ദേവ കല്യാണി – 1 Like

” മഞ്ജു …മഞ്ജു ….എടി ചോറെടുക്ക് ……മഞ്ജുവെ ‘

ദേവൻ ജുബ്ബ ഊരി ഹാങ്ങറിൽ ഇട്ടിട്ടു വാഷ് ബേസിനിലേക്കു ചെന്ന് മുഖം കഴുകി

” എടി …ചോറെടുക്ക് …വിശന്നിട്ടു കണ്ണ് കാണാൻ വയ്യ ” ദേവൻ മഞ്ജുവിനെ കാണാതെ അടുക്കളയിലേക്കു ചെന്നു . അവിടെയും മഞ്ജു ഉണ്ടായിരുന്നില്ല

! നാശം പിടിക്കാൻ …അവളിൽ വരെ ഏഷണി കേട്ട് കഴിഞ്ഞു വന്നില്ലേ !

ദേവൻ അടുക്കള വാതിലിൽ നിന്ന് അപ്പുറത്തേക്ക് നോക്കി . രാജിച്ചേച്ചിയുടെ ന്യൂസ് പേപ്പർ വേലക്കാരി ടെറസിൽ തുണി വിരിക്കുന്നുണ്ട്

” ശോഭേ …മഞ്ജു അവിടെയുണ്ടോ ?’

” ആം ..ഉണ്ട് ..സാറെ ..ഇപ്പ വിളിക്കവേ “

” അയ്യോ ..ദേവേട്ടൻ ഇന്നെന്നെ കൊല്ലും ……” മഞ്ജു പറഞ്ഞു കൊണ്ട് മതില് ചാടി ഓടി വന്നു . മതില് ചാടുക എന്ന് വെച്ചാൽ രണ്ടു പേർക്കും കുശുമ്പും പറയാൻ വേണ്ടി രണ്ടു വശത്തും കോൺക്രീറ് കട്ടകൾ ഇട്ടിട്ടുണ്ട് .. നല്ല പോലെ ഒന്ന് കാല് കവച്ചു വെച്ചാൽ അപ്പുറത്തെത്താം

” അയ്യോ …ദേവേട്ടാ …സമയം ആയോ …ശ്ശൊ …ഞാനൊന്നും വെച്ചിട്ടില്ല …ചോറ് വെച്ചപ്പോളാ രാച്ചേച്ചി വിളിച്ചേ …നിക്കുട്ടോ …..ഞാനിപ്പോ കറിയുണ്ടാക്കാം ….അല്ലെങ്കിൽ ഒരു ഓംലറ്റ് ഉണ്ടാക്കി തരട്ടെ …തൈരും ഉണ്ട് ‘

” നിന്റെ മറ്റവന് കൊണ്ടോയി കൊടുക്കടി ..തയിരും മയിരും …മീനും ബീഫും ഫ്രിഡ്ജിൽ ഇരിപ്പുണ്ടല്ലോ …അതെടുത്തു കരി വെച്ചാൽ എന്ന ….ഒരു വേലക്കാരിയെ വെക്കാൻ പറഞ്ഞാൽ അതും കേൾക്കില്ല ……നാശം പിടിക്കാൻ “

മഞ്ജുവിന്റെ മുഖം കറുത്തു

” ഓ …ഇന്നൊരു ദിവസമല്ലേ ……ഇതിനു എന്നാത്തിനാ എന്നെ വഴക്കു പറയുന്നത് …കേട്ടാൽ തോന്നും ഇവിടെ ഒന്നും വെക്കുന്നില്ല എന്ന് ‘
‘ ഇന്നോ ….കഴിഞ്ഞ ദിവസവും ഇങ്ങനെ തന്നെയല്ലാരുന്നോ …എപ്പോ നോക്കിയാലും ഇറച്ചി ..മീൻ ..മുട്ട ……എളുപ്പമുണ്ടല്ലോ …..ഒരു ആവിയലോ സാമ്പാറോ …വേറേതെങ്കിലും കറിയോ വെച്ചിട്ടു എത്ര നാളായെടി ‘

” ഹോ …ഒന്ന് പതുക്കെ പറ മനുഷ്യാ …അപ്പുറത്തൊക്കെ കേൾക്കും …നമ്മള് രണ്ടു പേർക്ക് കേട്ടാ പോരെ “

