നിറമുള്ള കനവുകൾ 3

തങ്കച്ചൻ വേഗം മുന്നോട്ട് നടന്നു.

“ ചേട്ടാ…”

പ്രിയ അയാളെ വിളിച്ച് നിർത്തി.

“ എന്താ മോളേ…”

“അത്.. ചേട്ടാ… ഇന്നലെ ചേട്ടനൊപ്പം സ്ഥലം നോക്കാൻ വന്നില്ലേ.. ശിവൻ ചേട്ടൻ… അയാളുടെ നമ്പർ ചേട്ടന്റെ കയ്യിലുണ്ടോ… ?”

“ ഉണ്ട് മോളേ.. നിങ്ങൾ ഒരുമിച്ച് പഠിച്ചതാണല്ലേ…”?

“” ആ ചേട്ടാ… അയാളുടെ വീടിനടുത്ത് എന്റെയൊര് കൂട്ടുകാരിയുണ്ട്.. അവളുടെ നമ്പരൊന്ന് കിട്ടാനാ.. ശിവൻ ചേട്ടന് വിളിച്ചാൽ അവളുടെ നമ്പർ കിട്ടുമോന്നറിയാനാ…”

പ്രിയ വായിൽ വന്ന നല്ലൊരു നുണയങ്ങ് പറഞ്ഞു.

“ അതിനെന്താ മോളേ… ഞാൻ പറഞ്ഞ് തരാം… “

തങ്കച്ചൻ മൊബൈലെടുത്ത് ശിവന്റെ നമ്പർ പറഞ്ഞ് കൊടുത്തു.

“ ഇനി ഞാൻ പോട്ടെ മോളേ… ഇപ്പോ തന്നെ വൈകി…”

തങ്കച്ചൻ വേഗം നടന്ന് പോയി.
പ്രിയക്കൊന്ന് തുള്ളിച്ചാടാൻ തോന്നി. ജെസിക്ക് കിട്ടുന്നതിനേക്കാൾ മുൻപേ അവന്റെ നമ്പർ തനിക്ക് കിട്ടി. ഇനി അവൾക്ക് കാണിച്ച് കൊടുക്കാം… വേണ്ടെന്ന് വെച്ചതാണ്. തങ്കച്ചൻ ചേട്ടനെ കണ്ടപ്പോഴാ പെട്ടെന്നൊരു ബുദ്ധി തോന്നിയത്.
അവൾ വർദ്ധിച്ച സന്തോഷത്തോടെ മുറിയിലേക്ക് കയറി, വാതിൽ ചാരി,ബെഡിലേക്ക് കമിഴ്ന്ന് വീണു..
അമ്മ മുറിയിലേക്കൊന്നും കയറി വരില്ല. ജിഷ്ണു ഫുട്ബോൾ കളിക്കാനും പോയിട്ടുണ്ട്. അവൾ ആദ്യം തന്നെ ശിവന്റെ നമ്പർ സേവ് ചെയ്തു. ശിവേട്ടൻ എന്ന പേരിലേക്കവൾ കുറച്ച് നേരം നോക്കി നിന്നു.
പിന്നെ വിറക്കുന്ന കൈകൾ കൊണ്ട് ആ പേരിലേക്ക്ഡയൽ ചെയ്തു. കിതപ്പോടെയവൾ അവിടെ ഫോണെടുക്കുന്നതും കാത്ത് നിന്നു.അവസാന ബെല്ലിന് ഫോണെടുത്തു.

“ ഹലോ…”

ശിവന്റെ ഗാംഭീര്യമുളള ശബ്ദം ഉൾക്കുളിരോടെയവൾ കേട്ടു.അവളൊന്നും മിണ്ടിയില്ല.

“” ഹലോ… ആരാണിത്..””

ശിവൻ വീണ്ടും ചോദിച്ചു.

“” ചേട്ടാ.. ഇത് ഞാനാ… പ്രിയ…”

അവൾ ചെറിയൊരു ചമ്മലോടെ പതിയെ പറഞ്ഞു.

“ ആ… എന്താ പ്രിയേ… സ്ഥലം വാങ്ങാനോ… അതോ വിൽക്കാനോ… ? “

“ ചേട്ടാ… അത്.. എനിക്ക്…””

ശിവൻ പെട്ടന്നങ്ങിനെ ചോദിച്ചപ്പോൾ പ്രിയയൊന്ന് പതറി.

“ അല്ലാ… ഈ നമ്പർ അതിന് മാത്രമുള്ള താ… ഇതെവിടുന്ന് കിട്ടി… ?””

“ ഇത്… ഞാൻ…തങ്കച്ചൻ ചേട്ടന്റെ കയ്യിൽ നിന്നും…”

“ ആ… അയാളുടെ കയ്യിൽ ഈ നമ്പറേ ഉള്ളൂ… ഇത് സ്ഥലക്കച്ചവടത്തിന്റെ ആവശ്യത്തിനുളളതാ… പ്രിയ എന്തിനാ വിളിച്ചത്…”

“അത്… എനിക്ക് ചേട്ടനെയൊന്ന് കാണണം.,. ഒരു കാര്യം..
പറയാനുണ്ട്.. ”

“ എന്നോട് പറയാനുള്ളതൊക്കെ പ്രിയ പറഞ്ഞതല്ലേ… ഇനിയെന്ത്
പറയാൻ.. ?’”

ശിവൻ താൽപര്യമില്ലാത്ത മട്ടിൽ ചോദിച്ചു.

“ അത്… ചേട്ടാ… ചേട്ടനെന്നോട് ക്ഷമിക്കണം..ചേട്ടൻ…പെട്ടന്നങ്ങിനെ… ചോദിച്ചപ്പോൾ.. എനിക്ക്… എന്താ പറയേണ്ടതെന്ന്… എനിക്ക് ചേട്ടനെ ഇഷ്ടമാണ്… ”

പ്രിയ ഒരു വിധം പറഞ്ഞൊപ്പിച്ചു.

“എടിമൈരേ… അത് തന്നെയല്ലെയെടീ
പൂറീ ഞാൻ നിന്നോട് ചോദിച്ചത്… അപ്പോ നിനക്ക് മൊട… ഇനി നീ
ഊമ്പിക്കോ…ഇന്നൊരു പെണ്ണ് കാണാൻ പോകാമെന്ന് അമ്മക്ക് ഞാൻ വാക്ക് കൊടുത്തു… ശരിയെന്നാ… വേറെ വിശേഷമൊന്നുമില്ലല്ലോ…”

അതും പറഞ്ഞ് ശിവൻ ഫോൺ വെച്ചു.
പ്രിയ ഞെട്ടിത്തരിച്ച് കൊണ്ട് ഫോണിലേക്ക് തുറിച്ച് നോക്കി.
അവൻ തെറി പറഞ്ഞതിനേക്കാൾ അവളെ ഞെട്ടിച്ചത്, ഇന്നവൻ പെണ്ണ് കാണാൻ പോകുന്നു എന്ന് പറഞ്ഞതാണ്. അവൾ വിളറി വെളുത്ത് പോയി. ഇങ്ങിനെ അവൻ പറയുമെന്നവൾ കരുതിയതേയില്ല. ഇനിയെന്ത് ചെയ്യും.. വേണ്ട എന്ന് വിചാരിച്ച് ഒഴിവാക്കിയതാണ്.. പക്ഷേ ഇനി തനിക്കവനെ കിട്ടിയേ പറ്റൂ… അവന്റെ നമ്പറിലേക്കവൾ വീണ്ടും വിളിച്ചു. ഒറ്റ ബെല്ലിന് തന്നെ അവൻ ഫോണെടുത്തു.

“ എന്താടീ…”

അവൻ കലിപ്പിലാണെന്ന് അവൾക്ക് മനസിലായി.

“ ചേട്ടാ… ഫോൺ വെക്കല്ലേ.. എനിക്ക് കുറച്ച് കാര്യങ്ങൾ പറയാറുണ്ട്…”

“ ഉം… പെട്ടെന്ന് പറ… ഞാൻ കുറച്ച് തിരക്കിലാണ്… “

“ അത് ചേട്ടാ… എനിക്ക് ഒരു പാട് പ്രശ്നങ്ങളുണ്ട്… എന്റച്ചന്റെ കാര്യമൊക്കെ ചേട്ടൻ അറിഞ്ഞതല്ലേ.. അതിനിടക്ക്… അതാ ഞാൻ അന്നങ്ങിനെ പറഞ്ഞത്… “

പ്രിയ, അവൻ ഫോൺ വെക്കുമെന്ന് കരുതി പെട്ടെന്ന് പറഞ്ഞു.

“പിന്നെന്തേ ഇപ്പോ തീരുമാനം മാറി… നിന്റെ പ്രശ്നങ്ങളെല്ലാം തീർന്നോ… ?”

ശിവൻ ചോദിച്ചു.

“ ചേട്ടാ… അതല്ല… എനിക്കിപ്പോ.. “

പ്രിയക്ക് എന്താണവനോട് പറയേണ്ടതെന്ന് മനസിലായില്ല.

“ ശരി… ഞാനിപ്പോ അമ്മയോടെന്താ പറയേണ്ടത്… ഞങ്ങളിന്നൊരു പെണ്ണ് കാണാൻ ഇറങ്ങുകയാ…”

“ ഞാനെന്താ ചേട്ടാ പറയുക… ഇപ്പോഴൊരു കല്യാണത്തിനൊന്നും എനിക്ക് കഴിയില്ല… എനിക്ക് കുറച്ചൂടി സമയം വേണം… അത് വരെ ചേട്ടൻ…”

“ അത് പറ്റുമെന്ന് തോന്നുന്നില്ല… അമ്മ ഒരേ വാശിയിലാ… ഈ മാസം തന്നെ കല്യാണം നടത്തണമെന്നാ.. ശരിയെന്നാ..ഞാൻ വിളിക്കാം…”

അത് പറഞ്ഞ് ശിവൻ പെട്ടെന്ന് ഫോൺ വെച്ചു. പ്രിയക്ക് ശരിക്കും സങ്കടം വന്നു. ഇത് നടക്കുമെന്ന് തോന്നുന്നില്ല. വെറുതേ ആഗ്രഹിച്ചു.. ഒരൊറ്റയാളെയേ ഇത് വരെ കൊതിച്ചിട്ടുള്ളൂ.. അതിങ്ങിനെയുമായി.. ഇനിയെന്ത് ചെയ്യും.. ? ഒന്നൂടി വിളിച്ച് നോക്കിയാലോ… ?
അവന്റെ സ്വഭാവം വെച്ച് തെറി പറയാനാണ് സാധ്യത.. എന്നാലും വേണ്ടില്ല.. അവന്റെ തെറി കേൾക്കാനും ഒരു സുഖമുണ്ട്.പ്രിയ വീണ്ടും അവന് വിളിച്ചു. ബെല്ലടിച്ച് തീർന്നതല്ലാതെ അവൻ ഫോണെടുത്തില്ല.. രണ്ട് മൂന്ന് വട്ടംകൂടി അവൾ വിളിച്ച് നോക്കി. എടുക്കുന്നില്ല. ദേഷ്യത്തോടെയവൾ മൊബൈൽ കിടക്കയിലേക്കെറിഞ്ഞു.
അന്ന് മൊത്തം പ്രിയക്ക് ദേഷ്യം തന്നെയായിരുന്നു. അന്ന് രാത്രിയും അവൾ വിളിച്ച് നോക്കി. ബെല്ലടിച്ചതല്ലാതെ എടുത്തില്ല.

പിറ്റേന്ന് രാവിലെ അവൾ കുളിച്ചൊരുങ്ങി ജോലിക്ക് പുറപ്പെട്ടു. ദൂരെ നിന്നേ പ്രിയ കണ്ടു.കലുങ്കിനടുത്ത് നിർത്തിയിട്ടിരിക്കുന്ന ബുള്ളറ്റും, അതിൽ ചാരി നിൽക്കുന്ന ശിവനേയും. പ്രിയക്ക് സന്തോഷമാണോ, സങ്കടമാണോ വന്നതെന്ന് അവൾക്ക് തന്നെ മനസിലായില്ല. അവനെ കണ്ടതിലുള്ള സന്തോഷമുണ്ടെങ്കിലും, ഇന്നലെ അവൻ പെണ്ണ് കാണാൻ പോയിട്ടുള്ള വരവാണിതെന്ന ചിന്ത അവൾക് സങ്കടമുണ്ടാക്കി.
അവൾ പതിയെ നടന്ന് അവനടുത്തെത്തി. അപ്പോഴേക്കും അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു .
തൊട്ടടുത്തെത്തിയപ്പോൾ നിറകണ്ണുകളോടെ പ്രിയ തലയുയർത്തി ശിവനെയൊന്ന് നോക്കി.

“ കണ്ണ് തുടക്കെടീ പോത്തേ… നിന്റെ മേക്കപ്പൊക്കെ ഇപ്പോ ഒലിച്ചിറങ്ങും.. “”

ശിവന്റെ കളിയാക്കൽ കേട്ട് അവളൊന്ന് പകച്ചു. അവന്റെ മുഖത്തേക്ക് നോക്കിയ പ്രിയ കണ്ടത് നിറഞ്ഞ പുഞ്ചിരിയാണ്. ഇന്നലെ തന്നെ തെറി പറഞ്ഞത് ഇവൻ തന്നെയല്ലേ..?
ഇപ്പോ പിന്നെന്താ ഇങ്ങിനെയൊക്കെ.. ?

“ എന്റെ മോള് വിഷമിച്ചോ…?””

പ്രേമത്തോടെയുള്ള ശിവന്റെ ചോദ്യം കേട്ട് പ്രിയ ഞെട്ടിപ്പോയി. സംശയത്തോടെയവൾ തലയാട്ടി.

“” വിഷമിപ്പിക്കാൻ വേണ്ടിത്തന്നെയാടീ ഞാനങ്ങിനെ പറഞ്ഞത്.. ഞാനും കുറേ വിഷമിച്ചതാ… അത് നിന്നെയൊന്നറിയിക്കാനാ നീ വിളിച്ചപ്പോ ഞാൻ ഫോൺ പോലുമെടുക്കാഞ്ഞത്.. ഇനി വിഷമിക്കണ്ട.. നിനക്ക് ഈ ശിവേട്ടനുണ്ടാവും… ഇപ്പോ മോള് ചെല്ല്.. ആരെങ്കിലുമൊക്കെ വരും.. ഞാൻ വിളിക്കാം.. “”

Leave a Reply

Your email address will not be published. Required fields are marked *