ദേവസുന്ദരി – 14 1അടിപൊളി  

 

“” ജസ്റ്റ്‌ ഗിവ്മി എ റീസൺ ടു ലെറ്റ്‌ യൂ ഗോ…! “”

കോപമടങ്ങാതെ അയാൾ അവന് നേരെ മുരണ്ടു.

 

“” അവ…അവർ കേരളത്തിലേക്കാണ് പോയത്..! “”

പകപ്പോടെ അവൻ പറഞ്ഞു. ആ വാക്കുകളിൽ മരണഭയമായിരുന്നു നിഴലിച്ചിരുന്നത്.

 

“” ഹാഹ്…! ഐ ആൾറെഡി ന്യൂ ദാറ്റ്‌ ബേബി…! സോ ഗുഡ് ബൈ..!””

 

എന്ന് പറഞ്ഞതും അയാൾ അരയിൽനിന്നും തന്റെ പിസ്റ്റൾ എടുത്ത് നിറയൊഴിച്ചിരുന്നു. പോയിന്റ് ബ്ലാങ്ക്. സൈലൻസർ ഘടിപ്പിച്ച ആ തോക്കിന്റെ മൂളിച്ച ആ ചുവരുകളിൽ തട്ടി പ്രതിധ്വനിച്ചു.

 

“” ഐ വാണ്ട്‌ ഹേർ..! എനിക്ക് വേണം അവളെ…! “” അയാൾ മുരണ്ട് കൊണ്ടിരുന്നു.

 

അയാളുടെ ഒപ്പമുണ്ടായിരുന്ന തടിമാടന്മാരിൽ രണ്ട് പേര് ചേർന്ന് ബോഡി മാറ്റി ശേഷം അവിടം ക്ലീൻ ചെയ്തു.

 

അപ്പോഴും അയാൾ “” ഐ വാണ്ട്‌ ഹേർ..!”” എന്ന് പിറുപിറുത്തുകൊണ്ടിരിക്കുകയായിരുന്നു.

 

 

*************

 

 

ചിന്താവിഷ്ടനായ ശ്യാമളനായി താടകയ്ക്ക് വേണ്ടിയുള്ളയെന്റെ കാത്തിരിപ്പ് തുടർന്നുകൊണ്ടിരുന്നു. തുടർന്നുകൊണ്ടേയിരുന്നു….! ആ തുടർന്ന് പോക്ക് ഏതാണ്ടൊരു അരമണിക്കൂറേലും തുടർന്നിരിക്കണം.

 

അവസാനം ദൂരെന്ന് വരുന്ന ബൈക്കിനേ കാത്ത് മിസ്റ്റർ ബീൻ പോസ്റ്റടിച്ചമാതിരി ഇരുന്നും നിന്നും കിടന്നും നേരം തള്ളിനീക്കിയ ഞാൻ ബെഡിൽ ചാഞ്ഞ് കിടന്നൊന്ന് ചെറുതായി മയങ്ങിപ്പോയി.

 

ആ മയക്കമാവട്ടെ പിറ്റേന്നൊരു ഉച്ച ഉച്ചര വരെ നീളുവേം ചെയ്ത്.!. അല്ലേലുവത് അങ്ങനാണല്ലോ.!

എന്തായാലും ഞാൻഉണരുമ്പോ തടകയൊക്കെ എണീറ്റ് പൊടിയും തട്ടി പോയിരുന്നു. ഹാ! അവസരമിനിയും വരുവല്ലോ. അപ്പൊ പാക്കലാം.

 

ഞാനേതായലുവൊന്ന് ഫ്രഷ് ആയി താഴേക്കിറങ്ങി. അല്ലിയിരുന്നു ടി.വി കാണുന്നുണ്ട്. അവളുടെ ക്ലാസ്സ്‌ ഒക്കെ കഴിഞ്ഞതാണല്ലോ. അമ്മയെയും അഭിരാമിയെയും കണ്ടില്ല. ചിലപ്പോ അടുക്കളയിൽ ആവും.

