ദി മെക്കാനിക് – 4 31

” മാഡം…..ഓൾഡ് മങ്ക് അടിപൊളിയാണ്. വില കുറവാണു, കിക്ക് വളരെ കൂടുതലാണ്, സ്വപ്നം മാത്രം കണ്ടിട്ടുള്ള സ്ഥലങ്ങളിലേക്ക് നമ്മളെ കൊണ്ടുപോകാൻ ഇവന് പറ്റും. മനുഷ്യൻ കണ്ടുപിടിച്ചിട്ടുള്ള ഏറ്റവും ബെസ്റ്റ് സാദനം ഇതാണെന്നാണ് എന്റെ വിശ്വാസം ” വളരെ മനോഹരമായി ചിരിച്ചുകൊണ്ട്, അഭിമാനത്തോടെ ഗിരി പറഞ്ഞു.

‘” ഹഹഹ… ഭയങ്കര വർണന ആണലോ!!!” ഞാൻ കുലുങ്ങി ചിരിച്ചുകൊണ്ട് ഗിരിയോട് പറഞ്ഞു.

” അആ അതാണ് ഇവന്റെ കഴിവ്. ” ഗിരി ഗ്ലാസിൽ നിന്നും ഒരു സിപ് എടുത്തു.

” ഞാൻ ഇതൊന്നും കഴിക്കാറില്ല ” ഞാൻ പറഞ്ഞു.

” ഓഹ് മാഡം കഴിക്കില്ലേ??? ” ഗിരി ചോദിച്ചു.

” കഴിക്കും …. !, വല്ലപ്പോഴുമൊക്കെ കഴിക്കും, ചില പ്രത്യേക ബ്രാൻഡ്‌സ് മാത്രം!!!” ഞാൻ പറഞ്ഞു.

” മാഡം…. ഇവിടെ ഇപ്പൊ മാഡത്തിന്റെ സ്പെഷ്യൽ ബ്രാൻഡ് ഒന്നും കിട്ടില്ല… ഹിഹിഹി ” അവൻ എന്നെ കളിയാക്കികൊണ്ട് പറഞ്ഞു.

” മാഡത്തിന് ഒരെണ്ണം ഒഴിക്കട്ടെ? ഒരു കയ്യിൽ കുപ്പിയും മറ്റേ കയ്യിൽ ഒഴിഞ്ഞ ഗ്ലാസും പിടിച്ച് ഗിരി ചോദിച്ചു.

” മ്മ്മ് ഓക്കേ… പക്ഷെ ചെറുത്‌ മതി. ഞാൻ പറഞ്ഞു. ഗിരി ഒരു ചെറിയ പെഗ് ഒഴിച്, അതിൽ നന്നായി തണുത്ത വെള്ളം ഫിൽ ചെയ്തു, എനിക്ക് നേരെ നീട്ടി. ഞാൻ അത് വാങ്ങി.

” മാഡം… ധാ ഈ പുതപ്പു എടുത്തോളൂ..!” റൂമിനകത്തേക്ക് കയറി വന്ന പപ്പു ഒരു പുതപ്പു എനിക്ക് നേരെ നീട്ടി.

” താങ്ക്സ് പപ്പു ” ഞാൻ എന്റെ കയ്യിൽ ഉണ്ടായിരുന്ന ഗ്ലാസ്‌ പപ്പുവിന് കൊടുത്തു, പുതപ്പ് വാങ്ങി പുതച്ചു.

” ആഹാ.. മാഡവും ഞങളുടെ കമ്പനിയിൽ ചേർന്നോ?? വെൽക്കം ടു ദി ക്ലബ്‌ ” ഗ്ലാസ് എനിക്ക് തന്നുകൊണ്ട് പപ്പു പറഞ്ഞു.

” ഹഹഹ താങ്ക്സ് ” പപ്പു പോയി അയാളുടെ പഴയ സ്ഥലത്തിരുന്നു. ഞാൻ ഗ്ലാസ് എന്റെ ചുണ്ടോടു അടുപ്പിച്ച് ഒരു സിപ് എടുത്തു.

” ഈൗ… ഇത് ഭയങ്കര സ്ട്രോങ്ങ്‌ ആണല്ലോ ”
റം സിപ് ചെയ്തതും ഞാൻ പറഞ്ഞു. അവർ എന്റെ മുഖഭാവം കണ്ടു പൊട്ടി ചിരിച്ചു.

” സംഭവം സ്ട്രോങ്ങ്‌ ആണ്. പക്ഷെ ഒന്ന് രണ്ടു സിപ് കഴിഞ്ഞാൽ ഓക്കേ ആകും ” ഗിരി പറഞ്ഞു.

ഞാൻ ചിപ്സ് കുറച്ച് എടുത്തു കഴിച്ചു. റമ്മിന്റെ ആ ചവർപ്പ് രുചി മാറികിട്ടി. ഗിരി പറഞ്ഞത് ശരിയായിരുന്നു, ഒന്നുരണ്ടു സിപ് എടുത്തപ്പോൾ ആ രുചി ഓക്കേ ആയി. രണ്ടുമൂന്നു മിനിറ്റ് കൊണ്ട് ഞാൻ എന്റെ പെഗ് ഫിനിഷ് ചെയ്തു.

” ഞാനും പപ്പുവും ഇതുപോലെ ഇരുന്നു കഴിച്ചിട്ട് കുറേ കാലമായി. ” ഗിരി ഒരു സിഗരറ്റ് കത്തിച്ചുകൊണ്ട് പറഞ്ഞു.

” ഹാ… കുറേ നാളായില്ലേ ഇങ്ങനെ കൂടിയിട്ട്!!” ഗിരിയുടെ കയ്യിൽ നിന്നും സിഗരറ്റ് വാങ്ങി പപ്പു വലിച്ചു.

” നിങ്ങൾ കുറെ കാലമായി കൂട്ടുകാരണല്ലേ?” ഒഴിഞ്ഞ ഗ്ലാസും കയ്യിൽ പിടിച്ചുകൊണ്ടു ഞാൻ ചോദിച്ചു.

” ഞങ്ങൾ ചെറുപ്പം മുതലേയുള്ള ഫ്രണ്ട്‌സാ.. ഞാൻ ഗിരിയേക്കാൾ മൂത്തതാണ്, പക്ഷെ ഇവൻ ആണ് എന്റെ ബെസ്റ്റ് ഫ്രണ്ട്..എന്റെ കൂടെയാണ് ഇവൻ ആദ്യം ജോലിക്ക് നിന്നിരുന്നത്.” പപ്പു സിഗരറ്റ് ഗിരിക്ക് തിരിച്ചുകൊടുത്തുകൊണ്ട് പറഞ്ഞു.

” ഇവിടെ ഒറ്റക്കാണോ? ഫാമിലി? ഞാൻ പപ്പുവിനോട് ചോദിച്ചു.

” ഫാമിലി എന്റെ നാട്ടിലാണ്. ഞാൻ ഇടക്കെ അവിടെ പോയി വരും. പിന്നെ ഇവിടെ എനിക്ക് പണിക്കാരുണ്ട്, അവർ വൈകുന്നേരം വീട്ടിൽ പോകും. ” പപ്പു പറഞ്ഞു.

” ആഹാ.. മാഡത്തിന്റെ ഗ്ലാസ്‌ കാലിയായല്ലോ!! ഒന്നുകൂടി ഒഴിക്കട്ടെ? ” ഗിരി ചോദിച്ചു.

” ഏയ്… ഇനി വേണ്ട, ഇത് തന്നെ കൂടുതലാ ” ഞാൻ പറഞ്ഞു. ഇവിടെ വെച്ച് അടിച്ചു ഓഫ്‌ ആവണ്ട എന്ന് ഞാൻ വിചാരിച്ചു.

” ഓഹ് എന്റെ മാഡം…. ഞാൻ പറഞ്ഞില്ലേ ഇവിടെ ജാട ഇട്ട് ഇരിക്കേണ്ട കാര്യമില്ലന്ന്… ഇപ്പൊ നമ്മൾ എല്ലാരും ഫ്രണ്ട്സ് ആയില്ലേ.. ” ഗിരി എന്റെ കയ്യിൽ നിന്നും ഗ്ലാസ്‌ വാങ്ങി, ഒരു ലാർജ് ഒഴിച്ച് എനിക്ക് നേരെ നീട്ടി. ഇപ്പോൾ കഴിച്ചപ്പോൾ എനിക്കാ ടേസ്റ്റ് ഇഷ്ട്ടമായി. ചിപ്സ് കൂടി ആയപ്പോൾ അടിപൊളി.

” ചേട്ടന്റെ പേര് ശരിക്കും പപ്പു എന്നാണോ ? എന്റെ ചോദ്യം കേട്ടതും ഗിരി പൊട്ടിച്ചിരിച്ചു..

” ഇതിലെന്താ ഇത്ര ചിരിക്കാൻ?? ” ഞാൻ ചോദിച്ചു.

” ഏയ് ഒന്നുമില്ല…. ഇവന്റെ ശരിക്കുള്ള പേര് രാജേന്ദ്രൻ എന്നാണ്. ഇവൻ ചെറുപ്പത്തിൽ ഭയങ്കര പാവമായിരുന്നു, നിഷ്കളങ്കൻ . അങ്ങനെ ഇട്ട പേരാണ് പപ്പു.. ” ഗിരി പറഞ്ഞു.

” ഓഹോ…. എന്നാൽ ഞാൻ രാജേന്ദ്രന്നു വിളിക്കാം ” ഞാൻ പറഞ്ഞു.

” ഏയ്‌ അതൊന്നും വേണ്ട… പപ്പുന്ന് വിളിച്ചാൽ മതി. രാജേന്ദ്രൻ എന്ന് വിളിച്ചാൽ ചിലപ്പോൾ എനിക്ക് മനസ്സിലാവില്ല ” പപ്പു പറന്നു.

” ഹഹഹ ഓക്കേ പപ്പു ” ഞാൻ പറഞ്ഞു.

ഞാൻ അവരുടെ ചെറുപ്പകാലത്തെ കഥകൾ കേട്ടു അവിടെ ഇരുന്നു, അവർക്കു നല്ലതുപോലെ തമാശ പറയാൻ അറിയാം… ഞാൻ നന്നായി എൻജോയ് ചെയ്തു. ആ സമയം കൊണ്ട് മൂന്ന് പെഗ് ഞാൻ അകത്താക്കി. എന്റെ തലയ്ക്കു അല്പം കനം വച്ചപോലെ തോന്നി.

” ആഹ്… താഴെ ഇരുന്നു എന്റെ കാൽ തരിച്ചു. ” ഗിരി എഴുന്നേറ്റ് സെറ്റിയിൽ കയറി എന്റെ അടുത്തായി ഇരുന്നു.

” മാഡം…. ഈ ഗിരി ചെറുപ്പത്തിൽ നല്ല ഉടായിപ്പായിരുന്നു, കുളിസീൻ പിടിക്കൽ ആയിരുന്നു മഹാന്റെ പ്രധാന ഹോബി. ” പപ്പു ഗിരിയെ കളിയാക്കി.

” ഹഹഹഹ ” ഞാനും ഗിരിയെ നോക്കി കളിയാക്കി ചിരിച്ചു.

” മ്മ് ഇവൻ സീൻ പിടിക്കാൻ പോയപ്പോൾ അവർ കയ്യോടെ പൊക്കി, തെങ്ങിൽ കെട്ടിയിട്ട കഥ കൂടി ഉണ്ട് ” ഗിരി തിരിച്ചടിച്ചു…

കുറച്ച് സമയം എടുത്തിട്ടാണ് എന്റെ ചിരി ഒന്ന് അടങ്ങിയത്.

നാലാമത്തെ പെഗ് ഞാൻ ഫിനിഷ് ചെയ്തതും ഗിരി അടുത്തതും ഒഴിച്ചു.. ഞാൻ മൈൻഡ് ആക്കാൻ പോയില്ല, അതും വാങ്ങി സിപ് ചെയ്യാൻ തുടങ്ങി. ഇപ്പോൾ ഞാൻ അത്യാവശ്യം ഫിറ്റ്‌ ആണ്. ഞാൻ അവരോടു വളരെ കൂൾ ആയി പെരുമാറാനും, സംസാരിക്കാനും തുടങ്ങി.

ഈ സംസാരത്തിന്റെ ഇടയിൽ എപ്പോഴോ ഞൻ ശ്രദ്ധിക്കാതെ ഗിരി അവന്റെ കൈ എന്റെ തോളത്തു എടുത്തിട്ടിരുന്നു. എന്റെ കൈകളെ പതിയെ തലോടുന്നുണ്ടായിരുന്നു.
രണ്ടുമൂന്നു പെഗ് കഴിഞ്ഞപ്പോൾ എന്റെ ശരീരം ചൂടുപിടിക്കാൻ തുടങ്ങിയിരുന്നു. അപ്പോൾ പുതപ്പെല്ലാം ഞാൻ മാറ്റി ഇട്ടു. ഗിരിയുടെ തലോടൽ ഞാൻ ശ്രദ്ധിച്ച ഉടനെ ഞാൻ ഗിരിയെ നോക്കി, പിന്നെ പപ്പുവിനെയും. പപ്പു എന്നെ നോക്കി ഒരു വിളറിയ ചിരി ചിരിച്ചു.

” മാഡത്തിന് ഗിരിയെ എത്ര നാളായി അറിയാം? ” പപ്പു ചോദിച്ചു.

” ഏകദേശം ഒരു കൊല്ലം, എന്റെ കാർ ഗിരിയാണ് സർവീസ് ചെയ്യുന്നത്. ” ഞാൻ പറഞ്ഞു.

” എന്റെ ഏറ്റവും ബെസ്റ്റ് ക്ലയന്റ് അഥിതിയാണ്. അദിതിയുടെ എല്ലാ കാര്യങ്ങളും ഞാനാണു നോക്കുന്നത്.. മീൻസ് കാറിന്റെ ” ഗിരി പറഞ്ഞു. അവന്റെ വിരലുകൾ എന്റെ തോളിലും കഴുത്തിലും ഇഴഞ്ഞു നടന്നു. ഗിരി മറ്റുള്ളവരുടെ മുന്നിൽ വെച്ച് ഒരിക്കലും എന്നെ അഥിതി എന്ന് വിളിച്ചിട്ടില്ല.എപ്പോഴും മാഡം കൂടെ ചേർക്കുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *