നാഗത്തെ സ്നേഹിച്ച കാമുകൻ – 1

നാഗത്തെ സ്നേഹിച്ച കാമുകൻ – 1

Naagathe Snehicha Kaamukan | Author : Kamukan

നാഗത്തെ സ്നേഹിച്ച കാമുകൻ നിഗൂഢമായ ലോകങ്ങളിൽ നിഗൂഢമായി സ്നേഹം. അതൊരു നാഗ ത്തിന്റെ മാളം പോലെയായിരിക്കും. ചിലർക്ക് നാഗം ദൈവം ചിലർക്ക് കാമത്തിൻ പരിയായം എന്നാൽ ഇവിടെ നാഗത്തിനെ സ്നേഹമാണ്. നാഗന്നൂർ നാഗരാജാവ് ശിവ നാഗം അതിന്റെ പത്തിവിടർത്തി ആടുകയാണ് ഇന്നാണ് അവന്റെ ജനനം ആയിരം വർഷങ്ങൾക്ക് ശേഷം നാഗവംശം കൊണ്ടുള്ള ജനനം.

 

ആ യുവാവിനെ വേണ്ടിയായിരുന്ന തന്റെ 25 വർഷത്തിലെ കാത്തിരിപ്പാണ് ഇന്ന് നടക്കാൻ പോകുന്നത് അങ്ങ് കിഴക്കേ ചക്രവാളത്തിൽ ഉളിയന്നൂർ കൊട്ടാരത്തിൽ 1990 ഓഗസ്റ്റ് 2 ആയില്യം നാളിൽ ഉളിയന്നൂർ കൊട്ടാരത്തിൽ ഐശ്വര്യ ദേവൻ ജനനം കൊണ്ടു നീണ്ട 7 വർഷത്തിന് ശേഷമാണ് ഭാർഗവി തമ്പുരാട്ടിക്കും മാനവേന്ദ്ര രാജാവിനു യും ഒരു കുഞ്ഞു ജനിക്കുന്നത്. കൃത്യം 10:45 അർദ്ധരാത്രിയിൽ അവന്റെ ജനനം കുറിക്കപ്പെട്ടു ഒപ്പം ഒരുപാട് നിയോഗങ്ങളും. നാഗന്നൂർ നാഗരാജാവിന്റെ അട്ടഹാസം അവിടം മുഴുവൻ മുഴങ്ങി കേട്ടു. അതോടൊപ്പം അവന്റെ മരണം കുറിക്കാൻ അവന്റെ ജനനം നടന്നു നകുലൻ. നാഗരാജാവിനെ യിന്റെ മൂത്തമകൻ ശിവജിയിൽ ജനിച്ച പുത്രൻ നാഗകന്യകൻ നകുലൻ.

 

കൊട്ടാരത്തിൽ അവന്റെ ജനനം കൊട്ടാരത്തിൽ ആഘോഷത്തിമിർപ്പിലാക്കി അവനെ അവർ ഇന്ദ്രൻ എന്ന് പേരുവിളിച്ചു. വർഷങ്ങൾക്കുശേഷം അവൻ വളർന്നു യൗവനം കടന്ന് അവൻ ഒരു യുവാവായി അന്നായിരുന്നു അവന്റെ ജീവിതം മാറ്റിമറിച്ച ദിനങ്ങളുടെ തുടക്കം. ഇന്ദ്രനെ ക്കുറിച്ച് പറഞ്ഞില്ലല്ലോ വെള്ളാരം കണ്ണുള്ള ഐശ്വര്യം നിറഞ്ഞുനിൽക്കുന്നു മുഖത്തോടു കൂടി നിൽക്കുന്ന അരുണ ശോഭ ആയിരുന്നു ഇന്ദ്രൻ. ഇന്ദ്രധനുസി യിലെ സാക്ഷാൽ ദേവഇന്ദ്രന്റെ തന്നെയായിരുന്നു .

 

പതിവുപോലെ കോളേജിൽ നിന്ന് വരികയായിരുന്നു അവിടെവെച്ച് ഒരു കരിനാഗം അവനെ പിന്തുടരുന്നുണ്ടായിരുന്നു അത് അവനായിരുന്നു നകുലൻ. അവനെ കൊത്തൻ അടുത്തെത്തിയപ്പോൾ ആയിരുന്നു ഒരു സ്വർണ നാഗം അങ്ങോട്ടു വന്നു അവരെ ആക്രമിച്ചു.അങ്ങനെ ഇന്ദ്രൻ രക്ഷപ്പെട്ടു എന്നാൽ വരാനിരിക്കുന്ന പേമാരിയുടെ തുടക്കമായിരുന്നു അത്. ആ കരിനാഗം പോയതിനുശേഷം സ്വർണ്ണ നാഗം അതിന്റെ പത്തിവിടർത്തി ആടാൻ തുടങ്ങി. പതിയെ അതൊരു സുന്ദരിയായ യുവതിയായി മാറി. അവളായിരുന്നു ആ കുലത്തിലെ അവസാനത്തെ നാഗകന്യക.

 

നാഗത്താൻ ചെരുവിലെ അതിമനോഹരമായ നാഗകന്യക രാഗണിയായിരുന്നു. മുല്ല മൊട്ടു പോലെത്തെ ചിരി നീലക്കണ്ണ ആ കണ്ണിൽ നിന്ന് വരുന്ന ശോഭ ഏതൊരു വന്റെ യും മനസ്സ് ഇളക്കും അത്ര മനോഹരമായിരുന്നു അവൾ വാഗ പൂവിന്റെ മണമുള്ള കേശ ധാര. ഉയർന്നുനിൽക്കുന്നു മാറിടം. ആരെയും വശ്യ പെടുത്തുന്നു ആകാരവടിവ് അങ്ങനെ പറഞ്ഞാൽ വാക്കുകൾക്കും അപ്പുറം ഉള്ള സൗന്ദര്യം അവൾക്കുണ്ടായിരുന്നു. എന്തെന്നില്ലാത്ത ഒരു വശ്യത അവനിൽ കണ്ടതുകൊണ്ടാണ് അവനെ അവൾ രക്ഷിച്ചത് ആ വെള്ളാരം കണ്ണ് മുമ്പെങ്ങും കണ്ടതുപോലെ വിസ്മൃതിയിൽ അവളെ ആഴ്ന്നിറങ്ങി കൊണ്ടിരുന്നു.

 

എന്നാലും എന്തിനായിരിക്കും നകുലൻ അവനെ കൊല്ലാൻ തുനിഞ്ഞത്. എന്താവും അവളുടെ മനസ്സ് പിന്നെയും പിന്നെയും ചോദിച്ചുകൊണ്ടിരുന്നു. നാഗന്നൂർ നാഗരാജാവ് പൂജയിൽ ആയിരുന്നു. അപ്പോഴാണ് അവിടേക്ക് നകുലൻ വരുന്നത്. അയാൾ തിരക്കി അവനോട് എന്തുപറ്റി അവനെ കൊല്ലാൻ കഴിഞ്ഞില്ല നിനക്കറിയാലോ അവനെ കൊന്നു കഴിഞ്ഞാലേ ഉള്ളൂ നമുക്ക് നാഗമാണിക്യം സ്വന്തമാക്കാൻ കഴിയു. നകുലൻ പറഞ്ഞു എന്നെക്കൊണ്ട് അവനെ കൊല്ലാൻ പറ്റില്ല അപ്പോൾ ആയിരുന്നു അവൾ വന്നത് രാഗിണി എനിക്ക് ചേർത്ത് നിൽക്കാനായില്ല. കാരണം അറിയാമല്ലോ എനിക്ക് അവളെ ഇഷ്ടമാണ് അതിനാലാണ് ഞാൻ ഒന്നും ചെയ്യാതെ വിട്ടു.

 

വേറെ ആരെയെങ്കിലും ആയിരുന്നെങ്കിൽ ഞാൻ കൊന്നേനെ. എന്നാലും ഒരു സംശയം എന്തിനാണ് നമ്മൾ അവനെ കൊല്ലുന്നത്. നാഗരാജാവ് പറയാൻ തുടങ്ങി. 1000 വർഷങ്ങൾക്കു മുമ്പ് ഇവിടെ കുഞ്ഞൂട്ടൻ എന്നൊരു നാഗം ഉണ്ടായിരുന്നു അവനായിരുന്നു ഈ നാഗമാണിക്യം സംരക്ഷിച്ചു കൊണ്ടിരുന്നു. കാണാൻ ചെറിയ പാമ്പ് ആയിരുന്നെങ്കിലും അവൻ ഉണ്ടേല് അതിനെ സ്പർശിക്കാൻ ആവോ. നമ്മുടെ പൂർവികർ ആ മാണിക്യം സ്വന്തമാക്കാൻ തുനിഞ്ഞതാണ് എന്നാൽ വിധി അവരെ തടഞ്ഞു കാരണം നാഗമാണിക്യം ആണ് ഈ പ്രപഞ്ചത്തെ കാക്കുന്നത്.

 

എന്നാൽ അതിനെ സംരക്ഷിക്കേണ്ടത് നാഗങ്ങൾ ആണ്.എന്നാൽ അതിനെ കിട്ടിയാലുള്ള ഗുണത്തെ ഓർത്ത് നമ്മുടെ പൂർവ്വീകർ ചെയ്ത തെറ്റാണ് നമ്മൾ ഇവിടെവരെ കൊണ്ടെത്തിച്ചു. ഒരുനാൾ ഞാൻ അതിനെ സ്വന്തമാക്കാൻ പോയതായിരുന്നു അപ്പോൾ വിലങ്ങുതടിയായി നിന്നത് കുഞ്ഞൂട്ടൻ ആയിരുന്നു. എന്റെ അപ്പോഴത്തെ ബുദ്ധിമോശം കൊണ്ട് അവനെ ഞാൻ കൊന്നു മരിക്കുന്നതിനുമുമ്പ് അവൻ പറഞ്ഞു നാഗ കുലത്തിന് ചതിച്ചവൻ ഇനിയൊരിക്കലും നാഗത്താൻയിൽ നിൽക്കാൻ അവകാശമില്ല അതിനാൽ ഞാൻ നിന്നെ ശപിക്കുന്നു നീ ഈ ഭൂമിയിൽ അലഞ്ഞു തിരിഞ്ഞു നടക്കും അതുപോലെതന്നെ നിനക്ക് ഒരിക്കലും ഈ നാഗമാണിക്യം തൊടാൻ ആവില്ല ഇതും പറഞ്ഞു കുഞ്ഞൂട്ടൻ മരിച്ചു.

 

അതിനാലാണ് എനിക്ക് നാഗത്താൻയിൽ നിൽക്കാൻ പറ്റാത്തത് . ആ നാഗമാണിക്യം എടുത്താൽ മാത്രമേ എന്റെ ശാപം മാറുകയുള്ളൂ. അതിനാൽ തന്നെ നാഗമാണിക്യം എടുക്കണമെങ്കിൽ കുഞ്ഞൂട്ടൻയിന്റെ പുനർജന്മം വേണം അതിനാൽ ഞാൻ ഇത്രയും വർഷം കാത്തിരുന്നത്. എനിക്ക് എന്റെ യൗവനം തീരികെ വേണം അതിനെനിക്ക് നാഗമാണിക്യം വേണം അതുകൊണ്ട് തന്നെയാണ് ഞാനവനെ ഇത്ര നാൾ കാത്തിരുന്നത് ആ കുഞ്ഞു കുട്ടന്റെ പുനർജന്മമാണ് ഇന്ദ്രൻ അതിനാൽ തന്നെ അവന്റെ ചോര കൊണ്ട് വേണം ആ മാണിക്യം കൈക്കലാക്കാൻ.

 

അതിനു വേണ്ടിയാണ് നിന്നെ ഞാൻ സൃഷ്ടിച്ചത് ഇപ്പോൾ മനസ്സിലായോ കോളേജ് കഴിഞ്ഞ് അവൻ വീട്ടിലെത്തി.വീട്ടിൽ ഇപ്പോൾ അവന്റെ അമ്മയും അച്ഛനും പിന്നെ ഇവയെ സഹോദരിയും ആണിപ്പോൾ ഉള്ളത് . അനിയത്തിയുടെ പേര് ദുർഗ തനി ദുർഗ തന്നെയായിരുന്നു . ഇന്ദ്രൻ വരെ അവളെ പേടിയാണ് അവൾ ദേഷ്യപ്പെടുമ്പോൾ. എന്നാൽ സ്നേഹിച്ചാൽ നക്കിക്കൊല്ലും അതായിരുന്നു അവളുടെ പ്രകൃതം.

 

തന്റെ അനിയത്തിക്ക് വേണ്ടി ഇന്നു മേടിച്ച ഡയറി മിൽക്ക്യും കൊടുത്ത അവൻ അകത്തളത്തിലേക്ക് എത്തി. അവിടെ അവന്റെ അമ്മ ഭാർഗവി നാലുമണി പലഹാരം ഉണ്ടാക്കുന്ന തിരക്കിലായിരുന്നു. അവൻ പുറകെ ചെന്ന് അവളെ കെട്ടിപ്പിടിച്ചു തന്റെ മകന്റെ കരസ്പർശം ഏറ്റ ആ അമ്മയുടെ മാതൃത്വം വിങ്ങി. അവനെ ചേർത്തുപിടിച്ച് നെറ്റിയിൽ ഒരു ചുംബനം നൽകി. അങ്ങനെ വളരെ സന്തോഷമായി കഴിഞ്ഞിരുന്ന കുടുംബമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *