Related Posts
ഹായ്… കഴിഞ്ഞ പാർട്ടിന് നൽകിയ അഭിപ്രായങ്ങൾക്കും സപ്പോർട്ടിനും നന്ദി. കഴിഞ്ഞ പാർട്ടിൽ പറയാൻ വിട്ടുപോയ കാര്യമായിരുന്നു…ഇവിടേക്ക് ഒരു കഥ എഴുതാൻ ധൈര്യം തന്ന Achilles, Arjun Dev, മാരാർ, ect…. എല്ലാവർക്കും തേങ്ക്സ് 😁.
ചെറുതായിട്ടൊന്ന് കുടുങ്ങിപ്പോകേണ്ട സിറ്റുവേഷനിൽ നിന്ന് നല്ലൊരു suggestion പറഞ്ഞുതന്നു രക്ഷിച്ച അർജുവിന് ഒരു സ്പെഷ്യൽ താങ്ക്സ് കൂടി… Mech അണ്ണാ… അണ്ണനും.
അപ്പൊ ദേവസുന്ദരി രണ്ടാം ഭാഗം ആരംഭം… കാഹളം മുഴങ്ങട്ടേ… 😂
**************************
മുഖത്ത് വെള്ളം തെളിച്ചപ്പോഴാണ് എനിക്ക് ബോധം വീണത്. എവിടെയാണ് എന്ന് മനസിലാക്കാൻ കുറച്ച് നേരമെടുത്തു. ഒരു സോഫയിൽ കിടത്തിയേക്കുവാണ് എന്നെ. എന്നെത്തന്നെ തുറിച്ചുനോക്കി എനിക്ക് ചുറ്റും പത്തോളം പേര് കൂടിനിൽക്കുന്നു. അത് കണ്ടതോടെ
” മൈര്… ഊമ്പി… ” എന്ന് എന്റെയുള്ളീന്ന് ആരൊ വിളിച്ച് പറഞ്ഞു.
ഞാൻ വേഗം എണീറ്റിരുന്നു.
” എന്താ പറ്റിയെ..?”
അതിൽ ഏതോ ഒരാള് ചോദിച്ചു.
” ചെറുതായിട്ടൊന്ന് തലകറങ്ങിയതാ… സോറി ബുദ്ധിമുട്ടിച്ചതിൽ “
ചെറിയ ചളിപ്പോടെയാണ് ഞാൻ മറുപടി പറഞ്ഞത്.
” എന്തുപറ്റി… ഒന്നും കഴിച്ചില്ലായിരുന്നോ… “
ഒരു പെൺകുട്ടിയാണ് അത് ചോദിച്ചത്.
” ഇവിടെക്കിറങ്ങിയപ്പോ കുറച്ച് ലേറ്റ് ആയി… കഴിക്കാൻ കേറിയാ ലേറ്റ് ആവും എന്ന് തോന്നിയത്കൊണ്ട് കഴിച്ചില്ല. ഇന്നലെ നെറ്റും കഴിച്ചില്ലായിരുന്നു… അതാ പെട്ടന്ന് വീക് ആയിപ്പോയെ… “
മൈര്… ഇന്നാരെയാണോയെന്തോ കണികണ്ടത്… ജോയിൻ ചെയ്യണേനുമുന്നേ ഓഫീസിലെ ഒരു കോമഡി പീസ് ആയകൂട്ടുണ്ട് ഓരോരുത്തന്മാരുടെ നോട്ടോം ചിരിയും കണ്ടാൽ.
കാഷ്വൽ ആയി എന്തൊക്കെയോ ചോദിച്ച് അവർ അവരുടെ ജോലി നോക്കിപ്പോയി.
എങ്കിലും ഇടയ്ക്കിടെ എനിക്ക്നേരെ നീളുന്ന പരിഹാസം കലർന്ന നോട്ടവും എന്നെ നോക്കി അടുത്തുള്ളയാളോട് പിറുപിറുക്കുന്നതുമൊക്കെ കാണുമ്പോ ഉള്ള മൂടുകൂടെ ഫ്ലൈറ്റ് പിടിച്ച് ടാറ്റാ പറഞ്ഞ് പോയപോലെയുള്ള ഫീൽ ആയിരുന്നു എനിക്ക്.
