ദീപാരാധന – 2

അതുപോലെ, ആ നനഞ്ഞ ടവൽ കൊണ്ട് എന്റെ എല്ലാ വിരലുകളും കൈയും തുടച്ചു വൃത്തിയാക്കി തന്നു.

അതെന്തിനാണെന്ന് ഞാൻ ചോദ്യ ഭാവത്തിൽ അവളുടെ മുഖത്തു നോക്കി……

അവളുടെ മന്ദഹാസം അതിനു ഉത്തരമായിരുന്നു.

“”ദീപു മോളേ… എന്റെ മുത്തേ… ഇതിന് എങ്ങനെ നന്ദി പറയണമെന്ന് ഈ ഏട്ടന് അറിയില്ല മുത്തേ….””

“”വെറുമൊരു താങ്ക്സ് പറഞ്ഞാ മതിയാവില്ലന്ന് ഏട്ടന് അറിയാം, എങ്കിലും പറയുകയാ… മോളേ.. നിനക്ക് ഒരുപാട് ബിഗ് താങ്ക്സ്… ഞാൻ വല്ലാതെ കിതച്ചു കൊണ്ട് പറഞ്ഞു.””

“”മ്മ്മ്… അങ്ങനെ ഒരു വലിയ താങ്ക്‌സിൽ ഒതുക്കിക്കളയാമെന്ന് കരുതി സമാധനിക്കേണ്ട മോനെ… റോയിക്കുട്ടാ…!!!””

“”മ്മ്മ്മ്മ്…..?????””

“”ചിലവ് ചെയ്യണം””

 

“”എന്താ മോളെ നിനക്ക് വേണ്ടത്… ഏട്ടനോട് തുറന്ന് പറ…””

“”എല്ലാമൊന്ന് സുഖമാവട്ടെ… ചേട്ടായി ഒന്ന് എഴുന്നേറ്റ് ശരിക്കും നടക്കാനാവട്ടെ അപ്പോൾ എനിക്ക് ഒരു ഹെല്പ് ചെയ്യണം….!!! എന്താ ചെയ്യില്ലേ…????””

“”പറ്റുന്നതാണെങ്കിൽ തീർച്ചയായും ഈ ഏട്ടൻ സാധിച്ചു തരും…””

“”അടുത്തയാഴ്ച് കഴിഞ്ഞ് എനിക്കൊരു ഇന്റർവ്യൂ ഉണ്ട്… ചേട്ടായി എന്നെ കൊണ്ടുപോകാമോ…””

“”പിന്നെ എന്താ… തീർച്ചയായും… എവിടെയാ…??””

“”ഇത്തിരി ലോങ്ങ്‌ ആയിരിക്കാൻ ചാൻസുണ്ട്. പറ്റുമോ…??””

“”എവിടെയാ മോളേ ഇന്റർവ്യൂ..??””

“”അതൊക്കെ ഉത്തരവ് വരുമ്പോൾ പറയാം…””

“”പിന്നെന്താ, തീർച്ചയായും.. ഈ ഏട്ടനുള്ളപ്പോ നീ എന്തിനാ പേടിക്കുന്നെ…?? അത് ഈ ഇന്ത്യയുടെ ഏത് കോണിലായാലും, നിന്നെ ഞാൻ കൊണ്ടുപോകാം…””

“”വാക്ക്…???””

“”വാക്ക്…!! വാക്ക് പറഞ്ഞാൽ വാക്ക്…!!””

“”അപ്പൊ ശരി… എന്നാ ഇനി എന്റെ പൊന്നു മോൻ സുഖമായി ഉറങ്ങിക്കോ..!! നല്ല ക്ഷീണം കാണും “‘സ്വീറ്റ് ഡ്രീംസ് “‘

തിളക്കമുള്ള കണ്ണുകളാലുള്ള, നോട്ടവും, വശ്യമായ ചെറുപുഞ്ചിരിയും സമ്മാനിച്ചു കൊണ്ട് അവൾ പതുക്കെ എന്റെ റൂമിൽ നിന്നും പുറത്തേക്ക് നടന്നു, കതക് ചാരുന്നതിന് മുൻപ് ലൈറ്റണച്ചു.

എന്റെ ശരീരത്തിൽ ആകെ മൊത്തം ഒരു ക്ഷീണം പോലെ തോന്നി. എന്റെ കണ്ണുകളിൽ നിദ്രയുടെ ലാഞ്ചന പാഞ്ഞടുത്തു…. ഒപ്പം സുഖനിദ്രയുടെ തിരശീലകൾ വീണു….

 

തുടരും…

Leave a Reply

Your email address will not be published. Required fields are marked *