നീലക്കൊടുവേലി – 2 1

” ഹേയ്… ”

സിദ്ധു വിളിച്ചപ്പോൾ അവൾ ഞെട്ടിതിരിഞ്ഞു…

” എനിക്കൊന്നു താഴെ വരണം… എന്നെ പിടിക്കുമോ..?? ”

അവന്റെ ചോദ്യം കേട്ട് സിതാര അമ്പരന്ന് നിന്നു… ആദ്യമായാണ് അവനൊരു കാര്യം ആവശ്യപ്പെടുന്നത്.. പക്ഷെ അവന്റെ മുൻപിൽ നിൽക്കുന്നത് പോലും സുഖപ്രദമല്ലാത്ത അവൾക്ക് അവനെ നടക്കാൻ സഹായിക്കുക എന്നത് ചിന്തിക്കാൻ കൂടി സാധിച്ചില്ല..

” ഞാൻ താഴേന്നു ആരെയെങ്കിലും വിളിച്ചു വന്നാൽ പോരെ..?

ഒരു കാറ്റിന്റെ മർമ്മരം കണക്കെ അവൾ ചോദിച്ചപ്പോൾ സിദ്ധുവിന്റെ ഉള്ളം തളിർത്തു..നിന്നെ ഞാൻ അങ്ങനെ വിടില്ല മോളെ എന്ന് മനസിലോർത്തു.

” പോരാ.. നീ കാരണമാണ് എനിക്കിത് സംഭവിച്ചത്…നീ തന്നെ പിടിക്കണം, അല്ലെങ്കിൽ ഞാൻ ഒറ്റക് ഇറങ്ങിക്കോളാം.. ”

സ്വരം കടുപ്പിച്ചു കൊണ്ട് പറഞ്ഞപ്പോൾ ഇത്തിരി നീർതിളക്കം അവളുടെ കണ്ണിൽ നിറഞ്ഞത് അവൻ കണ്ടു..ശേ… ഇവളൊരു പൊട്ടിപ്പെണ്ണ് തന്നെ…ഇത്ര പെട്ടെന്ന് പേടിച്ചോ…?? ഉള്ളിൽ നിന്നും പുറത്തേക്കൊഴുകിയ ചിരിയെ അവൻ കഷ്ടപ്പെട്ട് നിയന്ത്രിച്ചു..

” എന്ത് തീരുമാനിച്ചു..??”

അവൻ അതേ കടുപ്പത്തിൽ ചോദിച്ചു..

” ഞാൻ പിടിച്ചോളാം.. ”

പേടി നിറഞ്ഞ കണ്ണാൽ അവനെ പാളിനോക്കികൊണ്ട് അവൾ പറഞ്ഞു…

അവൻ കയ്യുയർത്തി കാണിച്ചപ്പോൾ അവൾ വന്നു വലതുകയ്യിനടിയിൽ ഒരു താങ്ങായി വന്നു നിന്നു…. ശേഷം അവളുടെ ഇടതുകൈ അവനെ ചുറ്റിപ്പിടിച്ചു…അപ്പോളും അവളുടെ മാറ് അവനോട് ചേരാതിരിക്കാൻ അവൾ ശ്രമിച്ചു..

സിദ്ധുവിന് കുളിർന്നുപോയി… അവളുടെ പൂപോലെ മൃദുലമായ ശരീരം തന്റെതിനോട് ചേർന്നപ്പോൾ വല്ലാത്തൊരു സുഖം… ഇന്നലെ അനുഭവിച്ച പെണ്ണ് കരുത്തയായിരുന്നെങ്കിൽ ഇത് തുമ്പപൂവാണ്..

ശ്രദ്ധിച്ചപ്പോൾ അവളുടെ കൈകൾക്ക് ചെറിയൊരു വിറ ഉള്ളതായി അവൻ മനസിലാക്കി…. ഇവളെന്താകും പേടിക്കുന്നത്…!!

വാതിലിനടുത്തെത്തിയപ്പോൾ സിദ്ധു അവളിൽ നിന്നും അടർന്നു മാറി ഉടനെ വാതിലടച്ചു താഴിട്ടു… വീഴാൻ പോയതാണെന്ന് കരുതി അന്തം വിട്ടു നിന്ന സിതാര വാതിൽ കുറ്റിയിട്ടത് കണ്ടു ശബ്ധിക്കാൻ പോലും മറന്നു നിന്നു പോയി..

” എന്താ ഈ കാണിക്കുന്നേ…? ”

ആദ്യത്തെ ഞെട്ടലിന് ശേഷം വന്ന ചോദ്യത്തിനോടൊപ്പം കണ്ണിൽ നിന്നും കാർമേഘങ്ങൾ പെയ്തു തുടങ്ങി.. അത് ശ്രദ്ധിക്കാതെ അവളെ കൈ രണ്ടും ചേർത്തു ചുമരിനോട് ചാരിനിർത്തി സിദ്ധു ഒന്ന് കുനിഞ്ഞു അവളുടെ മുഖത്തിനോട് അടുത്ത് അവന്റെ മുഖം കൊണ്ടുപോയി..

വെട്ടിവിളർന്നുപോയ സിതാര തന്റെ മുഖത്തിനോടടുത്തു വരുന്ന അവന്റെ മുഖം കണ്ട് കണ്ണുകൾ ഇറുക്കിയടച്ചു മുഖം ചെരിച്ചു..

” ഇങ്ങോട്ട് നോക്കെടീ.. ”

കനത്ത ശബ്ദത്തിൽ സിദ്ധു മുരണ്ടപ്പോൾ അവൾ മുഖം തിരിക്കാതെ ഇല്ലെന്ന അർത്ഥത്തിൽ തല ഇളക്കി പേടിച്ചുവിറച്ചു….

അവൻ അവളുടെ മുഖം അവന് നേരെ ബലമായി തിരിച്ചു..അവൾ കുതറിയെങ്കിലും ബലം പിടിച്ചിട്ട് കാര്യമില്ലെന്നു മനസിലാക്കി കരയാൻ തുടങ്ങി..

” കരയരുത്…. ദേ എന്റെ കണ്ണിൽ നോക്ക്… ”

അവൻ അവളുടെ കണ്ണുനീർ തുടച്ചുകൊണ്ട് സൗമ്യമായി പറഞ്ഞു.. ശബ്ദത്തിലേ മാറ്റം കേട്ട അവൾ കണ്ണ് തുറന്നു അവനെ നോക്കി …

നീർതുള്ളികൾ തങ്ങി നിൽക്കുന്ന കണ്ണുകളും അറ്റം ചുവന്ന മൂക്കും, ഇടയ്ക്കിടെ മാവിന്റെ നനവേറ്റു പേടികൊണ്ട് വിറ കൊള്ളുന്ന ചെഞ്ചുണ്ടുകളും, മേൽചുണ്ടിന് മുകളിലെ കുഞ്ഞു മറുകിൽ നോക്കുമ്പോൾ അവന് വല്ലാത്തൊരു പ്രണയം തോന്നിപ്പോയി…

അവളുടെ സംശയം നിറഞ്ഞ നോട്ടവും തന്റെ മുഖത്തേക്ക് പതിക്കുന്ന നിശ്വാസവും അവനെ ഏതോ മായികലോകത്തിലെത്തിച്ചു…

” എന്തൊരു ഭംഗിയാടീ പൊട്ടിപ്പെണ്ണെ നിന്നെ കാണാൻ …”

കാറ്റുപ്പിടിച്ചത് പോലെയായിരുന്നു അവന്റെ സ്വരം…അത് അവളുടെ മുഖത്ത് തട്ടി ചിതറി തെറിച്ചു…

” നിന്നെ ഞാൻ പിടിച്ചു തിന്നുവൊന്നും ഇല്ല, അത് കാണിച്ചു തരാൻ വേണ്ടിത്തന്നെ ചെയ്തതാ..അവളുടെയൊരു പേടി.. ഞാനെന്താ ബാലൻ കെ നായർ ആണോ …!! ”

അവൻ നിസാരമായി പറഞ്ഞു അവസാനിപ്പിച്ചു..

സംഭവിക്കുന്നത് എന്താണെന്നറിയാതെ അവളുടെ കണ്ണുകൾ നാലുപാടും പാഞ്ഞു…

സിദ്ധു അവളിൽ നിന്നും ഒരു ചിരിയോടെ മാറി..തെല്ലു ആശ്വാസത്തോടെ അവൾ ഒന്ന് മുഖം പൊത്തി നിന്നു…പിന്നെ മൂക്കും ചുണ്ടുകളും ഒന്ന് കൂട്ടി തുടച്ച ശേഷം ദീർഘനിശ്വാസം വിട്ടു….

” പേടിച്ചുപോയല്ലേ…?? ”

സിദ്ധു ചിരിയോടെ ചോദിച്ചപ്പോൾ അവൾ അതേ എന്ന അർത്ഥത്തിൽ തലയാട്ടി..

, ” എന്നോട് എന്തെങ്കിലും പറയാനുണ്ടോ.. രണ്ട് തെറിയെങ്കിലും..?? ”

അവൻ വാതിലിന്റെ കുറ്റി മാറ്റുമ്പോൾ അവളോട് ചോദിച്ചു.. അപ്പോളും അവൾ ഉണ്ടെന്ന അർത്ഥത്തിൽ തലയാട്ടി..

സിദ്ധു കൈ രണ്ടും കെട്ടി ടീച്ചറുടെ ശിക്ഷ കാത്തുനിൽക്കുന്ന കുട്ടിയെ പോലെ അവളെ നോക്കി..

” പല്ലൊന്നു തേച്ചേക്കൂ, ബ്രഷും പേസ്റ്റും ഞാൻ എടുത്ത്ത്തരാം… ”

അവന്റെ കണ്ണുകളിൽ നോക്കി കടുപ്പത്തിൽ പറഞ്ഞുക്കൊണ്ട് അവൾ വാതിൽ കടന്നു, കിലുങ്ങുന്ന കൊലുസിന്റെ അകമ്പടിയോടെ കോണിയിറങ്ങിപ്പോയി…

സിദ്ധു ചിരിയോടെ തന്നെ കിടക്കയിലേക്ക് ചായക്കപ്പുമായി ഇരുന്നു…കടന്നുപോയ നിമിഷങ്ങളുടെ ഓർമകളിലൂടെ ചായ മൊത്തിക്കുടിച്ചു..

സംഭവ ബഹുലമായ രണ്ടു ദിവസങ്ങൾ…

ഇതാണ് വേണ്ടത്…. ജീവിതത്തിന്റെ സൗന്ദര്യം ഇത് തന്നെയാണ്…

ഇന്നലെ കുളപ്പടവിൽ കണ്ട സിതാരയേക്കാൾ ഇന്ന് കുറച്ചു നിമിഷങ്ങൾക്ക് മുൻപ് കണ്ട സിതാരക്കാണ് ഭംഗി…മനസ്സിൽ ഓർത്തുവെക്കേണ്ടത് അർദ്ധ നഗ്നയായ അവളെയല്ല, ഇന്ന് കണ്ട ദേവി വിഗ്രഹത്തെയാണ്…!! അവളോട് പ്രണയമാണോ…അതോ കാമമാണോ… ഉത്തരം കിട്ടാത്തൊരു കടംകഥ പോലെ അവൻ കുഴങ്ങി…

വീണ്ടും ആ പാദസരത്തിന്റെ ശബ്ദം കോണിപ്പടിയിൽ അറിഞ്ഞതും അവളെ ഒരിക്കൽക്കൂടി കാണാമെന്നുള്ള കൊതിയോടെ അവൻ വാതിൽക്കൽ കണ്ണുനട്ടു..

പക്ഷെ തന്നെ ഇമ ചിമ്മാതെ നോക്കുന്നുണ്ടെന്നറിഞ്ഞിട്ടും ഒരിക്കൽപോലും അവൾ അവനെ നോക്കിയില്ല, കൊണ്ടുവന്ന പേസ്റ്റും അവന്റെ തന്നെ ബ്രഷും മേശമേൽ വെച്ച് തെളിയാത്ത മുഖവുമായിത്തന്നെ താഴെ ഇറങ്ങിപ്പോയി…

കാരണമറിയാത്ത നിരാശയിൽ സിദ്ധുവിന്റെ മനസ് അലഞ്ഞു …

എന്തിന്…? ഇത്ര വർഷങ്ങൾ കഴിഞ്ഞുപോയത് ഇങ്ങനെ തന്നെയാണ്… പക്ഷെ അന്ന് അവരെ അവഗണിച്ചിരുന്നത് താനാണ്.

അന്ന് അവരുടെ മാനസികാവസ്ഥ ഇതൊക്കെ തന്നെ ആയിരിക്കണം…

തനിക്ക് എപ്പോൾ മുതലാണ് അവരോട് പരിഗണന തോന്നിയത്..അവർ സുന്ദരികളാണെന്നും അവരോടും വികാരം തോന്നുന്നെന്ന നിലയിലും അല്ലേ.!! വേണ്ട… സിദ്ധു സിദ്ധുവായി തന്നെ ഇരിക്കട്ടെ…

ആരുടെയും താഴെ ഇരിക്കേണ്ടവനല്ല താൻ…കേവലം ചില വികാരങ്ങൾക്കടിമപ്പെട്ടു വില കളയുന്നത് മണ്ടത്തരമാണ്…

അവൻ മനസിനെ പറഞ്ഞു പഠിപ്പിച്ചു… ബ്രഷ് ചെയ്തു താഴെ പോയി… പതിവിന് വിപരീതമായി മേശമേൽ സിതാരയും നീതുവും ഉണ്ടായിരുന്നു..ആരെയും ശ്രദ്ധിക്കാതെ അവൻ പ്രാതൽ കഴിച്ചു…

Leave a Reply

Your email address will not be published. Required fields are marked *