 

“” ഹാ…! എണീറ്റോ കുംഭകർണൻ.! “”

ഡൈനിങ് ഹാളിലേക്ക് നടന്ന എന്നെകണ്ടുകൊണ്ട് അടുക്കളേന്നമ്മേടെ സ്ഥിരം വാചകമെത്തി.

 

 

“” അഹ് എണീറ്റു..! ഇനി കഴിച്ചിട്ടുറങ്ങാം.! “”

 

അതിന് അമ്മേനെയൊന്ന് തുറിച്ചുനോക്കി ഉത്തരം കൊടുത്ത എന്നേനോക്കിയമ്മ കണ്ണുരുട്ടി.

 

“” നിന്ന് തർക്കുത്തരം പറയാണ്ടവിടെച്ചെന്നിരുന്ന് വല്ലോമെടുത്ത് തിന്ന്..! “”

 

എന്ന് അമ്മയുടെ താക്കീത് പിന്നാലെയെത്തി.

 

“” നിങ്ങള് കൊള്ളാലോ തള്ളേ…! മര്യാദക്ക് കഴിക്കാൻ പോയ എന്നോട് കൂതറച്ചളിയും പറഞ്ഞ് പിടിച്ചു നിർത്തിയതാരാ…! എന്നിട്ട് കുറ്റം എനിക്കോ…?!””

 

അത് കേട്ട് അമ്മയ്ക്ക് തന്നേ ചിരിവന്നേലും ചിരിച്ചാൽ എല്ലാരുമെടുത്തിട്ട് കളിയാക്കുമെന്നറിയാവുന്നോണ്ട് മാത്രമമ്മ അത് കടിച്ച് പിടിച്ചു നിന്നു.

 

എന്നാൽ അമ്മേടെ ഒരുവശത്തായി നിന്നിരുന്ന അഭിരാമി അത് കേട്ട് ചെയുതായിട്ടൊന്ന് ചിരിക്കുകയും അത് കണ്ട് അമ്മേടെ കയ്യീന്നൊരു കുഞ്ഞടി സമ്മാനമായി വാങ്ങുവേം ചെയ്തു.

 

അമ്മേം അവളും നല്ല കൂട്ടാന്ന് ഞാൻ മുന്നേ പറഞ്ഞല്ലോ. പക്ഷേ അവര് തമ്മിലിത്രേം ബോണ്ടുള്ള കാര്യമെനിക്ക് അറിയില്ലായിരുന്നു.

 

പിന്നേം നിന്ന് സമയം കളയാൻ കത്തിപ്പുകഞ്ഞോണ്ട് ഇരുന്നയെന്റെ വയറ് സമ്മതിച്ചില്ല. ചൂടുപാത്രത്തിൽ അടച്ചുവച്ചിരുന്ന ദോശയും ചട്ണിയും എടുത്ത് പ്ളേറ്റിലേക്കൊഴിച്ച് ഞാൻ കഴിക്കാൻ തുടങ്ങി.

 

അഭിരാമിയാവട്ടെ ഉത്തമഭാര്യയായി എനിക്കൊരുഗ്ലാസ്സ് ചൂട് ചായ കൊണ്ടുവന്നു തരുവേം ചെയ്തു. അത് ആദ്യത്തെ സംഭവമാണ്. കുക്കിങ് ഞങ്ങൾ ഒന്നിച്ചാണ് ചെയ്യുന്നത്. പക്ഷേ ഇന്നേവരെ അവളൊരു ചായ എനിക്കിട്ട് തന്നിട്ടില്ല എന്നാണ് എന്റെയോർമ. അവളെ കുറ്റം പറയാനും പറ്റില്ല. വളരെ ചുരുക്കം ദിവസങ്ങളിൽ മാത്രമാണ് ഞങ്ങൾ അടുക്കളേൽ കേറിയിട്ടുള്ളത്. മിക്കദിവസവും ജിൻസി രാവിലെ ഫുഡ്ഡുമായി ഫ്ലാറ്റിലെത്തും. അവൾക്ക് നൈറ്റ്‌ ഡ്യൂട്ടി വരുന്ന സമയത്ത് മാത്രമാണ് ഞങ്ങൾ അടുക്കള ഭരണത്തിൽ എത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *