അങ്ങനെ അവർ അവസാനത്തെ മാർഗം പരീക്ഷിച്ചു….
മീഡിയയിലും മറ്റും വെണ്മണി ഇല്ലം നാല് മനുഷ്യജന്മങ്ങളുമായി വെന്ത് എരിഞ്ഞതായി ഫ്ലാഷ് ന്യൂസ് ഇറങ്ങി….
ആർക്കും ഒരു സമാധാനം ഇല്ലായിരുന്നു…. തങ്ങളുടെ ആദ്യ പുത്രൻ ജീവനോടെ എങ്കിലും ഭൂമിയിൽ ഉണ്ടാവണേ എന്ന് ഭാഗവതിയോട് പ്രാർത്ഥിച്ചു അവർ ഉള്ള് പിടഞ്ഞു നിമിഷങ്ങൾ തള്ളി നീക്കി….
പെട്ടന്ന് തിരുമുറ്റത്ത് ഒരു കാറിന്റെ ശബ്ദം….!!!
എല്ലാവരും അങ്ങോട്ടേക്ക് ഓടിയിറങ്ങി…..
കേശവൻ ആണ്….
കാർത്തിക പക്ഷേ പ്രതീക്ഷിച്ചത് ഒരു പക്ഷേ തന്റെ മകനെ മാത്രം ആയിരുന്നിരിക്കാം…. അതുകൊണ്ട് ആ അമ്മ മനസ്സ് ഒന്ന് നിരാശപ്പെട്ടു….
കേശവൻ : “അളിയാ… നാഥൻ കുഞ്ഞു എവിടെ ഉണ്ടെന്ന് ഒന്നും ആർക്കും ഇതുവരെ ഒരു വിവരവും കിട്ടിയില്ല…. പക്ഷേ ന്യൂസ് പുറത്തു വിട്ട സെക്കന്റ് കൾക്ക് ഉള്ളിൽ ഒരു കാൾ വന്നു….”
കാർത്തിക : പറ ചേട്ടാ…. എന്റെ കുഞ്ഞായിരുന്നോ…. ഒന്ന് പറ ചേട്ടാ….
കാർത്തിക എങ്ങലടിച്ചു കൊണ്ട് ചോദിച്ചു….
എല്ലാവർക്കും ഒരു പ്രതീക്ഷയുടെ തീനാളം കാണാൻ കഴിഞ്ഞു…
കേശവൻ : “അല്ല അളിയാ എന്റെ സംശയം അതല്ല…. നാഥൻ കുഞ്ഞു ഉണ്ടാവും എവിടെ എങ്കിലും…. പക്ഷേ ന്യൂസ് ഇട്ടിട്ട് നിമിഷങ്ങൾക്കുള്ളിൽ നിങ്ങളെ വേണ്ടപ്പെട്ടവർക്ക് അത് ലഭിച്ചെങ്കിൽ അത് നമ്മുടെ അടുത്ത് തന്നെ ആവില്ലേ? അല്ലെങ്കിൽ നിങ്ങളുടെ സ്വത്തും മറ്റും കണ്ടിട്ട് ആരെങ്കിലും നാടകം കളിച്ചു തട്ടിയെടുക്കാൻ ശ്രേമിച്ചതും ആവാല്ലോ അതുകൊണ്ട് ഞാൻ അത് കാര്യമാക്കിയില്ല”
മഹേശനും കുടുംബവും ഒന്നടങ്കം ചോദിച്ചു
“ആരാണ്? എന്താണ് ഫോണിൽ ചോദിച്ചത് ” എവിടെ നിന്നായിരുന്നു കാൾ വന്നത്”
കേശവൻ : അളിയാ അതൊരു പ്രേത്യേക തരം ശൈലിയിൽ ആയിരുന്നു ചോദിച്ചത് …. ആരാണെന്നോ എവുടുന്നാണെന്നോ ഒരു വിവരവും ഇല്ലാത്ത ഒരു കാൾ
“മാസ്റ്ററിന്റെ കുടുംബത്തിന് ഉണ്ടായ വിപത്തു ഒരു ഫേക്ക് ന്യൂസ് അല്ലെ എന്നൊരു ചോദ്യം….”
പെട്ടെന്നൊരു ഇടി വെട്ടി ഫോണിന്റെ കണക്ഷൻ അടിച്ചും പോയി…. ഞാൻ ആകെ വിയർത്തു കുളിച്ചു…. എന്റെ ഫോണിലും നിർത്താതെ കാൾ വന്നു….
“മാസ്റ്ററിനെ ദേഷ്യപ്പെടുത്തിയാൽ അദ്ദേഹം എങ്ങനെ പ്രതികരിക്കും എന്നറിയില്ല…. ഇന്നേക്ക് മൂന്നാം നാൾ മാസ്റ്റർ അവിടെ എത്തും വേഗം തന്നെ തിരികെ പോരുകയും ചെയ്യും…. അദ്ദേഹത്തിന് ഇവിടെ ഒരുപാട് ചെയ്തു തീർക്കാൻ ജോലികൾ ഉണ്ട്”
ഇതായിരുന്നു…
അതിൽ ആരാണ് മാസ്റ്റർ ആരാണ് വിളിച്ചത് എന്നൊന്നും എനിക്ക് അറിയില്ല അളിയാ…
പക്ഷേ ആരോ ഉണ്ട്…എല്ലാംഅറിയുന്നഒരാൾഎല്ലാം കേട്ട് തരിച്ചിരുന്നു പോയി അവർ…. ആരാണ് ഞങ്ങളെ പറ്റി എല്ലാം അറിയുന്നവർ….
അപ്പൊ ഞങ്ങളുടെ നാഥൻ അവരിൽ ഒരാൾ ആണോ അതോ… നാഥനെ അവർ പിടിച്ചു കൊണ്ടു പോയതാവുമോ…. ഞങ്ങളെ അപായപ്പെടുത്താൻ അവർ വരുമോ? ഇനി വരാൻ പോകുന്ന ആൾ ആരാവും…. എന്താവും
ശെരിക്കും വെണ്മണി ഇല്ലത്തെ സമാധാനം നഷ്ടപ്പെട്ടു എന്ന് പറയാം….
കുടുംബ ക്ഷേത്രത്തിൽ വിളക്ക് മുടങ്ങി ആരും പുറത്തേക്ക് ഇറങ്ങാതായി….
അടുത്ത ദിനം അതിരാവിലെ അവർ കേട്ടത് വൈഷ്ണവിയുടെ കൂടെ പഠിച്ച ഒരു പെൺകുട്ടിയുടെ മിസ്സിംഗ് വാർത്ത ആണ്…. ഇന്നലെ രാത്രി മുതൽ കാണാൻ ഇല്ലത്രെ….
ചെമ്പ്ര കരയിൽ എന്തൊക്കെയോ അരുതായ്മ ഉണ്ടാവാൻ പോണു എന്നൊരു കര കമ്പി അലയടിച്ചു….
ചെമ്പ്ര നദി ഒരു ദിവസം കൊണ്ട് തന്നെ അരയാൾ പൊക്കത്തിൽ ജലം വറ്റി….
അത്യുഷ്ണം അനുഭവപ്പെട്ടു…. പ്രകൃതി അങ്ങോട്ട് ഭൂമിക്ക് ഒപ്പം നിൽക്കുന്നില്ല എന്നൊരു തോന്നൽ…. അന്ന് തന്നെ ചെമ്പ്ര പോലീസ്അധികാരിയുടെ മകനെയും മകളെയും കാണാതെ ആയി….!!!
ആകെ മൊത്തത്തിൽ ഭയപ്പെടുത്തുന്ന അന്തരീക്ഷം രൂപം കൊണ്ടു…
രണ്ടാം നാൾ ചെമ്പ്ര നദിയിൽ മീനുകൾ ചത്തു പൊങ്ങി….
മൂന്നാം നാൾ അവരെ ഞെട്ടിച്ച വാർത്തകേശവൻ നമ്പൂതിരിക്ക് ആക്‌സിഡന്റ് ഉണ്ടായി എന്നതായിരുന്നു!!!
കാർത്തിക കുഴഞ്ഞു വീണു….!
വിഷ്ണൂ…. മോനെ വേഗം കാറെടുക്ക്… മഹേശൻ…. നിലവിളിച്ചു കൊണ്ടു പറഞ്ഞു…. വൈഷ്ണവിയും വിഷ്ണുവും കാറെടുക്കാൻ ഗാരേജിൽ ഓടിയെത്തി….
