ദേവ കല്യാണി – 1 Like

” അപ്പുറത്തെ രാജി ചേച്ചി “
” എന്റെ മഞ്ജു …നിന്നോട് ഈ പരദൂക്ഷണം ഒക്കെ കേൾക്കാൻ നിക്കാതെ ..ആ സമയം കടയിൽ വന്നു നില്ക്കാൻ ഞാൻ പറയുന്നതല്ലേ …എനിക്കൊരു സഹായവും ആകും …”

” ഓ ……സ്റ്റാഫിന്റെ മുന്നിൽ വെച്ചെന്നെ വഴക്കു പറയാൻ അല്ലെ …….ഇന്നാള് ഒരു ദിവസം ഞാൻ വന്നു നിന്നതല്ലേ …അന്നും കൊണ്ട് മതിയായി …പിന്നെ ..ദേവേട്ടൻ ഇല്ലെങ്കിലും മാനേജരും ഒക്കെയുണ്ടല്ലോ …..”

” ഒക്കെയുണ്ട് …..പക്ഷെ നിന്നെ പോലെയാകുമോ മറ്റുള്ളോർ ….എന്തെങ്കിലും ചെയ്യണമെങ്കിൽ എനിക്കുള്ള അധികാരം തന്നെ നിനക്കുമില്ലേ “

” എന്നിട്ടാണോ …അന്ന് എന്നെ വഴക്കു പറഞ്ഞെ ?”

” അത് ഒരു കാര്യം ഒന്ന് പറയാം ..രണ്ടു പറയാം …മൂന്നാമതും എന്റെ അനുവാദം കിട്ടിയിട്ടേ ചെയ്യത്തുള്ളൂ എന്ന് വെച്ചാൽ …………….ഞാൻ ഇല്ലാതായാൽ ഇതൊക്കെ നീയല്ലേ നോക്കേണ്ടത് “

‘ അങ്ങനയൊന്നും പറയല്ലേ ദേവേട്ടാ ….ദേവേട്ടൻ ഇല്ലെങ്കിൽ ഞാനും മരിക്കും “

‘ ഉവ്വാ ……..’

‘ സത്യം ദേവേട്ടാ …….ഞാൻ മരിച്ചാൽ ദേവേട്ടൻ എന്ത് ചെയ്യും ?”

” ഹ്മ്മ് മ്മ് ……എന്ത് ചെയ്യാൻ ….ഞാൻ …ഞാൻ …നിന്നെ പോലൊരു സുന്ദരിയെ കെട്ടി സുഖമായി ജീവിക്കും “

” കൊല്ലും ഞാൻ ” മഞ്ജിമ ദേവന്റെ കഴുത്തിൽ പിടിച്ചു ഞെക്കി

” ഹ ഹ ഹ ……വിടെടി ..ഞാൻ ചുമ്മാ പറഞ്ഞതാടി …ഹെന്റമ്മോ ….” ദേവൻ കഴുത്തിൽ തിരുമ്മി കൊണ്ട് ദീർഘ ശ്വാസം വിട്ടു

‘ എടി മഞ്ജു …കാപ്പിയൊക്കെ റെഡിയാക്കിക്കോ ……പോയേക്കാം “

‘ അതെന്നാ …താമസിച്ചേ ഉള്ളൂ എന്ന് പറഞ്ഞിട്ട് “

” ഉറങ്ങാൻ വേണ്ടിയാ താമസിച്ചേ ഉള്ളൂ എന്ന് പറഞ്ഞത് …നീയപ്പോളേക്കും കുത്തി പൊക്കിയില്ലേ …ഇനി പോയേക്കാം “

” വേണ്ട ദേവേട്ടാ …പതുക്കെ പോയാൽ മതി

‘ എന്റെ മഞ്ജു ..ഞാനിവിടെ ഇരുന്നിട്ട് എന്തെടുക്കാനാ ……”

” വെറുതെ എന്റെ കൂടെ ഇരിക്കത്തില്ലേ ? എഴുന്നേറ്റില്ലാരുന്നേൽ പോകത്തില്ലാരുന്നല്ലോ ‘

” ഹോ …ഈ പെണ്ണിനെ കൊണ്ട് തോറ്റു …….നിന്നെയും ഇരുന്നാലേ ബിസിനസ് കുത്തുപാളയെടുക്കും , ഇപ്പൊ തന്നെ സോമ ശേഖരൻ മുതലാളി നമ്മളെക്കാൾ ഒരു പടി മുന്നിലാ ‘

