ഒരു കൊച്ചു കുട്ടിയുടെ കൗതുകലാഘവത്തോടെ ഞാൻ ഉള്ളിലോട്ടു നടന്നു..
കണ്ണിന് കുളിരമയേകുന്ന കാഴ്ചകളൊക്കെ കണ്ടുകൊണ്ട് ഞാൻ മുൻപോട്ടു നടന്നു..
പെട്ടന്നു പിന്നിൽ ആരോ എന്നെ പിടിച്ചു വലിച്ചു..
ഞാൻ : ഹേയ്..
“നോക്കി നടക്കണം മിസ്റ്റർ..”
ആരോ പറഞ്ഞു
ഞാൻ ഒന്നു പിറകിലേക്ക് നോക്കി..
ഒരു 25-30 വയസ്സ് പ്രായം തോന്നിക്കുന്ന വ്യക്തി.. ഇരുനിറമാണെകിലും നല്ല മുഖകാന്തി.. മെറൂൺ ഫുൾ കൈ ഷർട്ട്.. കറുത്ത ജീൻസ്..ബ്ലാക്ക് ഫോർമൽ ഷൂസ്..
ഇത്രയുമാണ് ഞാൻ കണ്ടത്..
പെട്ടന്ന് അയാൾ പറഞ്ഞത് ഓർമ വന്നു കാല് വെക്കാൻ നോക്കിയ ഇടം നോക്കി.. അവിടമാകെ ചെളിയായിരുന്നു..
ഞാൻ : സോറി, ഐ മീൻ താങ്ക്സ്..😅
അയാൾ : ചെളി ചവിട്ടി പോയാൽ വിവരമറിഞ്ഞെന്നെ..
ഞാൻ : അതെന്താ..
അയാൾ : സാഹ കുടുംബക്കാർ വൃത്തിയിൽ അല്പം കണിശകാരാണ്.. ചെറിയൊരു പ്രകോപനം മതി.. ഈ പരിപാടി തന്നെ വേണ്ടെന്നു വെയ്ക്കും..
ഞാൻ ഒന്ന് വല്ലാതായി,
“നിത്യ, നീ പെട്ടു പോയോ… ”
അയാൾ: എന്താണ് ആലോചിക്കുന്നത്?
ഞാൻ : ഏയ്, ഒന്നുമില്ല.
അയാൾ : നിത്യയുടെ ആരാ?
ഞാൻ :കോളേജിൽ പഠിച്ചതാ..നിങ്ങൾക്കെങ്ങനെ മനസിലായി?
അയാൾ :അത് അര്മാൻന്റെ കൂട്ടുകാരെ എനിക്കറിയാം..
ഞാൻ : നിങ്ങളാരാ?
അയാൾ : ഓഹ് സോറി, എന്റെ പേര് സാഹിൽ മെഹത്ത
ഞാൻ : നിങ്ങൾ മെഹത്ത ഫാമിലിയിൽ..
സാഹിൽ : അതേ അത് തന്നെ..
ഞാൻ : ഞാൻ അരുൺ..
സാഹിൽ : നൈസ് ടു മീറ്റ് യൂ..
ഞാൻ :നിങ്ങൾ ഇവിടെ ?
സാഹിൽ : ഞാൻ രണ്ട് പേരുടെയും കൂട്ടുകാരാണ്..
ഞാൻ :ഓഹ്, എനിക്ക് അവളെ ഒന്നു കാണണമായിരുന്നു..
സാഹിൽ : ഞാനും ഉണ്ട് അകത്തേക്ക് . ഞാൻ സാഹിലിന്റെ കൂടെ അകത്തേക്കു കടന്നു..
ഒരു ബ്രിട്ടീഷ് കൊട്ടാരത്തിൽ എത്തിയ അവസ്ഥ ആയിരുന്നു.. ബട്ലര്മാരും മെയിടുകളും അങ്ങിങായി ഓടി നടക്കുന്നു.. അതിഥികൾ പരസ്പരം സംസാരിക്കുന്നു.. എല്ലാം നോക്കികൊണ്ട് വരുമ്പോൾ സാഹിൽ എന്നെ വിളിച്ചു..
അരുൺ, ഇവിടെ ഒന്നു വരാമോ?
ഞാൻ : ആ.
