നാഗത്തെ സ്നേഹിച്ച കാമുകൻ – 7 3

 

കാരണം ആ ബുക്ക്‌ അവള് തന്നെ ആയിരുന്നു.

 

അവൾക് പോവാൻ വേണ്ടി അവിടെ ഒരു മാപ് കൊടുത്തിട്ടു ഉണ്ടാരുന്നു. വയനാട് ഇലെ വനത്തിന്റെ ഒത്ത മധ്യത്തിലായി അതി മനോഹരമായ ഒരു വെള്ളച്ചാട്ടം അനുസ്യൂതമായി ജല പ്രവാഹം നടത്തിക്കൊണ്ടിരുന്നു.മാനം മുട്ടെ വലിപ്പമുള്ള ആ വെള്ളച്ചാട്ടത്തിലൂടെ വരുന്ന ജലം താഴെയുള്ള വലിയ ശിലകളെ തച്ചു തകർത്തുകൊണ്ടു ഒഴുകികൊണ്ടിരുന്നു.

 

ആ വെള്ളച്ചാട്ടത്തിനു സമീപമുള്ള കാടും പടലും മൂടിയ ഒരു കവാടം ആ കാവടത്തിൽ ആണ് എല്ലാം ഉള്ളത് എന്ന് ബുക്കിൽ ഉണ്ടാരുന്നു.

 

 

അവൾക് ഒരു എത്തും പിടിയും കിട്ടുന്നുണ്ടായിരുന്നില്ല അവിടെ പോകണോ വേണ്ടയോ എന്ന് അവസാനം മനസ്സിന്റെ സംഘർഷം മൂലം പോകാനുള്ള തീരുമാനത്തിൽ എത്തി.

 

രമ്യ യോട് പറയാതെ അവൾ അടുത്ത് ഉള്ള ksrtc ബസ് പിടിച്ചു. നേരെ വയനാട്ലേക്ക് എന്നാൽ അവൾ പോവുന്ന പിറ്റേദിവസം

ആണ് നാഗമാണിക്യം സ്വയം പ്രകാശിക്കുന്നത്.

 

4 മണിയോട് കൂടി അവൾ വയനാട് എത്തി ചേരുന്നു. ഇത്ര ദീർഘദൂര യാത്ര ആദ്യമായിട്ടാണ് അവൾ ചെയ്യുന്നത്. അതിന്റെ ഭയം എല്ലാം ഉണ്ട് എങ്കിലും അവൾ ആ ലൊക്കേഷനിൽ പോവാൻ റെഡി ആയി.

 

 

അതിനു നേരെ സൂപ്പർമാർകെറ്റിൽ നിന്നും അവൾക് വേണ്ട എല്ലാ സാധനങ്ങളും മേടിച്ച് യാത്ര തുടർന്നു.

 

പ്രകൃതിയുടെ അതിമനോഹരമായ സ്ഥലമായിരുന്നു വയനാട്. അവിടത്തെ പച്ചപ്പും ഹരിതഭംഗിയും അവിടുത്തെ മൃഗങ്ങളുടെയും പക്ഷികളുടെ മരങ്ങളിലൂടെയും എല്ലാം അകമ്പടി കൂടി അവൾ കാടിനുള്ളിലേക്ക് പ്രവേശിച്ചു.

 

 

എന്നാൽ അവൾ മറന്നു പോയ ഒരു കാര്യം ഉണ്ട് അവൾക് അവിടെ എത്തണം എങ്കിൽ കുഞ്ഞേട്ടൻ വേണം. സമയം അവനെ യും അവിടെ കൊണ്ട് എത്തിക്കും.

 

പുറമേ കാണുന്ന പോലെ അല്ലായിരുന്നു കാട് ഉള്ളിന്റെ അകത്തേക് കേറും തോറും ഭയാനകത കൂടിക്കൂടി കൂടി വന്നു.

 

ഇനി എന്താ നടക്കാൻ പോവുന്നത് എന്ന് അവൾക് മനസ്സിൽ ആവുന്നു ഉണ്ടാരുന്നു ഇല്ല.

 

രാത്രിയുടെ യാമത്തിലേക്ക് കടക്കുമ്പോൾ ആ കാട് തന്റെ ഭയാനകത അവിടെ വെളിവാക്കി കൊണ്ടിരുന്നു.ആകാശത്ത് നിലാവ് പോയി മറഞ്ഞു പതിയെ ഇരുട്ട് അറിയാൻ തുടങ്ങി അവിടെ എവിടുന്ന്യോ ഒരു നാദം ഒരുങ്ങി ഇറങ്ങി അവൾ പതിയെ ആ നാദത്തിൽ മുഴുങ്ങി നിന്നു അവളുടെ ശരീരം വിട്ടിറങ്ങി അവൾ പ നാഗരൂപത്തിലേക്ക് മാറി.

 

അവള് പോലും അറിയാതെ അവൾ ഒരു സ്വരണ നാഗം ആയി. പതിയെ നടന്ന കാര്യങ്ങൾ ഓർത്തു തുടങ്ങി.

 

അവൾ എങ്ങനെ ഇവിടെ എത്തി.. ആ രാത്രിയിൽ അവിടെ പിടഞ്ഞു വീണ ഇന്ദ്രനെ എല്ലാം അവൾ ഓർത്തു എടുത്തു ഇന്നലെ എന്നത് പോലെ.

 

 

എന്നാൽ രമ്യ വർക്ക്‌ കഴിഞ്ഞു ഫ്ലാറ്റിൽ എത്തിയപ്പോൾ അവിടെ മേഘ ഇല്ല എന്ന് ഉള്ള വിവരും അറിഞ്ഞു. അവൾ വണ്ടിയും എടുത്തു നേരെ അവള് പോയ ലൈബ്രറിലേക്ക് പോയി. അവൾ അവിടന്ന് നേരെത്തെ പോയി എന്ന് ആണ് അവൾ അറിഞ്ഞത്.

 

: എന്നാലും അവൾ എവിടെ പോയി. എവിടെ പോയാലും തന്നോട് പറയുന്നത് ആണ്ല്ലോ.

 

പോലീസ് നെ വിളിച്ചു പറയാനാണോ. ശോ ഞാൻ എന്ത് ഒരു മണ്ടി ആണ് അവളെ ഒന്ന് വിളിച്ചാൽ പോരെ.

 

അവൾ കോൺടാക്ട് യിൽ നിന്നും വട്ടി എന്ന് നമ്പർയിൽ വിളിച്ചു പക്ഷെ എന്നാൽ അത് സ്വിച്ച്ഓഫ്‌ ആയിരുന്നു.

 

പിന്നെ അവള് നെറ്റ് ഓൺ ആക്കിപ്പോൾ ആണ് അവളുടെ വോയിസ്‌ മെസ്സേജ് കണ്ടത്.

 

: എടി എനിക്ക് പെട്ടന്ന് ഒരു ആവിശ്യം വന്നു അതാ ഞാൻ അവിടെ നിന്നും പോയത് . ഞാൻ ഇപ്പൊ വയനാട് എത്തീട്ടു ഉണ്ട് ഞാൻ ഉടനെ തിരിച്ചു വരും എന്ന് മാത്രം ആയിരുന്നു അവളുടെ വോയിസ്‌ നോട്ട്.

 

 

എന്നാൽയും അവൾക് എന്താ പെട്ടന്ന് ഒരു പോക്ക് അതും ഇത്ര ദൂരെ. ഏതു ആയാലും അവള് വരുമല്ലോ സമാധാനം ആയി എന്നും പറഞ്ഞു അവൾ പോയി.

 

അവൾക് അറിയാം മേഘ വരും എന്ന് പറഞ്ഞാൽ വരും അതിൽ അവൾക് ഡൌട്ട് ഇല്ല കാരണം ഇതിനു മുൻപും പോയാൽ അവള് തിരിച്ചു വരും.

 

എന്നാലും ഫസ്റ്റ് ടൈം ആ ഇത്ര ദൂരം പോവുന്നത്.

 

.***—************–***-

ലാലു അവന്റെ നടത്തം അവസാനം ചെന്ന് നിന്നത് അന്ന് കണ്ട നാഗത്തിന്റെ മുന്നിൽ ആണ്.

 

അവൻ ചുറ്റും നോക്കി ആ സമയം അവിടെ ആരും തന്നെ ഉണ്ടാരുന്നു ഇല്ല. അപ്പൊ ആ ചില്ലന് കൂട്ടിൽ നിന്ന് ആ പാമ്പ് മുന്നോട്ടു വന്നു.

 

അവന്റെ നേരെത്തെ ഉള്ള ഡൗട്ട് ചില്ലിന്റെ ഉള്ളിൽ സംസാരിച്ചാൽ എങ്ങനെയാണ് പുറത്തോട്ട് കേൾക്കുന്നതെന്ന് എന്നാൽ അതിനുള്ള ഉത്തരം അവൻ തന്നെയായിരുന്നു കാരണം അവന്റെ ശ്രവണശേഷി അത്രത്തോളം മികച്ചതായിരുന്നു.

 

അവന്റെ മുഖത്ത് നോക്കി പറഞ്ഞു അവൾ നിനക്കു വേണ്ടി കാത്തുഇരിക്കുവാ. ഇനി നിന്റെ അഗമനം ആണ് വേണ്ടത്.

 

 

അവളെ തേടി നീ പോവണം എന്നാൽ മാത്രമേ നിനക്കു ഇ ദുസ്വപ്നങ്ങളിൽ നിന്നുള്ള മോചനം ലഭികുക.

 

എന്നാൽ അതിനു നീ പോവണ്ടത് വയനാട്ലേക്ക് ആണ് അവിടത്തെ ഉള്ള ഉൾവനത്തിൽ ഒരു ഗുഹപോലെ ഒരു സ്ഥലം ഉണ്ട് അവിടെ ആണ് നിന്റെ സ്വപ്നത്തിന്റെ മരുന്ന് എന്നും പറഞ്ഞു..

 

നാഗം പഴയതു പോലെ ആയി. ഇതേ സമയം അവന്റെ മനസ്സിൽ അത് തന്നെ ആയിരുന്നു അപ്പോൾ ആണ് അവൻ സമയം നോക്കുന്നത് 3 മണി ആയിട്ടു ഉണ്ട്.

 

എന്തോ തീരുമാനിച്ചത് പോലെ അവൻ ലീവ് പറഞ്ഞു നേരെത്തെ വീട്ടിലേക് പോയി. അവൻ എത്തിയപ്പോൾ അമ്മ യുണ്ടാരുന്നു അവിടെ.

 

 

: എന്താ മോനെ നേരെത്തെ.

 

: എനിക്ക് ഒരിടം വരെ പോവാൻ ഉണ്ട് . ഞാൻ ഇപ്പോ ഇറങ്ങും.

 

 

: എവിടാ മോനെ എന്താ ആവിശ്യം.

 

 

: വയനാട് വരെ പോവണം. എന്റെ ഒരു കൂട്ടുകാരന് എന്നെ കൊണ്ട് ആവിശ്യം ഉണ്ട് എന്ന് പറഞ്ഞു. ഞാൻ പോയിട്ട് പെട്ടന്ന് വരാം .

 

 

: എന്നാൽ നോക്കി പോയിട്ട് വാ.

 

 

: ശെരി അമ്മേ എന്നും പറഞ്ഞു ലാലു അടുത്ത് ഉള്ള ബസ് സ്റ്റാൻഡിൽ നിന്നും വയനാട് ബസ് ലേക്ക് കേറി.

 

 

യാത്രയിൽ മുഴുവനും ആ പാമ്പ് പറഞ്ഞത്യും അവന്റെ സ്വപനംയും മാത്രം ആയിരുന്നു.

 

 

**—–*********

 

അങ്ങ് അകലെ

ഓം ചാമുണ്ഡായേ നമഃ

ഓം ചണ്ടിയായേ നമഃ

ഓം ചണ്ടമുണ്ഡനിശൂദിന്യേ നമഃ “

 

ഒരു സന്യാസി അയാളുടെ സഹായികളുംകൂടെ മന്ത്രങ്ങൾ ജപിച്ച് ഹോമകുണ്ഡത്തിലേക്ക് നെയ്യർപ്പിച്ചു.

 

ഞാൻ പറഞ്ഞ വാക്ക് നിനക്ക് വേണ്ടി നിറവേറ്റി തന്നു നിന്റെ പ്രണയം ഇനി ഇവിടെ പൂവണിയും.

 

 

എന്നും പറഞ്ഞു സന്യാസി ആകാശിൽലേക്ക് ഉച്ചത്തിൽ പറഞ്ഞു കൊണ്ടേയിരുന്നു.

 

 

***********—-*-***************

ഏകദേശം 9 മണിയോട് കൂടി അവൻ വയനാട് ബസ് സ്റ്റാൻഡിൽ എത്തി.നേരെ ആ പാമ്പ് പറഞ്ഞ വഴിയേ അവന്റെ നടത്തം. രാത്രിയിലായിരുന്നു അരുണശോഭയുമായി നിൽക്കുന്ന കാട്. ചുറ്റും ഭയാനകഥ എവിടെയും നിശബ്ദത നീല രാത്രിയുടെ മൊത്തം അവിടെ തെളിച്ചഞ് നിന്നു.

Leave a Reply

Your email address will not be published. Required fields are marked *