“”അപ്പൊ ശരി… എന്നാ ഇനി എന്റെ പൊന്നു മോൻ സുഖമായി ഉറങ്ങിക്കോ..!! നല്ല ക്ഷീണം കാണും “‘സ്വീറ്റ് ഡ്രീംസ് “‘
തിളക്കമുള്ള കണ്ണുകളാലുള്ള, നോട്ടവും, വശ്യമായ ചെറുപുഞ്ചിരിയും സമ്മാനിച്ചു കൊണ്ട് അവൾ പതുക്കെ എന്റെ റൂമിൽ നിന്നും പുറത്തേക്ക് നടന്നു, കതക് ചാരുന്നതിന് മുൻപ് ലൈറ്റണച്ചു.
എന്റെ ശരീരത്തിൽ ആകെ മൊത്തം ഒരു ക്ഷീണം പോലെ തോന്നി. എന്റെ കണ്ണുകളിൽ നിദ്രയുടെ ലാഞ്ചന പാഞ്ഞടുത്തു…. ഒപ്പം സുഖനിദ്രയുടെ തിരശീലകൾ വീണു….
തുടരും…
