ദേവാൻഷ് – 2 6

.

.

.

കോളേജിനു ചുറ്റും ആൽവിനും മനുവും അൻഷിനെ തേടി നടന്നു, കണ്ടതുമില്ല… ഒരുതവണ കോളേജ് മുഴുവൻ കറങ്ങി മുന്നിൽ എത്തിയതും കോളേജ് ഗേറ്റ് കടന്നുവരുന്ന ദേവാൻഷിനെ അവർ കണ്ടു…. കോളേജിന്റെ പരിസരത്തും മറ്റും നിൽക്കുന്ന പെൺകുട്ടികളൊക്കെ അവനെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു….

 

 

 

“നീയിത് എങ്ങോട്ട് പോയതാ….”

ആൽവിൻ അൻഷിന്റെ അടുത്തേക്ക് ഓടിവന്നു…

 

 

 

“ഞാൻ ദേ ലെവന്റെ മുഖത്ത് വക്കാൻ ice വാങ്ങാൻ പോയതാ….”

കൈയിലെ കവർ ഉയർത്തി കാണിച്ചുകൊണ്ട് ദേവാൻഷ് പറഞ്ഞു

 

 

 

“ഐസ്…. പറി… നിന്നെ എവിടെയൊക്കെ നോക്കിയെന്ന് അറിയോ….”

 

ആൽവിൻ ദേഷ്യപ്പെട്ടു…. മനു അവന്റെ കൈയിൽ നിന്നും ഐസിന്റെ കവർ വാങ്ങി മുഖത്ത് വച്ചു….

 

 

 

 

“എടാ നീ ഒരു സഹായം ചെയ്യോ… ക്ലാസ്സിൽ പോയി എന്റെ ബാഗ് ഒന്ന് എടുത്തോണ്ട് വാ….”

 

 

 

 

“നീയിത് എവിടെ പോകുന്നു….സുഖമില്ലേ നിനക്ക്….. അവളുടെ ചവിട്ട് കിട്ടിയിട്ട് എന്തെങ്കിലും കുഴപ്പമുണ്ടോ…..”

ആൽവിൻ അവന്റെ നെഞ്ചിലും മറ്റും തൊട്ടുനോക്കി ചോദിച്ചു

 

 

 

 

 

“ആര് ചവിട്ടിയിടത്ത്….”

അവൻ പറഞ്ഞത് മനസ്സിലാകാതെ അൻഷ് ആൽവിന്റെ കൈ തട്ടി മാറ്റി

 

 

 

“നിന്നെ ആ രാക്ഷസി ചവിട്ടിയത് വേദന ഉണ്ടോന്ന്??….”

മുഖത്ത് തണുപ്പ് പിടിച്ചുകൊണ്ട് മനു വ്യക്തമാക്കി

 

 

 

“ആരെ എപ്പോ ചവിട്ടിയെ….”

 

 

 

 

“നീയൊന്നും അറിഞ്ഞില്ലേ…..”

ആൽവിൻ വായ തുറന്നു….

 

 

 

 

 

“നീ നിന്ന് തമാശ പറയാതെ ന്റെ ബാഗ് ഒന്ന് എടുത്തിട്ട് വാ…. മനസ്സിന് നല്ല സുഖമില്ല…. നാളെ കാണാം….”

.

.

.

.

 

ലഞ്ച് ബ്രേക്ക്‌ കഴിഞ്ഞ് ക്ലാസ്സിൽ കയറിയ ദക്ഷായണി ഓപ്പോസിറ്റ് ബെഞ്ചിലേക്ക് നോക്കി…. മനുവും ആൽവിനും തമ്മിൽ എന്തൊക്കെയോ സംസാരത്തിലാണ്, ദേവാൻഷിനെ അവൾ അവിടെയെങ്ങും കണ്ടില്ല….

 

“അവനെ കാണാനില്ലല്ലോ….”

