ദേവാൻഷ് – 2 6

 

 

 

 

 

 

 

 

 

 

 

“അവന്റെ നിപ്പ് കണ്ടാൽ അറിയില്ലേ…. എന്തെങ്കിലും വലിച്ചുകയറ്റി ഇന്നലെ ബോധം പോയിക്കാണും…”

ദേവാൻഷ് ചിരിച്ചുകൊണ്ട് ഉറക്കെ പറഞ്ഞു…. മനു ഭയന്ന് സ്വയം തന്റെ വായ പൊത്തി…ആൽവിൻ പതിയെ വലിഞ്ഞു….

 

 

 

പല്ലുകൾ കൂട്ടി കടിച്ചുപിടിച്ചുകൊണ്ട് കൊല്ലാനുള്ള ദേഷ്യത്തോടെ ഇന്ദ്രൻ ദേവാൻഷിന്റെ നേരെ തല ചരിച്ചു…. ദക്ഷയും അഭിരാമിയും ഇന്ദ്രന്റെ സൈഡിലൂടെ അൻഷിനെ നോക്കി….

 

 

 

 

“നീ ഏതാടാ മൈരേ….”

ഇന്ദ്രൻ അൻഷിന്റെ നേരെ തിരിഞ്ഞു….

 

 

 

“ഏഹ്… ഞാൻ ആരെന്നോ… ഞാൻ നിന്റെ തന്ത….”

ദേവാൻഷ് വീണ്ടും ചിരിച്ചു…. മനു തലക്ക് കൈകൊടുത്തു ആൽവിനെ നോക്കി… ഇവന് പ്രാന്താണോ

 

 

 

“ഡാ….”

ഇന്ദ്രൻ ദേഷ്യത്തോടെ കാലുയർത്തി ദേവാൻഷിന്റെ നെഞ്ചിലേക്ക് ചവിട്ടാൻ ആഞ്ഞതും പൊടുന്നനെ അൻഷ് അവനിൽ നിന്നും ഒഴിഞ്ഞുമാറി ഡെസ്കിൽ കൈകുത്തി മനുവിന്റെ മേലെക്കൂടെ അപ്പുറത്തേക്ക് ചാടി…ഇന്ദ്രൻ കലിയോടെ മനുവിന്റെ പുറത്ത് ചവിട്ടി ദേവാൻഷിന്റെ നേരെ കുതിച്ചു….

 

 

 

“എല്ലാം എന്റെ തലയിൽ ആണല്ലോ ഈശ്വരാ…”

പുറം തടവിക്കൊണ്ട് മനു വലിയ ശരീരവുമായി ചാടി എഴുന്നേറ്റു ആൽവിന്റെ അടുത്തേക്ക് ഓടി…

 

 

 

 

 

 

 

“ഇവനിത് എന്തിന്റെ കുത്തികഴപ്പാ….”

ഇന്ദ്രന്റെ കൈയിൽ നിന്നും ഒഴിഞ്ഞുമാറി ഡെസ്കിന് മേലെക്കൂടെ ഓടുന്ന അൻഷിനെ നോക്കി അഭിരാമി അവശതയോടെ നിശ്വസിച്ചു….. ദക്ഷായണി ഇന്ദ്രനെയും അൻഷിനെയും നോക്കി നിന്നു…

 

 

 

 

ടീച്ചേർസ് ഡെസ്കിന്റെ പുറത്ത് ദേവാൻഷ് കയറിയതും, ഇന്ദ്രൻ ആ ഡെസ്കിൽ ആഞ്ഞു ചവിട്ടി…വീണുപോകാതെ അൻഷ് നിലത്തേക്ക് ചാടി ഇറങ്ങി….ഇന്ദ്രൻ അവന്റെനേരെ മുഷ്ടി മുറുക്കി വീശി…. ആ പഞ്ചിൽ നിന്നും അൻഷ് സമർത്ഥമായി ഒഴിഞ്ഞുമാറി… ഓരോ തവണ ഇന്ദ്രന്റെ കൈ ഉയരുമ്പോഴും ദേവാൻഷ് തന്റെ ശരീരം ഇടത്തേക്കും വലത്തേക്കും ഒഴിച്ചു, അവനിൽ നിന്നും ഒഴിഞ്ഞുമാറി…

 

 

 

സന്ദർഭം വഷളായി….ഉള്ളിലെ ബഹളം കേട്ട് ക്ലാസ്സിന് പുറത്താകെ കുട്ടികൾ തടിച്ചുകൂടി….. ഫിസിക്സിൽ നിന്നും ഇന്ദ്രന്റെ രണ്ടുമൂന്ന് സുഹൃത്തുക്കൾ ഓടി ക്ലാസ്സിലേക്ക് എത്തി… അതിലോരുവന്റ കൈയിൽ ഇരിക്കുന്ന ബാറ്റ് കണ്ട് ആൽവിൻ മനുവിനെ നോക്കി…

“കൈവിട്ട് പോകുമോ അളിയാ…..”

