ദേവാൻഷ് – 2 6

 

 

 

 

 

 

 

“ഇന്നലെ നിന്നോട് ഞാൻ സംസാരിക്കണമെന്ന് പറഞ്ഞതല്ലേ…..”

ദക്ഷയുടെ അടുത്തേക്ക് വന്ന ഇന്ദ്രൻ പൊട്ടിത്തെറിച്ചു…. അഭിരാമി കാര്യമെന്തെന്ന് അറിയാതെ ഇരുവരെയും നോക്കി… താൻ ബസ് കയറി പോകുന്ന സമയം ദക്ഷായണി ഇന്ദ്രനെ കാത്തുനിൽക്കുകയായിരുന്നു….

 

 

 

 

“ഞാനിന്നലെ ഒന്നൊന്നര മണിക്കൂർ നിന്നെയും കാത്ത് കോളേജിന്റെ മുന്നിൽ പോസ്റ്റ്‌ ആയി നിന്നു….നീ എവിടെയായിരുന്നു…”

 

 

 

 

 

 

 

“നുണ പറയരുത്…. ഞാനിന്നലെ നിന്നെ അവിടെയെല്ലാം നോക്കി എത്ര നേരം നിന്നെന്ന് അറിയാമോ….”

 

 

 

 

 

 

 

“ഓഹോ ഇപ്പൊ ഞാനായോ നുണ പറയുന്നത്….”

 

 

 

 

 

 

 

“ഞാനൊരു കാര്യം പറഞ്ഞാൽ അത് അനുസരിക്കണം മനസ്സിലായോ…..”

ദേവാൻഷ് ഇരിക്കുന്നതിന്റെ മുന്നിലെ ഡെസ്കിൽ ആഞ്ഞടിച്ചുകൊണ്ട് ഇന്ദ്രൻ അലറി… അൻഷ് അവനെ മുഖം ഉയർത്തി ഒന്ന് നോക്കി, വീണ്ടും ഫോണിലേക്ക് ശ്രദ്ധിച്ചു…

 

ക്ലാസ്സിലേക്ക് കയറി വന്ന മനുവും ആൽവിനും അവിടെ നടക്കുന്ന പ്രശ്നം എന്താണെന്ന് അറിയാതെ ദേവാൻഷിന്റെ അടുത്ത് വന്നിരുന്നു…

 

“ഡേയ്… എന്തുവാ ഇവിടെ….”

ആൽവിൻ പതിയെ അൻഷിന്റെ ചെവിയിൽ ചോദിച്ചു….

 

 

 

 

“ആർക്കറിയാം…. ഈ കാണുന്നത് തന്നെ കാര്യം…….”

അൻഷ് മറുപടി പറഞ്ഞു

 

 

 

 

 

 

“പിന്നേ…. നീ പറയുന്നതൊക്കെ അനുസരിക്കാൻ ഞാൻ നിന്റെ മറ്റവൾ അല്ലെ….”

ദക്ഷായണി പുച്ഛത്തോടെ ചിരിച്ചു….

 

 

 

 

 

 

“അതേടി…. നീയെന്റെ മറ്റവൾ തന്നെയാ…. ഇന്ദ്രന്റെ പെണ്ണ്… എന്തെങ്കിലും സംശയം ഉണ്ടോ നിനക്ക്….”

 

അവൻ അവളുടെ മുഖത്തേക്ക് മുഖം അടുപ്പിച്ചു… അഭിരാമി ഭയത്തോടെ ഇരുവരെയും നോക്കി… ഒന്നാമത് ദക്ഷക് ഇതുവരെയും കോളേജിൽ എത്തിയിട്ടില്ല….

 

 

 

 

 

 

“ഇന്ദ്രന്റെ പെണ്ണോ…. അത് നീയങ്ങ് തീരുമാനിച്ചോ….”

ദക്ഷായണിയുടെ ശബ്ദം ഉയർന്നു… ഉള്ളിലെ ദേഷ്യം കാരണം അവളുടെ കണ്ണുകൾ എരിഞ്ഞു….മുഖം ചുവന്നു

 

 

 

 

ദേവാൻഷ് ആൽവിനെ നോക്കി…

“ഇതാണോ നീ ഇന്നലെ പറഞ്ഞ ആ ചന്ദ്രൻ…”

 

അൻഷ് പെരുവിരൽകൊണ്ട് പിന്നിലേക്ക് ചൂണ്ടി…

 

 

 

 

 

 

“ആ.. ഇവൻ തന്നെ അവൻ….”

ആൽവിൻ പറഞ്ഞു… ദേവാൻഷ് ഫോൺ ഓഫ്‌ ആക്കി ബാഗിൽ ഇട്ടു, ചിരിയോടെ അവർക്കുനേരെ തിരിഞ്ഞിരുന്നു….

 

 

 

 

 

 

“ഇന്ദ്രാ… നീ ഇറങ്ങി പോ…..ഞാൻ ആകെ പ്രാന്ത് ആയി നിക്കുവാ…..”

പിൻ കഴുത്തിൽ തടവി അമർഷത്തോടെ ദക്ഷായണി പറഞ്ഞു… അവളുടെ ചെവിക്ക് താഴെ കഴുത്തിന്റെ വശത്തായി ചെറിയ ഞരമ്പുകളൊക്കെ പിടഞ്ഞുകയറി…

 

 

 

 

 

 

“ഇല്ല…. എനിക്ക് ഇപ്പൊ ഈ നിമിഷം അറിയണം…. നിനക്കെന്നെ ഇഷ്ടമാണോ അല്ലയോ…..”

 

 

 

 

“ഇഷ്ടമല്ല…. അറിഞ്ഞില്ലേ…. ഇനി ഇറങ്ങി പോ….”

ഒരു നിമിഷംപോലും ആലോചിക്കാതെ ദക്ഷായണി മറുപടി പറഞ്ഞു…. ഉള്ളിന്റെ ഉള്ളിലെവിടെയോ അവനോട് ചെറിയൊരു ഇഷ്ടമുണ്ടായിരുന്നു…. ഇത്രനാളും പുറകെ നടന്ന ഒരുവനോടുള്ള സഹതാപത്തിന്റെ പുറത്തുണ്ടായ ഒരിഷ്ടം….

 

 

 

 

 

 

“ദച്ചു…. നീയിങ്ങനെ ദേഷ്യത്തിന്റെ പുറത്ത് ഓരോന്ന് വിളിച്ച് പറയല്ലേ….”

അഭിരാമി അവളെ സമാധാനിപ്പിക്കാൻ ശ്രമിച്ചു….

 

 

 

 

“പിന്നെ അവൻ പറഞ്ഞത് നീ കേട്ടില്ലേ…അവൻ പറയുന്നതൊക്കെ ഞാൻ അനുസരിക്കണമെന്ന്…. ഇന്നലെ എത്രനേരം ഞാനവിടെ കാത്തു നിന്നെന്ന് അറിയോ നിനക്ക്.”

ദക്ഷയും വിട്ടുകൊടുത്തില്ല

 

 

 

 

“ശരിയാ…. ഇവളിന്നലെ നിന്നെയും കാത്ത് അവിടെ നിന്നതായിരുന്നല്ലോ…. നീ എപ്പോഴാ വന്നത്….”

 

അഭിരാമി ചോദിച്ചതും ഇന്ദ്രൻ തല ചൊറിഞ്ഞു….

 

 

Updated: June 8, 2025 — 3:07 pm

Leave a Reply

Your email address will not be published. Required fields are marked *