നിറമുള്ള കനവുകൾ 3

“ അതൊക്കെയൊര് കഥയാ ശിവാ… ഞാൻ പറയാം…നീ വണ്ടിയെടുക്ക്… “”

തങ്കച്ചൻ പറഞ്ഞ വഴിയിലൂടെ ശിവൻ വണ്ടി വിട്ടു. അതിനിടക്ക് തങ്കച്ചൻ പ്രിയയുടെ എല്ലാ കാര്യവും ശിവനോട് പറഞ്ഞു.
സ്ഥലം കണ്ട് മടങ്ങി തങ്കച്ചനെ വഴിയിലിറക്കി ശിവൻ വീട്ടിലേക്ക് മടങ്ങി. ചെമ്മൺ പാതയിലൂടെ പതിയെ ബുള്ളറ്റോടിച്ച് പ്രിയയെ കുറിച്ചവൻ ഓർത്തു. കോളേജിൽ എല്ലാത്തിനും മിടുക്കിയായിരുന്നവൾ. ഒരു ജൂനിയർ എന്നതിനപ്പുറം അവളെ കാര്യമായി ശ്രദ്ധിച്ചിട്ടില്ല. തനിക്ക് പ്രേമിക്കാനും, മറ്റു പലതിനും മൂന്നാലെണ്ണം മുതിർന്നത് വേറെയുണ്ടായിരുന്നത് കൊണ്ട് ജൂനിയേർസിനെ വേറെ രീതിയിൽ നോക്കിയിട്ടില്ല. പ്രിയ അന്നും നല്ല സുന്ദരിയായിരുന്നു. ഇന്ന് അസ്സൽ ഒരു മാദകത്തിടമ്പും.

പിറ്റേന്ന് പ്രിയയെ ഞെട്ടിച്ച് കൊണ്ട് വീണ്ടും അതേ സ്ഥലത്ത് ശിവനിരിക്കുന്നു.

“ അല്ല… ഇന്നെന്തു പറ്റി… ? ഇന്നലെ സ്ഥലക്കച്ചവടം നടന്നില്ലേ… ?”

പ്രിയ ചിരിയോടെ ചോദിച്ചു.

“ ഇല്ലെടീ… ഇന്നലെ സ്ഥലം മാത്രമേ കണ്ടുള്ളൂ… ആളെ കണ്ടില്ല… ഇന്ന് ആളെ കണ്ട് കച്ചവടം ഉറപ്പിക്കണം…. നീയിന്ന് വൈകിയോ… ?””

“” ആ ചേട്ടാ കുറച്ച് വൈകി… ബസ് പോയോ ആവോ…?’”

“” എന്നാ ഇനി വൈകണ്ട… വേഗം വിട്ടോ…”

പ്രിയ വേഗം നടന്ന് പോയി. ജ്വല്ലറിയിലെ വകയാണെന്ന് തോന്നുന്നു. നല്ല നല്ല സാരിയാണവൾ ഉടുക്കുന്നത്. അതും നല്ല ഭംഗിയിൽ. ടൈറ്റാക്കി വരിഞ്ഞ് മുറുക്കിയുടുത്ത സാരിയിൽ വിടർന്ന നിതംബം തുള്ളിത്തുളുമ്പുന്ന കാഴ്ച ശിവനെയൊന്നുലച്ചു.

പിറ്റേന്നും അതേ സ്ഥലത്ത് ശിവനെ കണ്ട പ്രിയക്ക് ചിരി വന്നില്ല.. ചെറിയൊരു പേടിയാണ് തോന്നിയത്.
അവൾ ഒന്നും മിണ്ടാതെ അവനെ കടന്ന് പോയി.

“പ്രിയേ…”

ശിവൻ വിളിച്ചു.
പ്രിയ തിരിഞ്ഞ് നിന്നു .

“ എന്താ ചേട്ടന്റെ ഉദ്ദേശം… ഇത് സ്ഥലം വാങ്ങലൊന്നുമല്ലെന്ന് എനിക്ക് മനസിലായി… എന്നെ കാത്താണോ ചേട്ടൻ ഇവിടെ നിന്നത്…” ?

പ്രിയ സംശയത്തോടെ ശിവനെ നോക്കി.

“ പ്രിയേ… അത്… ഞാൻ…തങ്കച്ച ചേട്ടനെ കാത്ത്…”

അവളുടെ ചോദ്യത്തിന് മുന്നിൽ ശിവനൊന്ന് പരുങ്ങി.
ആ പരുങ്ങലിൽ തന്നെ പ്രിയക്ക് കാര്യം മനസിലായി.

“ ചേട്ടാ കാര്യമെനിക്ക് മനസിലായി… നാളെ ഞാൻ വരുമ്പോൾ ചേട്ടനെ ഇനിയിവിടെ കാണരുത്…”

പ്രിയ കർശനമായി പറഞ്ഞു. പിന്നെ തിരിഞ്ഞ് നടന്നു.

“ അതേയ്..ഒന്ന് നിന്നേ… നീയെന്ത് കരുതിയെടീ…. നിന്റെ പിന്നാലെ ഒലിപ്പിച്ച് നടക്കുന്ന ഒരു ഊമ്പനാണ് ഞാനെന്നോ… ?നിന്നെ കാണാൻ തന്നെയാണ് ഞാനിവിടെ കാത്ത് നിന്നത്… നാളെയും ഇവിടെ ഞാനുണ്ടാവും.. നീയെന്ത് ചെയ്യും… ?”

പ്രിയഞെട്ടിപ്പോയി. ഇത് വരെ സൗമ്യമായി സംസാരിച്ച ശിവൻ ചേട്ടൻ തന്നെയാണോ ഇത് പറഞ്ഞതെന്ന മട്ടിൽ അവൾ അമ്പരപ്പോടെ അവനെ തുറിച്ച് നോക്കി.

“ നീ തുറിച്ച് നോക്കണ്ട… എനിക്ക് നിന്നെ ഇഷ്ടമാണ്… അത് പറയാനാ ഞാനിന്നിവിടെ കാത്ത് നിന്നത്… നീ ആലോചിച്ച് മറുപടി പറഞാൽ മതി.. “

അതും പറഞ്ഞ് ശിവൻ ബുള്ളറ്റ് സ്റ്റാർട്ടാക്കി ഓടിച്ച് പോയി. പ്രിയ അനങ്ങാനാവാതെ അവിടെത്തന്നെ തറഞ്ഞ് നിന്നു.
സുന്ദരനും, കരുത്തനുമായ ഒരു പുരുഷൻ തന്റെ മുഖത്ത് നോക്കിയാണ് പറഞ്ഞത്, തന്നെ ഇഷ്ടമാണെന്ന്… ആ ചങ്കൂറ്റം ഇഷ്ടപ്പെട്ടെങ്കിലും, തനിക്കത് സ്വീകരിക്കാൻ നിർവാഹമില്ല.. പ്രേമിച്ച് നടക്കാൻ പറ്റിയ ഒരവസ്ഥയല്ല തന്റേത്.. ഒരുപാട് കാര്യങ്ങൾ ചെയ്ത് തീർക്കാനുണ്ട്… കിട്ടുന്ന ശംബളത്തിൽ പകുതിയും അച്ചന്റെ ചികിൽസക്ക് വേണം… കവിത ഇപ്പോൾ വീണ്ടും പഠിക്കാൻ പോകുന്നുണ്ട്. നല്ലൊരു തുക അവൾക്ക് ഫീസ് വേണം.. വീട്ടിലെ മറ്റ് ചിലവുകൾ.. എല്ലാം കൂടി ഇപ്പത്തന്നെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ താൻ പാട് പെടുകയാണ്.. അതിനിടയിൽ പ്രേമിക്കാനൊന്നും തനിക്ക് സമയമുണ്ടാവില്ല.. അതിനുള്ള സാഹചര്യവുമല്ല …
പക്ഷേ ശിവൻ ചേട്ടൻ… പലരും പ്രേമമാണെന്നൊക്കെ പറഞ്ഞ് തന്റെ പിന്നാലെ നടന്നിട്ടുണ്ട്. പക്ഷേ അവരാരും ഇത്ര തന്റേടത്തോടെ തന്റെ മുഖത്ത് നോക്കി പറഞ്ഞിട്ടില്ല..
പക്ഷേ അത് വേണ്ട… നാളെത്തന്നെ അത് പറയണം…
ആ തീരുമാനമെടുത്ത് അവൾ മുന്നോട്ട് നടന്നു.
വൈകീട്ട് ബസിറങ്ങി ചെമ്മൺ പാതയിലൂടെ വീട്ടിലേക്ക് നടക്കുമ്പോൾ ശിവനെ കുറിച്ച് തന്നെയാണ് പ്രിയ ചിന്തിച്ചത്.അവനെ കിട്ടാൻ ഏത് പെണ്ണുമൊന്ന് കൊതിക്കും.. താനും കോളേജിൽ പഠിക്കുമ്പോൾ ഒരുപാട് കൊതിച്ചിട്ടുണ്ട്..
വേണ്ട… നാളെത്തന്നെ തനിക്ക് പറ്റില്ലെന്ന് പറയണം.. ധൈര്യത്തോടെ പറയണം…അവൾ മുന്നോട്ട് നടന്നു.

സംഭരിച്ച ധൈര്യമെല്ലാം ആവിയായി പോകുന്നത്പ്രിയ അറിഞ്ഞു. കാരണം, ദൂരെ നിന്നേ വഴിയരികിൽ നിർത്തിയിട്ട ബുള്ളറ്റും, അതിലിരിക്കുന്ന ശിവനേയും അവൾ കണ്ടു.
ഇയാൾ നാളെ രാവിലെ വരുമെന്നല്ലേ പറഞ്ഞത്.. ? പിന്നെ ഇപ്പോഴിതെന്തിനാ.. ?
ചെറിയൊരു പരിഭ്രമത്തോടെ പ്രിയ നടന്ന് ശിവനടുത്തെത്തി. പിന്നെ തല താഴ്ത്തി മുന്നോട്ട് നടന്നു.

അവൾ ഒന്നും മിണ്ടാതെ പോകുന്നത് ഒരു പുഞ്ചിരിയോടെ, താടിയും തടവി ശിവൻ നോക്കി നിന്നു. പിന്നിൽ നിന്നും ഒരു വിളി അവൾ പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല.
വീട്ടിലെത്തി കുളിയും കഴിഞ്ഞ് ചായയുമെടുത്തവൾ സിറ്റൗട്ടിലേക്കിരുന്നു. കവിത ഹോസ്റ്റലിലാണ്. കഴിഞ്ഞ ആഴ്ചയാണവൾ പോയത്. ഇനി രണ്ട് മാസം കഴിഞ്ഞേ വരൂ.

ചായ കുടിച്ച് മൊബൈലും നോക്കിയിരിക്കുമ്പോൾ അമ്മ വന്ന് അടുത്തിരുന്നു.

“ മോളേ… വല്യമ്മായി ഇന്ന് വന്നിരുന്നു… അമ്മായി പറഞ്ഞു, അവിടെ അയലോക്കത്ത് നല്ലൊരു പയ്യനുണ്ടെന്ന്… പഞ്ചായത്തിൽ ക്ലാർക്കാണത്രെ.. നീ സമ്മതിക്കുകയാണെങ്കിൽ അടുത്ത ഞായറാഴച അവനേയും കൂട്ടി വരാമെന്ന് പറഞ്ഞിട്ടാ പോയത്… ഞാനെന്താ മോളേ അമ്മായിയോട് പറയേണ്ടത്… ?”

ലക്ഷ്മി പ്രതീക്ഷയോടെ പ്രിയയുടെ മുഖത്തേക്ക് നോക്കി.

“ അമ്മയോട് പലവട്ടം ഞാൻ പറഞ്ഞതാ കല്യാണക്കാര്യം പറഞ്ഞ് എന്റടുത്ത് വരരുതെന്ന്.. അമ്മ എന്തറിഞ്ഞോണ്ടാ ഈ പറയുന്നത്… ?””

ലക്ഷ്മിയമ്മ ഇത് പ്രതീക്ഷിച്ചതാണ്.

“ മോളേ… എല്ലാം എനിക്കറിയുന്നതല്ലേ.. പക്ഷേ നിനക്ക് വയസ് ഇരുപത്താറായി.. അമ്മയുടെ സങ്കടം ഞാൻ പിന്നാരോട് പറയാനാ…? അച്ചൻ ഓടിച്ചാടി നടന്നിരുന്നെങ്കിൽ ഒന്നും അമ്മക്കറിയണ്ടായിരുന്നു.. മോളിത് സമ്മതിക്കണം…”

“ ശരിയമ്മേ… ഞാൻ സമ്മതിക്കാം… അപ്പോ ഇവിടുത്തെ കാര്യങ്ങളൊക്കെ അമ്മ ഭംഗിയായി നോക്കിക്കോളുമല്ലോ.. അല്ലേ… ? അച്ചന്റെ ചികിൽസയും, കവിതയുടെ പഠിപ്പും എല്ലാം.. എങ്കി ഞാൻ കല്യാണത്തിന് സമ്മതിക്കാം…”

അതോടെ ലക്ഷ്മിയമ്മയുടെ വായടഞ്ഞു. അവർക്കിനി ഒന്നും പറയാനില്ല. കണ്ണിൽ വെള്ളം നിറച്ച് അവർ പ്രിയയെ നോക്കി.

“ അമ്മേ… ഞാനമ്മയെ വിഷമിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ല.. നമ്മുടെ സാഹചര്യമൊക്കെ അമ്മക്കറിയാമല്ലോ… കല്യാണം കഴിച്ച് ഞാൻ പോയാൽ അമ്മയെന്ത് ചെയ്യും… കുറച്ച് കൂടെ കഴിയട്ടമ്മേ… നമ്മുടെ എല്ലാ പ്രശ്നങ്ങളും തീരും.. എന്നിട്ടൊക്കെ നോക്കാം… എനിക്ക് കല്യാണം കഴിക്കാഞ്ഞിട്ട് സങ്കടമൊന്നുമില്ല…”

Leave a Reply

Your email address will not be published. Required fields are marked *