നാഗത്തെ സ്നേഹിച്ച കാമുകൻ – 7 4

 

.***—************–***-

ലാലു അവന്റെ നടത്തം അവസാനം ചെന്ന് നിന്നത് അന്ന് കണ്ട നാഗത്തിന്റെ മുന്നിൽ ആണ്.

 

അവൻ ചുറ്റും നോക്കി ആ സമയം അവിടെ ആരും തന്നെ ഉണ്ടാരുന്നു ഇല്ല. അപ്പൊ ആ ചില്ലന് കൂട്ടിൽ നിന്ന് ആ പാമ്പ് മുന്നോട്ടു വന്നു.

 

അവന്റെ നേരെത്തെ ഉള്ള ഡൗട്ട് ചില്ലിന്റെ ഉള്ളിൽ സംസാരിച്ചാൽ എങ്ങനെയാണ് പുറത്തോട്ട് കേൾക്കുന്നതെന്ന് എന്നാൽ അതിനുള്ള ഉത്തരം അവൻ തന്നെയായിരുന്നു കാരണം അവന്റെ ശ്രവണശേഷി അത്രത്തോളം മികച്ചതായിരുന്നു.

 

അവന്റെ മുഖത്ത് നോക്കി പറഞ്ഞു അവൾ നിനക്കു വേണ്ടി കാത്തുഇരിക്കുവാ. ഇനി നിന്റെ അഗമനം ആണ് വേണ്ടത്.

 

 

അവളെ തേടി നീ പോവണം എന്നാൽ മാത്രമേ നിനക്കു ഇ ദുസ്വപ്നങ്ങളിൽ നിന്നുള്ള മോചനം ലഭികുക.

 

എന്നാൽ അതിനു നീ പോവണ്ടത് വയനാട്ലേക്ക് ആണ് അവിടത്തെ ഉള്ള ഉൾവനത്തിൽ ഒരു ഗുഹപോലെ ഒരു സ്ഥലം ഉണ്ട് അവിടെ ആണ് നിന്റെ സ്വപ്നത്തിന്റെ മരുന്ന് എന്നും പറഞ്ഞു..

 

നാഗം പഴയതു പോലെ ആയി. ഇതേ സമയം അവന്റെ മനസ്സിൽ അത് തന്നെ ആയിരുന്നു അപ്പോൾ ആണ് അവൻ സമയം നോക്കുന്നത് 3 മണി ആയിട്ടു ഉണ്ട്.

 

എന്തോ തീരുമാനിച്ചത് പോലെ അവൻ ലീവ് പറഞ്ഞു നേരെത്തെ വീട്ടിലേക് പോയി. അവൻ എത്തിയപ്പോൾ അമ്മ യുണ്ടാരുന്നു അവിടെ.

 

 

: എന്താ മോനെ നേരെത്തെ.

 

: എനിക്ക് ഒരിടം വരെ പോവാൻ ഉണ്ട് . ഞാൻ ഇപ്പോ ഇറങ്ങും.

 

 

: എവിടാ മോനെ എന്താ ആവിശ്യം.

 

 

: വയനാട് വരെ പോവണം. എന്റെ ഒരു കൂട്ടുകാരന് എന്നെ കൊണ്ട് ആവിശ്യം ഉണ്ട് എന്ന് പറഞ്ഞു. ഞാൻ പോയിട്ട് പെട്ടന്ന് വരാം .

 

 

: എന്നാൽ നോക്കി പോയിട്ട് വാ.

 

 

: ശെരി അമ്മേ എന്നും പറഞ്ഞു ലാലു അടുത്ത് ഉള്ള ബസ് സ്റ്റാൻഡിൽ നിന്നും വയനാട് ബസ് ലേക്ക് കേറി.

 

 

യാത്രയിൽ മുഴുവനും ആ പാമ്പ് പറഞ്ഞത്യും അവന്റെ സ്വപനംയും മാത്രം ആയിരുന്നു.

 

 

**—–*********

 

അങ്ങ് അകലെ

ഓം ചാമുണ്ഡായേ നമഃ

ഓം ചണ്ടിയായേ നമഃ

ഓം ചണ്ടമുണ്ഡനിശൂദിന്യേ നമഃ “

 

ഒരു സന്യാസി അയാളുടെ സഹായികളുംകൂടെ മന്ത്രങ്ങൾ ജപിച്ച് ഹോമകുണ്ഡത്തിലേക്ക് നെയ്യർപ്പിച്ചു.

 

ഞാൻ പറഞ്ഞ വാക്ക് നിനക്ക് വേണ്ടി നിറവേറ്റി തന്നു നിന്റെ പ്രണയം ഇനി ഇവിടെ പൂവണിയും.

 

 

എന്നും പറഞ്ഞു സന്യാസി ആകാശിൽലേക്ക് ഉച്ചത്തിൽ പറഞ്ഞു കൊണ്ടേയിരുന്നു.

 

 

***********—-*-***************

ഏകദേശം 9 മണിയോട് കൂടി അവൻ വയനാട് ബസ് സ്റ്റാൻഡിൽ എത്തി.നേരെ ആ പാമ്പ് പറഞ്ഞ വഴിയേ അവന്റെ നടത്തം. രാത്രിയിലായിരുന്നു അരുണശോഭയുമായി നിൽക്കുന്ന കാട്. ചുറ്റും ഭയാനകഥ എവിടെയും നിശബ്ദത നീല രാത്രിയുടെ മൊത്തം അവിടെ തെളിച്ചഞ് നിന്നു.

നിലാവ് ചൊരിഞ്ഞ പൂർണ്ണചന്ദ്രൻ എങ്ങോപോയ്മറഞ്ഞിരുന്നു.

ചുറ്റിലും അന്ധകാരം വ്യാപിച്ചു.

നായ്ക്കൾ ഓരിയിടാൻ തുടങ്ങി.

കുളത്തിലെ മീനുകളും മറ്റുജീവികളും ജീവനുംകൊണ്ട് പരക്കംപാഞ്ഞു.

അവന്റെ അടുത്ത് ഉള്ള മരക്കൊമ്പിൽ ന്റെ മുകളിൽ

മഞ്ഞക്കണ്ണുകളുമായി ഒരു മൂങ്ങവന്നിരുന്നു.

അത് ലാലുയെതന്നെ വീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു.

 

അവ കുറുകികൊണ്ടിരിക്കുമ്പോൾ അവനെ താണ്ടി ഒരു ജീവി കടന്നു പോയി. അവന്റ ഉള്ളിൽ ഭയം നിറയാൻ തുടങ്ങി എന്നാലും അവൻ അത് പുറമെ കാട്ടാതെ മുന്നോട്ടു നടന്നു.

 

വീണ്ടും മുന്നോട്ടു നടന്നപ്പോൾ ഒരു സ്ത്രീ അവിടെ നില്കുന്നത് പോലെ അവനു തോന്നി.

 

പിന്നെയും പേടി അവനെ വന്നു മൂടി തുടങ്ങി.

 

 

 

അവൻ പതിയെ മുന്നോട്ടു പോയി.

: ആരാ ആരാ …. മീശമാധവൻയിൽ ഹരിശ്രീ അശോകൻ ചോദിക്കുന്നത് പോലെ അവനു തോന്നി.

 

അപ്പൊ അവൾ അവന്റെ അഭിമുഖമായി തിരിഞ്ഞുകൊണ്ട് നിന്നു.

 

അവളുടെ മുഖം കണ്ടപ്പോൾ തന്നെ അവന്റെ മനസ്സിൽ എന്ത് എന്ന് ഇല്ലാത്ത ഒരു അനുഭൂതി വരാൻ തുടങ്ങി.

 

 

അവളെ തന്നെ അവൻ നോക്കി നിന്നു പോയി. അതിൽ നിന്നും മോചിതൻ ആയതു അവളുടെ ചോദ്യത്തിന്റെ മുന്നിൽ ആയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *