മഞ്ജിമ എന്ന മഞ്ജു പഴയ ഒരു തറവാട്ടിലെ മൂന്നു മക്കളിൽ ഇളയ ആൾ . രണ്ടു സഹോദരന്മാർ , പിന്നെ അച്ഛനും അമ്മയും . ധാരാളം ഭൂസ്വത്തുക്കൾ ഉണ്ട് , സഹോദരന്മാർ വിവാഹിതരായി അടുത്ത് തന്നെ താമസിക്കുന്നു . രണ്ടു പേരും സർക്കാർ ഉദ്യോഗസ്ഥർ . മഞ്ജുവിനും സർക്കാർ ജോലിയുണ്ടായിരുന്നു . വിവാഹം കഴിഞ്ഞു ദേവന്റെ നിർബന്ധത്താൽ അവൾ ജോലി ഉപേക്ഷിച്ചു
അവരുടെ ഏക ദുഃഖം കുട്ടികളില്ല എന്നതാണ് . വിവാഹം കഴിഞ്ഞു മൂന്നാലു വർഷങ്ങൾ കഴിഞ്ഞിട്ടും കുട്ടികൾ ഇല്ലാതായപ്പോൾ ദേവൻ പറഞ്ഞതാണ് ഒരു ഡോക്റ്ററെ കാണാമെന്നു , പക്ഷെ അതിനു മഞ്ജു പറഞ്ഞത്
” എന്റെയാണ് കുഴപ്പമെങ്കിൽ ദേവേട്ടൻ എന്നെ ഉപേക്ഷിക്കുമോ എന്നാണ് ?”
ആ ചോദ്യത്തിന് മുന്നിൽ വികാരാധീനനായ ദേവൻ അതിനു തുനിഞ്ഞില്ല . മഞ്ജുവിന്റെ സ്നേഹ ധാരാളതവും കുറുമ്പും കുശുമ്പും ഒക്കെയായി ദേവന്റെ ജീവിതം പുളിയും മധുരവും നിറഞ്ഞ നെല്ലിക്ക പോലെ അനഗ്നെ നടക്കുന്നു
” എടി മഞ്ജു …കാപ്പിയെടുത്തേടി ” ദേവൻ ജുബ്ബയുടെ കൈ ചുരുട്ടി കൊണ്ട് ടിവി ഓൺ ചെയ്തു . രാവിലെ കാപ്പി കുടിക്കാൻ നേരത്തു എന്നുമുള്ള ശീലമാണ് വാർത്ത കാണൽ
‘ മഞ്ജുവെ … എടി …ഇവളിതെവിടെ പോയി “
ദേവൻ കിച്ചനിലേക്കു ചെന്നു . അവിടെങ്ങും മഞ്ജുവിനെ കണ്ടില്ല . അടുക്കള വാതിൽ തുറന്നു കിടപ്പുണ്ട്
‘ ആഹാ ..ഇവിടെ നിൽപ്പാണോ …എടി കാപ്പിയെടുക്ക് ..സമയം പോകുന്നു ‘
മഞ്ജു അടുക്കളയുടെ പിന്നാമ്പുറത്തു കോൺക്രീറ് കട്ടകൾക്കു മേലെ നിന്ന് അപ്പുറത്തെ രാജി ചേച്ചിയോട് വർത്തമാനം പറയുകയാണ് …വർത്തമാനം എന്ന് പറഞ്ഞാൽ ..അയൽവക്കത്തുള്ള വിവരങ്ങൾ എല്ലാം രാജി ചേച്ചി അറിയും ….
‘ അയ്യോ …ദേ വരുന്നു ദേവേട്ടാ …രാച്ചേച്ചി …ഇപ്പൊ വരാം കേട്ടോ “
മഞ്ജു ഓടി വന്നു അടുക്കളയിൽ കയറി
‘ എന്തിനാടി ഇങ്ങനെ ഓടുന്നെ …വല്ലടത്തും തട്ടി വീഴാൻ ആണോ ‘
‘ അങ്ങനെ വീഴത്തൊന്നുമില്ല ..പിന്നേയ് …അതേയ് ‘
” എന്താടി കാര്യം പറ “
” അതേയ് …ഇന്ന് കാപ്പി പുറത്തൂന്നു കഴിച്ചോളാമോ ?”
“ങേ …അതെന്നാ …നീയൊന്നും ഉണ്ടാക്കിയില്ലേ ?’
‘ ഇല്ല ദേവേട്ടാ ..സോറി ….അതേയ് ‘
മഞ്ജു ദേവന്റെ ജുബ്ബയുടെ മുൻ വശത്തെ ബട്ടണുകൾ ഊരാൻ തുടങ്ങി
‘ അതേയ് …അപ്പുറത്തെ കല്യാണിയില്ലേ ‘
” ഏതു …മോഹൻ സാറിന്റെ മോളോ ? അവൾക്കെന്തു പറ്റി ?”
” ങാ …അത് തന്നെ ….അവള് ഗർഭിണിയാന്ന് …..ഇന്നലെ മുതൽ തുടങ്ങിയ ശർദിയാ …ഇന്ന് രാവിലേം ശർദ്ധിച്ചു ‘
‘ ഓ …അത് വല്ല ഗ്യാസും കെട്ടിയതാവും ‘ ദേവൻ അവൾ ഊരിയ ബട്ടണുകൾ വീണ്ടും ഇട്ടു
‘ അല്ലന്നേ ….. ദേ …മറിയാമ്മ ഡോക്ടർ രാവിലെ പരിശോധിച്ച് ഉറപ്പു വരുത്തീന്നു ‘
‘ എന്റെ ദൈവമേ ….ആ കിളി പോലത്തെ കൊച്ചു ..എന്നാ സുന്ദരിയാരുന്നു …അവൾക്കെങ്ങനെ പറ്റി പോലും …നല്ല അടക്കവും ഒതുക്കവും ഉള്ള കൊച്ചല്ലേ അവൾ ….ആ നടുക്കത്തെ ആണെങ്കിൽ വിശ്വസിക്കാമായിരുന്നു “
” ഹും … അടക്കവും ഒതുക്കവും …അങ്ങനെ നടക്കുന്നോരെയാ ദേവേട്ടാ വിശ്വസിക്കതില്ലാത്തതു …….’
‘ എന്നാല് ആ കൊച്ചിനീ ഗതി വന്നല്ലോ “
” അതല്ലേ ..അവള് ആരാണ് ഇത് വരെ പറഞ്ഞിട്ടില്ല …സാറും മാഡവും കരഞ്ഞും അടിച്ചുമൊക്കെ ചോദിച്ചു ” മഞ്ജു പിന്നെയും ദേവന്റെ ജുബ്ബയുടെ ബട്ടണുകൾ ഊറി കൊണ്ട് പറഞ്ഞു
” ങാ …എന്തെങ്കിലുമാകട്ടെ ..നീ ഓരോന്ന് പറഞ്ഞു നടക്കാൻ ഒന്നും പോകണ്ട …എന്തേലും അഭിപ്രായം പറഞ്ഞാൽ …നീ പറഞ്ഞെന്നെ വരൂള്ളൂ “
‘ ഏയ് …ഞാനൊന്നും പറയാൻ പോയില്ല ദേവേട്ടാ ‘
” ഹ്മ്മ് ….ശെരി ….നീയാ കാറിന്റെ കീ ഇങ്ങെടുക്ക് ” ദേവൻ വീണ്ടും ജുബ്ബയുടെ ബട്ടണുകൾ ഇട്ടു , ലാപ്ടോപ്പ് ബാഗും എടുത്തു പുറത്തേക്കിറങ്ങി
അയാൾ കാർ എടുത്തു ഓടിച്ചു പോയപ്പോൾ കണ്ണാടിയിലൂടെ ഹൗസിങ് കോളനിയിലുള്ള ആളുകൾ മൊത്തം മോഹൻ സാറിന്റെ വീടിനു മുന്നിൽ നിൽക്കുന്നത് കണ്ടു . സാധാരണ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽആദ്യ ഓടിയെത്തുന്നത് ദേവനാണ് …അല്ലെങ്കിൽ ആളുകൾ ദേവനെ അന്വേഷിച്ചു ഇങ്ങോട്ടു വരും . ഇത് പക്ഷെ അവരുടെ സ്വാകാര്യ കുടുംബ കാര്യം . അന്യന്റെ വീട്ടിലെ സ്വകാര്യങ്ങൾ നോക്കി സായൂജ്യമണയാൻ വന്ന അയാൾ വക്കകാരെ കണ്ടു ദേവന് തന്നോട് തന്നെ പുച്ഛം തോന്നി . സ്വന്തം വീട്ടിലാണെങ്കിലേ അവർക്കു അതിന്റെ വിഷമമറിയൂ
