നീലക്കൊടുവേലി – 3 32

അതാണ് ശെരി- തെറ്റുകൾക്ക്‌ ഇടയിലൂടെയുള്ള നൂൽപ്പാലത്തിലൂടെ തന്നെ എപ്പോളും നടത്തിക്കുന്നത്….

തനിക്ക് മാറാൻ സാധിക്കില്ല… ഇതാണ് ഈ ജന്മത്തിൽ കെട്ടിയ വേഷം,.. പക്ഷെ സിതാര… അവളെ അങ്ങനെ വിട്ടുകളയാൻ സാധിക്കില്ലല്ലോ….. അവളെപ്പോലെ ഒരാൾ കൂടെയുണ്ടെങ്കിൽ ജീവിതത്തിനു കുറച്ചുകൂടി അർത്ഥം ഉണ്ടായേക്കാം…

എന്നാൽ അവൾക്ക് വേണ്ടി മാറാൻ താൻ തയ്യാറല്ല… ഇതേ സ്വഭാവത്തോട് കൂടി തന്നെ ഇഷ്ടപ്പെടണം..

തല്ക്കാലം ഇപ്പോ ഇതുപോലെ പോട്ടെ.. എല്ലാം ഒരിക്കൽ തന്നിലേക്ക് ചേരട്ടെ..

ഈ സംഭവങ്ങൾക്ക് ശേഷം കുറച്ചു ദിവസങ്ങൾ വിശേഷിച്ചൊന്നും ഇല്ലാതെ കടന്നു പോയി… പിന്നെ ഒരു മാസത്തിനു ശേഷമായിരുന്നു ഇലഞ്ഞിദേശത്തെ ഉത്സവം .. മൂന്നു ദിവസം നീണ്ടു നിൽക്കുന്ന ആ പരിപാടിയിൽ ജാതി മത ഭേദമെന്യെ നാട് മുഴുവൻ സംബന്ധിക്കുമായിരുന്നു..വിവിധ തരം വേലകളും, ചമയങ്ങളും, കലാപരിപാടികളും,കൊട്ടും, മേളവും,പൂജകളും, വെടികെട്ടും, ഗജവീരന്മാരോട് കൂടിയ എഴുന്നള്ളിപ്പും എന്ന് വേണ്ട പൂരം അവസാനിക്കുന്ന അന്ന് രാത്രി രണ്ടു സമയങ്ങളിലായി രണ്ടു ഗംഭീര വെടിക്കെട്ടും വർണ്ണവിസ്മയങ്ങളും വേറെയും …

ഇതെല്ലാം നടന്നിരുന്നത് ഒരു ട്രസ്റ്റിനു കീഴിലാണ്.. ഓരോ വർഷവും ഇലഞ്ഞിദേശത്തെ കിഴക്കേക്കരയിലും വടക്കേ കരയിലും ഉള്ള ജന്മി കുടുംബങ്ങൾ ചേർന്ന് തിരഞ്ഞെടുക്കുന്ന കമ്മിറ്റിയാണ് പരിപാടികൾക്ക് ചുക്കാൻ പിടിച്ചിരുന്നത്..

ഓരോ പരിപാടികളും സ്പോൺസർ ചെയ്യുന്നത് ഒന്നുകിൽ കിഴക്കേക്കര അല്ലെങ്കിൽ വടക്കേക്കര ആയിരുന്നതുകൊണ്ട് പരിപാടികൾ ഓരോന്നും പരമാവധി നന്നാക്കാനുള്ള ഒരു മത്സരവും അവിടെ ഉള്ളിലൂടെ നടന്നിരുന്നു..അഭിമാന പ്രശ്നമായിത്തന്നെ ആയിരുന്നു ഇത് നടത്തിപ്പോന്നത്..ഇതിലുൾ പ്പെട്ട കുടുംബാംഗങ്ങളും അനുബന്ധക്കാരും ഭീമമായ തുക മുടക്കിയായിരുന്നു ഈ പരിപാടികൾ.

