കുറച്ചു കൂടി മുന്നോട്ടു പോവവുന്ന തോറും
കോടമഞ്ഞുമൂടിയ റോഡിലൂടെയുള്ള യാത്രയിൽ അവനെ കുളിരണിയിപ്പിക്കാൻ ചെറുചാറ്റൽ മഴയും കൂട്ടുണ്ട്….മൂടൽമഞ്ഞു കാരണം റോഡ് വ്യക്തമായി കാണാൻ സാധിക്കുന്നില്ല അത്കൊണ്ട് തന്നെ ഇന്ദ്രൻ ശ്രദ്ധയോടെ വേഗത കുറച്ചാണ് ഡ്രൈവ് ചെയ്യുന്നത്…… മ്യൂസിക് പ്ലേയറിൽ നിന്നും ഒഴികിയിറങ്ങുന്ന മധുരഗാനങ്ങളുടെ പ്രണയ നിമിഷങ്ങളിൽ അണ് അവൻ.……എന്നാൽ രാഗണിയുടെ മനസ്സിൽ മുഴുവനും ഗുരു പറഞ്ഞ കാര്യം മാത്രം ആയിരുന്നു ഇനി എന്ത് അവമോ എന്തോ.
അങ്ങനെ ഉൾവനത്തിലേക്ക് ലക്ഷ്യമാക്കി ഇന്ദ്രൻനെയും രാഗണിയെ യും കൊണ്ട് ആ കാർ മുന്നോട്ട് പോയിക്കൊണ്ടിരുന്നു.
വയനാട് ….. ദൈവം സൃഷ്ഠിച്ച ഒരു സ്വർഗ്ഗമാണു….
ചുറ്റും മലകൾ…. മലയിൽനിന്നും ചാടികുത്തിച്ചു വരുന്ന വെള്ളച്ചാട്ടം…. പാറകളും ഉരുളൻ കല്ലുകളും നിറഞ്ഞ അരുവി… ഏലം, തേയില, അങ്ങനെ ഒട്ടനവധി കൃഷികൾ…. വനത്തിന്റെ ഉള്ളിലേക്കു അടുക്കുംതോറും തണുപ്പ് കൂടി വന്നു….. അതുപോലെ റോഡിൽ കോടമഞ്ഞും.
കുറച്ചു ദൂരം കഴിഞ്ഞപ്പോൾ രാഗണി ക് നാഗപ്പാൻനെ കാണാൻ സാധിച്ചു. അവൻ കലിപൂണ്ട നിൽകുവാ ആണു.
ആവനെ വേണ്ടത് ഇപ്പൊ എന്റെ ജീവനും. അതിനു ഉപരി ഞാൻ സംരക്ഷണം നൽകേണ്ട കുഞ്ഞുട്ടൻന്റെ പുനർജന്മം ആണു.
ഞങ്ങളുടെ നേരെ അവന്റെ വാല് കൊണ്ട് ഇടിച്ചു. എന്തോ ഭാഗ്യം കൊണ്ട് വണ്ടി കുറച്ചേ നീങ്ങിയതേയുള്ളൂ.
ആവന്റെ കണ്ണിൽ കാണുന്നു ഉണ്ട് എല്ലാം നേടി എടുക്കാൻ ഉള്ള വെഗ്രത. അവന്റെ മുന്നിൽ ഇപ്പൊ നാഗമാണികം മാത്ര ആണു വേണ്ടത് അതിനു അന്ന് അവൻ വന്നത്.
എന്ത് വില കൊടുത്തും അവനെ രക്ഷിക്കണം. അവൻ നാഗപ്പാനെ കണ്ടു വിറച്ചു തുടങ്ങി.
എന്നാൽ ഞാൻ ഡോർ തുറക്കാൻ പോയപ്പോൾ.
: വേണ്ട രാഗണി അവിടെ നമ്മക്ക് തിരിച്ചു പോവാം എന്നും പറഞ്ഞു റിവേഴ്‌സ് എടുത്തു എന്നാൽ ബാക്കിൽ അവൻന്റെ വാല് തടസ്സം ആയി നിന്നു.
ഇനി ഞാൻ വെറുതെ ഇരുന്നിട്ട് കാര്യം ഇല്ല എന്ന് മനസ്സിൽ ആയി അവൾ മുന്നോട്ടു ഇറങ്ങി.
അവൻ വീണ്ടും കൈ പിടിക്കാൻ നോക്കിയപ്പോൾ അവളുടെ നാഗകണ്ണുകൾ അവൾ തുറന്നു.
: അല്ല ഇത് ആരാ നാഗകന്യകയുടെ അവസാന രാജകുമാരിയോ എന്താ നീ ഇവിടെ.
: നീ എന്തിനാ വന്നത് എന്ന് എനിക്ക അറിയാം തിരിച്ചു പോവുന്നത് ആണ് നിനക്ക് നല്ലത്.
: ഞാൻ അങ്ങനെ തിരിച്ചു പോവാൻ വന്നത്. എന്റെ ആശാന് ആ നാഗമാണികം വേണം അതിനു ഇവന്റെ സാമിപ്യവും വേണം.
: നിനക്കു ഇവനെ കൊണ്ട് പോവാൻ ഞാൻ സമ്മതിക്കത്തില്ല. കാരണം ഞാൻ ആണ് അവന്റെ സംരക്ഷണം ഏറ്റ് എടുത്തേരിക്കുന്നത്.
: അതിന്റെ നിന്റെ സമ്മതം ആർക് വേണം. നീ മുന്നിൽ നിന്നാൽ നിന്നെയും കൊല്ലും ഞാൻ . എനിക്ക് മുഖ്യം നാഗമാണികം തന്നെ ആണ്.
: എന്നാൽ എന്നെ എതിരിടാൻ തയ്യാറായിക്കോ എന്ന് പറഞ്ഞുകൊണ്ട് അവൾ അവളുടെ വാല് മുന്നോട്ടു അവന്റെ മുഖത്തിൽലേക്ക് അടിച്ചു.
അവൻന് അത് ഒന്നും ആയി ഇല്ലാരുന്നു. അവന്റ തിരിച്ചുള്ള പ്രേഹരത്താൽ അവൾ തെറിച്ചു പോയി.
അപ്പൊ ആകാശം ഇരുട്ട് ആയി തുടങ്ങി. മുന്നിലെ കാട്ടിൽ നിന്നും എന്തോ വെളിച്ചം വരാൻ തുടങ്ങി. ആ വെളിച്ചം അവിടെ മുഴുവനും നിറഞ്ഞു. അത് നാഗമണികത്തിന്റ ആയിരുന്നു.
ആ വിളിച്ച കണ്ടപ്പോൾ നാഗപ്പാൻ സന്തോഷത്തോടു കൂടി നേരെ ഇന്ദ്രൻന്റെ അടുത്തേക് ചെന്നു. എന്നാൽ അതിനു മുൻപേ രാഗണി അവളുടെ വാല് കൊണ്ട് അവനെ അടിച്ചു.
അവനു കോപം നിറയാൻ തുടങ്ങി അവൻ നേരെ രാഗണിയുടെ അടുത്തേക് പാഞ്ഞു ചെന്നു.
അവളുടെ കൊരവള്ളിയിൽ കേറി പിടിച്ചു അവൾക് അവനെ തടയാൻ പറ്റുന്നു ഉണ്ടാരുന്നു ഇല്ലാരുന്നു.
ഇത് കണ്ടു പേടിച്. തന്റെ പ്രാണൻ രാഗണി പിടിയുന്നത് കണ്ടു അവന്റെ മനസ്സ് തേങ്ങി.അവൻ ഡോർ തുറന്നു മുന്നോട്ടു വന്നു. അവിടെ കിടന്ന കല്ല് എടുത്തു അവനെ എറഞ്ഞു.