ദക്ഷായണി ക്ലാസ്സിന് ചുറ്റും നോക്കി

 

 

 

 

 

 

“ഡാ ചെർക്കാ…. മറ്റവൻ എവിടെ….”

അഭിരാമി ആൽവിനെ നോക്കി വിളിച്ചു ചോദിച്ചു

 

 

 

 

 

“അവൻ ഉച്ചക്ക് പോയല്ലോ….. സുഖമില്ലെന്ന് പറഞ്ഞു….”

ആൽവിൻ ബെഞ്ചിന്റെ അറ്റത്തേക്ക് നീങ്ങി ഇരുന്നുകൊണ്ട് പറഞ്ഞു….

 

 

 

“അതെന്താടാ, ഒരു ചവിട്ട് കിട്ടിയപ്പോഴേക്കും അവൻ മുങ്ങിയോ….”

അഭിരാമി ഉറക്കെ ചിരിച്ചു….

 

 

 

“അറിയില്ല… മനസ്സിന് സുഖമില്ലെന്നാ ഞങ്ങളോട് പറഞ്ഞത്….”

മനു കൈമലർത്തി….

 

 

ദക്ഷായണി ചുമരിലേക്ക് ചാരി കണ്ണുകൾ അടച്ചു …..താൻ ചവിട്ടിയ സമയം അവനെന്തോ സ്വപ്നം കാണുകയായിരുന്നു… എന്തായിരിക്കും അത്…. അവന്റെ കണ്ണുകളിൽ കണ്ട ഭയം, ടെൻഷൻ…. അമ്മ മരിച്ചുപോയതാണെന്ന് ദേവാൻഷ് മനുവിനോട് പറഞ്ഞത് ദക്ഷയുടെ ഓർമ്മയിൽ വന്നു….

 

 

 

 

 

പെട്ടെന്ന് ക്ലാസ്സ്‌ നിശ്ചലമായി…. ഫിസിക്സിലെ ഏഴെട്ടു പയ്യന്മാർ ക്ലാസ്സിലേക്ക് ഇടിച്ചുകയറി വന്നു….. ദക്ഷായണിയുടെ സഹോദരൻ ദക്ഷകും അവന്റെ സുഹൃത്ത് ഇന്ദ്രനും കൂട്ടരും ആയിരുന്നു അത്…. മുഖത്തേക്ക് നോക്കിയാൽ ഇടികിട്ടുമെന്ന് ഭയന്നു ആരും തല ഉയർത്തിയില്ല….

 

 

 

 

ആൽവിൻ പതിയെ ചാടി മനുവിന്റെ മടിയിൽക്കൂടെ ഞരങ്ങി അപ്പുറത്തേക്ക് നീങ്ങി ഇരുന്നു….ദക്ഷായണിയുടെ മുമ്പിലേക്ക് ദക്ഷക് വന്നു നിന്നു…..പുറകെ വന്ന ഇന്ദ്രൻ ദക്ഷയെ നോക്കി ചിരിച്ചെങ്കിലും അവൾ മൈൻഡ് ചെയ്തില്ല

 

“ഏതാടി അവൻ….”

ദക്ഷക് സൗമ്യമായ് ചോദിച്ചു….

 

 

 

“ദേവാൻഷ്….ഡൽഹിയിലെന്ന് കെട്ടിയെടുത്തതാ….”

അഭിരാമിയാണ് ഉത്തരം പറഞ്ഞത്

 

 

 

“എന്തായിരുന്നു പ്രശ്നം?….”

 

 

 

 

 

 

“അവൻ ദേ മനുവിനെ ചവിട്ടി…. ഇവൾ അവനെ ചവിട്ടി…. അവൻ ഉച്ചക്ക് ശേഷം ക്ലാസ്സിൽ കയറിയിട്ടില്ല….”

Updated: June 8, 2025 — 3:07 pm

Leave a Reply

Your email address will not be published. Required fields are marked *