നിനക്കാതെ – 1 1

“…അതിനൊള്ളത് നിനക്ക് ഞാൻ പിന്നെ തന്നോളാം…. ആദ്യം ഈ പ്രേശ്നത്തിന് ഒരു പരിഹാരം കാണട്ടെ…. ” എന്റെയും അവളുടെയും മുഖത്ത് മാറി നോക്കികൊണ്ടാണ് അച്ഛൻ അത് പറഞ്ഞത്

“…ഇവൾ എന്തിനാണ് ഇവിടെ വന്നത് എന്ന് നിനക്കറിയോടാ…? ” അവൾക് നേരെ വിരൽ ചൂണ്ടി കൊണ്ടാണ് അച്ഛന്റെ ചോദ്യം….

“…ഇല്ല.. ”
ഒറ്റ വാക്കിൽ ഞാൻ എന്റെ മറുപടി ഒതുക്കി

“…ഇവള്ടെ അച്ഛൻ ഇവളെ വീട്ടിൽ നിന്ന് ഇറക്കി വിട്ടതാ….. ”

ഞാൻ അത്ഭുതത്തോടെ അവളെ നോക്കി…. അവൾ അപ്പോഴും അമ്മയുടെ തോളിൽ കിടന്ന് കരയുകയാണ്…

ആ….ഇപ്പോഴാണ് ഇതിന്റെ കിടപ്പുവശം മനസിലാവുന്നത്……അപ്പൊ ആ പൂറൻ തന്ത ആണ് പ്രശനം….. സംഭവം ഏകദേശം എനിക്ക് പിടികിട്ടി തുടങ്ങി….

“…പക്ഷെ ഇവളെ എന്തിനാണ് വീട്ടിൽ നിന്ന് ഇറക്കി വിട്ടത് എന്ന് ഇവളോട് ചോദിച്ചിട്ട് പറയുന്നില്ല….. ഒരാളെ പ്രേമിച്ചു എന്ന പേരും പറഞ്ഞ് വീട്ടിൽ നിന്ന് ഒരു പെൺകുട്ടിയെയും ഒരു അച്ഛനും ഇറക്കി വിടില്ല….വേറെ എന്തോ കാരണം ഉണ്ട്…. ഇവൾ അത് പറയുന്നുമില്ല…. എന്താടാ പ്രശ്നം….? ” അച്ഛൻ അല്പം ആധിയോടെ ആണ് അത് ചോദിച്ചത്

“..മൈര്… അതെങ്ങനെ എനിക്ക് അറിയാം…. അത് അവൾക്കല്ലേ അറിയൂ…. പിന്നെ എന്ത് മൈരിനാ എന്നോട് ചോദിക്കുന്നെ….? ” എന്ന് പറയാൻ ആണ് തോന്നിയത് എങ്കിലും മുന്നിൽ അച്ഛൻ ആണ് നിൽക്കുന്നത് എന്നറിയാവുന്നത്കൊണ്ടും അച്ഛന്റെ കൈക്ക് നല്ല തഴമ്പ് ഉള്ളത് കൊണ്ടും “എനിക്ക് അറിയില്ല “എന്ന സ്ഥിരം പല്ലവിയിൽ എന്റെ മറുപടി ഒതുക്കേണ്ടിവന്നു

അച്ഛൻ അത് കേട്ടതും അവളുടെ അടുത്തേക്ക് ചെന്ന് അവളുടെ അടുത്ത് ഇരുന്നു

“…മോളെ… നീ സത്യം എന്താണെന്ന് പറയാതെ നമ്മുക്ക് ഈ പ്രശ്നം പരിഹരിക്കാനാവില്ല…..മോള് ധൈര്യമായി പറഞ്ഞോ…. എന്താണ് നിന്നെ വീട്ടിൽ നിന്ന് ഇറക്കി വിടാനുള്ള കാരണം..? ”
വളരെ സൗമ്യൻ ആയാണ് അച്ഛൻ അത് ചോദിച്ചത്

“…അത്…..അച്ഛാ….അവൻ…. ” അവൾ കണ്ണ് തുടച്ചു കൊണ്ട് വിക്കി വിക്കി എന്നെ നോക്കി കൊണ്ട് പറഞ്ഞു തുടങ്ങി…

“….അവൻ?…. അവൻ എന്താ ചെയ്‌തേ? ” ഇത്തവണ ചോദ്യം വന്നത് അമ്മയുടെ അടുത്ത് നിന്നാണ്…

“..അവൻ ഒന്നും ചെയ്യ്തില്ല…”

“..പിന്നെ എന്താണെന്ന് പറയ് മോളെ… ”

“…അവൻ എന്നെക്കാളും 3 വയസിനു ഇളയതാ… “അവൾ എന്നെ നോക്കി പറഞ്ഞുകൊണ്ട് തല താഴ്ത്തി ഇരുന്നു….