അവന്റെ പിന്നാലെ പോയപ്പോൾ എത്തിയത് ഒരു വൃദ്ധ ദമ്പതികളുടെ മുൻപിലാണ്..എനിക്ക് അവരെ കണ്ടപ്പോൾ തന്നേ മനസിലായി..ധർമൻ – റൂഹാനി..
സാഹിൽ : ഹലോ അങ്കിൾ, ആന്റി?ഇത് അരുൺ.. നിത്യയുടെ ഫ്രണ്ട്സാണ്..
ഞാൻ : ഗുഡ് മോർണിങ്..സർ, നിങ്ങളെ കുറിച്ച് കുറെ കേട്ടിട്ടുണ്ട്…
എന്നാൽ അവർ ഒരു താല്പര്യം കാണിക്കാത്ത രീതിയിൽ നിന്നു.. അത് കണ്ടു ഞാനും ഒന്ന് മിണ്ടിയില്ല.. പെട്ടന്ന് റൂഹാനി..
അർമാൻ..
യെസ്, മോം..
ഒരു കറുത്ത കോട്ടും സ്യുട്ടും ഇട്ട സുമുഖനായ വ്യക്തി അവിടെ വന്നു.. ഒരു ചോക്ലേറ്റ് ബോയ് ടൈപ്പ്..
റൂഹ് : ഇത് നിത്യയുടെ ഫ്രണ്ട് ആണ്..
അർമാൻ : ഓഹ്, ഹലോ, യൂർ ഗുഡ് നെയിം?
ഞാൻ :അരുൺ, നിത്യയുടെ കോളേജ് മേറ്റ് ആണ്..
അർമാൻ : ഇപ്പോൾ എന്ത് ചെയ്യുന്നു?
ഞാൻ : റിപ്പോർട്ടർ ആണ്..
അത് കേട്ടപ്പോൾ ആ വൃദ്ധന്റെ ഭാവം മാറി..
അർമാൻ!!..
ആ വിളി എന്നെ ഒന്ന് ഞെട്ടിച്ചു…
നമുക്കൊരു കോൺസിഗ്ന്മെന്റുണ്ട്, ഉച്ചക്ക്, ബി റെഡി..
അതു പറഞ്ഞു അയാൾ ഇറങ്ങിപ്പോയി..
പിന്നെ അർമാനും..
ഞാൻ സാഹിലിനോട് :ഞാനെന്തെകിലും തെറ്റു ചെയ്തോ?
സാഹിൽ : ഏയ്, അതു കാര്യമാക്കേണ്ട, അല്പം റിസേർവ് ആയ characters ആണ് അതാ..
ഞാൻ : നിത്യ എവിടെ?
സാഹിൽ : വാ..
നമ്മൾ മറ്റൊരു മുറിയിലേക്ക് പോയി.. അവിടെ കണ്ടു എന്റെ പഴയ കോളേജ് മേറ്റിനെ..
അതേ പഴയ സുന്ദരിയായ മാലാഖയുടെ മുഖം.. പക്ഷെ അല്പം തടിച്ചിട്ടുണ്ട്.. കുറച്ചു സ്വർണമണിഞ്ഞിട്ടുണ്ട്..നല്ല പാൽവെള്ള പോലത്തെ നിറം.. ഇട്ടിരിക്കുന്നതാവട്ടെ ചുവന്ന അനാർക്കലിയുഉം ചുവന്ന ലെഗ്ഗിങ്‌സും…
ഞാൻ മെല്ലെ അവളുടെ അടുക്കൽ ചെന്ന്..
ഞാൻ : വിഷ് യൂ എ ഹാപ്പി മാരീഡ് ലൈഫ്, മൈ ഡിയർ..
അവൾ അത് കേട്ട് ഒന്നു ഞെട്ടി തിരിഞ്ഞു നോക്കി.. എന്നെ ഒന്ന് കുറച്ചു നേരം നോക്കി നിന്നു.. പിന്നെ അവൾ എന്നെ കെട്ടിപിടിച്ചു നിന്നു.. കുറച്ചു നേരം കഴിഞ്ഞപ്പോ എന്റെ ഷർട്ടിൽ നനവ് അനുഭവപ്പെട്ടു..
ഡീ.. നീ കരയുയാണോ.. ചെ.. നാണക്കേട്.. 😅
നിത്യ : പോടാ..നിനക്കറിയില്ല ഞാനെത്ര നിന്നെ മിസ്സ് ചെയ്തിട്ടുണ്ടെന്ന്..