” കേൾക്കട്ടെ …മടുത്തു ഞാൻ “

” ഹ്മ്മ് …മടുത്തല്ലേ …എന്നെ മടുത്തല്ലേ “‘

” എന്റെ മഞ്ജു അങ്ങനെയല്ല ഞാൻ പറഞ്ഞത് “

” ഹ്മ്മ് ….എനിക്കറിയാം …എനിക്കറിയാം ” മഞ്ജു വിതുമ്പി കൊണ്ട് റൂമിലേക്ക് പോയി

” കടയിലേം മറ്റും ടെൻഷൻ കളയുന്നത് വീട്ടിൽ വരുമ്പോളാ …ഇവിടെ വരുമ്പോളും ഒരു സ്വൈര്യം ഇല്ലന്ന് വെച്ചാൽ ‘

ദേവൻ വീണ്ടും ജൂബ്ബ എടുത്തിട്ടു

മഞ്ജു കണ്ണും മുഖവും തുടച്ചോണ്ടു കട്ടിലിൽ നിന്ന് എഴുന്നേറ്റു

” പോവാണോ …ചോറുണ്ടിട്ട് പോ ..ദേവേട്ട ..പ്ലീസ് “

” ആഹ് ..എടുക്കു ‘

ഉണ്ടില്ലെങ്കിൽ വൈകിട്ട് വരുമ്പോളുള്ള അവസ്ഥ മറി ച്ചല്ലന്നു ദേവനറിയാം

ദേവൻ കിച്ചനിലെ ചെറിയ ടേബിളിൽ ഒരു പ്‌ളേറ്റെടുത്തു വട്ടം കറക്കി കൊണ്ടിരുന്നു . അതിനിടെ മഞ്ജു പെട്ടന്ന് ഓംലെറ്റുണ്ടാക്കി

” അതേയ് …ദേവേട്ടാ …അവളെന്തൊരു സാധനമാ “

” ആര് ? എന്ത് സാധനം ?”

” അവളേയ് …ആ കല്യാണി …അവളിതു വരെ അവളെ ചതിച്ചതു ആരാന്നു പറഞ്ഞിട്ടില്ല …എന്നാലും അവളെ സമ്മതിക്കണം അല്ലെ ‘

” ഹ്മ്മ് “

ദേവൻ അവൾ പറയുന്നത് കേട്ട് വെറുതെ മൂളി കൊണ്ടിരുന്നു . അയാളുടെ മനസിൽ പിറ്റേന്നത്തെ ആഡ് ഫിലിം എടുക്കുന്ന പാർട്ടിയുമായുള്ള ഡീലിംഗ്സിന്റെ ചിന്തകൾ ആയിരുന്നു

” അല്ലെ ദേവേട്ടാ ?”

‘ എന്നാ ?”

‘ അത് കൊള്ളാം …അപ്പം ഞാൻ പറഞ്ഞതൊന്നും കേട്ടില്ലേ ?’

” നീയെന്നെന്ന് പറ ?”

‘ കുന്തം …ഞാൻ പറയുന്നില്ല ” മഞ്ജു മുഖം വീർപ്പിച്ചു
ഊണും കഴിഞ്ഞു ദേവൻ വീണ്ടും ഷോപ്പിലേക്ക് പോയി തിരികെ വന്നപ്പോൾ വൈകിയിരുന്നു . ഉച്ചക്കത്തെ രീതി വെച്ച് മഞ്ജു ഒന്നും ഉണ്ടാക്കിയിട്ടില്ല എന്ന് കരുതി അയാൾ ആഹാരവും മേടിച്ചാണ് വന്നത് . അത് നന്നായി വൈകിട്ടത്തേക്കും അവൾ ഒന്നുമുണ്ടാക്കിയിരുന്നില്ല

രണ്ടു പെഗ്ഗും വിട്ടു ആഹാരവും കഴിഞ്ഞു ദേവൻ ന്യൂസ് അവർ കാണാൻ ഇരുന്നു . പത്തു മണിയായപ്പോൾ ന്യൂസ് അവർ തീർന്നു അയാൾ ബെഡ്റൂമിലേക്ക് ചെന്നു

മഞ്ജു ചെരിഞ്ഞു കിടന്നുറങ്ങുന്നുണ്ട് . സാരി തന്നെ വേഷം . നൈറ്റ് ഗൗണുകളും മറ്റു ഡ്രെസ്സുകളും ഉണ്ടെങ്കിലും അവൾ സാരി തന്നെയാണ് ഉടുക്കാറ് . വല്ലപ്പോഴും മാത്രം ചുരിദാർ ഇടും

Leave a Reply

Your email address will not be published. Required fields are marked *