അമ്മയുടെ സ്ഥായി ഭാവമായ കരുണാ ഭാവം ഞൊടിയിടയിൽ രൗദ്ര ഭാവത്തിലേക്ക് മാറിയത് ഞാൻ ശ്രദ്ധിച്ചു ….. അനു ഇതെല്ലാം കേട്ട് വായപൊത്തി ചിരിക്കുന്നുണ്ട്.. ആദ്യം ഞാൻ കരുതി പിശാച്ച് കരയുകയാണെന്നണ്….പിന്നീട് സൂക്ഷിച്ചു നോക്കിയപ്പോ അവിടെ നിന്ന് ചിരിക്കുക കുരുട്ടടക്ക…. ….മനുഷ്യൻ ഇവിടെ നിന്ന് തൊലിയുരിയുമ്പോ അവൾ അവിടെ നിന്ന് വായപൊത്തി ചിരിക്കുന്നു…. ഇതെന്ത് മൈര്.. ഇവൾ ഇതെന്ത് മൈരിന ചിരിക്കുന്നെ? ….

“…നാണമുണ്ടോടാ നായെ ചേച്ചിടെ പ്രായം ഉള്ള പെണ്ണിനെ പ്രേമിക്കാൻ…… ” ചാടി എഴുന്നേറ്റ് എന്റെ ഷർട്ടിന്റെ കോളറിൽ കുത്തി പിടിച്ചു കൊണ്ട് അച്ഛനാണ് അത് ചോദിച്ചത്……

“…ഊമ്പിയല്ലോ നാഥാ…. ” മനസ്സിൽ പറഞ്ഞു കൊണ്ട് ഞാൻ തല കുനിച്ചു നിന്നു… അച്ഛന്റെ മുഖത്ത് നോക്കാൻ പോലുമുള്ള ധൈര്യം എനിക്കുണ്ടായില്ല….

ഞാൻ നിന്ന് വിയർക്കാൻ തുടങ്ങി…. എന്നിൽ നിന്ന് മറുപടി ഒന്നും ലഭിക്കില്ല എന്ന് ഉറപ്പായപ്പോൾ അച്ഛൻ എന്റെ കോളറിൽ പിടിച്ച കൈ കൊണ്ട് എന്നെ തള്ളി…… ഞാൻ നേരെ പോയി ടേബിളിൽ തട്ടി നിന്നു…. അപ്പോഴും എന്റെ മുഖം ഉയർത്തി നോക്കാൻ എനിക്ക് മടിയായിരുന്നു….
“..മോളെ നീ എണീക്ക് നിന്നെ ഞാൻ വീട്ടിൽ കൊണ്ടുപോയി വിടാം…… നിന്റെ അച്ഛനോട് ഞാൻ സംസാരിക്കാം…….നിങ്ങൾക്ക് ഇപ്പൊ ഇതൊക്കെ ഒരു കളി തമാശ ആയിരിക്കും….. പക്ഷെ ജീവിച്ചു തുടങ്ങുമ്പോൾ അതിന്റെ വിഷമം നിങ്ങൾ മനസിലാക്കും…… അപ്പൊ വിഷമിക്കാതിരിക്കാൻ ഇപ്പൊൾ തന്നെ ഇതൊക്കെ മറക്കുന്നതാണ് നിങ്ങൾക്ക് രണ്ടു പേർക്കും നല്ലത്……മോൾടെ അച്ഛനോട് ഞാൻ കാര്യങ്ങൾ ബോധിപ്പിച്ചോളാം…ഇതുവരെയുള്ളത് നിങ്ങൾ മറക്കണം…. മോൾടെ അച്ഛൻ കണ്ടു പിടിച്ചു തരുന്ന ആളുടെ ഒപ്പം മോൾ സുഗമായി ജീവിക്കണം…. വരൂ നമ്മുക്ക് പോകാം…. ”

Leave a Reply

Your email address will not be published. Required fields are marked *