ഞാൻ : ഇപ്പോൾ ഞാൻ വന്നില്ലേ, അധിക നേരം പിടിച്ചിരിക്കേണ്ട, അല്ലെകിൽ നിന്റെ ഫൈയാൻസ ക്കു പിടിക്കില്ല..
ഞാൻ അവൾക്കു ബോകെയും, ഒരു മോതിരവും കൊടുത്തു..അതു കിട്ടിപ്പോ അവളുടെ സന്തോഷമൊന്നു കാണേണ്ടതായിരുന്നു..
പെട്ടന്ന് സ്പൂൺ ഗ്ലാസ്സിലടിക്കുന്ന സൗണ്ട് കേട്ടു
“എവെരിബോഡി പ്ലീസ് ലിസെൻ..”
ആ ശബ്‍ദം കേട്ടിടത്തേക്കു നോക്കി..
ധർമൻ സാഹ അതിഥികളോട് പ്രസംഗം നടത്താൻ പോവുകയാണെന് തോന്നുന്നു..
” ഇന്ന് നമ്മൾ ഒത്തുകൂടിയിരിക്കുന്നത് എന്റെ മകനും സാഹ ഗ്രൂപ്പിന്റെ ceo ആയ അർമാൻ സാഹ..”
ഒന്ന് നിർത്തുമോ!!!…
ഉച്ചത്തിലുള്ള അലർച്ച കേട്ട് എല്ലാവരും അങ്ങോട്ട് നോക്കി..
ഒരു ജാക്കറ്റിട്ട ഒരു ചെറുപ്പക്കാരൻ സ്വന്തം ബിയർ ബോട്ടിൽ താഴെ എറിഞ്ഞു പൊട്ടിച്ചു കൊണ്ട് അലറി..
“എടൊ, കിഴവ.. തനിക്കാ കൂതിച്ചി പെണ്ണിനെ ഈ വീട്ടിൽ എന്തിനാടാ കയറ്റുന്നത്…ഈ പയ്യൻ പറയുന്നത് കേട്ടിട്ടു..
എങ്ങനെയാടോ ഇങ്ങനെ കള്ളംപറയാൻ കഴിയുന്നത് ”
ആദ്യം ഞെട്ടിയ ഞാൻ പിന്നെ കയറി ഇടപെടാൻ ശ്രമിച്ചു പിന്നെ ഇതിന്റെ ഇടയിൽ കയറി പെട്ടാൽ പിന്നെ പ്രശ്നം വരുന്നത് നിത്യക്കായിരിക്കും..
അതിനിടെ ഒരു സാധാരണ ഡ്രസ്സ് ധരിച്ച ഒരു ചെറുപ്പക്കാരൻ അയാളുടെ മുഷ്ടി ചുരുട്ടുന്നത് എന്റെ ശ്രദ്ധയിൽ പെട്ടു..
“അനുരാഗ്…ഷട് അപ്പ്..”
ധർമൻ മുറുമുറുത്തു..
ഷട് അപ്പോ, ഞാൻ നിന്റെ പട്ടിയല്ലടോ.. പറയുമ്പോ പറയുമ്പോ കുരക്കാൻ..
“അനുരാഗ്.. റൂമിലേക്ക് പോ..”
റൂഹാനിയും അലറി..
വേലക്കാരെല്ലാം വന്ന് വലിച്ചു കൂട്ടികൊണ്ട് പോവേണ്ടി വന്നു..
അയാൾ മറ്റെന്തെല്ലാമോ പുലമ്പി കൊണ്ടിരുന്നു..
അയാൾ പോയതിന് ശേഷം വീണ്ടും സംസാരിക്കാൻ ധർമൻ തുടർന്നു..
ക്ഷമിക്കണം, അവനു ചില വിഷമങ്ങളുണ്ട്.. എന്ത് തന്നെയായാലും ഓൾ ഓഫ് യൂ പ്ലീസ് എൻജോയ് ദി മൊമെന്റ്,താങ്ക് യൂ
ഇതും പറഞ്ഞു ധർമൻ മൈക്ക് ഓഫ് ചെയ്തു അവിടെ നിന്നു പോയി..
ഞാൻ ആ ദേഷ്യം അടക്കിപിടിച്ച ആ യുവാവിനെ നോക്കി..
അയാൾ മെല്ലെ ബംഗ്ലാവിൽ നിന്ന് പുറത്തേക്കിറങ്ങുകയായിരുന്നു..
ഞാൻ ചെറുപ്പക്കാരന്റെ അടുത്തു പോയി സംസാരിച്ചു..
ഹലോ,?
അയാൾ തിരിഞ്ഞ് നോക്കി..
എന്താ?
ഞാൻ : നിങ്ങൾ നിത്യയുടെ ആരാ?
അയാൾ : ചേട്ടൻ..
അതും പറഞ്ഞു അയാൾ വേഗം പോയി..
പിന്നെ അധികനേരം നിൽക്കാൻ എനിക്കും വലിയ ഇന്റെരെസ്റ്റ് തോന്നിയില്ല.. ചുമ്മാ അവിടിവിടെയായി കറങ്ങി നടന്നു…
അതിന്റെയിടെയിൽ സാഹിലിന്റെ അനിയത്തിയെ പരിചയപെട്ടു, സിയ മെഹത..
പേരിനൊരു പരിചയപ്പെടൽ മാത്രമേ അവിടെ നടന്നുള്ളു..
പിന്നെയും ഞാൻ അലഞ്ഞു തിരിഞ്ഞ് നടന്നു..
അങ്ങനെ വൈകുന്നേരം ആയി.. അവിടുന്ന് പോവ്വാൻ നേരം നിത്യ വിളിച്ചു..
ബാച്‌ലറോറേറ്റ് പാർട്ടിക്ക്..
കൂടെ സാഹിലും സിയ യും..
ഞാനും പോവാമെന്ന് സമ്മതിച്ചു..
അങ്ങനെ ഞാൻ അവരുടെ പാർട്ടിയിൽ കൂടി.. ഞാൻ മദ്യപിക്കാത്തത് കൊണ്ട് ഒരു ജ്യൂസ് മാത്രം മേടിച്ചു കുടിച്ചു..നിത്യ റമും സാഹിൽ ടെക്യില്ലയും സിയ ബീറും കുടിച്ചു..
അങ്ങനെ നിത്യ മെല്ലെ പൂസായി തുടങ്ങി.. അങ്ങനെ അവളുടെ പ്രണയകഥ പറഞ്ഞു.. എങ്ങനെ അര്മാനുമായി കണ്ടു മുട്ടി.. അത് പ്രണയമായി മാറി എന്നൊക്കെ..
അതിനിടെ സിയയുടെ മുഖഭാവവും ശ്രദ്ധിച്ചു..
അങ്ങനെ രാത്രി വരെ നമ്മളിവിടെ നിന്നു..
സാഹിലും സിയയും നമ്മളോട് യാത്ര പറഞ്ഞു അവിടെനിന്നു പോയി..
ഞാനും നിത്യയും മാത്രമായി..
അവൾ എന്തോ ചിന്തിച്ചു കൊണ്ടിരിക്കുകയായിരുന്നു..
ഞാൻ : വാ നിത്യ, പോവാം..
പെട്ടന്ന് അവളെന്റെ കൈപ്പത്തിയിൽ കൈ വച്ചു..
നിത്യ : ടാ, അരുൺ..
ഞാൻ അവളെ നോക്കി..അവളെ കണ്ടു ഞാൻ വല്ലാതായി..
അവളുടെ കണ്ണുകളിൽ വിഷാദം കണ്ടു..
നീയെന്താ എന്നെ പ്രണയിക്കാതിരുന്നത്..
ആ ചോദ്യം കേട്ടു ഞാൻ ഞെട്ടി പോയി.. ഇവളിതെന്നതാണീ പറയുന്നത്?
ഞാൻ ദേഷ്യത്തിൽ :എന്താടി പറ്റിയത്?രാവിലത്തെ പ്രശ്നമാണോ?
അവൾ :അതല്ല
ഞാൻ : നിന്റെ വീട്ടുകാരുടെ കാര്യം?
അവൾ : നിനക്കറിയാമല്ലോ അച്ഛന്റെയും അമ്മയുടെയും കാര്യം.. അച്ഛനോട് വലിയ അടുപ്പമില്ല.. അമ്മ ഈ കാര്യമറിഞ്ഞു പിണങ്ങിയിരിക്കുകയാണ്..
