ്പ് വാൻ റോഡിന്റെ സൈഡിൽ സ്ലോ ആക്കി, പിന്നെ അത് പതുക്കെ ഞങളുടെ അടുത്തേക്ക് നീങ്ങി. അതിന്റെ ഹെഡ് ലൈറ്റിന്റെ വെളിച്ചം കാരണം എനിക്ക് ഒന്നും കാണാൻ പറ്റാത്ത സ്ഥിതിയായി. ഞാൻ എന്റെ കൈകൾ കൊണ്ട് ലൈറ്റ് കണ്ണിൽ വീഴുന്നത് തടഞ്ഞു.
ആ വാൻ ഞങളുടെ അടുത്ത് വന്ന് നിന്നു, അതിൽ നിന്നും ഒരാൾ ഇറങ്ങി ഞങളുടെ അടുത്തേക്ക് വന്നു.

” അളിയാ…” ഗിരി അതും പറഞ്ഞു അയാളുടെ അടുത്തേക്ക് ചെന്നു.

” അളിയാ… കുറെ നാളായല്ലോ..ഒരു വിവരവും ഇല്ലായിരുന്നല്ലോ?? ” അവർ പരസ്പരം കെട്ടിപിടിച്ചുകൊണ്ട് ചോദിച്ചു. കുറച്ച് കഴിഞ്ഞു അവർ എന്റെ നേരെ വന്നു.

” അഥിതി മാഡം….. ഇത് പപ്പു… ” ഞങൾ പരസ്പരം പുഞ്ചിരിച്ചു, തലകുലുക്കി.

എന്റെ സങ്കല്പത്തിൽ ഉണ്ടായിരുന്ന ആളേ അല്ലായിരുന്നു പപ്പു. എന്നേക്കാൾ ഒന്നുരണ്ടു ഇഞ്ചു ഉയരക്കൂടുതൽ ഉണ്ട്. വയർ കുറച്ച് ചാടിയിട്ടുണ്ട്. പക്ഷെ തടിയൻ എന്നൊന്നും വിളിക്കാൻ പറ്റില്ല. അത്യാവശ്യം മസിൽ ഒക്കെ ഉണ്ട്. പിന്നിൽ നിന്നും ലൈറ്റ് അടിക്കുന്ന കാരണം ഡീറ്റെയിൽസ് അധികം കിട്ടുന്നില്ല.

” കാർ ഇതാണോ? പപ്പു ചോദിച്ചു.

” ആ ” ഗിരി പറഞ്ഞു.

പപ്പു ഉടനെ പോയി വാൻ തിരിച്ചു എന്റെ കാറിന്റെ അടുത്തേക്കിട്ടു. ഗിരി ടോവിങ് കേബിൾ എടുത്ത് എന്റെ കാറിൽ കണക്ട് ചെയ്തു. ഗിരി വിസിൽ അടിച്ചപ്പോൾ പപ്പു വാൻ സ്റ്റാർട്ട്‌ ചെയ്തു എന്റെ വണ്ടിയും വലിച്ചു റോഡിലേക്ക് കയറി.

” മാഡം എന്റെ കാറിലേക്ക് ഇരുന്നോ, നമുക്ക് അവന്റെ പിന്നാലെ പോകാം ” ഗിരി പറഞ്ഞു. ഞാനും ഗിരിയും കാറിൽ കയറി.
എന്റെ കാർ വലിച്ചുകൊണ്ടു പോകുന്ന പപ്പുവിന്റെ വണ്ടിയുടെ പിന്നാലെ, അയാളുടെ ഗാരേജിലേക്ക് യാത്ര തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *