പിറ്റേന്ന് രാവിലെ മരിയ ഓഫീസിൽ പോയ ശേഷം അന്നയും മാത്തുവും വൈനുണ്ടാക്കാനുളള ശ്രമത്തിലായരരുന്നു.
”മാത്തൂ.. ”
മുറ്റത്ത് നിന്നും ഒരു സ്ത്രീ ശബ്ദം കേട്ട് അവൻ കൈയിലിരുന്ന മുന്തിരി താഴെ വെച്ചു.
”നീ എങ്ങോട്ടാ ഓടുന്നേ.. നീ അതു മുഴുവൻ വൃത്തിയാക്ക്… ആരാണെന്ന് ഞാൻ നോക്കാം..ങ്ഹാ….”
അവൾ മുറ്റത്തേക്ക് ഇറങ്ങിക്കൊണ്ട് പറഞ്ഞു.
”ഹോ.. ഈ ഇച്ചേച്ചീടെ ഒരു കാര്യം…”
അവൻ പിറുപിറത്തു കൊണ്ട് ജോലി തുടർന്നു.
പോയ അതേ വേഗത്തിൽ അവൾ തിരികെ വന്നു. അവളുടെ മുഖം ദേഷ്യത്താൽ വലിഞ്ഞു മുറുകിയിരുന്നു.
”എന്താ ഇച്ചേച്ചി.. ആകെ ദേഷ്യത്തിലാണല്ലോ… ആരാ വന്നത് കറൻറ് ബില്ലാണോ??…”
”കറൻറ് ബില്ല്… എല്ലാത്തിനെയും കറൻറ് അടിപ്പിക്കുകയാ വേണ്ടത്… ഒരു പ്രേമക്കാര് ഇറങ്ങീട്ടുണ്ട്.. മനുഷ്യൻറെ മനഃസമാധാനം കളയാൻ…”
അവൻ കാര്യം മനസ്സിലാകാതെ അവളെ നോക്കി.. എന്നിട്ട് മുറ്റത്തേക്ക് നടന്നു.
അവിടെ നിന്ന ആളിനെ കണ്ടപ്പോൾ അവന് തൻറെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല.
”എന്താ അമലേ??.. എന്തുപറ്റി??..”മാത്തൂ.. എനിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ട്…”
”അതിനെന്താ അമല പറയൂ..”
”അത്.. അത് മാത്തൂ.. അന്ന് ഞാൻ അങ്ങനെ ഒക്കെ പറഞ്ഞതിന് സോറി..”
”എങ്ങനെയൊക്കെ??”
”അത്.. നിന്നെ വഴക്ക് പറയേണ്ടി വന്നില്ലേ… അതിന്..”
”ഓഹ്.. അതോ… അത് ഞാൻ നിന്നെ ഇഷ്ടാണെന്ന് പറഞ്ഞോണ്ടല്ലേ.. അത് കുഴപ്പമില്ല.. ഞാനത് അപ്പോഴേ വിട്ടു..”
”മാത്തൂ… അത് അങ്ങനെ വിടണ്ട എന്ന് പറയാനാ ഞാൻ വന്നത്…”
അവൾ തല കുനിച്ച് കൊണ്ട് പറഞ്ഞു.
”അമലാ.. നീയെന്താ ഉദ്ദേശിക്കണെ??”
അവൻറെ ഉളളിൽ കൊളളിയാൻ മിന്നി.
”അത്.. എനിക്ക് നിന്നെ ഇഷ്ടാണ്..”
പറഞ്ഞു തീർന്നതും അമല മാത്തുവിൻറെ കൈയ്യിലേക്ക് ഒരു കടലാസും പിടിപ്പിച്ച് തിരിഞ്ഞോടി.
വീടിൻറെ പടവുകൾ കയറുന്നതിന് മുമ്പ് അവൾ തിരിഞ്ഞു നോക്കി. മാത്തു
അവൾ പറഞ്ഞത് വിശ്വസിക്കാൻ കഴിയാതെ അവളെ തന്നെ നോക്കി നില്ക്കുകയായിരുന്നു.
അവൻറെ തുറിച്ചു നോട്ടം കണ്ടപ്പോൾ അവളുടെ മുഖം നാണം കൊണ്ട് തുടുത്തു.അവൾ ഒരു പ്രാവശ്യം കൂടി തിരിഞ്ഞു നോക്കിയ ശേഷം അകത്തേക്ക് ഓടി..
”ഹൂ… ഹ..ഹ.. ഹാ…ആ..”
സന്തോഷം സഹിക്കാൻ കഴിയാതെ അവൻ ആർത്ത് അട്ടഹസിച്ച് കൊണ്ട് തിരിഞ്ഞതും അതാ മുന്നിൽ അന്ന. .
”എന്നതാടാ അവള് പറഞ്ഞേ ??”
”ഹേയ്.. അവള്… അവള്.. ങ്ഹാ..കോളേജ് തുറക്കുന്ന കാര്യം പറഞ്ഞതാ..”
അവൻ ഒരു വിധം പറഞ്ഞൊപ്പിച്ചു. അവളുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു.
Kambikathakal: എന്‍റെ അമ്മായിയമ്മ – 6
”മാത്തൂ.. നീ എന്നോട് കളളം പറയാൻ നിക്കണ്ട.. എന്നതാടാ.. അവള് പറഞ്ഞേ..??”
അന്ന ചീറിക്കൊണ്ട് അവൻറെ അടുത്തെത്തി.
”ഒന്നൂല്ല ഇച്ചേച്ചീ..”
അവൻ നിന്നു പരുങ്ങി.
”ആ കൈയ്യിലെന്നതാടാ??..”
അവൾ അവൻറെ കൈയിലേക്ക് ചൂണ്ടി കൊണ്ട് ചോദിച്ചു.
”അത്.. അത്…”
”പറേഡാ എന്നതാന്ന്??..”
”അത് ഒന്നൂല്ല ഇച്ചേച്ചി നോട്ട്സാ…”
”എന്നാൽ നോക്കട്ടെ..”
”ങ്ഹൂം… വേണ്ട.. ”
”മാത്തൂ.. എന്നെ ദേഷ്യം പിടിപ്പിക്കാതെ ഇവിടെ താ…
നിന്നോടല്ലേ തരാൻ പറഞ്ഞത്..”
അവൾ ഒറ്റ കുതിപ്പിൽ ആ കടലാസു കഷ്ണം കൈക്കലാക്കി.. അത് നിവർത്തി വായിക്കുമ്പോൾ അവളുടെ കണ്ണുകൾ ദേഷ്യത്താൽ ചുവന്നിരുന്നു.
”എന്നതാടാ ഇത്??.. ഇതാണോ നിൻറെ നോട്ട്സ്… നിന്നെ ഞങ്ങൾ എത്ര കഷ്ടപ്പെട്ടാ പഠിപ്പിക്കുന്നത് എന്ന് നിനക്കറിയില്ലേ.. എന്നിട്ട് അവൻ പ്രേമിക്കാൻ നടക്കുന്നു.. കഷ്ടപ്പാട് അറിയിക്കാതെ വളർത്തുന്നതിൻറെ കുത്തിക്കഴപ്പാ ഇതൊക്കെ..അവളുടെ തളേളനെ ഞാൻ കാണാട്ടെ.. പെമ്പിളളാരെ പ്രേമിക്കാനാണോ പഠിപ്പിച്ച് വിടുന്നത് എന്നറിയണോല്ലോ..പിന്നെ ഇനി നീ അവളെ കണ്ടെന്ന് ഞാൻ അറിയണം… പിന്നെ അന്നയുടെ മറ്റൊരു മുഖമാ നീ കാണാൻ പോകുന്നത്..ങ്ഹാ…
അവളുടെ ഒരു പ്രേമലേഖനം…”
അവൾ ചവിട്ടി കുലുക്കി അകത്തേക്ക് പോയി.തൻറെ പ്രണയിനിയുടെ ആദ്യ പ്രണയലേഖനം ചെറു കഷ്ണങ്ങളായി കാറ്റിൽ പറന്നു കളിക്കുന്നതും നോക്കി അവൻ അവിടെ തന്നെ നിന്നു.
