“” നീ വെറുതേ ടെൻഷൻ അടിച്ച് ഓരോന്ന് വരുത്തിവെക്കേണ്ട. അവനെ കയ്യിൽ കിട്ടിയതാ. മുഴുവൻ ഞാൻ പറയിപ്പിച്ചേനെ. പക്ഷേ അതവരുടെ ട്രാപ് ആണെന്ന് മനസിലാവാൻ കുറച്ച് വൈകിപ്പോയി. “”
“” ഹ്മ്മ്…! സൂക്ഷിക്ക് കേട്ടോ.!””
“” ശെരിടാ…! എങ്കി വച്ചോ. “”
അവളോട് പറഞ്ഞ് ഫോൺ കട്ട് ചെയ്യുമ്പോഴാണ് അഭിരാമി റൂമിൽനിന്ന് ഇറങ്ങിവന്നത്.
അമ്മയുടെ സാരി ആണ് അവൾ ഉടുത്തിരിക്കുന്നത്. അപ്പോഴാണ് അവൾക്ക് മാറിയിടാൻ വേറെ ഡ്രസ്സ് ഒന്നും ഇല്ലല്ലോ എന്ന് ഞാൻ ഓർക്കണത് തന്നേ. ഓഫീസിന്ന് നേരെയിങ്ങുവരേണ്ടി വന്നല്ലോ.
അമ്മയുടെ പഴയ ബ്ലൗസ് ആണ് അവൾക്ക് കൊടുത്തേക്കുന്നത്. പിന്നേ അമ്മ ഒന്നൊരണ്ടോ വട്ടമ്മാത്രം ഇട്ട ഒരു ഡിസൈനർ സാരിയും. ഉള്ളത് പറയാലോ…! സാരിയിൽ അവളെക്കാണാൻ കിടുവാണ്.
അവളുടെ സൗന്ദര്യോം ആസ്വദിച്ചു നിന്ന എന്നെ ഉണർത്തിയത് അല്ലിയുടെ മുരടനക്കൽ ആണ്.
അവൾടെ മുഖത്തു ആക്കിയ ഒരുചിരിയും ഫിറ്റ് ചെയ്ത് വച്ചിട്ടുണ്ട്.
ഞാൻ എന്റെ സ്വന്തം ഭാര്യേനെ വായ്നോക്കുന്നേനു അവൾക്ക് എന്ത് കുഴപ്പം…! അവളുടെ ആ തൊലിഞ്ഞ ചിരി ഇഷ്ടപ്പെടാത്ത ഞാൻ അവളെ ഒന്ന് തുറിച്ചു നോക്കി കാറിന്റെ ചാവിയും എടുത്ത് പുറത്തേക്കിറങ്ങി. അച്ഛൻ എവിടേക്കോ പോയേക്കുവാണെന്ന് അമ്മ പറഞ്ഞായിരുന്നു. അമ്മേനോട് കൂടെ വരാൻ പറഞ്ഞേലും പുള്ളിക്കാരി വരുന്നില്ലാന്ന് കട്ടായം പറഞ്ഞു.
അങ്ങനെ ഞങ്ങൾ കാറിൽ കയറി യാത്ര തുടങ്ങി.
****************
ബാംഗ്ലൂർ.!
“”സാബ്..! ഇഫ് യു ഡോണ്ട് മൈൻഡ് ഞാനൊരു കാര്യം ചോദിക്കട്ടെ. “”
അയാളുടെ ശിങ്കിടികളിൽ ഒരാൾ ചോദിച്ചു.
“” ഹ്മ്മ്..!””
അതിനൊരു പതിഞ്ഞ മൂളൽ ആയിരുന്നു അയാളുടെ മറുപടി.
“” സാബ് അവളെ വേണം എന്ന് പറയുന്നു. പിന്നേ എന്തിനായിരുന്നു അന്നവളെ വെറുതേ വിട്ടത്. പോരാത്തേന് ആ ഹോട്ടൽ റെയ്ഡ് ഡ്രാമ.?! “”
“” ഹഹഹ…! ഗുഡ് വൺ ജഗത്ത്…! ഹഹ..!
ഇറ്റ് വാസ് പാർട്ട് ഓഫ് മൈ പ്ലാൻ…! അറിയാമായിരിക്കും രണ്ട് പേര് റൂമെടുത്ത് കുത്തിമറിഞ്ഞാ ബൈ ലോ ഒരുത്തനും അവരെ തൊടാൻപോലും പറ്റില്ല. ഞാൻ എന്തായാലും അവളെ അനുഭവിക്കും!. അപ്പൊ അവൾ ചുമ്മാതിരിക്കുവോ. കേസ് കൊടുക്കും. അപ്പൊ എനിക്കൊരു ഡിഫെൻസ് വേണ്ടേ.! അവൾക്ക് ഇങ്ങനെ ഒരു ഹിസ്റ്ററി ഉണ്ടെന്ന് ബോദിപ്പിച്ചാൽ എന്റെ വാദങ്ങൾക്ക് സ്‌ട്രെങ്ത് കൂടും. പണം തട്ടാനുള്ള അവളുടെ ഐഡിയ ആണെന്ന് കൂടെപ്പറഞ്ഞാൽ സംഭവം ക്ലീൻ. അതിന് വാലിഡ് ആയ്ട്ട് ഒരു എവിഡൻസ് കൂടെയുണ്ട്. ഞങ്ങളുടെ കല്യാണം നടത്താൻ അവളുടെ തന്തപ്പടി വച്ച കണ്ടീഷൻസ്..! ജസ്റ്റ് എ ഫാബ്രിക്കേറ്റഡ് കേസ് എന്ന് പറഞ്ഞ് കേസ് തള്ളും.! ഹഹ!””
അവനോട് മറുപടി പറഞ്ഞ് അയാൾ സ്വയം അട്ടഹസിച്ചുകൊണ്ടിരുന്നു.
കണ്ടുനിന്നവരെ ഭീതിയിലാഴ്ത്തുന്ന തരത്തിലുള്ള അട്ടഹാസം.
Will be back
