അമ്മയേം പെങ്ങളേം തിരിച്ചറിയാൻ വയ്യാത്തൊരുത്തനെയാണ് ഇതുവരെ മോനായി കണ്ട് സ്നേഹിച്ചതെന്നു അറിഞ്ഞാൽ അവരുടെ മനസ് വല്ലാതെ വേദനിക്കും…അതുകൊണ്ട് മാത്രം ഒഴുവാക്കീതാ…
പിന്നെ ഇപ്പൊ നിങ്ങൾ ഈ കാണിച്ചു കൂട്ടുന്നതും ഞാൻ ആരോടും പറയാൻ പോണില്ല…. നിങ്ങക് വേണ്ടത് ചെയ്തോ, പക്ഷെ പകരം ഞാൻ നിങ്ങൾക്കൊരു സമ്മാനം തരുന്നുണ്ട്…. നിങ്ങൾ ജീവിതത്തിൽ ഒരിക്കലും മറക്കാത്ത സമ്മാനം……”
അവളുദ്ദേശിച്ച സമ്മാനം എന്താണെന്നു തിരിച്ചറിയാൻ സിദ്ധുവിന് ഏറെയൊന്നും ആലോചിക്കേണ്ടിവന്നില്ല…അവന്റെ ഉള്ളിൽ ഒരു കൊള്ളിയാൻ മിന്നി…അതുപോലെ അവനെ അതിശയിപ്പിച്ച മറ്റൊരു കാര്യം അത്രയും പറഞ്ഞിട്ടും അവളുടെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണീർ വന്നില്ല എന്നതാണ്…
അവൻ അവളുടെ ദേഹത്ത് നിന്നും ബെഡിൽ അവളുടെ അരികിലായി കിടന്നു…അവളുടെ കൈകൾ കെട്ടിയിരുന്ന ഷാൾ അവൻ അഴിച്ചെടുത്തു…. അവൾ കൈകൾ കൊണ്ട് മുഖം പൊത്തി…
ഛെ…. തനിക്കെന്താണ് പറ്റിയത്.. ഒരു പൊട്ടി പെണ്ണിന്റെ ഡയലോഗ് കേട്ട് തളർന്നെന്നോ ..!! സിദ്ധു അവന്റെ നെറ്റിയിൽ അമർത്തി തടവി…
അല്ല, പൊട്ടിയല്ല,അവളാണ് ശെരി… അവളുടെ ബോധ്യങ്ങളാണ് ശെരി… പണ്ടത്തെ സിദ്ധുവും ഇപ്പോളത്തെ സിദ്ധുവും തമ്മിലുള്ള മാറ്റം അവൾ മനസിലാക്കിയത് തന്നെയാണ് സത്യം…
അവരുടെ ശരീരം കണ്ട് തന്നെയല്ലേ താൻ ഇത്തിരി മാനുഷിക പരിഗണന കാണിക്കാൻ തുടങ്ങിയത്….
അവൻ അടുത്തുകിടക്കുന്ന അവളുടെ തലമുടിയിൽ പതിയെ തഴുകി…അവൾ തടഞ്ഞില്ല എന്നത് അവൻ അത്ഭുധത്തോടെ മനസിലാക്കി.. പക്ഷെ അധികം വൈകാതെ ഒരു എങ്ങലടിയോടെ പിടിച്ചു വെച്ചിരുന്ന അവൾ പൊട്ടിക്കരഞ്ഞു….
സിദ്ധു അശ്വസിപ്പിക്കാൻ പോയില്ല, തലമുടിയിൽ തഴുകുന്നത് നിർത്താനും… ഇതുവരെ പിടിച്ചു നിർത്തിയ സങ്കടമെല്ലാം കൂടെ പൊട്ടിയൊലിച്ചതാണെന്നു അവളുടെ കരച്ചിലിനും അതിനിടയിലെ പതം പറച്ചിലിൽ നിന്നും അവൻ മനസിലാക്കി….
ചെയ്ത കാര്യത്തിലെ തെറ്റിനെക്കുറിച്ച് കൂടുതൽ ആലോചിച്ചു തലപ്പുകക്കാൻ അവന് തോന്നിയില്ല.. തെറ്റ് പറ്റി, അതിനു ക്ഷമ ചോദിക്കും..അത്രതന്നെ.
കാര്യസ്ഥനായി മാത്രം ശങ്കരൻ മാമയെ കണ്ടതിലും കുറ്റബോധം ഉണ്ട്.. അവരാണ് വളർത്തിയത്, അതിന്റെ നന്ദി വേണം..
സ്ത്രീകളെ എല്ലാവരെയും ഒരേ തുലാസ്സിൽ തൂക്കുന്നതും മണ്ടത്തരമാണെന്ന് അവൻ തിരിച്ചറിഞ്ഞു
അവർ പൂന്തോട്ടത്തിൽ വിരിഞ്ഞു നിൽക്കുന്ന പലജാതി പൂക്കളെ പോലെയാണ്..പുരുഷനെന്ന നിലയിൽ എല്ലാ പൂക്കളെയും ആസ്വദിക്കാൻ തനിക്കും തോന്നലുണ്ടായി….പക്ഷെ സിതാര ശെരിക്കും പനിനീർ പൂ ആണ് , സൂക്ഷിച്ചു തൊടാത്തത് കൊണ്ട് മുള്ളു കുത്തി.. ഒപ്പം ഒരുപാട് അനുഭവങ്ങളും…
” സോറി…. ഞാൻ…. എനിക്ക് അബദ്ധം പറ്റിപ്പോയി…. സോറി ”
സിദ്ധു തല ചെരിച്ചുകൊണ്ട് അവളോടായി പറഞ്ഞു.. പിന്നെ എണീറ്റുക്കൊണ്ട് കട്ടിലിൽ അവൾക്കരികിൽ കാലുകൾ താഴേക്ക് തൂക്കി ഇരുന്നു…
സിതാരയുടെ കരച്ചിലിന് ശക്തി കുറഞ്ഞിരുന്നു… എങ്ങലുകൾ ഇടയ്ക്കിടെ ഉയരുന്നുണ്ട്… മുഖം കൈക്കൊണ്ട് മറച്ചുവെച്ചുകൊണ്ട് തന്നെയാണ് കിടത്തം,ഷാൾ മാറിനു മുകളിലൂടെ ഇട്ടിട്ടുണ്ട്…
” എണീച്ചേ… ആരെങ്കിലും കേറിവന്നു കണ്ടാൽ തെറ്റിദ്ധരിക്കും..”
സിദ്ധു മുഖം മൂടിയിട്ട കൈ ബലമായി മാറ്റിക്കൊണ്ട് അവളോടായി പറഞ്ഞു…
തീക്ഷണമായൊരു നോട്ടമായിരുന്നു അവളുടെ മറുപടി… ഒന്ന് പതറിയെങ്കിലും അവൻ കണ്ണ് മാറ്റിയില്ല…
“നോക്ക്… സ്വന്തത്തിന്റെയും ബന്ധത്തിന്റെയും വെല എന്നെ പഠിപ്പിക്കാൻ ആരും വരണ്ട, ആ പരീക്ഷയിൽ എന്നും എനിക്ക് തോൽവിയെ ഉണ്ടാവൂ..
ഓർമ്മ വെക്കുമ്പോ സ്വന്തമെന്നു പറയാൻ ആകെ ഉള്ളത് ഈ തറവാട് മാത്രേ ഉള്ളൂ എന്ന് മനസ്സിലാകുമ്പോ, അമ്മയായും അച്ഛനായും ഉള്ളതൊന്നും യഥാർത്ഥത്തിൽ ഉള്ളതല്ലെന്നും, എല്ലാം ഉണ്ടായിട്ടും മറ്റുള്ളവരുടെ കാരുണ്ണ്യമാണ് തന്റെ ജീവിതം എന്നൊക്കെ തിരിച്ചറിഞ്ഞു വളർന്ന ഒരുത്തന് ഇങ്ങനെയൊക്കെയേ ആവാൻ പറ്റൂ…. മനുഷ്യനാണ് , അഭിനയിച്ചു കാണിക്കാൻ നാടകമൊന്നും അല്ലല്ലോ.. ജീവിതമല്ലേ… .!!!
ഇങ്ങനെയൊക്കെയേ പറ്റുന്നുള്ളൂ …..
