അന്ന് ആ വീട്ടിൽ നിന്ന് ഒരു കത്തും എഴുതി വെച്ചു ഇറങ്ങുമ്പോൾ എനിക്ക് ഒരു ഊഹവും ഇല്ലാരുന്നു എവിടെ പോകണമെന്നോ എന്ത് ചെയ്യണമെന്നോ. ആകെ ലക്ഷ്യം ആര്യയുടെയും ഭദ്രന്റെയും ജീവിതത്തിൽ നിന്ന് മാറി കൊടുക എന്നത് മാത്രം ആയിരുന്നു. എന്റെ ആ ഒളിച്ചോട്ടം ചെന്നു നിന്നത് എന്റെ സ്വന്തം നാട്ടിൽ തന്നെയാണ്. ഇങ്ങു തെക്കുള്ള ഒരു ചെറിയ ഗ്രാമം. മലയും വയലും എല്ലാം ഒരുമിച്ചു കാണാന്‍ പറ്റുന്ന നാട് ”മലേവയല്‍”. മലകളില്‍ നിന്നും ഒഴുകി വരുന്ന ചെറിയ ചാലുകളാണ് ഈ നാടിന്‍റെ ജീവ നാടി. പണ്ട് തെങ്ങ് നിന്നിരുന്ന പുരയിടങ്ങള്‍ ഇന്ന് എണ്ണപ്പനകള്‍ക്കും റബ്ബറിനും വഴിമാറി. കൊടും കാടിന്‍റെ ഭീഗരതയും പരന്നുകിടക്കുന്ന വയലെലകളുടെ വശ്യതയും എന്‍റെ ഈ നാടിനു സ്വൊന്തം.
ആ രാത്രിയില്‍ തന്നെ ഞാൻ നാട്ടിൽ എത്തിയിരുന്നു. ഇങ്ങു നാട്ടിൽ വന്നിറങ്ങി ആദ്യം പോയത് മംഗലത്ത് വീട്ടിൽ ആയിരുന്നു. അതേ എന്‍റെ ചെറുപ്പത്തില്‍ അച്ചന്‍റെയും ചേട്ടന്‍റെയും മരണത്തോടെ ഞങ്ങള്‍ ഉപേക്ഷിച്ചു പോയ എന്റെ സ്വന്തം തറവാട്ടിൽ. ഞാനും അമ്മയും അമ്മാവന്റെ കൂടെ ആര്യേച്ചിടെ വീട്ടില്‍ ആയിരുന്നു പിന്നീടുള്ള കാലം. അമ്മ പറഞ്ഞുള്ള അറിവുകളാണ് എന്നെ ഈ പൊട്ടി പൊളിഞ്ഞ എട്ടു കെട്ടുമായി കെട്ടിയിടാന്‍ കാരണം. നന്നേ ചെറുപ്പത്തിൽ ആര്യേച്ചിയുമായി വഴക്കിടുമ്പോള്‍ അല്ല എന്നെ കരയിക്കുമ്പോഴൊക്കെ അവൾ പറയും
“”ഇതെന്റെ വീടാ എനിക്ക് ഇഷ്ടം ഉള്ളത് ചെയ്യും, എന്നെ ഇഷ്ടമല്ലേ നീ നിന്റെ വീട്ടിൽ പൊക്കോ””എന്നൊക്കെ.
സ്വന്തമായി വീടില്ലാത്ത വന്റെ വിഷമം ഞാൻ അവളിൽ നിന്നും ഒരുപാട് അനുഭവിച്ചിട്ടുണ്ട്. ഒരിക്കൽ അമ്മ ഞാന്‍ ഇങ്ങനെ വല്ലാതെ വിഷമിക്കുന്ന കണ്ടിട്ട് എനിക്ക് പറഞ്ഞുതന്നു, വീടില്ലാത്ത എനിക്കും സ്വന്തമായി ഒരു വീടുണ്ട് ഒരു അസ്സൽ എട്ടുകെട്ട്, അച്ഛനും അച്ഛന്റെ മുന്‍ തലമുറക്കാരും കൂട്ടുകുടുംബമയി കഴിഞ്ഞ വീട്. അത് എന്‍റെ ഉള്ളിലെ അഭയര്‍ത്തിയില്‍ നിന്നും ഞാന്‍ ആകേണ്ട പ്രമാണിയിലേക്ക് വിരല്‍ ചൂണ്ടിയിരുന്നു. മോൻ വലുതാകുമ്പോൾ അച്ചുനേം അമ്മയെയും ഒക്കെ കൂട്ടി അവിടെ ആവും താമസിക്കുന്നത്. അമ്മ അച്ചു എന്ന് വിളിക്കുന്നത് ആര്യേച്ചിയെ ആയിരുന്നു. എന്റെ കുഞ്ഞു മനസ്സിൽ അമ്മ ഇട്ടുതന്ന രണ്ടു മോഹങ്ങൾ. പക്ഷേ അന്ന് ഞാൻ ആര്യേച്ചിയെ ഒരുപാട് പേടിച്ചിരുന്നു അതുകൊണ്ട് തന്നെ എന്റെ മറുപടി എപ്പോഴും. ഞാനും എന്റെ അമ്മയും നമ്മുടെ മണിക്കുട്ടിയും (അമ്മാവന്റെ പുള്ളി പശു ) മാത്രം മതി എന്നായിരുന്നു. എങ്കിലും അമ്മ അവളെ എന്റെ തലയിൽ കുത്തിവെക്കാൻ കിട്ടുന്ന ഒരവസരവും പാഴാക്കില്ലാരുന്നു. എന്നാൽ ഇന്ന് എന്റെ ആ രണ്ടു സ്വപ്നങ്ങളും ഭദ്രൻ തട്ടിഎടുത്തിരിക്കുന്നു.
ആ പഴയ മതിൽ ചാടി കടന്ന് ഞാന്‍ അകത്തു കയറി. പകുതിയിൽ അധികം കത്തി അമർന്ന ഒരു എട്ടുകെട്ട്, ഒട്ടുമിക്ക മുറികളുടെയും മെൽകൂര പൊളിഞ്ഞു നിലം പൊത്തിയിരിക്കുന്നു എല്ലാം പത്തിരുപത്തഞ്ചു വർഷം മുന്പ് ഉണ്ടായ അപകടത്തിന്‍റെ ബാക്കി പത്രമാകാം. എന്നെങ്കിലും കയ്യിൽ പൈസ ആകുമ്പോൾ ബാങ്കിൽ നിന്ന് തറവാട് തിരിച്ചെടുത്തു പുതുക്കി പണിയണം എന്നായിരുന്നു മനസ്സിൽ.
“”ഭദ്രനില്‍ നിന്നു നിന്നെ ഒരിക്കല്‍ പൊന്നുംവില കൊടുത്തു വിലക്ക് വങ്ങും ഞാന്‍ “”
ആരോടെന്നില്ലാതെ ഞാന്‍ പറഞ്ഞു. ഞാൻ അന്ന് ആ വരാന്തയിൽ കിടന്നു ഉറങ്ങി. എന്തോ ഇവിടെ വരുമ്പോൾ അച്ഛനും ചേട്ടനും എന്റെ കൂടെ തന്നെ ഉണ്ടെന്നൊരു തോന്നൽ. അവരെയും ഇവിടെ ആണ് അടക്കം ചെയ്ത്.
രാവിലത്തെ സുര്യകിരണങ്ങള്‍ കണ്ണിലടിച്ചപ്പോഴാണ് ഞാന്‍ എഴുന്നേറ്റത്. വെളുത് വരുന്നേതേയുള്ളു കിഴക്കോട്ടു മുഖം വെച്ച് കിടന്നതിനാല്‍ സൂര്യന്‍
വിളിച്ചെഴുന്നെല്‍പ്പിച്ചു എന്നുമാത്രം. എന്റെ ഈ തറവാട് ഒരു വയലിന്റെ കാരായിലാണ് പഠിപ്പുരയിൽ നിന്ന് നോക്കിയാൽ കണ്ണെത്താത്ത ഇടത്തോളം വയലുകളാണ്, അതിനും അപ്പുറം മല, വീടിനു പുറകു വശവും മല തന്നെ. പച്ച വിരിച്ചു കാറ്റിൽ ആടുന്ന നെൽ കതിർ കാണാൻ തന്നെ ഒരു മനസുഖം. ഒരു കാലത്തു ഇതൊക്കെ ഞങ്ങളുടെയായിരുന്നു, കൂട്ടുകുടുബം ഇല്ലാതെ ആയകാലത്തു പലർക്കും ഓഹരി കൊടുത്തു, അവർ വിറ്റ് പെറുക്കി പോയിട്ട് ശേഷിച്ചതില്‍ വളരെ കുറച്ച് മാത്രമേ എന്റെ അച്ഛനു കിട്ടിട്ടുള്ളു. അത് തന്നെ ഏക്കറുകളോളം വരും. അമ്മാവന്റെ ഭാഷയില്‍ എത്രയോ പറ കണ്ടം. എന്നാ ഇപ്പോ എല്ലാം പാട്ടത്തിന് കൊടുത്താണ് ബാങ്കിലെ ലോൺ അടച്ചു പോരുന്നത്. പണ്ട് ഇവിടുത്തെ കൃഷി അമ്മാവന്‍ ആയിരുന്നു നോക്കിയിരുന്നത്, അദ്ദേഹത്തിന് വയ്യാണ്ടായപ്പോള്‍ ആര്‍ക്കോ പാട്ടത്തിനു കൊടുത്തത്. ആ സമയത്തൊക്കെ ഞാന്‍ ഇവടെ വന്നിട്ടുണ്ട് മിക്കവാറും ആര്യേചിയുംകാണും കൂടെ .