‘ ഹും …പൊക്കോ …എന്നാലും എന്റെ കൂടെ ഇരിക്കത്തില്ല അല്ലെ ‘

മഞ്ജു അങ്ങനയെയാണ് … ഗ്രേഡ്‌ജുവേറ് ആണെങ്കിലും അതിനുള്ള വിവരമോ വിവേകമോ ഒന്നുമില്ല . ദേവൻ എന്ന് പറഞ്ഞാൽ അവൾക്കു ജീവനാണ് .
ദേവനും അത് പോലെ തന്നെ തിരിച്ചും . പക്ഷെ മഞ്ജുവിന്റെ ചില നേരത്തെ ശാഠ്യങ്ങൾ അയാൾക്ക്‌ പിടിക്കത്തില്ല . ഇപ്പോഴും കൂടെ വേണെമെന്നും ഒക്കെയുള്ള തനി പഴഞ്ചൻ വീട്ടമ്മമാരുടെ കെ കൊതിക്കെറുവ് .

ദേവന് ടൗണിൽ വസ്ത്ര വ്യപാരമാണ് . ആറു നിലകൾ ഉള്ള ‘ കല്യാണി ടെക്സ്റ്റയിൽസ് ” കല്യാണി ദേവന്റെ അമ്മയുടെ പേരാണ് . ദേവൻ സ്‌കൂൾ മുതലേ ദേവൻ കല്യാണി എന്നാണ് അറിയപ്പെടുന്നത് . ഒഫിഷ്യൽ നെയിമും അത് തന്നെ . കല്യാണി ടെക്സ്റ്റയിൽസിന്റെ എതിരെയുള്ള ‘ വസുന്ധര ടെക്സ്റ്റയിൽസുമായാണ് “കല്യാണിയുടെ ‘ മത്സരം .. അതിനൊരു കാരണവുമുണ്ട് . വസുന്ധര ടെക്സ്റ്റയിൽസിലെ മാനേജർ ആയിരുന്നു ദേവന്റെ അച്ഛൻ . മുതലാളിയുടെ മകളെ ദേവന്റെ അച്ഛൻ പ്രണയിച്ചു വിവാഹം കഴിച്ചു . അവർ കല്യാണിയേയും ദേവന്റെ അച്ഛനെയും പുറത്താക്കി . ദേവന്റെ അച്ഛൻ കൂട്ടുകാരുടെ സഹായത്താൽ എതിർ വശത്തു ‘ കല്യാണി ” ടെക്സ്റ്റയിൽ എന്നൊരു കൊച്ചു കട തുടങ്ങി . പരിചയ സമ്പത്തും സുഹൃദ് ബന്ധങ്ങളും കൂട്ട് ആയപ്പോൾ കുറഞ്ഞ കാലയളവ് കൊണ്ട് തന്നെ അതൊരു വലിയ സ്ഥാപനമായി മാറി . ഇപ്പോൾ ദേവന്റെ അച്ഛനും അമ്മയുമില്ല . എന്നാലും വസുന്ധര ടെക്സ്റ്റയിൽസുമായി അവൻ യാതൊരു വിട്ടു വീഴ്ചക്കും തയ്യാറായില്ല . വസുന്ധര ടെക്സ്റ്റയിൽസ് ഇപ്പോൾ നടത്തുന്നത് ദേവന്റെ അമ്മാവൻ സോമശേഖരനും മക്കൾ സജീവും രാജീവും ആണ് . കച്ചവടത്തിലെ നേര് ദേവനാണുള്ളത് . കുതന്ത്രത്തിലൂടെയും പാര വെക്കലിലൂടെയും ” വസുന്ധര ‘ ടെക്സ്റ്റയിൽസ് ഒരു പടി മുന്നിൽ ആണ് ഇപ്പോൾ വസ്ത്ര വ്യാപാര രംഗത്ത് . ദേവന് ടെക്സ്റ്റയിൽസ് കൂടാതെ ടൈൽസ് , ഗ്രാനൈറ്റ് ഹോൾ സെയിലും പിന്നെ ഒരു സ്വർണ കടയിലും രണ്ടു ഫിനാൻസ് സ്ഥാപനങ്ങളിൽ ഷെയറും ഉണ്ട് . അവടവിടെ വാങ്ങിച്ചു കൂട്ടിയ വസ്തു വകകളും

Leave a Reply

Your email address will not be published. Required fields are marked *