ഇത്രേം നേരായിട്ട് ജോയിൻ ചെയ്തിട്ടില്ല. ഞാൻ ഫയലും എടുത്ത് മാനേജറുടെ മുറിയിലേക്ക് ചെന്നു.
“മേ ഐ കമിൻ മാം..?”
ഡോർ പാതി തുറന്ന് ഞാൻ അകത്തിരുന്ന ആളോട് ചോദിച്ചു.
“യെസ്… ടേക്ക് യുവർ സീറ്റ് “
കാതിനെ കുളിരണിയിപ്പിച്ചുകൊണ്ട് അവളുടെ ശബ്ദം
ഞാനവരുടെ മുന്നിൽ ഉള്ള കസേരയിൽ ഇരുന്നു.
ഒരുവട്ടം ഞെട്ടി ബോധം പോയത്കൊണ്ട് ഇപ്രാവിശ്യം വല്യ ബുദ്ധിമുട്ടുണ്ടായില്ല.
പറക്കും തളികേല് ഹരിശ്രീഅശോകൻ പറയണപോലെ എപ്പളുമെപ്പളും ഞെട്ടാനെനിക്കല്ലേലും വട്ടൊന്നുമില്ലല്ലോ..!
മാനേജർ ഒരു ലേഡി ആണെന്ന് അറിയാമായിരുന്നു… പക്ഷെ എന്റെ മനസില് എന്റെ അമ്മയുടെ പ്രായമൊക്കെയുള്ള സ്ത്രീ ആയിരിക്കുമെന്നായിരുന്നു കരുതിയത്. എന്നാൽ മുന്നിലിരിക്കണതിന് എന്റെ പ്രായമൊക്കെയേ
തോന്നണുള്ളൂ.
കുറച്ചുമുന്നേ കണ്ട അതേ തരുണീമണി.
പുള്ളിക്കാരിയെന്റെ ഫയൽ ഒക്കെ ചെക്ക് ചെയ്യുകയാണ്.
ടേബിളിന്റെ പുറത്ത് ചെറിയ ഒരു ബോർഡ് ഉണ്ട്. അതിൽ മാനേജർ “അഭിരാമി ശ്രീനിവാസ് “ എന്ന് കൊത്തിവച്ചിട്ടുണ്ടായിരുന്നു.
അഭിരാമി… കൊള്ളാം നല്ല പേര്.
ഞാൻ വീണ്ടും അവളെ ശ്രെദ്ധിച്ചു.മേൽചുണ്ടിന് മേലെ അല്പം വിയർപ്പ് പൊടിഞ്ഞിരിക്കുന്നുണ്ട്. നനവർന്ന ചുവന്ന ചോരച്ചുണ്ടുകൾ. ലിപ്സ്റ്റിക് ഉപയോഗിച്ചിട്ടില്ല എന്ന് തോന്നി. അല്ലാതെ തന്നെ അവ ആകർഷണീയമായിരുന്നു. വിടർന്ന കണ്ണുകൾ. ആ കൃഷ്ണമണികളുടെ ചലനത്തിന് പോലും വല്ലാത്തൊരു ഭംഗി ഉണ്ടെന്നെനിക്ക് തോന്നിപ്പോയി.
ഫയൽ നോക്കുന്നതിനിടെ മുഖത്തേക്ക് വീണുകൊണ്ടിരിക്കുന്ന മുടിയിഴകളെ ഇടയ്ക്കിടെ ഇടത്കൈ കൊണ്ട് മാടിയോടുതുക്കി ചെവിക്കിടയിൽ തിരുകുന്നു. അവളുടെ ഒരോ ചലനത്തിനും ഒരു താളമുള്ളത് പോലെ.
പെട്ടന്നായിരുന്നു അവൾ എന്നെ നോക്കിയത്. അവളെത്തന്നെ നോക്കിയിരുന്ന ഞാനൊന്ന് ഞെട്ടി. എന്നാൽ അവളുടെ മുഖത്ത് നിന്ന് നോട്ടം മാറ്റാനെനിക്ക് പറ്റുന്നുന്നില്ല. എനിക്കാകെ വെപ്രാളമായി.
