“ചേട്ടന് എങ്ങനെ ഇത് അറിയാം.? ”
“ഞാനും ഈ നാട്ടിൽ അല്ലേ സാർ. സാറെ എന്റേത് ഒരു രണ്ടാം കെട്ടായിരുന്നു.. അവൾക്ക് ഒരു മോള് ഉണ്ടായിരുന്നു. ആദ്യ കെട്യോൻ മരിച്ചതാ അവളുടെ അതിലെയാ മോള്. പിന്നെയാ ഞങ്ങൾ പരിചയപെടുന്നതും വിവാഹം കഴിക്കുന്നതും. ആ നാറി നേരത്തെ ഒരു വഴി പറഞ്ഞില്ലേ.? അത് ആ മോളെ കൂട്ടികൊടുക്കാനാ.. അവള് എന്റെ മോളാ സാറെ എന്റെ മോള്. ഞാൻ അങ്ങനെയെ കണ്ടിട്ടുള്ളൂ. എന്നിട്ടാ ആ നാറി.. എനിക്ക് ഒന്നും ചെയ്യാൻ കഴിയാതെ പോയി. അല്ലെങ്കിൽ ആ നാറിയെ ഞാൻ….. ഇവിടുത്തെ പോലീസും കുറച്ചു ഗുണ്ടകളും. ഈ ലോഡ്ജും എല്ലാം അവന്റെ ശിങ്കിടികൾ ആണ്.
അങ്ങനെ എന്റെ മോളെ കുറച്ചു പറഞ്ഞപ്പോൾ അയാൾ പറഞ്ഞതാ.. ആ പാവങ്ങളെ മൂന്നിനേയും അവൻ വിൽക്കും എന്ന്. കൊണ്ട് നടന്നു പിഴപ്പിക്കും എന്ന്. ആരും ചോദിക്കാൻ വരില്ല എന്നെല്ലാം. ആരെങ്കിലും എതിർത്താൽ മുരളിയെ തീർത്ത പോലെ തീർക്കും എന്ന്..
പറ സാറെ ഇങ്ങനെ ഒരാളുമായി സാറിനു കൂട്ട് വേണോ? ”
ഞാൻ ഒന്നും മിണ്ടിയില്ല. പിന്നെ ഞാൻ പറഞ്ഞു.
“എനിക്ക് സദൻ ചേട്ടൻ ഒരു ഉപകാരം ചെയ്തു തരണം.. അത് ഞാൻ നാളെ പറയാം. ചേട്ടൻ ഇപ്പോൾ വിട്ടോ.. അധിക സമയം ഇവിടെ നിൽക്കേണ്ട. മറ്റന്നാൾ ഞാൻ ഇവിടുന്ന് പോകും. ”
അതേ സമയം വീണയുടെ വീട്ടിൽ. ഭാർഗവൻ വീണയുടെ വീട്ടിൽ.
“അല്ല! വീണേ.. എന്നാ നിങ്ങൾ ഇവിടെ നിന്നും ഇറങ്ങുന്നത്.? ഈ വീട് മറ്റൊരാൾക്ക് വാടകയ്ക്ക് കൊടുക്കാം എന്ന് ഞാൻ വാക്ക് കൊടുത്തു. അല്ലെങ്കിൽ എന്റെ കടം നിങ്ങൾ വീട്ടണം. അല്ലാതെ ഇത് എത്ര നാള ഇങ്ങനെ കഴിയുന്നത്.”
“അയ്യോ!! ചേട്ടാ .. ഞങ്ങൾ എങ്ങോട്ട് പോകും. ചേട്ടൻ ഞങ്ങൾക്ക് കുറച്ചു സമയം തരണം. എന്തെങ്കിലും ജോലി ചെയ്തു ഞങ്ങൾ ചേട്ടന്റെ കടം വീട്ടാം.”
