നാഥന്റെ ദേവലോകം – 1 1

അമ്മയോട് യാത്ര പറഞ്ഞു നാഥൻ വെളിയിൽ ഇറങ്ങി…

മഹേശൻ :”മോനെ… ഈ അച്ചനോട് പൊറുക്കെടാ… നീ പോവല്ലെടാ മോനെ”

അയാൾ കരഞ്ഞു കൊണ്ടു പറഞ്ഞു…

വിഷ്ണു : ഏട്ടാ എന്താണ് പറയേണ്ടത് എന്നറിയില്ല…. എന്നാലും ഏട്ടന് ഇവിടെ നിക്കാലോ….?

വൈഷ്ണവി : ഏട്ടാ…. (അത്രയും വിളിക്കാൻ മാത്രം അവൾക്ക് നാവ് പൊന്തിയുള്ളൂ…. അവളുടെ അമ്പരപ്പ് അപ്പോഴും മാറിയിരുന്നില്ല…. ആ പ്രഭയിലും അഴകിലും ശബ്ദത്തിലും അവൾ മയങ്ങി പോയിരുന്നു….)

അത് മനസ്സിലാക്കിയ നാഥൻ അവളെ നെഞ്ചോട് ചേർത്ത് പറഞ്ഞു….

“ഇപ്പോൾ പോകണം…. വേറൊന്നും പറയാൻ നിർവാഹം ഇല്ല”

 

ഒരിക്കൽ കൂടി എല്ലാരും പ്രതീക്ഷയോടെ നാഥനെ നോക്കി….

ഒന്ന് പുഞ്ചിരിച്ചു കൊണ്ടു നാഥൻ….. കാറിൽ കയറി….

ആ കാറ് അതിവേഗം പോയി….

പെട്ടെന്ന് ഫോൺ കാൾ വന്നു….

“കേശവൻ നമ്പൂതിരിയുടെ അളിയൻ അല്ലെ?  ഇത് ഹോസ്പിറ്റലിൽ നിന്നാണ്…. ആളിന് കുഴപ്പം ഒന്നുമില്ല…. കൈക്ക് ചെറിയ പൊട്ടൽ അത്രേ ഉള്ളൂ….”

മഹേശൻ : നന്ദി സർ…. എന്ന് പറഞ്ഞു കൊണ്ടു ഫോൺ വെച്ചു….

അയാൾ എല്ലാരോടും ആയി പറഞ്ഞു… കേശവൻ അളിയന് കുഴപ്പം ഒരുപാട് ഇല്ല കൈക്ക് ചെറിയ പൊട്ടൽ മാത്രം ഉള്ളൂ എന്ന്….

വിഷ്ണു, മോനെ ആ ഇംഗ്ലീഷ് ഡോക്ടർ എന്ത്യേ…. ആൾക്ക് ഞാൻ പറയുന്നത് എങ്ങനെ ആണ് മനസ്സിലാവുന്നത്….

എനിക്ക് അറിയണം നാഥനെ പറ്റി എല്ലാം….

അപ്പോൾ അങ്ങോട്ടേക്ക് കയറി വന്ന റോബർട്ട്‌

“അച്ഛൻ മലയാളത്തിൽ പറഞ്ഞാൽ മതി… മാസ്റ്റർ ഞങ്ങളെ ഏതാണ്ട് 16 ഓളം ഭാഷ പഠിപ്പിച്ചു തന്നിട്ടുണ്ട്….”

അത് കെട്ട എല്ലാവരും അതിശയം പൂണ്ടു…

നല്ല സ്ഫുട്തയോടെ മലയാളം സംസാരിക്കുന്ന ഒരു വിദേശി അതും ഒരു ഡോക്ടർ….

എന്നാൽ നമുക്ക് ഇനി എന്തെങ്കിലും കഴിച്ചിട്ട് സംസാരിക്കാം….

അവർ പെട്ടെന്ന് ആഹാരം റെഡി ആക്കി അയാൾക്ക് കഴിക്കാൻ കൊടുത്തു….

എല്ലാവരും ഭക്ഷണം കഴിച്ചു കഴിഞ്ഞു ഉമ്മറത്തേക്ക് എത്തി….

ഓരോരുത്തർ ആയി ചോദിച്ചു…നാഥന്റെ കാര്യം….

റോബർട്ട്‌ : അച്ഛാ… ഞാൻ സ്വിറ്റ്സർലൻഡിൽ നിന്നും ആണ്…. മാസ്റ്ററിനെ കാണുന്നതിന് മുൻപ് ഞാൻ ഒരു കൂലിപ്പണിക്കാരൻ ആയിരുന്നു….

അവർ : ഏഹ്…. കൂലിപ്പണിയോ!!! അപ്പൊ ആ ഡോക്ടർ വേഷം ഒക്കെ വെറുതെ ആണോ…?

റോബർട്ട്‌ : അല്ല..കാരണം, ഞാൻ ഇപ്പോൾ ഒരു ഡോക്ടർ ആണ് എന്നത് തന്നെ….

അവർ : അതെങ്ങനെ…. ഇതൊക്കെ വിശ്വസിക്കാൻ പറ്റുന്നില്ല ഡോക്ടർ….

റോബർട്ട്‌ : “എല്ലാം മാസ്റ്റർ പഠിപ്പിച്ചു തന്നത് ആണ്…. ഇവിടെ സൂര്യ പ്രകാശം ഒന്ന് മങ്ങിയാൽ അല്ലെ ഇരുട്ട് വീഴൂ…. പക്ഷേ അവിടെ അങ്ങനെ അല്ല…

അവിടെ സൂര്യനും ചന്ദ്രനും മാസ്റ്റർ ആണ്…. മാസ്റ്റർ ഉണർന്നാൽ ഞങ്ങൾക്ക് ഉദയം…. അദ്ദേഹം ഉറങ്ങിയാൽ അസ്തമയം….

അദ്ദേഹം ഇല്ലാത്ത സമയം മുഴുവൻ അവിടെ ഇരുട്ടായിരിക്കും…..!!!

ശെരിക്കും പറഞ്ഞാൽ ഞങ്ങളുടെ എല്ലാം ആണ് മാസ്റ്റർ…. അദ്ദേഹത്തിനെ ആശ്രയിച്ചു ലക്ഷങ്ങൾ അവിടെ ജീവിക്കുന്നുണ്ട്….. ”

അത്ഭുതത്തോടെ അവർ ചോദിച്ചു

“എവിടെയാണ് നിങ്ങളുടെ മാസ്റ്റർ…. ഞങ്ങളുടെ നാഥൻ?”

റോബർട്ട്‌ : ക്ഷമിക്കണം…. അറിയില്ല അച്ഛാ!

തിരുമേനി : “ഓഹ്… അവൻ പറഞ്ഞു കാണും ആരോടും പറയരുത് എന്നൊക്കെ…. ഹാ എന്തായാലും എന്റെ കുഞ്ഞ് ജീവനോടെ ഉണ്ടെല്ലോ ഇല്ലെങ്കിൽ ഞങ്ങൾ നീറി നീറി ഒടുങ്ങിയേനെ”

കാർത്തിക : “ഞങ്ങൾക്ക് അവിടേക്ക് എത്താൻ പറ്റുമോ ഡോക്ടർ?”

റോബർട്ട്‌ : ഇല്ല അമ്മേ…. മാസ്റ്ററിന് തോന്നുന്നത് പോലെ ആണ് എല്ലാം നടക്കുന്നത്…. ഞങ്ങൾ അദ്ദേഹത്തിന്റെ സേവകർ മാത്രം ആണ്”

വൈഷ്ണവി : “അപ്പോ ഡോക്ടറിനു പോകാൻ ആഗ്രഹം ഇല്ലേ അവിടേക്ക്”

റോബർട്ട്‌ : “മരണം വരെ അവിടെ ജീവിക്കാൻ ആണ് ആഗ്രഹം…. ഞങ്ങളുടെ മാസ്റ്ററിന്റെ ഒപ്പം…. പക്ഷേ ഇത് മാസ്റ്ററിന്റ ആഗ്രഹം ആണ് ഞാൻ ഇവിടെ നിക്കുക എന്നുള്ളത്…. അദ്ദേഹത്തിന് എതിരെ നിൽക്കാൻ ആർക്കും ആവില്ല”

വിഷ്ണു :”ഏട്ടൻ ഇനി എന്ന് വരും? ”

റോബർട്ട്‌ :അദ്ദേഹം ഇനി വരില്ല… പക്ഷേ അദ്ദേഹത്തെ നിങ്ങൾക്ക് കാണാൻ ആവുന്ന വിധത്തിൽ സജ്ജീകരണം ചെയ്യാൻ ആണ് എന്നെ ഏല്പിച്ച ജോലി….

Leave a Reply

Your email address will not be published. Required fields are marked *