നാഥന്റെ ദേവലോകം – 1

നാഥന്റെ ദേവലോകം – 1

Nadhante Devalokam | Author : Sulthan II

 


 

ഇത് നാഥന്റെ കഥ ആണ്…..

ഇതൊരു ഫിക്ഷണൽ കഥാപാത്രം ആയിരിക്കും….

സ്ലോ പേസ് കഥ ഇഷ്ടം ഉള്ളവർക്ക് സ്വാഗതം….

നമുക്ക് സഞ്ചരിക്കാം നാഥന്റെ വഴിയിലൂടെ….

അദ്ദേഹം ആരായിരുന്നെന്നും ഇപ്പോൾ ആരാണെന്നും നമുക്ക് അറിയേണ്ടേ….

എന്റെ പ്രീയപ്പെട്ടവർക്ക് മുന്നിൽ സന്തോഷത്തോടെ സമർപ്പിക്കുന്നു…

“നാഥന്റെ ദേവലോകം”

 


 

പാലക്കാട്ചെമ്പ്രയിലെ വെണ്മണി ഇല്ലം….. പേര് കേട്ട ബ്രാഹ്മണ കുടുംബം….

അവിടുത്തെ കാർത്തിക തമ്പുരാട്ടിയുടെയും മഹേശൻ നമ്പൂതിരിയുടെയും മക്കൾ ആയിരുന്നു വിശ്വനാഥനും, വൈഷ്ണവിയും പിന്നെ വിഷ്ണുവും….

വിശ്വനാഥൻ…. നമ്മുടെ നാഥൻ….

അച്ഛന്റെ പാരമ്പര്യകലകളിലും കഴിവുകളിലും വിശ്വാസം ഇല്ലാത്ത പിന്തുടരാത്ത തന്റെ മാത്രം കാഴ്ചപ്പാടിൽ ലോകത്തെ കണ്ടിരുന്ന പുതിയ കാലത്തിന്റെ ഒരു പ്രതീകം ആയിരുന്നു അവൻ….

പൂച്ചക്കണ്ണും ആരെയും മയക്കുന്ന മുഖഭാവവും സംസാര ശൈലിയും അവന്റെ പ്രത്യേകതകൾ ആയിരുന്നു….

എന്നാൽ എന്തിലൊക്കെയോ നിന്നും ഒഴിഞ്ഞു മാറി ഒറ്റയ്ക്ക് ജീവിക്കാൻ  ആഗ്രഹിച്ച വ്യക്തിത്വം….

ഒരു ജോലിയും ചെയ്യാതെ അലഞ്ഞു നടക്കൽ സ്ഥിരം പണി….

ഒരിക്കൽ നാട് വീട്ടിറങ്ങി…!!!ഇന്ന് എവിടെയോ ജീവനോടെ കാണുമെന്നു ആരൊക്കെയോ വിശ്വസിക്കുന്നു….

വൈഷ്ണവി….

ആ കരയിലെ ആണിനെയും പെണ്ണിനേയും ഒരുപോലെ അസൂയപെടുത്തുന്ന സൗന്ദര്യധാമം!!

ആള് ഇന്ന്ടീച്ചർ ആണ്….

പിന്നെ വിഷ്ണു….

പുള്ളി ബാങ്ക് മാനേജർ ആണ്….

SBI ചെമ്പ്ര ബ്രാഞ്ച് മാനേജർ ആണ്…. എപ്പോഴും തിരക്കുള്ള ആളെന്ന് പറയാം….

കാർത്തിക തമ്പുരാട്ടിക്കും മഹേശനും പ്രായം കൂടി വരുന്നു….

മക്കളുടെ കാര്യത്തിൽ ആശങ്ക ആകെയുള്ളത് നാഥന്റെ കാര്യത്തിൽ മാത്രം ആണ്….

കാർത്തിക ആങ്ങളയെ വിളിപ്പിച്ചു….

“ചേട്ടനു അറിയാലോ, ഞങ്ങളുടെ കാലം ഏതാണ്ടൊക്കെ കഴിയാറായി… ഇനിയും അവനെ കാണാതെ പോയാൽ…. ഞങ്ങൾക്ക് പരലോകത്തും സമാധാനം കിട്ടില്ല…. എന്ത് തെറ്റാണ് ഞങ്ങൾ അവനോട് ചെയ്തത്?”

കേശവൻ നമ്പൂതിരി : “അതു പിന്നെ മോളെ… കാലം ഒക്കെ മാറി…. അച്ഛന്റെയും അമ്മയുടെയും കൈ പിടിച്ചു നടക്കുന്ന മക്കൾ ഉള്ള കുടുംബങ്ങൾ ഒക്കെ പോയി.. ഞാൻ ഒന്നും ശ്രമിക്കുന്നില്ലെന്നാണോ നിങ്ങൾ രണ്ടാളും പറഞ്ഞു വരുന്നത്?”

മഹേശൻ : അത് പിന്നെ അളിയാ…. പഠിക്കാൻ പറഞ്ഞതോ… ജോലിക്ക് പോകാൻ പറഞ്ഞതോ ആണ് ഞങ്ങൾ ചെയ്തു പോയ തെറ്റെങ്കിൽ… അവനോട് മാപ്പ് പറയാൻ വരെ ഞങ്ങൾ തയ്യാറാണ്….

വിഷ്ണുവും മോളും നല്ല നിലയിൽ എത്തി അതിൽ സന്തോഷം തന്നെ…. പക്ഷേ അവൻ ഇല്ലാതെ ഞങ്ങൾ എത്ര വർഷം ആയി സങ്കടം അനുഭവിക്കുന്നു എന്നറിയോ?

കാർത്തിക : ചേട്ടൻ എല്ലായിടത്തും ഒന്ന് അന്വേഷിക്കാൻ ആള് വിടൂ…. ലോകം മുഴുവൻ എങ്കിൽ അതും…. എത്ര പണം വേണമെങ്കിലും തരപ്പെടുത്താം….

കേശവൻ : എല്ലായിടത്തും ഞാൻ ആള് വിട്ടു…. ഇനി ഈ അണ്ഡകടാഹത്തിൽ ഒരിഞ്ചു മണ്ണില്ല… നമ്മുടെ കുഞ്ഞിനെ നോക്കാൻ….

അപ്പൊ വിഷ്ണു അങ്ങോട്ടേക്ക് വന്നു

“ഹാ എല്ലാരും ഇന്നും തുടങ്ങിയോ ചേട്ടന്റെ കാര്യം പറഞ്ഞുള്ള പരിഭവം പറച്ചിൽ”

ഇനി ഒറ്റ വഴിയേ ഉള്ളൂ ആളിനെ ഇങ്ങത്തിക്കാൻ  “ഞങ്ങളോടെ ഈ ഇല്ലം മുഴുവൻ വെന്തെരിഞ്ഞു തീർന്നു എന്ന് ഒരു ന്യൂസ്‌ കൊടുക്കുക… പത്രത്തിൽ വേണ്ട…. മീഡിയയിൽ”

ജീവനോടെ ഉണ്ടെങ്കിൽ…. ഞങ്ങളോട് ഏട്ടന് സ്നേഹം ഉണ്ടെങ്കിൽ വരും… ഇതേ ഉള്ളൂ ഒരു വഴി….

കേശവൻ : എന്ത് വിഡ്ഢിത്താ കുഞ്ഞേ നീ ഈ പറേണെ…. ജീവനോടെ ഇരിക്കുന്നോരെ മരിച്ചെന്നൊക്കെ പറേണം ന്നു വെച്ചാൽ…. അതൊക്കെ ഒരുപാട് പ്രശ്നം ഉണ്ടാക്കും….

നാട്ടുകാർ ഇളകും…. ഇനി അവൻ എത്താൻ വേണ്ടി ആണെന്ന് നാട്ടുകാർ അറിഞ്ഞെന്നിരിക്കട്ടെ….

എങ്ങാനും നാഥൻ എത്തിയില്ലെങ്കിൽ?

മഹേശൻ : “അങ്ങനെയാച്ഛാ… ഞങ്ങൾ ശെരിക്കും തീ കൊളുത്തും…. അവൻ ജീവനോടെ ഉണ്ടോ ഇല്ലയോ എന്ന് എന്ത് മാർഗം സ്വീകരിച്ചായാലും അറിയണം….

പിന്നെ അളിയൻ ഇതൊക്കെ വിട്ടിട്ട് ഇവിടെ നിന്നൂടെ…. വിഷ്ണു എല്ലാം അവന്റെ ഫ്രണ്ട്സ് വഴി എല്ലാം ചെയ്തോളും….”

അങ്ങനെ അവർ അവസാനത്തെ മാർഗം പരീക്ഷിച്ചു….

മീഡിയയിലും മറ്റും വെണ്മണി ഇല്ലം നാല് മനുഷ്യജന്മങ്ങളുമായി വെന്ത് എരിഞ്ഞതായി ഫ്ലാഷ് ന്യൂസ്‌ ഇറങ്ങി….

ആർക്കും ഒരു സമാധാനം ഇല്ലായിരുന്നു…. തങ്ങളുടെ ആദ്യ പുത്രൻ ജീവനോടെ എങ്കിലും ഭൂമിയിൽ ഉണ്ടാവണേ എന്ന് ഭാഗവതിയോട് പ്രാർത്ഥിച്ചു അവർ ഉള്ള് പിടഞ്ഞു നിമിഷങ്ങൾ തള്ളി നീക്കി….

പെട്ടന്ന് തിരുമുറ്റത്ത് ഒരു കാറിന്റെ ശബ്ദം….!!!

എല്ലാവരും അങ്ങോട്ടേക്ക് ഓടിയിറങ്ങി…..

കേശവൻ ആണ്….

കാർത്തിക പക്ഷേ പ്രതീക്ഷിച്ചത് ഒരു പക്ഷേ തന്റെ മകനെ മാത്രം ആയിരുന്നിരിക്കാം…. അതുകൊണ്ട് ആ അമ്മ മനസ്സ് ഒന്ന് നിരാശപ്പെട്ടു….

കേശവൻ : “അളിയാ… നാഥൻ കുഞ്ഞു എവിടെ ഉണ്ടെന്ന് ഒന്നും ആർക്കും ഇതുവരെ ഒരു വിവരവും കിട്ടിയില്ല…. പക്ഷേ ന്യൂസ്‌ പുറത്തു വിട്ട സെക്കന്റ്‌ കൾക്ക് ഉള്ളിൽ ഒരു കാൾ വന്നു….”

കാർത്തിക : പറ ചേട്ടാ…. എന്റെ കുഞ്ഞായിരുന്നോ…. ഒന്ന് പറ ചേട്ടാ….

കാർത്തിക എങ്ങലടിച്ചു കൊണ്ട് ചോദിച്ചു….

എല്ലാവർക്കും ഒരു പ്രതീക്ഷയുടെ തീനാളം കാണാൻ കഴിഞ്ഞു…

കേശവൻ : “അല്ല അളിയാ എന്റെ സംശയം അതല്ല…. നാഥൻ കുഞ്ഞു ഉണ്ടാവും എവിടെ എങ്കിലും…. പക്ഷേ ന്യൂസ്‌ ഇട്ടിട്ട് നിമിഷങ്ങൾക്കുള്ളിൽ നിങ്ങളെ വേണ്ടപ്പെട്ടവർക്ക് അത് ലഭിച്ചെങ്കിൽ അത് നമ്മുടെ അടുത്ത് തന്നെ ആവില്ലേ? അല്ലെങ്കിൽ നിങ്ങളുടെ സ്വത്തും മറ്റും കണ്ടിട്ട് ആരെങ്കിലും നാടകം കളിച്ചു തട്ടിയെടുക്കാൻ ശ്രേമിച്ചതും ആവാല്ലോ അതുകൊണ്ട് ഞാൻ അത് കാര്യമാക്കിയില്ല”

മഹേശനും കുടുംബവും ഒന്നടങ്കം ചോദിച്ചു

“ആരാണ്? എന്താണ് ഫോണിൽ ചോദിച്ചത് ” എവിടെ നിന്നായിരുന്നു കാൾ വന്നത്”

കേശവൻ : അളിയാ അതൊരു പ്രേത്യേക തരം ശൈലിയിൽ ആയിരുന്നു ചോദിച്ചത് …. ആരാണെന്നോ എവുടുന്നാണെന്നോ ഒരു വിവരവും ഇല്ലാത്ത ഒരു കാൾ

“മാസ്റ്ററിന്റെ കുടുംബത്തിന് ഉണ്ടായ വിപത്തു ഒരു ഫേക്ക് ന്യൂസ്‌ അല്ലെ എന്നൊരു ചോദ്യം….”

പെട്ടെന്നൊരു ഇടി വെട്ടി ഫോണിന്റെ കണക്ഷൻ അടിച്ചും പോയി…. ഞാൻ ആകെ വിയർത്തു കുളിച്ചു…. എന്റെ ഫോണിലും നിർത്താതെ കാൾ വന്നു….

“മാസ്റ്ററിനെ ദേഷ്യപ്പെടുത്തിയാൽ അദ്ദേഹം എങ്ങനെ പ്രതികരിക്കും എന്നറിയില്ല…. ഇന്നേക്ക് മൂന്നാം നാൾ മാസ്റ്റർ അവിടെ എത്തും വേഗം തന്നെ തിരികെ പോരുകയും ചെയ്യും…. അദ്ദേഹത്തിന് ഇവിടെ ഒരുപാട് ചെയ്തു തീർക്കാൻ ജോലികൾ ഉണ്ട്”

ഇതായിരുന്നു…

അതിൽ ആരാണ് മാസ്റ്റർ ആരാണ് വിളിച്ചത് എന്നൊന്നും എനിക്ക് അറിയില്ല അളിയാ…

പക്ഷേ ആരോ ഉണ്ട്…എല്ലാംഅറിയുന്നഒരാൾഎല്ലാം  കേട്ട് തരിച്ചിരുന്നു പോയി അവർ…. ആരാണ് ഞങ്ങളെ പറ്റി എല്ലാം അറിയുന്നവർ….

Leave a Reply

Your email address will not be published. Required fields are marked *