നന്മ നിറഞ്ഞവൾ ഷെമീന – 6 1

ഞാൻ : ഒന്നുമില്ല.

വിഷ്ണു : എന്തെ ? ആരെങ്കിലും എന്തെങ്കിലും ചെയ്തോ ? പറ.

നബീൽ : ഒന്നുമില്ല. നീ ഇനി വെറുതെ പ്രശനം ഒന്നു ഉണ്ടാക്കണ്ട. നമ്മുടെ കൂടെ ഒരു പെണ്ണുണ്ട്. അവൾ എപ്പോഴും സുരഷിതയായിരിക്കണം.

ഞാൻ മെല്ലെ നബീലിന്റെ നെഞ്ചിൽ ചാഞ്ഞു.

വിഷ്ണു : നീ ആരാ എന്ന് പറ. ഞാൻ പ്രശ്നം ഒന്നു ഉണ്ടാക്കില്ല. വെറുതെ അറിഞ്ഞിരിക്കാനാ.

ഞാൻ നബീലിനെ നോക്കി അവൻ എന്നോട് പറഞ്ഞോളാണ് ആംഗ്യം കാണിച്ചു. എന്റെ കണ്ണിൽ നിന്നു കണ്ണുനീർ വന്നു. നബീൽ അതു തുടച്ചു തന്നു.

ഞാൻ : ആരാ എന്നൊന്നും അറിയില്ല. അവിടെയെത്തിയപ്പോൾ ആണ്.

ഞാൻ അങ്ങോട്ട്‌ നോക്കിയപ്പോൾ ഒരു ബംഗാളി എന്നെ തന്നെ നോക്കി നിൽക്കുന്നുണ്ട്.

വിഷ്ണു : ആൾ ആരാണെന്നു മനസിലായി. ഞാൻ കൊടുത്തോളാം. നീ വിഷമിക്കണ്ട.

ഞാൻ : നമ്മൾ എപ്പോഴാ അവിടെ എത്തുക ?

വിഷ്ണു നബീൽ പരസ്പരം നോക്കി. എന്നിട്ട്‌ പറഞ്ഞു.

നബീൽ : ഒരു 2.30 മണിയാകും.

ഞാൻ : അത്രയും ദൂരം ഉണ്ടോ ?

വിഷ്ണു : ഇല്ലാതെപിന്നെ. തമിഴ്നാട്ടിൽ അല്ലെ. എന്തെ ?

ഞാൻ : അത്രയും നേരം നില്കണ്ടേ നമ്മൾ.

വിഷ്ണു: ചിലപ്പോ നിക്കേണ്ടി വരും അതല്ലേ ഉച്ചക്ക് ഉറങ്ങിക്കോളാൻ പറഞ്ഞത്.

ഞാൻ ഉച്ചക്ക് ഉറങ്ങാതെ അനുഭവിച്ച സുഖങ്ങൾ എല്ലാം മനസ്സിൽ കണ്ടു. ഞാൻ വല്ലാതെ ക്ഷീണിതയാണ്. സേലം എത്തുന്നത് വരെ എങ്ങനെ നിൽക്കും എന്ന് ഒരു പിടുത്തവും ഇല്ല.

വിഷ്ണു: ചിലപ്പോ പാലക്കാട് എത്തിയാൽ തിരക്ക് കുറയുമായിരിക്കും. ഇല്ലെങ്കിൽ ഇവന്മാരെ ഞാൻ എഴുന്നേൽപ്പിച്ചു തരാം. നിങ്ങൾ അവിടെ കേറിയിരുന്നോ പിന്നെ സേലം എത്തിയിട്ട് എഴുന്നേറ്റാൽ മതി. ആരു എന്തു പറഞ്ഞാലും മൈൻഡ് ചെയ്യാൻ നിക്കണ്ട, ട്രെയിനിൽ യാത്ര ചെയുമ്പോൾ ഒക്കെ അങ്ങനെയാണ്.

നബീൽ : ഡാ നീ വിവേകിന് വിളിച്ചു പറ. അവരോടു ട്രെയിനിന്റെ ഫ്രോന്റിൽ കയറാൻ പറ.

വിഷ്ണു ഫോൺ എടുത്ത് വിളിച്ചു പറഞ്ഞു. കുറച്ച് കഴിഞ്ഞു വണ്ടി മുളകുന്നത്തുകാവിൽ സിഗ്നലിൽ പിടിച്ചിട്ടു. ഇർഫാനും വിവേകും ഫ്രോന്റിൽ കേറിയെന്നു പറഞ്ഞു വിളിച്ചു. അവിടെ തിരക്കുണ്ടോ എന്ന് ചോദിച്ചപ്പോൾ. അവിടെയും ഈ അവസ്ഥ തന്നെയാണെന്ന് പറഞ്ഞു. വണ്ടി വീണ്ടും മുന്നോട്ടു പോയിക്കൊണ്ടിരുന്നു. ആ ഒരു നിൽപ്പ് ഞങ്ങൾ ഒരു മണിക്കൂറോളം അവിടെ നിന്നു.

വണ്ടി പാലക്കാട് എത്തിയതും തിരക്ക് വീണ്ടും പഴയതുപോലെതന്നെയാണ്. കുറയുന്നില്ല എന്നാൽ ഭാഗ്യത്തിന് കൂടുന്നില്ല. വിഷ്ണു ഞങ്ങളുടെ മുന്നിൽ ഇരിക്കുന്ന ബംഗാളികൾ എഴുനേൽപ്പിക്കാൻ വേണ്ടി കുറെ വിളിച്ചു അവന്മാർ മൈൻഡ് ചെയ്യാതെ ഇരുന്നു. അവൻ അവരെ കുറെ കുത്തി കുത്തി വിളിച്ചു എഴുന്നേൽപ്പിച്ചു. ഡോർ തുറന്നു പുറത്ത് ട്രാക്കിൽ നിന്നു ഒരു സിഗരറ്റ് വലിച്ചു. എന്നിട്ട്‌ അവൻ വീണ്ടും ട്രെയിനിൽ കയറി ഡോർ അടച്ചതും ബംഗാളികൾ ഇരുന്നിരുന്ന സ്ഥലത്തു ഞാനും നബീലും കയറിയിരുന്നു.
വിഷ്ണു അവിടെ പഴയ സ്ഥലത്തു തന്നെ നിന്നു. ഇതിനാണോടാ തെണ്ടി ഞങ്ങളെ വിളിച്ചുണർത്തിയത് എന്നാ ഭാവത്തിൽ ബംഗാളികൾ വിഷ്ണുവിനെ നോക്കി എന്തൊക്കെയോ പിറുപിറുത്തു. ഞാൻ ചിരിയടക്കി പിടിച്ച് നിലത്തു കാല്മടക്കി വെച്ചു മുട്ടിൽ തല ചായ്ച് ഇരുന്നു.

വണ്ടി കുറെ ദൂരം വീണ്ടും മുന്നോട്ടു പോയി. ഇടകൊക്കെ നിര്ത്തുന്നുണ്ട്. വിഷ്ണു ഇപ്പോഴും നിൽക്കുകയാണ്. അവൻ ബംഗാളിയുടെ കയ്യിൽ നിന്നു എന്തോ വാങ്ങി വായിൽ തിരുകി.

നബീലിന്റെ അടുത്ത് കൈകഴുകുന്ന ബേസിൻ ആയതുകൊണ്ട് അവിടെ ഇരിക്കാൻ പറ്റില്ല. നബീൽ അവനോടു എന്റെ അടുത്ത് സൈഡിൽ ഇരുന്നോളാൻ ആംഗ്യം കാണിച്ചു പക്ഷെ അവൻ മടിച്ചു നിന്നു. നബീൽ എന്നെ നോക്കി, ആ നോട്ടത്തിൽ എനിക്ക് മനസിലായി ഒരുപക്ഷെ എന്റെ അടുത്ത് ഇരിക്കാനുള്ള മടികൊണ്ടാകും അവൻ ഇരിക്കാത്തതു. അവൻ നല്ല മനസുള്ള പയ്യനാണ്, എനിക്ക് വേണ്ട എല്ലാ കാര്യങ്ങളും അവൻ കണ്ടറിഞ്ഞു ചെയ്തു തന്നു ഇതുവരെ. ഇത്രയും നേരം എന്നെ നന്നായി സംരക്ഷിച്ചു. അവനിൽ എനിക്ക് ഒരു വിശ്വാസക്കുറവുമില്ല. ഞാൻ മേലേക്ക് നോക്കി അവനോടു ഇവിടെ ഇരുന്നോളാൻ പറഞ്ഞു. അവൻ ആദ്യം സാരമില്ല എന്ന് പറഞ്ഞു. ഞാൻ വീണ്ടും നിരബന്ധിച്ചു. അവൻ മെല്ലെ എന്റെ സൈഡിൽ ചാരി നിന്നുകൊണ്ട് പതിയെ പതിയെ അങ്ങ് നിലത്തു ഇരുന്നു. ഒരാൾ ഇരിക്കുമ്പോൾ നിൽക്കുന്നവരുടെ സ്ഥലം കുറെ പോകും അതുകൊണ്ട് അവനിരുന്നപ്പോൾ ബംഗാളികൾ വീണ്ടും എന്തൊക്കെയോ ഉച്ചത്തിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *