ദേവാൻഷ് – 2 6

 

 

 

“അൻഷേ….”

ആൽവിൻ ഓടിവന്ന് ദേവാൻഷിനെ പിടിച്ചു… അടിച്ചവൻ വീണ്ടും ബാറ്റ് വീശാൻ മുതിരുന്നത് കണ്ട് മനു അവനെ എടുത്ത് ചുമരിൽ അടിച്ചു…

 

ദേവാൻഷ് ഒന്ന് മുഖം കുടഞ്ഞു….അവൻ ആൽവിന്റെ കൈകൾ തന്റെ ശരീരത്തിൽ നിന്നും കുടഞ്ഞെറിഞ്ഞു, ദക്ഷായണിയുടെ അടുത്തേക്ക് നടന്നു…. ദക്ഷയുടെ മുന്നിൽ എത്തിയ അൻഷ് ചിരിയോടെ അവൾക്ക് മുന്നിൽ നിലത്ത് മുട്ടുകുത്തി ഇരുന്നു….

 

ദക്ഷയുടെ ഷൂസിന്റെ ലേസ് അഴിഞ്ഞുകിടപ്പുണ്ടായിരുന്നു… അൻഷ് അത് കെട്ടിമുറുക്കി…. എന്തൊക്കെയാ ഇവിടെ നടക്കുന്നതെന്നറിയാതെ അഭിരാമി കുഴങ്ങി

 

“ബ്യൂട്ടി….. Don’t get hurt.”

അൻഷ് ദക്ഷയെ നോക്കി കണ്ണുചിമ്മി പുഞ്ചിരിച്ചു….അവൾ അവന്റെ ചിരിയിലേക്കും, കവിളിൽ വിരിഞ്ഞ നുണക്കുഴിയിലേക്കും നോക്കി നിന്നു….

 

 

 

.

.

.

 

“എന്താടാ ഇവിടെ….whats happening here…”

പ്രിൻസിപ്പൽ രഘുവിന്റെ ശബ്ദം അവിടെയാകെ ഉയർന്നു….അയാളുടെ കണ്ണുകൾ നിലത്ത് ചുമരിൽ ചാരി ബോധം പോയതുപോലെ ഇരിക്കുന്ന ഇന്ദ്രനിൽ പതിഞ്ഞു….അൻഷിന്റെ മുഖത്ത് അടിച്ചവൻ ഉൾപ്പെടെ അവന്റെ സുഹൃത്തുക്കൾ എല്ലാം മുങ്ങി… ദേവാൻഷ് വേഗം എഴുന്നേറ്റു രഘുവിന്റെ മുന്നിലേക്ക് ചെന്നു….

 

 

 

 

“Sir… ഇവൻ ഓരോന്ന് വലിച്ചുകയറ്റി പ്രശ്നം ഉണ്ടാക്കിയതാ….”

ദേവാൻഷ് കുനിഞ്ഞ് ഇന്ദ്രന്റെ പാന്റിന്റെ അകത്തു കൈയിട്ടു, ജെട്ടിയുടെ ഇലാസ്റ്റിക്കിൽ തൊടുത്തു വച്ചിരുന്ന വെളുത്ത പൊടിയുടെ പാക്കറ്റ് എടുത്ത് പ്രിൻസിയുടെ നേരെ നീട്ടി….

 

 

 

 

“എന്താ ഇത്….”

അയാളത് കൈയിൽ വാങ്ങിച്ചുകൊണ്ട് സ്വയം ചോദിച്ചു

 

 

 

 

 

 

 

“ഡ്രഗ്സ്…. ”

ദേവാൻഷിന്റെ ചൊടികളിൽ ചെറിയൊരു പുഞ്ചിരി മിന്നിമാഞ്ഞു….അടിയുടെ ഇടയിൽ മിന്നായംപോലെ കണ്ടിരുന്നു അത്…

 

 

 

 

“ഇവൻ ഇതൊക്കെ യൂസ് ചെയ്യോ….”

ഞെട്ടി തരിച്ച അഭിരാമി ദക്ഷയെ നോക്കി… അവളൊന്നും മിണ്ടാതെ നിന്നു… ഒരുവൻ തന്റെ മുന്നിലിരുന്ന് ഷൂ ലേസ് കെട്ടുന്ന രംഗങ്ങൾ ആയിരുന്നു ദക്ഷായണിയുടെ മനസ്സിൽ….. ഇന്നലെ കണ്ടൊരു ആൺകുട്ടി..,…പുരുഷ അഹങ്കാരങ്ങൾ ഏതുമില്ലാതെ ഇന്ന് തന്റെ മുന്നിൽ മുട്ടുകുത്തിയിരുന്നു ചെരുപ്പിന്റെ വള്ളികെട്ടി തരുന്നു…. എന്തിന്…..

 

 

 

ജീവിതത്തിൽ ആദ്യമായി അന്ന് ദക്ഷായണിയുടെ ഹൃദയത്തിൽ മഞ്ഞുപെയ്തു

 

തുടരും……

Updated: June 8, 2025 — 3:07 pm

Leave a Reply

Your email address will not be published. Required fields are marked *