 

 

 

 

“ഇവനെന്താ ജാക്കി ചാനോ….”

ഇന്ദ്രന്റെ ഇടികളിൽ നിന്ന് ഒഴിഞ്ഞുമാറുന്ന ദേവാൻഷിനെ നോക്കി മനു താടിക്ക് കൈകൊടുത്തു….

 

 

 

 

 

 

 

 

 

“ഈ ഇന്ദ്രൻ എന്താ അവനെ തല്ലാതെ ഇട്ട് കളിപ്പിക്കുന്നത്….”

അഭിരാമി കൈകൾ തമ്മിൽ കൂട്ടിയിടിച്ചു അമർഷത്തോടെ പറഞ്ഞു….

 

“ഇന്ദ്രനെയാണ് അവനിട്ട് കളിപ്പിക്കുന്നത്….”

ദക്ഷായണി ചിരിച്ചു….എന്തുതരം ഫൈറ്റിംഗ് സ്റ്റൈലാണ് ദേവാൻഷ് ഉപയോഗിക്കുന്നതെന്ന് അവൾക്ക് മനസ്സിലായില്ല….. ബോക്സിങൊ കരാട്ടെയോ അല്ല…. പിന്നെന്താണ് ഇത്

 

 

 

 

 

 

 

 

 

ഇന്ദ്രൻ ക്രോധത്തോടെ അലറി വിളിച്ചുകൊണ്ട് ദേവാൻഷിന്റെ ഹൂഡിയിൽ പിടിച്ചുവലിച്ചു മുഖത്തേക്ക് ആഞ്ഞിടിക്കാൻ ശ്രമിച്ചു…. തന്റെ മൂക്കിനുനേരെ വന്ന ഇന്ദ്രന്റെ മുഷ്ടിയെ ദേവാൻഷ് തന്റെ ഉള്ളംകൈയിൽ തടഞ്ഞു….ഇന്ദ്രന്റെ കൈ ഇടത്തേക്ക് തിരിച്ചുകൊണ്ട് അൻഷ് വലത് കൈ ഉയർത്തി, ഇന്ദ്രന്റെ മൂക്കിന്റെ ഇടതുവശത്ത് കണ്ണിനുതാഴെയായി ആഞ്ഞിടിച്ചു…

 

 

 

ദേവാൻഷിന്റെ മേലെയുള്ള ഇന്ദ്രന്റെ പിടി അയഞ്ഞു… അവനു ചുറ്റും കറങ്ങുന്നതുപോലെ… ഒരൊറ്റ ഇടിയിൽ തലച്ചോർ മുഴുവൻ ഇളങ്ങിമറിഞ്ഞ പ്രതീതി….ഡെസ്കിന്റെ മുകളിലിരുന്ന ദക്ഷായണി താഴെ ഇറങ്ങി…അഭിരാമി അമ്പരന്നു… ഒരൊറ്റ ഇടിയിൽ അവന്റെ ബോധം പോയോ

 

 

 

“ഡാ…….”

അൻഷ് വീണ്ടും അവനുനേരെ കൈ ഉയർത്തുന്നതുകണ്ട് ദക്ഷ ഉറക്കെ വിളിച്ചു… ദേവാൻഷിന്റെ ശ്രദ്ധ അവളിലേക്ക് തിരിഞ്ഞ നിമിഷം ഇന്ദ്രന്റെ കൂട്ടുകാരിൽ ഒരാൾ ക്രിക്കറ്റ്‌ ബാറ്റ് കൊണ്ട് അൻഷിന്റെ കരണത്ത് വീശി അടിച്ചു….. അവന്റെ മുഖം ഒരുവശത്തേക്ക് ചാഞ്ഞുപോയി…. അൻഷിന്റെ മുന്നിൽ നിന്ന ഇന്ദ്രൻ തളർന്നു നിലത്തേക്ക് ഇരുന്നു…

Updated: June 8, 2025 — 3:07 pm

Leave a Reply

Your email address will not be published. Required fields are marked *