നാഗത്തെ സ്നേഹിച്ച കാമുകൻ – 7 3

നിലാവ് ചൊരിഞ്ഞ പൂർണ്ണചന്ദ്രൻ എങ്ങോപോയ്മറഞ്ഞിരുന്നു.

ചുറ്റിലും അന്ധകാരം വ്യാപിച്ചു.

നായ്ക്കൾ ഓരിയിടാൻ തുടങ്ങി.

കുളത്തിലെ മീനുകളും മറ്റുജീവികളും ജീവനുംകൊണ്ട് പരക്കംപാഞ്ഞു.

അവന്റെ അടുത്ത് ഉള്ള മരക്കൊമ്പിൽ ന്റെ മുകളിൽ

മഞ്ഞക്കണ്ണുകളുമായി ഒരു മൂങ്ങവന്നിരുന്നു.

അത് ലാലുയെതന്നെ വീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു.

 

അവ കുറുകികൊണ്ടിരിക്കുമ്പോൾ അവനെ താണ്ടി ഒരു ജീവി കടന്നു പോയി. അവന്റ ഉള്ളിൽ ഭയം നിറയാൻ തുടങ്ങി എന്നാലും അവൻ അത് പുറമെ കാട്ടാതെ മുന്നോട്ടു നടന്നു.

 

വീണ്ടും മുന്നോട്ടു നടന്നപ്പോൾ ഒരു സ്ത്രീ അവിടെ നില്കുന്നത് പോലെ അവനു തോന്നി.

 

പിന്നെയും പേടി അവനെ വന്നു മൂടി തുടങ്ങി.

 

 

 

അവൻ പതിയെ മുന്നോട്ടു പോയി.

: ആരാ ആരാ …. മീശമാധവൻയിൽ ഹരിശ്രീ അശോകൻ ചോദിക്കുന്നത് പോലെ അവനു തോന്നി.

 

അപ്പൊ അവൾ അവന്റെ അഭിമുഖമായി തിരിഞ്ഞുകൊണ്ട് നിന്നു.

 

അവളുടെ മുഖം കണ്ടപ്പോൾ തന്നെ അവന്റെ മനസ്സിൽ എന്ത് എന്ന് ഇല്ലാത്ത ഒരു അനുഭൂതി വരാൻ തുടങ്ങി.

 

 

അവളെ തന്നെ അവൻ നോക്കി നിന്നു പോയി. അതിൽ നിന്നും മോചിതൻ ആയതു അവളുടെ ചോദ്യത്തിന്റെ മുന്നിൽ ആയിരുന്നു.

 

:താൻ ആരോടോ…എന്താ ഇ കാട്ടിൽ പരുപാടി.

 

 

: അത് ഞാൻ ചോദിക്കണ്ടത് അല്ല പിന്നെ. എന്നെ പോലെ താനും എന്താ ഇവിടെ.

 

 

: ഓക്കേ കോംപ്രമൈസ് എന്റെ പേര് മേഘന മൽഹാർ. തന്റെ പേര് എന്താ.

 

 

: എന്റെ പേര് ലാലു. ഇനി പറ താൻ എന്താ ഇവിടെ വന്നതിന്റെ ഉദ്ദേശം.

 

: താൻ ആദ്യം പറ അത് കഴിഞ്ഞു ഞാൻ പറയാം.

 

 

: അത് പറയാൻ പറ്റില്ല ലേഡിസ് ഫസ്റ്റ് എന്ന് അല്ലെ.

 

 

: ഓക്കേ എന്റെ പേര് നേരെത്തെ പറഞ്ഞെല്ലോ ഞാൻ കൊച്ചി ഇൻഫോപാർക്കിൽ ആണ് വർക്ക്‌ ചെയ്യുന്നേ. അവിടെ കുറച്ചു നാൾ ആയിട്ടു ദു സ്വപ്നത്തിന്റെ ഒരു പെരുമഴ നടന്നുകൊണ്ടിരിക്കുന്നു അതിനാൽ തന്നെ അതിന്റെ പ്രതിവിധിക്ക് വേണ്ടി ഞാൻ കുറെ കാര്യങ്ങൾ അന്വേഷ അറിഞ്ഞു. അവസാനം ഒരു ബുക്ക്‌ കിട്ടി അതിൽ ഉണ്ടാരുന്നു ഇ വഴി അങ്ങനെ ആണ് ഞാൻ ഇവിടെ എത്തിയത്.ഇനി താൻ പറ

 

 

: ഞാൻ ഒരു സൂകീപ്പർ ആയി വർക്ക്‌ ചെയുന്നു. എനിക്കും ഇതുപോലെ തന്നേ ദുസ്വപ്നങ്ങൾ ഒരു പേമാരി തന്നെ വന്നുകൊണ്ടിരിക്കുക ആയിരുന്നു. ഒരു ദിവസം എന്നെ നോക്കി സൂയിൽലെ പാമ്പ് പറഞ്ഞു നിന്നെ കൊണ്ട് പോവാൻ അവര് വരും എന്ന്. നിന്റെ നിയോഗം നേരെത്തെ കുറിക്കപ്പെട്ടതാണെന്ന് പറഞ്ഞു. ഞാൻ അത് കാര്യം ആക്കി ഇല്ലാരുന്നു. എന്നാൽ ഇന്ന് ആ നാഗം എന്നോട് നിന്റെ അവസ്ഥക് പ്രതിവിധി ഇ യാത്ര ആണ് എന്ന് പറഞ്ഞു അങ്ങനെ ആണ് ഞാൻ ഇവിടെ എത്തിയത്.

 

 

അപ്പോൾ ഏറെ കൊറേ നമ്മൾ വന്നത് സെയിം കാര്യത്തിന് ആണ്ല്ലോ. എന്നാൽ നമ്മക് ഓർമിച്ചു പോവാം ഒരു ഒരു കൂട്ടം ആവും എന്ന്യും പറഞ്ഞു അവര് നടന്നു.

 

വീണ്ടും അന്ധകാരം വന്നു മൂടി തുടങ്ങിയപ്പോൾ ഒരു മരത്തിന്റെ അടിയിൽ അവർ അഭയം പ്രാപിച്ചു.

 

ഒറ്റ പ്രാവശ്യമേ രണ്ടുപേരും കണ്ടിട്ടുളള എന്നാലും അവർക്ക് പറഞ്ഞറിയിക്കാൻ പറ്റാത്ത എന്തൊരു വികാരം രണ്ടുപേരുടെയും ഉള്ളിൽ വന്നു നിറഞ്ഞു.

 

അവര് കുറച്ച് വിറക് എല്ലാം കൂട്ടി കത്തിച്ചു അവർ തീക്കാഞ്ഞു. ആവരുടെ തണുപ്പും എല്ലാം കൂടി മാറി തുടങ്ങി.

സൂര്യപ്രകാശം കണ്ണിൽ കുത്തിക്കയറി ഞാനെന്റെ കണ്ണുകൾ തുറന്നു. എന്റെ ഉടലിൽ കെട്ടിപ്പിടിച്ചു കിടക്കുകയാണ്മേഘന .”മേഘന മേഘന…”ഞാൻ മേഘനയെ തട്ടി ഉണർത്തി.

 

ഉറക്കത്തിൽ ശല്യപ്പെടുത്തിയതിന്റെ നീരസത്തോടെ അവൾ എന്നിൽ നിന്നും അടർന്നു മാറി കണ്ണുകൾ തുറന്നു.അവളിൽ നാണം വന്നോ അതോ ചമ്മൽ ഉളളതു പോലെ എന്നിക്കു തോന്നി. ഞാനും അതിനെ കുറിച്ച് ചോദിക്കാനും നിന്നു ഇല്ല.

 

ചുറ്റും കൂറ്റൻ മരങ്ങൾ. ഉദ്ദേശം 6 മണിയായെന്നു മനസ്സ് പറയുന്നു. മഴ കാരണമാകാം.. സീസൺ സമയത്തെ ഊട്ടിയെക്കാൾ മഞ്ഞുണ്ട് ചുറ്റും. വനം ആയതിനാലാവും.

 

പരസ്പരം സംസാരിച്ചു ഞങ്ങൾ ശരിയാണെന്ന് തോന്നിയ ഒരു വഴിയിലൂടെ കാട്ടിന്റെ ഉള്ളിലേക്ക് നടന്നു. ഓരോ അടിയും പേടിച്ചു പേടിച്ചാണ് ഞങ്ങൾ വെച്ചത്. ഏറ്റവും വലിയ പേടി പാമ്പ് ഉണ്ടാകുമോ എന്നത് തന്നെയായിരുന്നു. പിന്നെ ആകെയുള്ള ആശ്വാസം സൂര്യ വെളിച്ചം കിട്ടും എന്നുള്ളതായിരുന്നു. കാരണം മരങ്ങൾ തമ്മിൽ അത്യാവശ്യം നല്ല ഗ്യാപ് ഉണ്ടായിരുന്നു.

 

ഇടക് നിന്നു ഞങളുടെ സ്വകാര്യ ജീവിതത്തെക്കുറിച്ച് പറഞ്ഞുകൊണ്ടിരുന്നു. അവള് ഒരു അനാഥ ആണ് എന്നും അവൾക് സ്വന്തം എന്ന് പറയാൻ ആരും തന്നെ ഇല്ല എന്ന് അവനു മനസ്സിൽ ആയി.

 

അതുപോലെ അവനും അമ്മ മാത്രം ഉള്ളു എന്നും അവൾക്കും മനസ്സിൽ ആയി. എല്ലാം കൊണ്ടും അവർ മനസ് കൊണ്ട് അടുത്ത് തുടങ്ങി.

 

 

ഇതുവരെ പുരുഷന്മാർയോട് മിണ്ടാത്ത മേഘനക് അവനു എന്തോ എന്ന് ഇല്ലാത്ത ബന്ധം ഉള്ളത് പോലെ അവൾക് തോന്നി.

 

ഞങ്ങൾ വീണ്ടും യാത്ര തുടർന്നു പതിയെ പതിയെയാണ് ഓരോ അടിയും നമ്മൾ മുന്നോട് വെച്ചത്. നമ്മൾ തമ്മിലുള്ള സംസാരമാണ് ആ വനത്തിനുള്ളിലെ ഭീകര അന്തരീക്ഷത്തിൽ നിന്നും നമ്മുടെ മനസ്സിനെ കൂൾ ആക്കി നിർത്തിയത്. ഇടക്ക് ഇടക്ക് തളർന്നിരുന്നും വെള്ളം കുടിച്ചും ഞങ്ങൾ എങ്ങോട്ടേക്കയോ നടന്നു.സമയം ഏകദേശം വൈകുന്നേരം ആയിക്കാണും. ആദ്യം ഉണ്ടായിരുന്ന സൂര്യവെളിച്ചം ഒക്കെ പതിയെ പതിയെ മങ്ങി തുടങ്ങിയിരുന്നു. കൂടെ നല്ല കിടിലം കൊതുകിന്റെ കടിയും. ആകെ ഊമ്പിത്തൊലിഞ അവസ്ഥ.

 

എന്നാലും ഞങ്ങൾ തളരുന്നു ഇല്ല. ഒരേ ലക്ഷ്യം ആയതു കൊണ്ട് ഞങ്ങളെ ഇത് ഒന്നും തളർത്തിഇല്ല.

 

അവസാനം ഞങ്ങളുടെ ആ സ്ഥലത്തിന്റെ മുന്നിൽ വന്നു വന്നു.

 

അവര് ഗുഹയുടെ മുന്നിലൂടെ വന്നു അവിടെ മൊത്തം ആവി നിറഞ്ഞു നിന്നു മേഘന യുടെയും ലാലുവിന്റെയും ദേഹത്തു നിന്നും ഒഴുകിയ വിയർപ്പ് തുള്ളികൾ ഗുഹയുടെ അന്ധകാരത്തിലേക്ക് മറഞ്ഞു.

 

ആകെ നനഞ്ഞു കുതിർന്ന പോലെ ആയി രണ്ടു പേരും .

 

അപ്പോഴും ലാലുവിന്റെ കണ്ണുകൾ ആ ഗുഹയുടെ മുന്നിലെത്തെ ഡോറിൽ തന്നെയായിരുന്നു.

 

അവിടെ കൊത്തുപണികൾ ഒക്കെ ചെയ്തിട്ടുള്ള മനോഹരമായ ഒരു വാതിൽ ഉണ്ടായിരുന്നു.രണ്ടു വാതിൽ പാളികൾ കൂടി ചേർന്നത്.

 

അതിനു ചുറ്റും എന്തൊക്കെയോ ശില്പങ്ങൾ വിഗ്രഹങ്ങൾ എന്നിവ കൃത്യതയോടെ കൊത്തി വച്ചിരിക്കുന്നു.

 

നാഗങ്ങളുടെ കൊത്തുപണികൾ ആണ് അധികവും.

 

ഇരു പാളികളുടെ മുകൾ തട്ടിൽ നിന്നും സർപ്പിള രീതിയിലുള്ള നാഗത്തിന്റെ ഉടൽ നിർമിതി താഴേക്ക് വന്ന ശേഷം വീണ്ടും ലംബാകൃതിയിൽ മുകളിലേക്ക് വന്നു ഇണ ചേരുന്ന പോലെ പരസ്പരം അതിന്റെ ആഗ്ര ഭാഗങ്ങൾ തമ്മിൽ കൂട്ടി മുട്ടുന്നുഇത് നാഗബന്ധനം ആണ് മേഘന ആണ് അത് പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *