പെട്ടന്ന് അച്ഛൻ എന്റെ നേർക്ക് തിരിഞ്ഞു….അച്ഛന്റെ മുഖം കണ്ടപ്പോൾ തന്നെ എന്റെ കാര്യം ഏകദേശം തീരുമാനമായി എന്ന് മനസിലായി…. പക്ഷെ അതിന്റെ കാരണം ഇപ്പോഴും അവ്യക്തം…
അച്ഛൻ എന്റെ നേർക്ക് തിരഞ്ഞപ്പോൾ അച്ഛന്റെ പുറകിൽ നിൽക്കുന്ന പെൺകുട്ടിയുടെയും മുഖം വെളിവായി തുടങ്ങി…..പിന്നീട് ആ മുഖം വ്യക്തമായി തന്നെ ഞാൻ കണ്ടു…. !!!!!!!…
അതോടെ എന്റെ വളിയും കിളിയും ഒരുമിച്ച് പോയി..!!!!!!..എന്റെ സകല നാഡീഞരമ്പും തളർന്നു… ഞാൻ അറിയാതെ ആ പേര് വിളിച്ചു….
“””””…..അനില…..!!!!””””
എന്റെ ശബ്ദം കേട്ടതും തലതാഴ്ത്തി കരഞ്ഞുകൊണ്ടിരിക്കുന്ന അവൾ പ്രതീക്ഷയോടെ തലയുയർത്തി നോക്കി… എന്നെ കണ്ടതും അവളുടെ കണ്ണിൽ നിന്ന് ഒലിച്ചിറങ്ങിയ കണ്ണുനീർ തുടച് കയ്യിൽ തൂക്കി പിടിച്ചിരുന്ന ബാഗ് താഴെ ഇട്ട് ഓടി വന്ന് എന്നെ കെട്ടിപിടിച് നെഞ്ചിൽ മുഖം പൂഴ്ത്തി കരയാൻ തുടങ്ങി….
ഞാൻ എന്ത് ചെയ്യണം എന്നറിയാതെ കുഴങ്ങി…. അവളുടെ മുഖം കയ്യിൽ എടുത്തു ആ കണ്ണുനീർ തുടച്ചു അവളെ ചുംബിക്കാൻ എന്റെ ഹൃദയം വെമ്പി….പക്ഷെ എനിക്ക് അനങ്ങാൻ പോലും കഴിയുന്നില്ല…. ഞാൻ മുഖം ഉയർത്തി അച്ഛനെയും അമ്മയെയും മാറി മാറി നോക്കി….. രണ്ട് പേരും അന്ധംവിട്ട് നിൽക്കുകയാണ്……. ഞാൻ എന്താ ചെയ്യാ…..അവളെ ആശ്വസിപ്പിക്കണം എന്നുണ്ട്… പക്ഷെ അച്ഛനും അമ്മയും എന്നെ തന്നെ നോക്കി നിൽക്കുന്നു….
അവൾ ഏങ്ങലടിച്ചു കരയാൻ തുടങ്ങി….. പെട്ടന്ന് അമ്മ അവളെ പിടിച്ചു കൊണ്ടുപോയി സോഫയിൽ ഇരുത്തി….. അവൾ എന്റെ അമ്മയുടെ തോളിൽ തലവച്ചു വീണ്ടും കരയാൻ തുടങ്ങി……..
“…..ഇവൾ എന്തിനാണാണാവോ ഇങ്ങനെ കിടന്ന് കരയുന്നത്..അല്ല ഇവൾ എന്തിനാണാവോ ഇപ്പൊ ഇങ്ങോട്ട് വന്നത്……. ഒരു എത്തുംപിടിയും കിട്ടുന്നില്ല…..മൈര്…. ”
“…ഡാ നിനക്ക് ഈ കുട്ട്യേ അറിയോ… ” മനസ്സിൽ പല ചോദ്യങ്ങൾക്കും ഉത്തരങ്ങൾ തിരയുന്നതിന്റെ ഇടക്കാണ് അച്ഛന്റെ ചോദ്യം
“ഏഹ്..? എന്താ..? “പെട്ടന്ന് സ്വബോധം വീണ്ടെടുത്ത് ഞാൻ ചോദിച്ചു
നിനക്ക് ഈ കുട്ട്യേ അറിയോന്ന്? പഴേതിന്നേക്കാൾ കട്ടിയിൽ ആണ് ചോദ്യം വന്നത്
“…ആ…. അറിയാം.. ” തല താഴ്ത്തികൊണ്ട് ഞാൻ പറഞ്ഞൊപ്പിച്ചു….
“…എങ്ങനെ അറിയാം?…”
“…. അത്…..കമ്പനിയിൽ വച്ചുള്ള പരിചയം ആണ്… “(ഞാൻ ജോലി ചെയ്യ്തിരുന്ന കമ്പനി ആണ് ഉദ്ദേശിച്ചത്. )
“…എങ്ങനെയുള്ള പരിചയം….? ” അടുത്ത ചോദ്യം ഞൊടിയിടയിൽ വന്നു….
ഞാൻ ഒന്നും മിണ്ടിയില്ല…. തല താഴ്ത്തി തന്നെ നിന്നു…
“…..ഡാ നിന്നോട് ചോദിച്ചത് കേട്ടില്ലേ നിങ്ങൾ തമ്മിൽ എന്താ ബന്ധം എന്ന്…? “
ഞാൻ മുഖം ഉയർത്തി അവളെ ഒന്ന് നോക്കി……കണ്ണുകൾ തുടച്ചു കൊണ്ട് ഒരു പ്രതീക്ഷയോടെ അവൾ എന്നെ നോക്കി…. കരഞ്ഞു കരഞ്ഞു കണ്ണുകൾ ഒക്കെ ഒരു പരുവം ആയിട്ടുണ്ട്….. നല്ല ഉറക്കക്ഷീണവും ഉണ്ട്….. അവളെ ഈ അവസ്ഥയിൽ കാണുമ്പോ തന്നെ എന്റെ നെഞ്ച് പിടയുന്നു….
“..ഡാ നിന്നോട്…. ” എന്ന് അച്ഛൻ പറഞ്ഞതും അത് മുഴുവനാക്കാൻ സമ്മതിക്കാതെ ഞാൻ ഇടക്ക് കയറി പറഞ്ഞു….
“….ഞങ്ങൾ തമ്മിൽ ഇഷ്ട്ടത്തിലാ.. ” സ്വല്പം ധൈര്യത്തിൽ തന്നെയാണ് ഞാൻ അത് പറഞ്ഞത്…..
ഒരു തെറി ആണ് പ്രതീക്ഷിച്ചതെങ്കിലും അച്ഛന് ഒരു ഭാവമാറ്റവും ഇല്ല…..
“….ഡീ കൊച്ചേ….. നീ ഇവിടേക്ക് വരുന്ന കാര്യം ഇവന് അറിയാമായിരുന്നോ….? ” “ഇത്തവണ അച്ഛന്റെ ചോദ്യം അവളോടായിരുന്നു…. ”
“….ഇല്ല…… അവന്റെ ഫോൺ രണ്ട് ദിവസം ആയി സ്വിച്ച് ഓഫ് ആയിരുന്നു….. ” അവൾ കണ്ണ് തുടച്ചു തല താഴ്ത്തി കൊണ്ട് പറഞ്ഞു…..
“……നിന്റെ ഫോൺ എവിടെടാ….? ” അച്ഛൻ അല്പ്പം ഉച്ചത്തിൽ തന്നെ ആണ് അത് ചോദിച്ചത്…….
“….അ…. അത്…. അത് പൊ…പൊട്ടി പോയി…. ” ഞാൻ വിക്കി പറഞ്ഞു….
“…പൊട്ടിയതോ അതോ പൊട്ടിച്ചതോ…? ” ഹാളിലെ ടെബിളിലേക്ക് ചൂണ്ടികൊണ്ടാണ് അച്ഛൻ അത് ചോദിച്ചത്…….
ഞാൻ അവിടേക്ക് നോക്കിയപ്പോ രണ്ട് ദിവസം മുൻപ് ഞാൻ എറിഞ്ഞു പൊട്ടിച്ച എന്റെ ഫോൺ പല പീസുകളായി ആ ടേബിളിൽ വച്ചിട്ടുണ്ട്…..
ഞാൻ ഒന്നും മിണ്ടാതെ തല താഴ്ത്തി നിന്നു……
