അവസാനം അവൾ തന്നെ നോട്ടം പിൻവലിച്ചു. അവളുടെ മുഖത്ത് വിരിഞ്ഞ ഭാവം പുച്ഛം മാത്രമായിരുന്നു.
അതുകൂടെ കണ്ടതോടെ “ഊമ്പിയ ദിവസം ” എന്ന് ഞാൻ മനസില് ഓർത്തുപോയി.
എന്നാലും എന്നെപ്പറ്റി അവളെന്ത് കരുതിക്കാണും… വെറുമൊരു വായിനോക്കിയെന്നോ…
അയ്യേ…
ഒരു സോറി പറഞ്ഞാലോ… അയ്യോ വേണ്ട… ഇനി അങ്ങനൊന്നും കരുതീട്ടില്ലെങ്കി ഞാനായിട്ട് സമ്മതിച്ചു കൊടുക്കണപോലെ ആവും.
എന്തൊക്കെയോ ചിന്തിച്ചിരുന്ന എന്നെ അതിൽ നിന്ന് മോചിപ്പിച്ചത് പുള്ളിക്കാരി തൊണ്ടയനക്കിയപ്പോയാണ്.
ഞാൻ അവളെ നോക്കി. മുഖത്ത് ഇപ്പോഴും പുച്ഛഭാവം തന്നെയാണ്.
” പാസ്സ്ഔട്ട് ആയ്ട്ട് ഒരുകൊല്ലം കഴിഞ്ഞല്ലോ… എന്തേ വേറെവിടേം ജോലി നോക്കാണ്ടിരുന്നേ.. “
പുച്ഛം വാരിവിതറിയാണ് ആ ചോദ്യം വന്നത്. ഒന്ന് സൗന്ദര്യം ആസ്വദിച്ചതിന് ഇത്രയും പുച്ഛമോ…
” അങ്ങനെ പ്രതേകിച്ചുകാരണമൊന്നുമില്ല.
അന്നേരത്തുതോന്നിയില്ല. പിന്നെ അങ്ങനെ ഒരു തോന്നൽ വന്നപ്പോ ആദ്യം അപ്ലൈ ചെയ്തത് ഇവിടെക്കാ… ഇവിടേക്ക് സെലക്ട് ആയി. “
“ഹ്മ്മ്… എനിവേ… വെൽക്കം… പുറത്ത് രഘു എന്നൊരു ആളുണ്ടാവും. പുള്ളിയെ ചെന്ന് കണ്ടാൽ ഓഫീസ് ടൂർ തരും. യൂ കാൻ ഗോ നൗ.”
അൾട്ടിമേറ്റ് പുച്ഛം. എങ്ങനേലും ഇവിടുന്ന് രക്ഷപ്പെട്ടാമതി എന്ന് മനസ് പറഞ്ഞപ്പോഴാണ് പുള്ളിക്കാരി അത് പറയുന്നത്.
“താങ്ക് യു മാം “
അതും പറഞ്ഞ് ഞാൻ പെട്ടന്ന് തന്നെ കാബിനുപുറത്തേക്കിറങ്ങി.ദീർഘമായി ശ്വാസമെടുത്തു വിട്ടു.
ഓഫീസിലെ പിയൂൺ ആണ് രഘു.ഞാൻ അയാളെ ചെന്ന് കണ്ടു.
പുള്ളിക്കാരൻ ഡൽഹി സ്വദേശിയാണ്.
ഞങ്ങൾ കുറച്ചുനേരം സംസാരിച്ചു.
ആളൊരു രസികനാണ്.
പുള്ളി എന്നെ ഓഫീസ് മൊത്തം ചുറ്റിക്കാണിച്ചു. നല്ല അന്തരീക്ഷം.
പിന്നെ അവിടെയുള്ളവർക്കൊക്കെ എന്നെ പരിചയപ്പെടുത്തുന്ന ചടങ്ങായിരുന്നു.
വന്ന് കേറിയപ്പോ തന്നെ ഫേമസ് ആയല്ലോ… അതുകൊണ്ട് പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട ആവിശ്യമൊന്നും വന്നില്ല.
