* ഒന്നും പറ്റില്ലടോ.. എല്ലാം ശരിയാകും.. നീ പോയി ഭക്ഷണം എടുത്ത് വയ്ക്ക്.
അപ്പോഴേക്കും ഞാന്‍ അവളെ വിളിച്ചുണര്‍ത്താം..
“ ഉം.. പിന്നെ സൂക്ഷിച്ചും കണ്ടൊക്കെ മതി ”
പപ്പ അറിഞ്ഞു കൊണ്ട് കയറാന്‍ പോകുകയാണ് ആ പുലി മടയ്ക്ക്.. ഇന്ന് ഇനി
എന്തൊക്കെ നടക്കുമോ ആവോ നിങ്ങളിപ്പോള്‍ ചിന്തിക്കുന്നുണ്ടാകും
സ്വന്തം പപ്പയെ പോലും പേടിയില്ലാത്തവളോ എന്ന്. അത് നിങ്ങള്‍ക്ക് ആര്‍ക്കും
അവളുടെ സ്വഭാവം അറിയാത്തത് കൊണ്ടാ.. പപ്പയെ അല്ല വേണേല്‍ പപ്പയുടെ
പപ്പയെ വരെ അവള്‍ പരലോകം കാണിക്കും.. അതാ കുരിപ്പ്. കാണാൻ പോകുന്ന
പൂരം കണ്ടു തന്നെ അറിയാം.
* ദൈവമേ കാത്തോളണേ…എന്റെ പപ്പയ്ക്ക് ഒന്നും വരുത്തല്ലേ… ”
” മിണ്ടാതിരിയെടാ… ”
* ഓഹ്.. ”
ഞാനും തരുവും കൂടി പപ്പയുടെ പിറകെ വച്ചു പിടിച്ചു… പപ്പയുടെ പോക്ക്
കാണുമ്പോഴേ പാവം തോന്നും.
* ദമാളൂ.. തപ്പു എണീക്ക്… ” അച്ചനിത്തിരി ഡിസ്റ്റന്‍സ് കീപ് ചെയ്യാണ് അവളോട
സംസാരിക്കുന്നത്. പാവം… അവളാണേല്‍ തല വഴി മൂടിയാണ് ഉറക്കം.. കുംഭകര്‍ണി..
അച്ചന്‍ മെല്ലെ പോയി ബ്ലാജറ്റ് ഉയര്‍ത്തി..
* എന്താ പപ്പാ… ” വാഷ് റൂമില്‍ നിന്നും ഇറങ്ങി കൊണ്ട് തപസ്സ്യ ചോദിച്ചു.
“ ഏഹ്?? നിയവിടെയാണേല്‍ ഇവിടെ ആരാ?? *
“ അത് ഞാന്‍ പില്ലോ വച്ചതാ… ഇവര്‍ ഞാനില്ലാത്ത തക്കം നോക്കിയാണല്ലോ എന്റെ
റൂമില്‍ കയറുന്നെ.. അത് കൊണ്ട് ഇവരെണീറ്റ പാടെ ഞാന്‍ പില്ലോ സെറ്റ് ചെയ്യ് വാഷ്
റൂമിലേക്ക് ഓടി.. ഞാനിവിടെ ഉണ്ടെന്ന് കരുതി ഇവര്‍ രണ്ടും കയറുകയും ഇല്ല
* തെണ്ടി “ – തനു
* എന്താ?? ” – തപ്പു
“അല്ല ഞങ്ങളെങ്ങനെ ഇന്നലെ നിന്റെ റൂമില്‍ എത്തി ?? *
* ദബാധം പോയ രണ്ടിനെയും ഞാനാ എന്റെ റൂമില്‍ കിടത്തിയേ..
“* ആ മതി ചോദ്യോത്തരങ്ങള്‍.. മോളെ വാ കഴിക്കാം..
* ദൃവണ്ട പപ്പ ശരു കാത്തിരിക്കാണ് ഫുഡ് ഞാന്‍ പുറത്തൂന്ന് കഴിച്ചോളാം. ”
” എന്നാലും… ”
* പപ്പ. എന്നാലും വേണ്ട. അവള്‍ പോയിക്കോട്ടെ വെറുതെ എന്തിനാ പപ്പ വടി
കൊടുത്ത് അടി വാങ്ങിക്കണേ?? ” തനു പപ്പയ്ക്ക് കേള്‍ക്കത്തക്ക വിധത്തില്‍
പറഞ്ഞു.
ളില്;
തപസ്സ്യ തന്റെ കാറിന്റെ കീ എടുത്ത് പുറത്തേക്ക് പോയി…
മമ്മ ഫുഡ് ഒക്കെ എടുത്ത് ടേബിളില്‍ വച്ചു.. ഞങ്ങളെ വിളിക്കാന്നു കരുതി
വരാനിരിക്കുമ്പോഴാണ് വിരലില്‍ കീയും കറക്കി തപ്പു പുറത്തു പോകുന്നത് കണ്ടത്…
* തപ്പു… ” ശോ ഈ മമ്മ എത്ര കിട്ടിയാലും പഠിക്കിട്ലെന്നു പറഞ്ഞാല്‍..
എന്താ?? ”
* ഏഹ്… ഒന്നുല്ല മോള്‍ പോയിക്കോ ”
“ഉം… *
ഞങ്ങള്‍ എല്ലാവരും ടേബിളിന് ചുററും കൂടിയിരുന്നു ഫുഡ് കഴിക്കാന്‍ തുടങ്ങി..
ഇടയ്ക്ക് മമ്മ തപ്പുവിന്റെ കാര്യം എടുത്തിട്ടെങ്കിലും പപ്പ അതിനെ തടഞ്ഞു.
തപ്പു കാറെടുത്ത് നേരെ പോയത് ശരണ്യയുടെ വീട്ടിലേക്കായിരുന്നു.. അവള്‍
കാറോടിക്കുകയായിരുന്നില്ല പറപ്പിക്കുകയായിരുന്നു.. മുഖമെല്ലാം ചുവന്നു
തുടുത്തിട്ടുണ്ട്. കണ്ണില്‍ നിന്നും കണ്ണുനീര്‍ ചാലിട്ടൊഴുകി.. എന്തൊക്കെയോ
പിറുപിറുത്തു കൊണ്ട് സ്്റിയറിങ്ങില്‍ ആഞ്ഞടിക്കാന്‍ തുടങ്ങി. വീടെത്തിയതും
ഒറ്റൊട്ടമായിരുന്നു ശരുവിന്റെ റൂമിലേക്ക്. ശരുവിന്റെ പപ്പ മാധവനും അമ്മ
മീനാക്ഷിയും സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും അവള്‍ അത് ശ്രദ്ധിക്കാതെ
ഓടി..വായനയിലായിരുന്ന ശരു തപ്പുവിന്റെ അപ്രതീക്ഷിത വരവില്‍ ഒന്ന്
ഞെട്ടി.ശരുവിനെ പോലും മൈന്‍ഡ് ചെയ്യാതെ അവള്‍ അവിടെ കണ്ട എല്ലാ
സാധനവും എറിഞ്ഞു പൊട്ടിക്കാന്‍ തുടങ്ങി. തന്റെ കൈകള്‍ ചുമരിലേക്ക്
ആഞ്ഞടിച്ചു കൊണ്ടേയിരുന്നു.. കയ്യില്‍ നിന്നും രക്തം ഒലിച്ചിറങ്ങിയിട്ടും അവള്‍
നിര്‍ത്തിയില്ല. ശരുവിനു ആദ്യം ഒന്നും മനസ്സിലായിട്ലെങ്കിലും പിന്നെ അവള്‍ ചെന്ന്
തപ്പുവിനെ പിടിച്ചു മാറ്റാന്‍ ശ്രമിച്ചു പക്ഷെ സാധിച്ചില്ല. അവളെ പിന്നിലേക്ക് തള്ളി
കൊണ്ട് തപ്പു വീണ്ടും തന്റെ പ്രവര്‍ത്തി തുടര്‍ന്നു… കണ്ണില്‍ നിന്നും പൊടിയുന്ന
കണ്ണുനീരില്‍ നിന്നും ശരുവിന് മനസ്സിലായി പ്രശം ഗുരുതരമാണെന്ന്.. റൂമില്‍
നിന്നുമുള്ള ശബ്ദം താഴെ വരെ എത്തി.. ശരുവിന്റെ പാരന്റ്സിന് ഇത് പുതുമയുള്ള
കാര്യമല്ലാത്തത് കൊണ്ട് മൈന്‍ഡ് ചെയ്യില്ല. ശരുവിനു അവളുടെ പ്രവര്‍ത്തി കണ്ടു
നില്‍ക്കാന്‍ സാധിച്ചില്ല. അവള്‍ തപസ്സ്യയെ ഇറുകെ പുണര്‍ന്നു.. തപ്പു അതില്‍
നിന്നും കുതറി മാറാന്‍ ശ്രമിക്കുന്തോറും അത് മുറുകി മുറുകി വന്നു. അവശ
തളര്‍ന്ന് ശരണ്വയിലൂടെ ഈര്‍ന്ന് താഴെ ഇരുന്നു. അവള്‍ കരയുകയായിരുന്നു.
അവളുടെ കണ്ണീര്‍ കാണവയ്യാതെ ശരുവും..* എന്താ തപ്പു.. എന്താ കാര്യം???” അവള്‍ ആധിയോടെ ചോദിച്ചു.* ശരരു, ഞാന്‍ എന്തൊരു ജന്മമാണെടി.. സ്വന്തം പേരെന്റ്സിനു പോലും എന്നോട്
സംസാരിക്കാനേ പേടിയാണ്.. ” തേങ്ങലോടെ പറഞ്ഞു