ഇതിൽ കിഴക്കേക്കരയിൽ ആണ് ചിറക്കൽ തറവാട്. ഓരോ വർഷവും തറവാടിന്റെ വരുമാനത്തിൽ നിന്നും 10% പോയിരുന്നത് ഈ ഫണ്ടിലേക്ക് ആയിരുന്നു.. അത് കൈമൾ ഉള്ള കാലം മുതൽക്കാണ് ചിറക്കലിൽ നിന്നും അത്രയും വലിയൊരു തുകയിലേക്ക് മാറ്റിയത്..

ആദ്യത്തെ രണ്ടു ദിവസങ്ങൾ പോലെ അല്ല മൂന്നാം ദിവസം രാവും പകലും അവിടെ യുദ്ധസമാനമായിരിക്കും….ഇലഞ്ഞിദേശം മാത്രമല്ല അടുത്തുള്ള നാടുകളിൽ നിന്നുമുള്ള ആബാലവൃദ്ധം ജനങ്ങളാൽ നിബിഡമായ പരിസരത്ത് പലപ്പോളും കയ്യാങ്കളികൾ സാധാരണ സംഭവമായിരുന്നു…

സിദ്ധു രണ്ടോ മൂന്നോ കൊല്ലമേ ആയിട്ടുള്ളു ഈ പരിപാടികളിൽ പങ്കെടുക്കാൻ തുടങ്ങിയിട്ട്.. അതിനു മുൻപ് ആള് കൂടുതലുള്ള പരിപാടികൾ അവന്റെ ചിന്തയിലെ വരാറില്ല..

ഇലഞ്ഞിദേശത്തെ ആളുകൾക്ക് മാത്രമേ സിദ്ധു ചിറക്കലെ ആണെന്നും മറ്റും അറിവുകൾ ഉള്ളു, പുറത്തുള്ളവർക്ക് ഇത്തരം കാര്യങ്ങൾ അത്ര അറിവുള്ളതല്ല..അതുകൊണ്ട് തന്നെ പോവാൻ തുടങ്ങിയ ശേഷം ഓരോ വർഷവും വായ്‌നോട്ടവും അലവലാതിത്തരവും കൊണ്ട് അവൻ അടിച്ചുപൊളിച്ചു…ഇഷ്ടം പോലെ ചിലവാക്കാൻ പണമുള്ളത് കൊണ്ട് ഒന്നിനും മടിക്കേണ്ട ആവശ്യവും ഇല്ലല്ലോ..

ഈ ഉത്സവത്തിനോട് അനുബന്ധിച്ചു പുറം നാടുകളിൽ നിന്നും കച്ചവടത്തിന് വരുന്ന ചിലർക്ക് ലഹരിയുടെ പരിപാടികളും ഉണ്ടായിരുന്നു.. കഴിഞ്ഞ വർഷം ചിന്നനാണ് അവരിൽ ചിലരെ രഹസ്യമായി സിദ്ധുവിന് കാണിച്ചു കൊടുത്തത്.. പക്ഷേ ഒരു പുകവലിയുടെ ഭീകരമായ ഓർമ അന്ന് ഇതിനു മുതിരാൻ അവനെ സമ്മതിച്ചില്ല..

ഈ വർഷത്തെ ഉത്സവം കുറച്ചു കൂടി ഗംഭീരമായി ആഘോഷിക്കാൻ സിദ്ധു തീരുമാനിച്ചു..പ്രായപൂർത്തിയായ സ്ഥിതിക്ക് കുറച്ചു കൂടി കളർ ആക്കാവന്നതല്ലേ എന്നൊരു ചിന്ത കയറിക്കൂടി..

രണ്ടാം ദിനം ഉച്ചക്ക് മുൻപ് തന്നെ ചിന്നനോട്‌ കാര്യങ്ങൾ പറഞ്ഞു പൈസയും കൊടുത്ത് എല്ലാം റെഡിയാക്കിയ ശേഷം ചിറക്കലിലേക്ക് തന്നെ പോന്നു … ആരും അറിയരുതെന്നുള്ള കാര്യം പ്രത്യേകം ശട്ടം കെട്ടിയത് കുഞ്ഞി പോലും അറിയരുതെന്ന് വെച്ചിട്ടായിരുന്നു.. അവളറിഞ്ഞാൽ ചിറക്കൽ അറിയാൻ താമസമില്ലെന്നു സിദ്ധുവിന് ഉറപ്പായിരുന്നു..

Leave a Reply

Your email address will not be published. Required fields are marked *