ദേവസുന്ദരി – 14അടിപൊളി  

ദേവസുന്ദരി 14

Devasundari Part 14 | Author : Hercules 

Previous Part

 


 

എനിക്ക് വേണ്ടത് ഉത്തരങ്ങളാണ്. അത് ഒരുപക്ഷെ അവരിൽനിന്ന് കിട്ടിയേക്കും.!

 

എന്നാൽ ഉത്തരങ്ങൾ തേടി താൻ പോകുന്നത് അവരൊരുക്കിയ കെണിയിലേക്ക് ആണെന്ന് എനിക്കൊരു ഊഹവുമില്ലായിരുന്നു.

 

വേട്ടയാടുകയല്ല വേട്ടയാടപ്പെടുകയാണ് എന്ന സത്യം തിരിച്ചറിയാൻ ഞാനൊരല്പം വൈകിപോയിരുന്നു.

 

 

***************

 

 

ഉത്തരങ്ങൾ തേടി ആ താറിന് പിന്നാലെ ശരവേഗത്തിൽ ഞാനെന്റെ എന്റവർ പായിച്ചു.

 

“” രാഹുൽ…! ഞാമ്പറയുന്നയൊന്ന് കേൾക്ക്. നമ്മൾക്ക് തിരിച്ച്പോവാ…! പ്ലീസ്.””

 

താടകയുടെ സ്വരം വീണ്ടും.

 

എന്നാലൊന്നും എന്റെ മനസിലേക്ക് എത്തിയില്ല. എന്റെ ചിന്ത മുഴുവനും മുന്നിലെ ആ താറിൽ മാത്രമായിരുന്നു.

 

അതാകട്ടെ കുറേ ഊടുവഴികൾ കയറിയാണ് പായുന്നത്. അവസാനം അതൊരു ഇടുങ്ങിയ രണ്ട് വശത്തും പുല്ല് വളർന്ന ഒരു വഴിയിലേക്ക് കയറി. പിന്നാലെ ഞാനും.

 

എന്റെ ചുണ്ടിൽ ഒരു ചിരി വിടർന്നു. അവസാനമവൻ കുടുങ്ങിയിരിക്കുന്നു. അതൊരു പഴയ ഫാക്ടറിയിലേക്കുള്ള വഴി ആയിരുന്നു. അതിന്റെ ഗേറ്റ് അടച്ചിരിക്കുകയാണ്. വേറെ വഴിയൊന്നുമില്ലതാനും. പുറകിൽ അവരുടെ വഴി മുടക്കി എന്റെ കാറും.

 

താറിൽ നിന്നും ഒരുത്തൻ പുറത്തേക്കിറങ്ങി.

 

അഭിരാമി വീണ്ടുമെന്റെ കയ്യിൽ പിടിമുറുക്കി.

 

“” പ്ലീസ്…! തിരിച്ച് പോവാടാ…. എനിക്ക് പേടിയാവണു. “”

 

അവളുടെ കൈ ബലമായി പിടിച്ചുമാറ്റി ഞാൻ ഡോർ തുറന്ന് പുറത്തേക്കിറങ്ങി

 

അവൻ താറിന്റെ പുറകുവശത്ത് ചാരി നിൽപ്പുറപ്പിച്ചു. അടുത്തേക്ക് നടന്നടുക്കുന്ന എന്നേ ഒന്ന് നോക്കിയ ശേഷം അവൻ കാറിലിരിക്കുന്ന തടകയിലേക്ക് ദൃഷ്ടി മാറ്റി.

 

“” എന്തിനാ ഞങ്ങളെ ഫോളോ ചെയ്തേ…? ആരാ നിങ്ങള്. “”

 

ഞാൻ മാന്യമായി അയാളോട് ചോദിച്ചു.

 

അയാളുടെ മുഖത്തൊരു പുച്ഛച്ചിരി മിന്നിമാഞ്ഞുവോ.

 

“” ഹേയ് മിസ്റ്റർ…! താങ്കളോടാണ് ചോദിക്കുന്നത്. “”

 

എന്നാലപ്പോഴും അവനതിന് മറുപടി നൽകിയില്ല. കൈകെട്ടിയുള്ള അവന്റെ നിൽപ്പൂടെ കണ്ടപ്പോൾ എന്റെ ടെമ്പർ തെറ്റിത്തുടങ്ങി.