“നിങ്ങൾ എന്ത് ചെയ്തു വീട്ടും എന്നാ ഈ പറയുന്നത്? ഇതിപ്പോ എനിക്ക് എത്ര തരാൻ ഉണ്ടെന്ന് വല്ല ബോധവും ഉണ്ടോ? ഞാൻ ഒരു കാര്യത്തിന് പണം മുടക്കിയാൽ എനിക്ക് അത് കിട്ടണം. ഇവിടെ നിങ്ങളെ മൂന്നിനേയും കണ്ട ഞാൻ പണം മുടക്കിയത്. അപ്പോൾ അത് എനിക്ക് കിട്ടണം. ഇന്ന് ഇവളെ കൊണ്ട് പോയാൽ എന്റെ കടം കുറച്ചു കുറയും. ദിവസവും ഒരു രണ്ടോ മൂന്നോ ആളെ ഞാൻ കൊണ്ട് വരും. നിങ്ങൾ സഹകരിച്ചാൽ മതി.”
“ചേട്ടാ അനാവശ്യം പറയരുത്. ഞങ്ങൾ അങ്ങനെ ഉള്ളവർ അല്ല.. അങ്ങനെ കണ്ടവരുടെ മുന്നിൽ തുണിയുരിഞ്ഞു നിൽക്കാൻ കഴിയില്ല”
“അതിനാണോ വിഷമം. ഇന്ന് ഇവളെ എന്റെ കൂടെ പറഞ്ഞു വിട് ഇവളെ ഞാൻ നല്ലൊരു വേശ്യ ആക്കിത്തരാം. പിന്നെ നിങ്ങള്ക്ക് ഇവിടെ ഇരുന്നു കച്ചവടം ചെയ്യാലോ.? അതിന്റെ പങ്ക് എനിക്ക് കൃത്യമായി കിട്ടിയാൽ മതി.”
“ചേട്ടാ പ്ലീസ്.. ചേട്ടാ ഞങ്ങളെ ഉപദ്രവിക്കരുത്. .. ഞങ്ങൾ പാവങ്ങൾ ആണ്. ഞങ്ങൾ എങ്ങനെ എങ്കിലും ചേട്ടന്റെ കടം വീട്ടിക്കൊള്ളാം. ”
“അതിന് ആര് ഉപദ്രവിച്ചു.? നിങ്ങൾക്ക് എന്റെ കടം വീട്ടാൻ പറ്റിയ പണി ആണ് ഇത്. ഇതാകുമ്പോൾ വേഗം കടം വീട്ടാം. ഇതിലും സുഖം ഉള്ള പണി വേറെ ഏതാ ഉള്ളത്? കുറച്ചു സമയം ഒന്ന് കിടന്ന് കൊടുക്കണം അത്രയേ വേണ്ടു. ”
” അതിലും ഭേദം ഞങ്ങൾ മരിക്കുന്നതാണ്.. ഇങ്ങനെ ഉള്ള ജോലി ഞങ്ങക്ക് വേണ്ട.. ”
“ആണോ? എന്തായാലും നിങ്ങൾ മരിക്കാൻ തീരുമാനിച്ചില്ലേ? അപ്പോൾ പിന്നെ എനിക്ക് വേണ്ടി ഈ കാര്യം കൂടെ ചെയ്തിട്ട് മരിച്ചോ… അത് കഴിഞ്ഞാൽ ഞാൻ തന്നെ കൊന്നു തരാം. ” പെട്ടന്ന് അയാളുടെ ഭാവം മാറി . കണ്ണുകൾ കൂടുതൽ ചുവന്നു. അവർ പേടിച്ചു പോയി. അയാൾ തുടർന്നു പറഞ്ഞു.
” വെറുതെ കിടന്നു കോണച്ചാലുണ്ടല്ലോ മൂന്നിനേയും തുണിയുരിഞ്ഞു പച്ചക്ക് റോഡിൽ കൊണ്ട് പോയി ലേലം വിളിക്കും ഞാൻ. എന്നെ നിങ്ങൾക്ക് ശരിക്കും അറിയില്ല. ഈ ഭാർഗവൻ ഒന്നിന് കണ്ണ് വെച്ചാൽ വെച്ചതാ.”
അവർ മൂന്നു പേരും പേടിച്ചു വിറച്ചു.
വീണ , വേണി, വാണി. വീണയുടെ മക്കൾ ആണ് വേണിയും വാണിയും.
