നാഗത്തെ സ്നേഹിച്ച കാമുകൻ – 1

 

സന്തോഷത്തിന് വലിയ ആയുസ്സ് ഉണ്ടായിരുന്നില്ല. പൗർണമിയുടെ അന്ത്യയാമത്തിൽ ഭൂമി ഒരു പ്രകമ്പനംകൊണ്ടു അന്നായിരുന്നു നകുലൻ കൊട്ടാരത്തിലേക്ക് വരുന്നത്. അവന്റെ ലക്ഷ്യം ഇന്ദ്രൻ ആയിരുന്നു എന്നാൽ വിധി അവനെ മാറ്റിമറിച്ചു. ഇന്ദ്രനു പകരം ഇന്ദ്രന്റെ പെങ്ങളൂട്ടി ഇഹലോകവാസം വെടിഞ്ഞു. ആ യാമത്തിൽ സന്തോഷം കളിയാടിയിരുന്ന ആ വീട്ടിൽ മരണത്തിന്റെ ശംഖുനാദം കേട്ടു എങ്ങും നിശബ്ദത മയിൽ പോലും പാടാൻ മറന്നുപോയ സമയം ഇരുളിൻ റെ അന്ധകാരത്തിൽ പൗർണമിയുടെ ശോഭയിൽ അവിടെ മരണം കളിയാടി.

 

തന്റെ ലക്ഷ്യം സാധിക്കാതെ നകുലൻ കൊട്ടാരത്തിൽ നിന്ന് പോകുമ്പോൾ അവൻ കൊണ്ടുപോയി ജീവൻ അത്ര വലുതായിരുന്നു. ദുർഗ്ഗാദേവി വീട് വിട്ടു പോയിക്കഴിഞ്ഞിരുന്നു ഇനി ഒരു യാമത്തിലും അവളെ കാണുവാൻ കഴിയില്ല കൊട്ടാരം സ്മശാനം മൂകമായി എങ്ങും നിശബ്ദത തളം കെട്ടി കിടന്നു. എല്ലാരുടെയും മുഖത്ത് നിർവികാരമായ ചേഷ്ടകൾ മാത്രം. എന്തിന് ആർക്ക് എന്താണ് പറ്റി എന്നുപോലും മനസ്സിലാകാതെ ദുർഗ യാത്രയായി. അപ്പോൾ തന്നെ പ്രശ്നം നോക്കാൻ ബ്രഹ്മദത്തൻ നമ്പൂതിരി വന്നിരുന്നു.

 

അദ്ദേഹം പറഞ്ഞു സർപ്പദോഷം ഉണ്ട് പൂജ ചെയ്യണം. അത് കന്യകൻ ആയ പുരുഷൻ അങ്ങനെ ആ ചുമതല ഇന്ദ്രന് തന്നെ വന്നെത്തി. രാത്രിയുടെ രണ്ടാം യാമത്തിൽ അവന് പൂജയ്ക്ക് തയ്യാറായി. പൂജയുടെ ഫല പ്രീതിയും കഴിഞ്ഞു മടങ്ങുന്ന ഇന്ദ്രൻ അറിയില്ല ഇന്ദ്രനെ കാത്തിരിക്കുന്ന കോര ആപത്ത് അവനെ തേടി തന്നെ വരും. ഒരു ബ്രഹ്മതത്വം നമ്പൂതിരിക്കും തടയാനാവാത്ത ഒരു നീണ്ട നിയോഗം തന്നെയാണത്. പകുതി മനുഷ്യനും പകുതി നാഗ ആയിട്ടുള്ള ഒരാൾക്ക് മാത്രമേ അവരെ തടയുവാൻ ആവു അത് എങ്ങനെ എന്ന് പോലും അറിയാതെ ഇന്ദ്രൻ കൊട്ടാരത്തിലേക്ക് പോയി.

 

അവിടെ തളർന്നിരിക്കുന്ന തന്റെ മാതാവിന്റെ അടുത്ത പോകുമ്പോഴും ഇന്ദ്രന് മനസ്സ് വിങ്ങുകയാണ് ഇരുന്നു തന്റെ കുഞ്ഞിപ്പെങ്ങൾ യാത്രയയപ്പ് ശേഷം ആ വീട് മൊത്തം അറിഞ്ഞിരുന്നു. കുസൃതിയും സന്തോഷവും നിറഞ്ഞ ആ വീട് ഇപ്പോൾ അത് വിട്ടകന്നു പോയിരിക്കുന്നു. ആ യാഥാർത്ഥ്യം ഉൾകൊള്ളാൻ ഇന്ദ്രന്റെ അമ്മയ്ക്ക് ആവുന്നു ഉണ്ടായിരുന്നില്ല. എന്നിരുന്നാലുംസ്വന്തം ദുഃഖം മറച്ചുകൊണ്ട് ഇന്ദ്രൻ അമ്മയ്ക്ക് ആഹാരം കൊടുത്തു. നാഗ ന്നൂർ നിനക്കും ഇന്നും സാധിച്ചില്ല അല്ലേ നകുല.

 

ആ ചോദ്യത്തിന് അവൻ ഉത്തരമുണ്ടായിരുന്നില്ല എന്നാൽ നാഗരാജാവ് പറഞ്ഞു ഇന്ന് നീ ഒരു കന്യകയുടെ രക്തം അർപ്പിച്ചു. ലക്ഷ്യം നേടിയില്ലെങ്കിലും ഇന്ന് ഞാൻ സന്തുഷ്ടനാണ് . അയാൾ അട്ടഹസിക്കും തുടങ്ങി ഹഹഹഹ. നാഗത്താൻ ചെരിവിൽ നാളെ തന്നെ ഒന്ന് നേരിൽ കാണണം എന്തോ മുൻജന്മ സുകൃതം പോലെ അവൻ എന്നെ അടുപ്പിക്കുകയാണ് അവന്റെ ആ കണ്ണുകൾ കണ്ണിന്റെ തിളക്കം എന്നെ വല്ലാതെ ഉന്മാദത്തിൽ ആകുന്നു. എന്തായിരിക്കും എനിക്ക് ഉണ്ടാവുന്നത് ഒന്നും തന്നെ അറിയുന്നില്ല എന്നിരുന്നാലും എനിക്ക് ഒന്നറിയാം അവനെ എനിക്ക് വേണം പക്ഷേ എന്തിന്.

 

ഇതിനെല്ലാം ഉത്തരം കിട്ടണമെങ്കിൽ ശിരോ നാഗംതിനോട് ചോദിക്കണം അല്ലാതെ ഒരു ഉത്തരമില്ല. ആ നാഗകനിക ശിരോ നാഗ ത്തിന്റെ അടുത്തേക്ക് നിനക്ക് അറിയേണ്ടത് എന്താണെന്ന് എനിക്കറിയാം ഞാൻ പറഞ്ഞു തരാം നീ അവനെ കണ്ടു അല്ലേ അവനാണ് കുഞ്ഞൂട്ടൻ ന്റെ പുനർജന്മം നിനക്കറിയാമല്ലോ കുഞ്ഞു കുട്ടനെ നാഗമാണിക്യം കാത്ത് കുഞ്ഞുകുട്ടന് ആ നാഗരാജാവാആണ് കൊന്നത് അതിനാൽ തന്നെ അവൻ ആ ശാപം കിട്ടി അതിൽ നിന്ന് മോചനം വേണമെങ്കിൽ ആ നാഗമാണിക്യം വേണം അതിനാൽ ആ മനുഷ്യന്റെ ചോരയും വേണം അതിനാണ് അവൻ നകുലൻ അയച്ചത്.

 

കാര്യങ്ങൾ കൈവിട്ടു പോയ അവസ്ഥയിലാണ് നമ്മൾക്ക് അവനെ സംരക്ഷിച്ചേ പറ്റൂ അതിനു നീ അവന്റെ അടുത്തേക്ക് പോകണം എന്നും അവന്റെ ഒപ്പമുണ്ടാവണം വരുന്ന അമാവാസി യിൽ കുരുതി നടക്കാൻ പാടില്ല അതെ നീ അവനെ സംരക്ഷണ കവചമായി നിൽക്കണം എന്നാൽ മാത്രമേ സാധിച്ചെടുക്കാൻ ആവും ഓർക്കണം അപ്പുറമുള്ളവർ അത്ര ബലശാലികൾ ആണ്. കാലങ്ങളുടെ വിസ്മൃതിയിൽ നമ്മൾക്ക് അവനെ സംരക്ഷിച്ചേ പറ്റൂ നമ്മുടെ ചുമതലയാണ് നാഗമാണിക്യം കാക്കുന്നത് അത് നീ മറക്കണ്ട

കാലങ്ങളുടെ വിസ്മൃതിയിൽ നമ്മൾക്ക് അവനെ സംരക്ഷിച്ചേ പറ്റൂ നമ്മുടെ ചുമതലയാണ് നാഗമാണിക്യം കാക്കുന്നത് അത് നീ മറക്കണ്ട.

തുടരുന്നു,

അവനെ കാക്കക്കണം ഇല്ലെങ്കിൽ നടക്കാൻ പോകുന്നത് വലിയ വിപത്തുകും അത് നീ മറക്കണ്ടാ.

രാഗണി വല്ലാത്ത ചിന്ത ഭാരത്തിൽ ആയി കാരണം എങ്ങനെ അവനെ രക്ഷിക്കും. എതിർ ഉള്ള ആൾ നിസാരകാർ അല്ല.

ഇപ്പോഴുള്ള നാഗത്തിലെ ഏറ്റവും ശക്തനായ പോരാളിയാണെ നകുലൻ . അവന്റെ കൂടെയുള്ളത് ദുർമന്ത്രവാദി അവന്റെ ഗുരുവുമാണ് ആ ഗുരു ഉള്ളടത്തോളം കാലം അവനെ പരാജയപ്പെടുത്തുന്ന അസാധ്യമാണ്.

അവരുടെ ലക്ഷ്യം എന്നു പറയുന്നത് ഈ നാഗകുലത്തെ നശിപ്പിച്ച ആ നാഗമാണിക്യം സ്വന്തമാക്കാൻ ഉള്ളതാണ് അതിനൊരിക്കലും അനുവദിച്ചു കൊടുത്തുകൂടാ.

തന്റെ ഗുരു പറയുന്നതുപോലെ അവനെ സംരക്ഷിക്കേ പറ്റൂ അതിനായി താൻ അവന്റെ ഒപ്പം കൂടിയിരിക്കണം.

വരുന്ന അമാവാസി വരെ അവനെ സംരക്ഷിച്ചേ പറ്റൂ. എന്റെ ജന്മത്തിൻന്റെ നിയോഗവും അവന്റെ ജന്മത്തിന്റെ നിയോഗവും ഒന്നാണ്.

അവന്റെ ഒപ്പം കൂടണമെങ്കിൽ ഈ നാഗസ്വരൂപം മാറ്റി ഞാൻ ഒരു നാഗകന്യകയായി തന്നെ മാറേണ്ടിയിരിക്കുന്നു അവൾ ആകാശത്തിലേക്ക് കൈകൾ ഉയർത്തി ശിവ ഭാഗവാനോട് അനുവാദം ചോദിച്ചു.

ആ നിലാവ് ഉള്ള രാത്രിയിൽ പോലും ആകാശം പ്രകമ്പനം കൊണ്ട്ഭൂമിയിയെ തഴുകി. ഒരു കൊടുങ്കാറ്റ് വന്നുചൂടി ആ കൊടുങ്കാറ്റിൽ നിന്നും അവളുടെ ആ നാഗം രൂപത്തെ വന്ന് മൂടി.

ആവളുടെ രൂപം പതിയെ അങ്കലാവണ്യമുള്ള ഒരു സ്ത്രീയുടെ രൂപത്തിലേക്ക് മാറി. അവളുടെ മാറിടവും അവളെ ഒരു അപ്സര കന്യകയെ പോലെയാക്കി മാറ്റി.

ആവളുടെ ദൗത്യം എന്നത് പറയുന്നതുപോലെ ആവൾ ഇന്ദ്രൻ പഠിക്കുന്ന കോളേജ് വിദ്യാർത്ഥിയെ ആയി.

അവന്റെ ഒപ്പം അടുക്കാൻ വേണ്ടി എന്നാൽ

കോളേജിൽ വെച്ച് ഇന്ദ്രൻനെ കണ്ടപ്പോൾ അവന്റെ നക്ഷത്ര കണ്ണുകളിൽ ആയിരുന്നു അവളുടെ കണ്ണുകൾ ഉടക്കിയത്.

അതു കണ്ടതും നറു പുഞ്ചിരി ആ വരണ്ട അധരങ്ങളിൽ തെളിഞ്ഞു.

ആ കണ്ണുകൾ കാണുന്തോറും താൻ അതിൽ അലിഞ്ഞില്ലാതാകുന്ന പോലെ അവൾക്ക് തോന്നി.

ഏതൊരാളെയും ആകർഷിക്കാൻ തക്ക ശക്തിയുള്ള നക്ഷത്ര കണ്ണുകളായിരുന്നു അത്.

അവൾ നോക്കുന്നത് കണ്ട് ഇന്ദ്രൻയും ഏതോ ലോകത്തിൽ എത്തിയത് പോലെ ആയി.

ഇനി നടക്കാൻ പോകുന്ന അനേകായിരം നിയോഗത്തിന് അനേകായിരം ജന്മകൾ അനേകായിരം സാഹസത്തിന്റെയും അനേകായിരം പരീക്ഷണങ്ങളുടെ അനേകായിരം ലോകത്തിന്റെയും ഒരു സാക്ഷ്യപത്രം എന്നാ നിലയിൽ അവർ പരസ്പരം കണ്ടു.

Leave a Reply

Your email address will not be published. Required fields are marked *