നീലക്കൊടുവേലി – 3 32

നിങ്ങളോട് ചെയ്തെന്നു നീ പറയുന്നതൊക്കെ തെറ്റ് തന്നെയാ, പക്ഷെ ഞാൻ ഇങ്ങനെയൊക്കെ ആണ്… എത്ര മാറാൻ നോക്കിയാലും എനിക്ക് ഉള്ളിലുള്ള കോംപ്ലക്സും തെണ്ടിത്തരവും എന്നെക്കൊണ്ട് ഇനിയും ഇങ്ങനെയൊക്കെ ചെയ്യിക്കും…”

അവളുടെ കുറുകിയ നോട്ടം കണ്ട് അവൻ തുടർന്നു ..

” ഇങ്ങനെ എന്നുദ്ദേശിച്ചത് ഇതല്ല.. ”
അവളെ ബലമായി ചെയ്യാൻ ശ്രമിച്ചത് ചൂണ്ടിക്കാണിച്ചുകൊണ്ട് അവൻ തിരുത്തി…

” ഉപദ്രവിക്കണം എന്നൊരു ഉദ്ദേശ്യത്തിൽ ചെയ്തതല്ല, അന്നത്തെ പോലെ ഒന്നൂടി പേടിപ്പിക്കാനായിരുന്നു.. പക്ഷെ നിന്റെ ഒടുക്കത്തെ ഈ ഭംഗി ….. ”

അവളുടെ കണ്ണുകളിൽ നോക്കികൊണ്ടാണ് തുടങ്ങിയതെങ്കിലും ഇടക്ക് നോട്ടം പാളി ചുണ്ടിനെയും നോക്കിക്കൊണ്ട് അവൻ പറഞ്ഞു നിർത്തി…കരഞ്ഞു ചുവന്നു തുടുത്ത മുഖവും നീർതുള്ളികൾ തളം കെട്ടിയ പീലിക്കണ്ണും അവളുടെ മനോഹാരിത വർധിപ്പിച്ചതായി സിദ്ധുവിന് തോന്നി…

അവളുടെ കണ്ണുകളിൽ ആദ്യത്തെ ദേഷ്യം അവൻ കണ്ടില്ല… താൻ പറഞ്ഞ കാര്യത്തിലെ വേദന തിരിച്ചറിഞ്ഞതുകൊണ്ടാകാം എന്ന് ഊഹിച്ചു…

” നിങ്ങൾ ഇപ്പൊ പറഞ്ഞ ന്യായമൊന്നും അന്ന് ഞങ്ങളോട് ചെയ്തതിനും ഇന്ന് ചെയ്യാൻ ശ്രമിച്ചതിനുമുള്ള കാരണങ്ങളല്ല….

ഒരു പെൺകുട്ടിക്ക് അവളുടെ മാനം എത്ര വലുതാണെന്നു മനസിലാക്കാൻ നിങ്ങളൊരു പെൺകുട്ടിയായി ജനിക്കണം…നിങ്ങളുടെ ഒരു നോട്ടം കൊണ്ടുപോലും
ആശുദ്ധയാവാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല…”

ശാന്തമായാണ് അവൾ പറഞ്ഞിരുന്നതെങ്കിലും അവളുടെ വാക്കുകൾക്ക് നല്ല മൂർച്ചയുണ്ടായിരുന്നു… അത് അവന്റെ ഹൃദയത്തിൽ ചെറുതെങ്കിലും ഒരു മുറിവ് സമ്മാനിച്ചു…

” എനിക്ക്……

എനിക്ക് നിന്നോട് ഒരു ഇഷ്ടമുണ്ട്… ”

അവളുടെ നനുത്ത ചുണ്ടിനു മുകളിലൂടെ അരുമയായി തഴുകികൊണ്ടാണ് അവൻ പറഞ്ഞത്…

” ഓഹ്…. അതും ഉണ്ടോ….?”

പരമ പുച്ഛത്തോടെയാണ് ചോദ്യം,അതിനോടൊപ്പം ചുണ്ടിലിരുന്ന അവന്റെ കൈ തട്ടിമാറ്റി..

ആ ചുണ്ടിന്റെ കോണിലെ പരിഹാസം കണ്ടപ്പോൾ മറുപടി അറിയാത്ത ഒരു പൊട്ടനെ പോലെ സിദ്ധു നിന്നു..

” ചെലപ്പോ നേരത്തെ എന്നെ കാര്യമായിട്ടെന്തെങ്കിലും ചെയ്യാൻ പറ്റിയേർന്നെങ്കിൽ പിന്നെ ഈ ഇഷ്ടം ഉണ്ടാവുമായിരുന്നോ..??”

സ്വരത്തിലെ മൂർച്ച വീണ്ടും കൂടി..

” അറിയില്ല… ”

സത്യം അതുതന്നെ ആയിരുന്നു… അവളെ മുഴുവനായി അനുഭവിച്ചിരുന്നെങ്കിൽ പിന്നെ എന്താകുമായിരുന്നു എന്ന് ഒരു പിടിയും ഇല്ല…

ചിലപ്പോൾ ഒന്നുകൂടി ഇഷ്ടം കൂടിയേക്കാം, അല്ലെങ്കിൽ…….??

അവന്റെ മറുപടി കേട്ട് അവൾ പുച്ഛം വാരിവിതറി കൊണ്ടുതന്നെ ചിരിച്ചു.. പിന്നെ പറഞ്ഞിട്ട് കാര്യമില്ലെന്ന മട്ടിൽ ഒരു ദീർഘനിശ്വാസത്തോടെ തലകുലുക്കി…

” ഇനി നിങ്ങളുടെ കണ്മുന്നിൽ പോലും വരാതിരിക്കാൻ ഞാൻ ശ്രമിക്കും….

ഇന്നിവിടെ കഴിഞ്ഞതും ഞാനൊരു ദുസ്വപ്നം പോലെ മറക്കാൻ പോവാണ്…

ദയവു ചെയ്ത് ഇനി ഞങ്ങളെ ഉപദ്രവിക്കരുത്…നിങ്ങക്ക് കാമപ്പേക്കുത്ത് നടത്താൻ വേറെ ഏതെങ്കിലും പെണ്ണുങ്ങളെ നോക്കിക്കോളൂ… ഇതൊരു അപേക്ഷയായിട്ട് എടുത്താൽ മതി.. ”

തൊഴുതു പറഞ്ഞു കൊണ്ട് അവൾ വാതിൽ കടന്നു താഴേക്ക് പോയി… കോണിപ്പടിയിൽ അവനെ എന്നും കൊതിപ്പിക്കുന്ന അവളുടെ കൊലുസിന്റെ ശബ്ദം അകന്നകന്നു പോയി… അവളും മനസാലെ ഒന്നുകൂടി അകന്നിട്ടുണ്ടാകുമെന്ന് അവന്റെ ഉള്ളിൽ തോന്നി..

പാവം..!!

പക്ഷെ അവളെന്താണ് ഇതുവരെ എണീറ്റുപോവാഞ്ഞതെന്നു സിദ്ധു ഒരുപാട് ആലോചിച്ചു…

തീരെ മനസിലാക്കാൻ സാധിക്കുന്നില്ല…അവളെ എന്നല്ല, തനിക് അവളോട് ഉള്ളതിനെപ്പറ്റിയും മനസിലാക്കാൻ സാധിക്കുന്നില്ല…

ആദ്യം അവളെ അനുഭവിക്കാൻ ഉള്ള ത്വര തന്നെ ആയിരുന്നു, പക്ഷെ അന്നത്തെ സംഭവത്തോടെ പ്രണയമായി തോന്നി,ഇന്ന് ഒരു അവസരം കിട്ടിയപ്പോൾ അവളെ ബലത്തിലൂടെ പ്രാപിക്കാനാണ് ശ്രമിച്ചത്… ഇത് പ്രണയമല്ലല്ലോ, കാമമല്ലേ….?

തനിക്കുള്ളിൽ ഒരു മൃഗമുണ്ടെന്നു സിദ്ധുവിന് ചെറിയൊരു തോന്നലുണ്ടായി… ബന്ധങ്ങളെയും അടുപ്പങ്ങളേയും കുറിച്ചോർക്കാതെ തിന്മക്ക് പ്രചോധിപ്പിക്കുന്ന ഒരു മൃഗം…തന്റെ ദേഷ്യം തലച്ചോറിനെ നിയന്ത്രിക്കുമ്പോൾ പുറത്ത് വരുന്ന ക്രൂരനായ മൃഗം.

അതാണ് ശെരി- തെറ്റുകൾക്ക്‌ ഇടയിലൂടെയുള്ള നൂൽപ്പാലത്തിലൂടെ തന്നെ എപ്പോളും നടത്തിക്കുന്നത്….

തനിക്ക് മാറാൻ സാധിക്കില്ല… ഇതാണ് ഈ ജന്മത്തിൽ കെട്ടിയ വേഷം,.. പക്ഷെ സിതാര… അവളെ അങ്ങനെ വിട്ടുകളയാൻ സാധിക്കില്ലല്ലോ….. അവളെപ്പോലെ ഒരാൾ കൂടെയുണ്ടെങ്കിൽ ജീവിതത്തിനു കുറച്ചുകൂടി അർത്ഥം ഉണ്ടായേക്കാം…

എന്നാൽ അവൾക്ക് വേണ്ടി മാറാൻ താൻ തയ്യാറല്ല… ഇതേ സ്വഭാവത്തോട് കൂടി തന്നെ ഇഷ്ടപ്പെടണം..

തല്ക്കാലം ഇപ്പോ ഇതുപോലെ പോട്ടെ.. എല്ലാം ഒരിക്കൽ തന്നിലേക്ക് ചേരട്ടെ..

ഈ സംഭവങ്ങൾക്ക് ശേഷം കുറച്ചു ദിവസങ്ങൾ വിശേഷിച്ചൊന്നും ഇല്ലാതെ കടന്നു പോയി… പിന്നെ ഒരു മാസത്തിനു ശേഷമായിരുന്നു ഇലഞ്ഞിദേശത്തെ ഉത്സവം .. മൂന്നു ദിവസം നീണ്ടു നിൽക്കുന്ന ആ പരിപാടിയിൽ ജാതി മത ഭേദമെന്യെ നാട് മുഴുവൻ സംബന്ധിക്കുമായിരുന്നു..വിവിധ തരം വേലകളും, ചമയങ്ങളും, കലാപരിപാടികളും,കൊട്ടും, മേളവും,പൂജകളും, വെടികെട്ടും, ഗജവീരന്മാരോട് കൂടിയ എഴുന്നള്ളിപ്പും എന്ന് വേണ്ട പൂരം അവസാനിക്കുന്ന അന്ന് രാത്രി രണ്ടു സമയങ്ങളിലായി രണ്ടു ഗംഭീര വെടിക്കെട്ടും വർണ്ണവിസ്മയങ്ങളും വേറെയും …

ഇതെല്ലാം നടന്നിരുന്നത് ഒരു ട്രസ്റ്റിനു കീഴിലാണ്.. ഓരോ വർഷവും ഇലഞ്ഞിദേശത്തെ കിഴക്കേക്കരയിലും വടക്കേ കരയിലും ഉള്ള ജന്മി കുടുംബങ്ങൾ ചേർന്ന് തിരഞ്ഞെടുക്കുന്ന കമ്മിറ്റിയാണ് പരിപാടികൾക്ക് ചുക്കാൻ പിടിച്ചിരുന്നത്..

ഓരോ പരിപാടികളും സ്പോൺസർ ചെയ്യുന്നത് ഒന്നുകിൽ കിഴക്കേക്കര അല്ലെങ്കിൽ വടക്കേക്കര ആയിരുന്നതുകൊണ്ട് പരിപാടികൾ ഓരോന്നും പരമാവധി നന്നാക്കാനുള്ള ഒരു മത്സരവും അവിടെ ഉള്ളിലൂടെ നടന്നിരുന്നു..അഭിമാന പ്രശ്നമായിത്തന്നെ ആയിരുന്നു ഇത് നടത്തിപ്പോന്നത്..ഇതിലുൾ പ്പെട്ട കുടുംബാംഗങ്ങളും അനുബന്ധക്കാരും ഭീമമായ തുക മുടക്കിയായിരുന്നു ഈ പരിപാടികൾ.

ഇതിൽ കിഴക്കേക്കരയിൽ ആണ് ചിറക്കൽ തറവാട്. ഓരോ വർഷവും തറവാടിന്റെ വരുമാനത്തിൽ നിന്നും 10% പോയിരുന്നത് ഈ ഫണ്ടിലേക്ക് ആയിരുന്നു.. അത് കൈമൾ ഉള്ള കാലം മുതൽക്കാണ് ചിറക്കലിൽ നിന്നും അത്രയും വലിയൊരു തുകയിലേക്ക് മാറ്റിയത്..

ആദ്യത്തെ രണ്ടു ദിവസങ്ങൾ പോലെ അല്ല മൂന്നാം ദിവസം രാവും പകലും അവിടെ യുദ്ധസമാനമായിരിക്കും….ഇലഞ്ഞിദേശം മാത്രമല്ല അടുത്തുള്ള നാടുകളിൽ നിന്നുമുള്ള ആബാലവൃദ്ധം ജനങ്ങളാൽ നിബിഡമായ പരിസരത്ത് പലപ്പോളും കയ്യാങ്കളികൾ സാധാരണ സംഭവമായിരുന്നു…

സിദ്ധു രണ്ടോ മൂന്നോ കൊല്ലമേ ആയിട്ടുള്ളു ഈ പരിപാടികളിൽ പങ്കെടുക്കാൻ തുടങ്ങിയിട്ട്.. അതിനു മുൻപ് ആള് കൂടുതലുള്ള പരിപാടികൾ അവന്റെ ചിന്തയിലെ വരാറില്ല..

Leave a Reply

Your email address will not be published. Required fields are marked *