അവസാനമാണ് എന്റെ കമ്പിനിലേക്ക് ചെല്ലുന്നത്. കുറച്ച് ഫയലുകൾ പെന്റിങ് ആയിട്ടുണ്ടെന്ന് രഘു ഭയ്യ പറഞ്ഞു. എനിക്ക് മുന്നേ ജോലിചെയ്തിരുന്നായാൾ പ്രൊമോഷൻ കിട്ടിപ്പോയപ്പോൾ വന്ന ഫയലുകളൊക്കെയാണ് അത്. എന്റെ ജോലിയൊക്കെ വിവരിച്ചു തന്ന് പുള്ളി പുറത്തേക്കിറങ്ങാൻ നിന്നപ്പോഴാണ് എനിക്ക് താമസത്തിന്റെ കാര്യം ഓർമവന്നത്
രഘു ഭയ്യയോട് എന്റെ താമസത്തിന്റെ കാര്യം ഞാൻ പറഞ്ഞു. ഒരു വീട് ആണ്. അവിടെ കമ്പനിയിലെ വേറെ 3 പേര് ഇപ്പോൾ താമസിക്കുന്നുണ്ട്. ഓഫീസ് കഴിഞ്ഞ് അയാൾ അവിടേക്ക് കൊണ്ടുപോകാം എന്ന് പറഞ്ഞ് കാബിനിൽ നിന്ന് പുറത്തേക്ക് പോയി.
ഞാൻ ഫോണെടുത്ത് അമ്മയെ വിളിച്ചു.
” ഹലോ അമ്മേ… ജോയിൻ ചെയ്തൂട്ടോ… “
” ആഹ്… എങ്ങനെയുണ്ട് ഓഫീസൊക്കെ… അല്ല നിന്റെ താമസം ശെരിയായോ “
അമ്മ നല്ല സന്തോഷത്തിലായിരുന്നു.
” നല്ല ഓഫീസാണമ്മേ… എനിക്കിഷ്ടായി… താമസം ഇവിടത്തെ പിയൂൺ ചേട്ടനോട് പറഞ്ഞിട്ടുണ്ട്… പുള്ളി വൈകീട്ട് അവിടേക്ക് കൊണ്ടുവിടാം എന്ന് പറഞ്ഞു. “
” ആഹ്… പിന്നെയെന്താ… ജോലിയിൽ അല്ലേയിപ്പോ അത് നടക്കട്ടെ… “
” അല്ലി പോയോ… അവൾ വന്നിട്ട് പറഞ്ഞേക്ക് വിളിച്ചിരുന്നു എന്ന് “
” അവള് പോയി… എക്സാം അല്ലേ… നീയിങ്ങു വരുന്നില്ലെങ്കിൽ അവൾ ഡിഗ്രി അവിടെയാ പോകുന്നെ എന്നാ പറയണേ… “
” അത് അപ്പോഴല്ലേ… അന്നേരത്തു തീരുമാനിക്കാം… ഞാനെന്ന വൈകീട്ട് വിളിക്കാമ്മേ…ശരി “
ഫോൺ വച്ച് ഫയലുകൾ ഒക്കെ നോക്കി.
മാനേജറുടെ അപ്രൂവൽ വേണ്ടുന്ന ഫയൽ ഒക്കെ മാറ്റിവച്ചു. അതൊക്കെ എടുത്ത് അഭിരാമിയുടെ കാബിനിലേക്ക് ചെന്നു.
പെർമിഷൻ വാങ്ങി അകത്തുകയറി ഫയൽ അവരെ ഏല്പിച്ചു. ഇപ്രാവശ്യം ഞാനവളെ കാര്യമായിട്ട് മൈൻഡ് ആക്കിയില്ല. നമ്മളായിട്ടെന്തിനാ നമ്മുടെ വിളകളയുന്നെ എന്നൊരു ചിന്ത എന്റെ മനസില് ഉരുത്തിരിഞ്ഞു വന്നിരുന്നു.
കാര്യമായ സംഭവവികാസങ്ങളൊന്നുമില്ലാതെ അന്നത്തെ ഓഫീസ് ടൈം കടന്നുപോയി.
വൈകുന്നേരം എനിക്ക് താമസം ഏർപ്പാടാക്കിയ വീട്ടിലേക്ക് പോകാനായി രഘു ഭയ്യയെ കാത്ത് നിൽക്കുകയായിരുന്നു ഞാൻ. ഓഫീസിലെ ഏറക്കുറെ എല്ലാരും പോയിക്കഴിഞ്ഞു.