 

“”നിനക്ക് പറയാമ്പറ്റില്ലയല്ലേ…! “”

എന്നുമ്പറഞ്ഞ് ഒരു ചുവടുവച്ചതും അവൻ ചുണ്ടിൽ ചൂണ്ടുവിരൽ ചേർത്ത് ശബ്ദമുണ്ടാക്കരുത് എന്ന് കാട്ടി.

 

“”ശ്ശ്ഷ്….”

 

“” തന്നെയല്ല….! അവളെയാണ് ഞാൻ ഫോളോ ചെയ്തത്…!””

എന്നിൽ നിന്നും നോട്ടം പറിച്ച് കാറിനു നേരെ ചൂണ്ടി അവൻ മുരണ്ടു.

 

“” എന്തിന്…! ആരുപറഞ്ഞിട്ട്. “”

അവന്റെ ഭാവം കണ്ട് ഒന്ന് ഞെട്ടിയ ഞാൻ ചോദിച്ചു. “”

 

“” ഹാ…! അങ്ങനെ താൻ ചോദിക്കണേന് ഒക്കെയുത്തരം പറയാനാണോ ഞാനിവിടെ നിക്കുന്നെ…! “”

 

അവൻ എന്നെയൊന്ന് നോക്കി ചിരിച്ചശേഷം പയ്യേ എന്റെ കാറിനു നേരെ നടക്കാൻ തുടങ്ങി..

 

എന്നെ മറികടന്നു പോയതും അവന്റെ ജാക്കറ്റിൽ എന്റെ പിടിവീണു.

 

“” താൻ പറഞ്ഞിട്ട് പോയാമതി…! “”

 

അവന്റെ ജാക്കറ്റിൽ പിടിമുറുക്കി ഞാൻ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.

 

അതിനവന്റെ മുഖത്തൊരു പുച്ഛച്ചിരി വിടർന്നു.

 

“” എന്തായാലും ഇത്രൊക്കെ ചോദിച്ചതല്ലേ…!.

തനിക്കിവിടന്ന് പോകണമെന്നുണ്ടേൽ ഇപ്പൊ പോവാം…! കുറച്ചൂടെ കഴിഞ്ഞാ നീയാഗ്രഹിച്ചാലും അതിന് കഴിഞ്ഞെന്ന് വരില്ല. “”

 

അവനൊരു ക്രൂരമായ ചിരിയോടെ എന്നോട് പറഞ്ഞു.

 

“” ഹാ…! പിന്നേ… പോകുമ്പോ ഒറ്റയ്ക്ക്. അവളെ ഞാൻ കൊണ്ടുപോവും. “”

 

ഒരു വികടചിരിയോടെ അവൻ പറഞ്ഞതുമെന്റെ കൈ തരിച്ചു.

 

“” ഡാ…!”” എന്നലറി ഞാനവന്റെ കരണം നോക്കി കൈ വീശി.

 

എന്നാലതിൽനിന്ന് നിഷ്പ്രയാസമൊഴിഞ്ഞുമാറി അവനെന്നെ പിടിച്ച് തള്ളി. അതിന് പിന്നാലെ ഉയർന്നുചാടി എന്റെ നെഞ്ചിൽ ആഞ്ഞുചവിട്ടി.

 

അതിന്റെ ആക്കത്തിൽ ഞാൻ ചെന്ന് താറിന് പിറകുവശത്ത് ഇടിച്ച് വീണു.

എനിക്ക് എണീക്കാൻ പ്രയാസം തോന്നി. നെഞ്ചിൽ കൂടം കൊണ്ടിടിച്ചത് പോലെ.

തല പെരുക്കുന്നു.

 

ഞാൻ വീണത് കണ്ട് അഭിരാമി കാറിൽ നിന്നിറങ്ങി എന്റടുത്തേക്ക് വരാൻ ശ്രമിച്ചു.

ഒരുപക്ഷെ അത് തന്നെയാവണം അവനും ആഗ്രഹിച്ചത്.

 

എനിക്ക് നേരെ ഓടിയടുത്ത അഭിരാമിയുടെ കയ്യിലവൻ പിടുത്തമിട്ടു.

 

“” ഹാ…! ഇതെങ്ങോട്ടാന്നെ. അവനവിടെ കിടക്കട്ടെ. നമുക്ക് പോവാം. “”

 

അവളെ നോക്കി ഒരു വികടച്ചിരിയോടെ അവൻ പറഞ്ഞു.

 

അവളുടെ കയ്യിലവന്റെ പിടുത്തം മുറുകി.

 

“” വിട്…! വിടാൻ..! “”

എന്നൊക്കെ പറഞ്ഞ് താടക അവന്റെ കൈ വിടുവിക്കാൻ കുതറിക്കൊണ്ടിരുന്നു.

 

ഞാൻ ഒരുകണക്കിന് എണീറ്റ് നിന്നു.

ഇപ്പോഴാ വേദന അത്ര ശരീരത്തിൽ അറിയാനില്ല.

 

ഞാൻ അവന്റെ നേരെ ഓടി. അവനത് കണ്ട് അഭിരാമിയുടെ കയ്യിലെ പിടുത്തം ഒന്നുകൂടെ മുറുക്കി.

 

പക്ഷേ തികച്ചും അപ്രതീക്ഷിതമായ അടുത്തനീക്കം കണ്ട് ഞാനവിടെ തറഞ്ഞു നിന്നുപോയി.

 

അഭിരാമിയുടെ കയ്യും പിടിച്ച് നിന്നവൻ നിലത്ത് കിടന്നുരുളുന്നു. അവന്റെ ശ്രെദ്ധ അവളിൽ നിന്നും എന്നിലേക്ക് മാറിയ ഒരു നിമിഷം ആ ഒരു നിമിഷനേരം കൊണ്ട് ആയിരുന്നു തടകയുടെ കൽമുട്ടവന്റെ മിഡിൽ സ്റ്റമ്പ് തെറുപ്പിച്ചത്.

 

അവിടം പൊത്തിപ്പിച്ച് അലറിക്കൊണ്ട് കുറച്ച് നേരമവൻ അവിടെക്കിടന്നുരുണ്ടു.

അവനെ അവിടെയുപേക്ഷിച്ച് മിഴിച്ചുനിന്നയെന്റെ അടുത്തേക്കായി അവളോടിയെത്തി.

 

“” വല്ലോമ്പറ്റിയോ…! “”

 

എന്നെ ചേർത്തുപിടിച്ചു അവൾ തിരക്കി.

 

ഇല്ലായെന്ന അർത്ഥത്തിലൊന്ന് തലയിളക്കാൻ മാത്രമാണ് എനിക്കായത്. ഒന്നാലോചിച്ചാ മിഴിച്ചു നിൽക്കുമ്പോ അത്രയെങ്കിലും ചെയ്തല്ലോ എന്നത് തന്നെ വല്യ ആശ്വാസം.

 

“” വാ… പോവാം. “”

 

എന്നുമ്പറഞ്ഞ് അവളെന്നേം വലിച്ചു കാറിനടുത്തേക്ക് നടന്നു.

പക്ഷേ അപ്പോഴേക്ക് അവൻ എണീറ്റിരുന്നു.

അവന്റെ മുഖമാകെ ചുവന്നിരുന്നു.

 

അവന്റെ തുറിച്ച് നോട്ടം അഭിരാമിയിൽ ആയിരുന്നു.

ഞാൻ അവളെ എന്റെ പിന്നിലേക്ക് മാറ്റാൻ ശ്രമിച്ചെങ്കിലും എന്റെ കൈ വിടുവിച്ചു അവൾ അവന്റെ അടുത്തേക്ക് നടക്കുകയാണ് ചെയ്തത്.’ ഇവളിതെന്ത് ഭാവിച്ചാ ‘ എന്നൊരു ആന്തലോടെ ഞാനും അവൾക് പിന്നാലെ നടന്നു.

 

അവന്റെ മുഖത്ത് ചിരിയായിരുന്നു.

 

“” നീയാള് കൊള്ളാലോ പെണ്ണേ…! അവിടൊക്കെ അങ്ങനെയിടിക്കാവോ. ആവിശ്യം ഉള്ളതല്ലേ അതൊക്കെ… “”

 

ആ തൊലിഞ്ഞ ചിരി വീണ്ടുമവന്റെ മുഖത്ത് തിരിച്ചുവന്നു.

 

“” നിനക്ക് കിട്ടീതൊന്നും പോരെ…?! “”

 

അതിന് ഒരു മറുചോദ്യം ചോദിച്ചുകൊണ്ട് അഭിരാമി അവന്റെ തൊട്ട് മുന്നിൽ നിന്നു.

 

Leave a Reply

Your email address will not be published. Required fields are marked *